വെളിച്ചം റമദാൻ 2023 -ചോദ്യാവലി (VR23#14)

🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇

🗓 VR23#14 :-റമദാൻ#15 
     🗓 ഏപ്രിൽ 06 വ്യാഴം  

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️

📕 സൂറത്തുൽ ഹുജുറാത് 07 മുതൽ 12 വരെ ആയത്തുകളെ ആസ്പദമാക്കി

1) ‘നിങ്ങൾ വിഷമിച്ചു പോകുമായിരുന്നു’ എന്ന് ഖുർആൻ പ്രസ്താവിച്ച ഒരു കാര്യമാണ്……..

a. നിങ്ങൾ റസൂലിനെ അനുസരിക്കേണ്ടി വരിക
b. ശത്രുക്കളെ അനുസരിക്കേണ്ടി വരിക
c. നിങ്ങൾ പരസ്‌പരം അനുസരിക്കുക
d. റസൂൽ നിങ്ങളെ അനുസരിക്കേണ്ടി വരിക

2) അല്ലാഹു സന്മാർഗ്ഗികളായിട്ടുള്ളവർക്ക് ………………………………. ഇഷ്ടമാക്കിത്തരുകയും, ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരുകയും ചെയ്‌തിരിക്കുന്നു; …………. , ഉം ………………., ഉം ………………. ഉം അല്ലാഹു അവർക്ക് വെറുപ്പാക്കി നൽകുകയും ചെയ്തിരിക്കുന്നു

a. ഇസ്ലാമിനെ; ദുർമ്മാർഗ്ഗവും ദുർന്നടപ്പും തോന്നിയവാസവും
b. സത്യവിശ്വാസത്തെ ; ദുർമ്മാർഗ്ഗവും ദുർന്നടപ്പും തോന്നിയവാസവും
c. സത്യവിശ്വാസത്തെ ; അവിശ്വാസവും ദുർന്നടപ്പും അനുസരണക്കേടും
d. ഇസ്ലാമിനെ; കുഫ്‌റും ഫുസൂഖും ദുർമ്മാർഗ്ഗവും

3) യഥാർത്ഥമായ സത്യവിശ്വാസം മൂന്നു ഘടകങ്ങൾ ഉൾക്കൊള്ളുന്നു;
താഴെ നൽകിയവയിൽ അതിൽ ഉൾപെടാത്തത് ഏതാണ് ?

a. മനസ്സുകൊണ്ടുള്ള വിശ്വാസം
b. നാവുകൊണ്ടു വിശ്വാസം ഏറ്റുപറയലും പ്രഖ്യാപിക്കലും
c. വിശ്വാസം പ്രകടമാക്കുന്ന പ്രവർത്തനങ്ങൾ
d. പ്രകടനപരതയിൽ ഊന്നിയ പ്രവർത്തനങ്ങൾ

4) ‘……………… പരസ്യവും, ……………… ഹൃദയത്തിലുമാകുന്നു’ എന്നു നബി (സ) പറയാറുണ്ടായിരുന്നു, പിന്നീടു നെഞ്ചിലേക്കു ചൂണ്ടിക്കൊണ്ടു ‘……………….. ഇവിടെയാണു’ എന്നു മൂന്നു പ്രാവശ്യം പറയുകയും ചെയ്തിരുന്നു

a. ഇസ്‌ലാം, ഈമാൻ, തഖ്‌വാ
b. തഖ്‌വാ, ഇസ്‌ലാം, ഈമാൻ
c. ഇസ്‌ലാം, തഖ്‌വാ, ഈമാൻ
d. ഈമാൻ, ഇസ്‌ലാം, തഖ്‌വാ

5) രണ്ടു വിഭാഗം മുസ്‌ലിംകൾക്കിടയിൽ വഴക്കും ശണ്ഠയും കൂടുമ്പോൾ മറ്റുള്ളവരുടെ, വിശേഷിച്ചും നേതാക്കളുടെ കടമയെന്താണ്?

a. ഇരുകൂട്ടരും അവരുടെ ജയാപജയം നോക്കിക്കൊള്ളട്ടെ എന്നുവെച്ചു മൗനമവലംബിക്കുക
b. അവർക്കിടയിൽ സന്ധിയാക്കി നന്നാക്കിത്തീർക്കുക
c. അനുസരിക്കുവാൻ തയ്യാറാകുന്നതുവരെ ഇരുഭാഗത്തോടും സമരം ചെയ്യുക
d. ഇരു കൂട്ടരെയും മഹല്ലിൽ നിന്ന് പുറത്താക്കുക

6) ”നിങ്ങളിൽ ഒരാൾ തന്റെ ദേഹത്തിനു എന്തു ഇഷ്ടപ്പെടുന്നുവോ അതു തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ അവൻ ………………… ആവുകയില്ല”

a. മനുഷ്യൻ
b. അദബുള്ളവൻ
c. മുസ്‌ലിം
d. സത്യവിശ്വാസി

7) താഴെ നൽകിയവയിൽ പതിനൊന്നാമത്തെ ആയത്തിന്റെ അർത്ഥാശയത്തിൽ ഉൾപെടാത്തത് ഏതാണ് ?

a. ഒരു ജനത വേറെ ഒരു ജനതയെപ്പറ്റിയും, സ്ത്രീകൾ വേറെ സ്ത്രീകളെപ്പറ്റിയും പരിഹസിക്കരുത്
b. നിങ്ങൾ നിങ്ങളെത്തന്നെ പരസ്‌പരം കുറവാക്കരുത്‌
c. അസഭ്യമായ അർത്ഥപ്പേരുകളിൽ അന്യോന്യം വിളിച്ചപമാനിക്കരുത്
d. നിങ്ങൾ പരസ്പരം സഹായിക്കാതെ പിന്മാറിപ്പോകരുത്

8) നബി(സ) അരുളി ; ”സത്യവിശ്വാസി …………………… ”;
ഇബ്നുമസ്ഊദ് (റ) ഉദ്ധരിച്ച ഹദീസിന്റെ വിട്ടഭാഗത്തോട് ‘യോജിക്കാത്തത്’ തിരഞ്ഞെടുക്കുക

a. കുത്തിപ്പറയുന്നവനാ യിരിക്കുകയില്ല
b. ശപിച്ചു പറയുന്നവനുമാ യിരിക്കുകയില്ല
c. അക്ഷമനുമാ യിരിക്കുകയില്ല
d. അസഭ്യം പുലമ്പുന്നവനുമായിരിക്കുകയില്ല

9) താഴെ നൽകിയവയിൽ പന്ത്രണ്ടാമത്തെ ആയത്തിന്റെ അർത്ഥാശയത്തിൽ വരാത്തത് ഏത് ?

a. ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ, നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റകര മായിരിക്കും
b. നിങ്ങൾ ചാരവൃത്തി നടത്തരുത്
c. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദൂഷണം പറയരുത്
d. നിങ്ങൾ പരസ്‌പരം കുത്തിപ്പറയരുത്

10) ഗീബത്ത് الغيبة അഥവാ പരദൂഷണം എന്നാലെന്താണെന്നു സ്വഹാബികൾക്കു നബി(സ) വിവരിച്ചുകൊടുത്തത് എങ്ങിനെയാണ് ?

a. നീ നിന്റെ സഹോദരനിൽ ഇല്ലാത്ത ഒരു കാര്യം പറയുന്നതാണ് ഗീബത്ത്
b. തന്റെ സഹോദരന്റെ മാംസം തിന്നുന്നതിനു തുല്യമാണ് പരദൂഷണം
c. നീ നിന്റെ സഹോദരനെക്കുറിച്ച് അവനു വെറുപ്പുള്ള കാര്യം പ്രസ്താവിക്കലാണ് ഗീബത്ത്
d. നീ നിന്റെ സഹോദരന്റെ അഭാവത്തിൽ അവന്റെ നന്മ എടുത്തു പറഞ്ഞു

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️