🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇
🗓 VR23#13 :-റമദാൻ#14
🗓 ഏപ്രിൽ 05 ബുധൻ
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
📕 സൂറത്തുൽ ഹുജുറാത് 01 മുതൽ 06 വരെ ആയത്തുകളെ ആസ്പദമാക്കി
1) സൂറത്തുൽ ഹുജുറാത്തിലെ പ്രധാന പ്രതിപാദ്യ വിഷയമെന്താണ് ?
a. യുദ്ധ സംബന്ധമായ കാര്യങ്ങൾ
b. വിജയത്തിന്റെ മാര്‍ഗ്ഗങ്ങളും നേട്ടങ്ങളും
c. നബി(സ)യും അനുയായികളും തമ്മിലും, സത്യവിശ്വാസികള്‍ തമ്മിൽ തമ്മിലും എങ്ങനെ വര്‍ത്തിക്കണം
d. സൃഷ്ടിയുടെ ആരംഭം, മരണം, മരണാനന്തര ജീവിതം, പരലോകം, വിചാരണ, സ്വര്‍ഗ്ഗനരകങ്ങള്‍
2) ”നബി(സ) സത്യവിശ്വാസികളോട് …………………………………………… ബന്ധപ്പെട്ട ആളാണ്” ;
ആയത്തിൽ വിട്ടഭാഗമാണ് ?
a. അവരുടെ സ്വന്തം ദേഹങ്ങളെക്കാളും
b. അവരുടെ പിതാക്കളേക്കാളും
c. അവരുടെ മാതാക്കളെക്കാളും
d. അവരുടെ സ്വന്തം ദേഹങ്ങൾ കഴിഞ്ഞാൽ പിന്നീട് ഏറ്റവും
3) ‘ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിന്റെയും അവന്റെ ‘റസൂലി’ന്റെയും മുമ്പിൽ നിങ്ങൾ മുൻകടന്നു ഒന്നും പ്രവർത്തിക്കരുത്’ എന്നതുകൊണ്ടുള്ള ഒരുദ്ദേശമാണ് ………….
a. വിശ്വാസികൾ അവരവരുടെ നന്മകളിൽ മുൻകടക്കരുത്
b. വിശ്വാസികൾ ഒരു കാര്യവും തന്നെ മുൻകൂട്ടി ചെയ്യാൻ പാടില്ല
c. മതകാര്യങ്ങളിൽ ഓരോരുത്തർക്കും അവരുടെ ബുദ്ധിക്കനുസരിച്ചുള്ള വിധികൾ കൈകൊള്ളവുന്നതാണ്
d. മതസംബന്ധമായ ഏതൊരു കാര്യത്തിലും ഖുർആന്റെയും സുന്നത്തിന്റെയും വിധി അന്വേഷിക്കാതെ ആർക്കും സ്വന്തമായൊരു വിധി ഉണ്ടായിരിക്കുവാൻ പാടില്ല
4) ഖുർആനിലും സുന്നത്തിലും വിധി കണ്ടില്ലെങ്കിൽ മാത്രം വിധി കൽപ്പിക്കാൻ സ്വന്തം അഭിപ്രായം ആരാഞ്ഞെടുക്കും എന്ന് നബി(സ)ക്ക് മറുപടി നൽകിയ സഹാബിയാര് ?
a. മുസ് അബ് ബിൻ ഉമൈർ(റ)
b. ജഅ് ഫർ ബിൻ അബീത്വാലിബ്(റ)
c. മുആദ് ബിൻ ജബൽ(റ)
d. ഉമറുൽ ഫാറൂഖ്(റ)
5) കർമ്മങ്ങൾ ഫലശൂന്യമായിപ്പോകാൻ കാരണമാകുമെന്ന് ഖുർആൻ പ്രസ്‌താവിച്ചത് എന്തിനെയാണ് ?
a. പ്രവാചകന്റെ ശബ്ദത്തിനു മീതെ ഒരാളുടെ ശബ്ദം ഉയർത്തുന്നത്
b. പ്രവാചകനോടു പറയുന്ന വാക്കു ഉച്ചത്തിലാക്കുന്നത്
c. നബീസന്നിധിയിൽ പതുക്കെ സംസാരിക്കുന്നത്
d. എ യും ബി യും ശരിയാണ്
6) പൊതുവെ ഉച്ചത്തിൽ സംസാരിക്കുന്ന ഈ സഹാബി, ഹുജുറാത്തിലെ ആദ്യ വചനങ്ങൾ ഇറങ്ങിയപ്പോൾ നബി(സ)യുടെ ശബ്ദത്തെക്കാൾ തന്റെ ശബ്ദം ഉച്ചത്തിലായി കർമ്മങ്ങൾ ഫലശൂന്യമായിപ്പോകുമെന്ന് ഭയപ്പെടുകയും നബിയുടെ അടുക്കലേക്കുള്ള തന്റെ വരവു നിറുത്തുകയുമുണ്ടായി?
a. ഥാബിത്ത്ബ്നുഖൈസ് (റ)
b. അബൂബക്കർ (റ)
c. ഉമർ(റ)
d. പ്രശസ്‌ത കവി ഹസ്സാനുബിനു സാബിത്(റ)
7) അല്ലാഹു ‘തഖ്‌വാ’ ക്കുവേണ്ടി ഹൃദയങ്ങളെ പരീക്ഷിച്ചറിഞ്ഞകൂട്ടർ ആരാണെന്നാണ് ഉമർ(റ) മറുപടി നൽകിയത് ?
a. അനുസരണക്കേടു ചെയ്യുവാൻ ആഗ്രഹിക്കുന്നില്ല, അവനത് ചെയ്യുന്നുമില്ല
b. അനുസരണക്കേടു ചെയ്യുവാൻ ആഗ്രഹിക്കുന്നു, എന്നിട്ടവരത് ചെയ്യുന്നു
c. അനുസരണക്കേടു ചെയ്യുവാൻ ആഗ്രഹിക്കുന്നില്ല, എന്നിട്ടും അവരത് ചെയ്യുന്നു
d. അനുസരണക്കേടു ചെയ്യുവാൻ ആഗ്രഹിക്കുകയും, എന്നിട്ടതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നവർ
8) (നബിയേ) അറകളുടെ പിന്നിൽനിന്നു നിന്നെ വിളിക്കുന്നവരിൽ അധികമാളുകളും കാര്യം മനസ്സിലാക്കുന്നില്ല ;
ആരാണ് പ്രവാചകനെ അറകളുടെ പിന്നിൽ നിന്നും ധൃതിപ്പെട്ടുകൊണ്ട് വിളിച്ചത് ?
a. ബനൂ നളീർ ഗോതക്കാർ
b. തമീം ഗോത്രക്കാരുടെ ഒരു നിവേദകസംഘം
c. മക്കാമുശ്‌രിക്കുകൾ
d. മദീനയിലെ ജൂതന്മാരിലെ ചില പണ്ഡിതന്മാർ
9) തമീം ഗോത്രത്തിൻ്റെ പ്രസ്‌തുത ചെയ്‌തികൾ അല്ലാഹു പൊറുത്തു കൊടുത്തതിനുള്ള കാരണമെന്താണ് ?
a. അവർ നബിയോടൊപ്പം മത്സരത്തിന് തയ്യാറായപ്പോൾ
b. അവർ അവസാനം ഇസ്ലാം സ്വീകരിച്ചതിനാൽ
c. അവർ അറിവുള്ളവർ ആയതിനാൽ
d. അവരുടെ അറിവില്ലായ്മയ്‌മ കരണമായതിനാൽ
10) ദുർമ്മാര്‍ഗ്ഗിയായ ഒരാൾ നിങ്ങൾക്ക് വല്ല വൃത്താന്തവും കൊണ്ടുവന്നാൽ ………………..
a. അയാളെ ശിക്ഷിക്കുക, പിന്നീട് മാത്രം ആ വാർത്ത സ്വീകരിക്കുക
b. വാർത്ത സ്വീകരിക്കുക, പിന്നീട് ഭവിഷ്യത്തുകളുണ്ടാകുമ്പോൾ മാത്രം അന്വേഷിക്കുക
c. അതിനെക്കുറിച്ചു അന്വേഷിച്ചു വ്യക്തമായി അറിയുക, സത്യാവസ്ഥ മനസ്സിലാക്കുക
d. അയാളുടെ വാർത്തകൾക്കനുസൃതമായി നടപടിയെടുക്കുവുന്നതാണ്
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
