വെളിച്ചം റമദാൻ 2023 -ചോദ്യാവലി (VR23#12)

🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇

🗓 VR23#12 :-റമദാൻ#13 
     🗓 ഏപ്രിൽ 04 ചൊവ്വ  

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️

📕 സൂറത്തുൽ ഫത്ഹ് 27 മുതൽ 29 വരെ ആയത്തുകളെ ആസ്പദമാക്കി

1) ”തീര്‍ച്ചയായും അല്ലാഹു അവന്റെ റസൂലിനു സ്വപ്‌നം യഥാര്‍ത്ഥപ്രകാരം സത്യമാക്കിയിരിക്കുന്നു”;

എന്തായിരുന്നു പ്രവാചകന്റെ സ്വപ്‌നം ? (ഏറ്റവും ശരിയായത് തിരഞ്ഞെടുക്കുക)

a. വരുന്ന വർഷത്തിൽ സത്യവിശ്വാസികൾ ഉംറ നിർവ്വഹണത്തിനായി മസ്‌ജിദുൽ ഹറാമില്‍ പ്രവേശിക്കുന്നതായി
b. തലമുടികളഞ്ഞവരായി എല്ലാ വിശ്വാസികളും മക്കാ വിജയത്തിന് മുമ്പ്തന്നെ മസ്‌ജിദുൽ ഹറാമില്‍ പ്രവേശിക്കുന്നതായി
c. ചിലര്‍ മുടി കളഞ്ഞവരും മറ്റു ചിലര്‍ മുടി വെട്ടിയവരുമായി ക്കൊണ്ട് സമാധാനപൂര്‍വ്വം സത്യവിശ്വാസികള്‍ മസ്‌ജിദുൽ ഹറാമില്‍ പ്രവേശിക്കുന്നതായി
d. സത്യവിശ്വാസികൾക്ക് മസ്‌ജിദുൽ ഹറാമില്‍ പ്രവേശിച്ചു തിരിച്ചു വരാൻ ഒരു മാർഗം അവൻ തുറന്നു തരുന്നതായി

2) ആ വരവില്‍ തന്നെ സ്വപ്നം പുലരുമെന്നു അറിയിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്ന് ആര് ആരെയാണ് ഓർമ്മപെടുത്തിയത് ?

a. നബി(സ), ഉമർ(റ)നെ
b. അബൂബക്കർ(റ), ഉമർ(റ)നെ
c. ഉമർ(റ), അബൂബക്കർ(റ)നെ
d. നബി(സ), അബൂബക്കർ(റ)നെയും ഉമർ(റ)നെയും

3) വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ഉറച്ചു പറയുമ്പോഴൊക്കെ إِن شَاءَ اللَّـهُ (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുകൂടി ചേര്‍ത്തു പറയേണ്ടതുണ്ടുണ്ട്; എന്തുകൊണ്ട് ?

a. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ മാത്രമേ ഏതൊരു കാര്യവും സംഭവിക്കുകയുള്ളു എന്നത്‌കൊണ്ട്
b. അല്ലാഹുവും നബിയും ഉദ്ദേശിച്ചാലാണ് ഏതൊരു കാര്യവും സംഭവിക്കുന്നത്
c. ഇൻശാ അല്ലാഹ് എന്ന് പറയുന്നത് അറബി ഭാഷയിലെ ഒരു അനുവാച്യകാര്യമായതു കൊണ്ട്
d. എല്ലാ പൂർവ്വ സമൂഹങ്ങളിലും അങ്ങനെ പറഞ്ഞതായി അറിയപ്പെട്ടതിനാൽ

4) വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ഉറച്ചു പറയുമ്പോഴൊക്കെ إِن شَاءَ اللَّـهُ (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുകൂടി ചേര്‍ത്തു പറയേണ്ടതുണ്ടുണ്ട് എന്ന് വ്യക്തമാക്കുന്ന സൂറാത്താണ് ………..

a. സൂറഃ കഹ്ഫ്
b. സൂറഃ ഖാഫ്
c. സൂറഃ അഹ്‌ഖാഫ്
d. സൂറഃ മുഹമ്മദ്

5) അല്ലാഹു തന്റെ റസൂലിനെ അയച്ചത് …….

a. സന്മാര്‍ഗ്ഗവുമായിക്കൊണ്ട്
b. യഥാര്‍ത്ഥ മതവുമായിക്കൊണ്ട്
c. എല്ലാ മതങ്ങളെക്കാളും മേലേയാക്കി അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍ വേണ്ടി
d. എല്ലാം ശരിയാണ്

6) അല്ലാഹുവിൽ നിന്നുള്ള സന്മാര്‍ഗ്ഗമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പ്രായോഗിക നടപടി ക്രമങ്ങളെ അഥവാ നിയമവ്യവസ്ഥയെയാണ് ………………. എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്

a. മാര്‍ഗ്ഗദര്‍ശനങ്ങളും, തത്വോപദേശങ്ങളും (സന്മാര്‍ഗ്ഗവും) – بِالْهُدَىٰ
b. സത്യ മതവും – وَدِينِ الْحَقِّ
c. അല്ലാഹു തന്നെ മതി – وَكَفَىٰ بِاللَّـهِ
d. എല്ലാ മതത്തെക്കാളും – عَلَى الدِّينِ كُلِّهِ

7) സത്യവാഗ്‌ദാനം അല്ലാഹു പാലിച്ചുകഴിഞ്ഞുവെന്നുള്ളതിനു തെളിവായി (സാക്ഷിയായിട്ട്‌) അവന്‍ തന്നെ മതി എന്നാണ് …………… ഈ വാക്യം വ്യക്തമാക്കുന്നത്

a. وَكَفَىٰ بِاللَّهِ عَلِيمًا
b. وَكَفَىٰ بِاللَّهِ وَكِيلًا
c. وَكَفَىٰ بِاللَّهِ نَصِيرًا
d. وَكَفَىٰ بِاللَّـهِ شَهِيدًا

8) പ്രവാചകന്റെ അനുയായിയകളെക്കുറിച്ച് അല്ലാഹു പ്രശംസിച്ചു പറഞ്ഞ ചില വാക്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്.
അവയിൽ ആദ്യത്തേത് (ആയത്തിലെ ക്രമത്തിൽ) ……………………

a. റുകൂഉം സുജൂദും ചെയ്തുകൊണ്ടിരിക്കുന്നവർ
b. അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും അവര്‍ തേടിക്കൊണ്ടിരിക്കുന്നു
c. അവിശ്വാസികളുടെമേല്‍ കഠിനന്മാർ
d. തങ്ങള്‍ക്കിടയില്‍ ദയാലുക്കൾ

9) ”സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്”;
ഈ അടയാളവുമായി ബന്ധപ്പെട്ട് യോജിക്കാത്തത് തിരഞ്ഞെടുക്കുക

a. നല്ല രീതിയാണത്; അഥവാ ആകര്‍ഷിക്കത്തക്ക മുഖഭാവം എന്നര്‍ത്ഥം
b. അതു ഭക്തിയും വിനയവുമാണ്
c. നമസ്കാരം അവരുടെ മുഖത്തിനു ഭംഗി കൂട്ടുമെന്നാണ്
d. ഈ അടയാളംകൊണ്ടു ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു നിസ്കാരത്തഴമ്പ് ആണ്

10) നബി(സ)യുടെ അനുയായികളുടെ ഉപമ തൗറാത്തിലും ഇഞ്ചീലിലും ഉണ്ടെന്ന് ആയത്തിൽ അല്ലാഹു വ്യക്തമാക്കുന്നുണ്ട്;
ഇഞ്ചീലിൽ അവരെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത് ?

a. അന്ധകാരത്തിൽ നിന്നും പുറത്തുവരുന്ന പ്രകാശകിരണത്തോട്
b. തണ്ടുകളില്‍ സ്വയം മുളച്ചു പൊന്തി ശരിപ്പെട്ടു വരുന്ന വിളയോട്
c. വിളക്ക് മാടത്തിലെ സ്വയം പ്രകാശിക്കുന്ന ഒരു വിളക്കിനോട്
d. ആകാശത്തിൽ തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളോട്

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️