🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇
🗓 VR23#11 :-റമദാൻ#12
🗓 ഏപ്രിൽ 03 തിങ്കൾ
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
📕 സൂറത്തുൽ ഫത്ഹ് 18 മുതൽ 26 വരെ ആയത്തുകളെ ആസ്പദമാക്കി
1) വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ചു റസൂലിനോട് ബൈഅത്തു ചെയ്‌തപ്പോൾ സത്യവിശ്വാസികൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ അല്ലാഹു വ്യക്തമാക്കിയതിൽ ആയത്തുകളിലെ ക്രമത്തിൽ അവസാനം പറഞ്ഞത് ഏത്?
a. അവരില്‍ അല്ലാഹു ശാന്തത ഇറക്കി
b. അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെട്ടു
c. ആസന്നമായ ഒരു വിജയം പ്രതിഫലം കൊടുത്തു
d. പിടിച്ചെടുക്കുന്ന വളരെ ഗനീമത്തുകൾ നൽകി
2) ‘ആസന്നമായ വിജയം’ എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ് ?
a. ഹുനൈൻ വിജയം
b. ഹുദൈബിയ സന്ധി
c. ഖൈബർ വിജയം
d. മക്കാ വിജയം
3) അല്ലാഹു സത്യ വിശ്വാസികൾക്ക് ‘ഇത് വേഗമാക്കി തന്നിരിക്കുന്നു’ എന്ന് പറഞ്ഞത് എന്തിനെ പറ്റിയാണ് ?
a. മക്കാ വിജയം
ബ്. ഹുനൈൻ വിജയം
c. ഖൈബർ വിജയം
d. തബൂക്ക് പടയെടുപ്പ്
4) താഴെ നൽകിയവയിൽ ഒന്ന് മാത്രമാണ് ശരിയായതും ”ജനങ്ങളുടെ കൈകളെ അവന്‍ നിങ്ങളില്‍നിന്നു തടുക്കുകയും ചെയ്തു” എന്ന ആയത്തിലെ വാക്യത്തിനോട് യോജിക്കുന്നതും; ഏത് ?
a. ഖൈബറിലേക്കു മുസ്‌ലിംകൾ പടയെടുത്തപ്പോൾ ചുറ്റുവട്ടത്തിലുള്ള യഹൂദികള്‍ മദീനയെ ആക്രമിച്ചത്
b. വമ്പിച്ച ആയുധങ്ങളും കോട്ടകളും ഉണ്ടെങ്കിലും ഒരു ഘോരസമരത്തിന് ഖൈബറിലെ യഹൂദർക്ക് ധൈര്യമില്ലാതാക്കിയത്
c. കപടവിശ്വാസികളുടെ യുദ്ധപാടവം ഖൈബറിൽ പുറത്തെടുത്തത്
d. ഹുദൈബിയായില്‍ വെച്ചു മക്കാ മുശ്‌രിക്കുകൾ മുസ്ലിംകളെ ആക്രമിച്ചത്
5) ”വേറെ ചിലതും (ഉണ്ട്): നിങ്ങള്‍ക്ക് അതിനു കഴിവുണ്ടായിട്ടില്ല; അല്ലാഹു അവയെ വലയം ചെയ്തിട്ടുണ്ട്.’ ; ആയത്തിലെ ‘വേറെ ചിലതും’ എന്നതിന്റെ ആശയത്തിൽ വരുന്നത് …………
a. ഉമര്‍ (റ) യുടെ ഖിലാഫത്തു കാലത്തു കൈവന്ന പേര്‍ഷ്യന്‍ വിജയങ്ങൾ
b. ഖൈബറിലെ ഗ്വനീമത്ത്
c. ഹുനൈൻ വിജയവും അനുബന്ധമായി ലഭിച്ച വമ്പിച്ച ഗനീമത്തും
d. എ യും സി യും ശരിയാണ്
6) ഹുനൈൻ യുദ്ധത്തിൽ മുസ്‌ലിംകളുടെ ശത്രു പക്ഷത്ത് ആരായിരുന്നു ?
a. ബനൂ ഖുറൈദ
ബ്. ബനൂ ഗ്വത്ഫാൻ
c. എല്ലാ ജൂത ഗോത്രങ്ങളും
d. ഹവാസിൻ
7) ”ഇനി ആ അവിശ്വസിച്ചവര്‍ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നുവെങ്കില്‍ തന്നെ, അവര്‍ ……………………………….. ”
a. നിങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുമായിരുന്നു
b. പിന്‍തിരിഞ്ഞു പോകുമായിരുന്നു
c. വിജയിക്കുമായിരുന്നു
d. നിങ്ങളെ പുറത്താക്കുമായിരിന്നു
8) പരിശുദ്ധ മക്കക്കുള്ളിൽ പരസ്പരം ഏറ്റുമുട്ടാതെയും രക്തച്ചൊരിച്ചില്‍ ഉണ്ടാവാതെയും കാത്തത് അല്ലാഹുവാണ് എന്ന ആശയം നൽകുന്ന വചനമാണ് ………………..
a. വചനം 22
b. വചനം 23
c. വചനം 24
d. വചനം 25
9) പരിശുദ്ധ കഅബായും അതിന്റെ പരിസരപ്രദേശവും,
അനാദരിക്കുവാന്‍ പാടില്ലാത്ത അലംഘനീയമായ പള്ളി,
മക്കയിലേക്കു ബലികര്‍മ്മം നടത്തുവാന്‍ കൊണ്ടുപോകുന്ന മൃഗങ്ങൾ,
ബലി നടത്തപ്പെടേണ്ടുന്ന സ്ഥലം;
താഴെ നൽകിയവയിൽ ഇവയോട് യഥാക്രമം യോജിക്കുന്നത് തിരഞ്ഞെടുക്കുക
a. മസ്‌ജിദുൽ ഹറാം, മസ്‌ജിദുൽ ഹറാം, ഹദ്‌യ്, മിനാ
b. മസ്‌ജിദുൽ ഹറാം, ഹറാം, ഹലാൽ, മിനാ
c. മസ്‌ജിദുൽ ഹറാം, ഹറാം, ഹിദായ, മഹില്ല
d. അറഫാത്, മസ്‌ജിദുൽ ഹറാം, ഹദ്‌യ്, മിനാ
10) അവിശ്വസിച്ചവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം – ജാഹിലിയ്യാ കാല സമ്പ്രദായത്തിന്റെ ദുരഭിമാനം – വെച്ചുകൊണ്ടിരുന്നപ്പോൾ …………………….
a. അവിശ്വാസികൾക്ക് അവരുടെ പ്രവർത്തനങ്ങളെ ഭംഗിയായി തോന്നിപ്പിച്ചു
b. അതെ, അവർ ജാഹിലിയ്യത്തിൽ ദുരഭിമാനം നടിക്കുന്നവർ തന്നെയായിരുന്നു
c. അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെ മേലും അവന്റെ ശാന്തത ഇറക്കിക്കൊടുത്തു
d. ആ ദുരഭിമാനം അവരെ നാശത്തിലാക്കി
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
