വെളിച്ചം റമദാൻ 2023 -ചോദ്യാവലി (VR23#10)

🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇

🗓 VR23#10 :-റമദാൻ#11 
     🗓 ഏപ്രിൽ 02 ഞായർ  

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️

📕 സൂറത്തുൽ ഫത്ഹ് 10 മുതൽ 17 വരെ ആയത്തുകളെ ആസ്പദമാക്കി

1) മുശ്‌രിക്കുകളുമായി മരണംവരെ യുദ്ധം ചെയ്യാമെന്ന് ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ചു ബൈഅത്ത് (പ്രതിജ്ഞ) ചെയ്‌തപ്പോൾ, സത്യവിശ്വാസികൾക്ക് കൈകൊടുത്തത് നബി(സ)യാണെങ്കിലും അത് അല്ലാഹു നേരില്‍ കൈകൊടുത്തതിനു സമമാണ് എന്ന് അറിയിക്കുന്ന ‘വചനത്തിലെ’ ഭാഗമേത് ?

a. അവരുടെ പ്രതിജ്ഞ അല്ലാഹു അറിഞ്ഞിട്ടുണ്ട്
b. അവർ അല്ലാഹുവിനോടും റസൂലിനോടും കൂടിയാണ് പ്രതിജ്ഞ ചെയ്തത്
c. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്
d. കരാർ നിറവേറ്റിയാൽ അവന് പ്രതിഫലം ഉണ്ട്

2) ഉംറ ഉദ്ദേശിച്ചു മാത്രം പുറപ്പെട്ട പ്രവാചകരുടെയും സഹാബികളുടെയും കൂടെ പോകാൻ കൂട്ടാക്കാതെ, ഖുറൈശികളുമായി ഏറ്റുമുട്ടിയേക്കുമെന്ന ഭയം നിമിത്തം ഒഴിഞ്ഞുമാറിയവരെയാണ് …………….. എന്ന് ആയത്തിൽ പരാമർശിച്ചിട്ടുള്ളത്

a. ജൂതന്മാരിൽ നിന്നും മാറിനിന്നവർ
b. കപടത കാരണം പോകാതെ ശഠിച്ചവർ
c. അറബികളിലെ ചില ഗോത്രങ്ങൾ
d. അഅ്റാബികളില്‍നിന്നു പിന്നോക്കം നിന്നവര്‍

3) ഉംറ യാത്രയിൽ പങ്കെടുക്കാത്ത ഗ്രാമീണ അറബികൾ കാരണം ബോധിപ്പിച്ചത് എന്തായിരുന്നു ?

a. ഞങ്ങൾക്ക് നിങ്ങൾ ഇസ്‌തിഗ്‌ഫാർ നൽകിയില്ല
b. ഞങ്ങൾ നിങ്ങൾ മടങ്ങി വരില്ല എന്ന് വിചാരിച്ചു
c. ഞങ്ങളുടെ സ്വത്തുക്കളും കുടുംബവും ഞങ്ങളെ ജോലിത്തിരക്കിലാക്കി
d. ഞങ്ങൾ പിന്നോക്ക വിഭാഗക്കാരാണ്

4) പ്രവാചകന്റെ കൂടെയുള്ള ഉംറ യാത്രയിൽ നിന്ന് മാറിനിന്നവർ പറഞ്ഞ കാരണത്തോട് ഖുർആൻ മറുപടി പറഞ്ഞത് എപ്രകാരമാണ് ?

a. തങ്ങളുടെ ഹൃദയത്തിൽ ഇല്ലാത്തത് അവർ നാവ് കൊണ്ട് പറയുന്നതാണ്
b. തങ്ങളുടെ നാവിൽ വരാത്തത് അവർ ഹൃദയത്തിൽ ഒളിപ്പിച്ചതാണ്
c. തങ്ങളുടെ ഹൃദയം കൊണ്ടും നാവ് കൊണ്ടും അവർ കള്ളം പറഞ്ഞതാണ്
d. അവരുടെ നാവ് പറഞ്ഞത് ഹൃദയം മറച്ചു വെച്ചതാണ്

5) മക്കയിലേക്കുള്ള ഉംറ യാത്രയിൽ പോകാൻ വിസമ്മതിച്ചുവരുടെ, അതിൽ നിന്നും വിട്ടു നിൽക്കാനുള്ള യഥാർത്ഥ കാരണം എന്താണെന്നാണ് ഖുർആൻ വ്യക്തമാക്കുന്നത് ?

a. നബിക്കും സത്യ വിശ്വാസികൾക്കും ഈ യാത്രയിൽ ഉംറ നിർവഹിക്കാൻ കഴിയില്ലെന്ന് അവർ മുൻകൂട്ടി മനസിലാക്കി
b. നബിയും സ്വാഹാബത്തും മക്കക്കാരോട് യുദ്ധം ചെയ്യാനുള്ള സാധ്യത മുൻ കൂട്ടി മനസ്സിലാക്കി പുറപ്പെട്ടത് അവർ കണ്ടതിനാൽ
c. അല്ലാഹുവിന്റെ റസൂലും സത്യ വിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്ക് ഒരിക്കലും തിരിച്ചെത്തുകയില്ലെന്ന് അവർ ധരിച്ചതിനാൽ
d. ഇബ്‌ലീസ് അവർക്ക് തിന്മകളെയൊക്കെ നന്മകളാക്കി തോന്നിപ്പിച്ചതിനാൽ

6) നബി(സ)യെയും സഹാബത്തിനെയും പറ്റി നിങ്ങള്‍………………….. ധരിക്കുകയും ചെയ്തു ; നിങ്ങള്‍ ……………… ഒരു ജനതയുമാകുന്നു.’

a. നല്ലത്, കൂറുള്ള
b. ദുഷിച്ചധാരണ, നാശോന്മുഖരായ
c. സദ്‌വിചാരം, നല്ലവരായ
d. ദുർവിചാരം, കപടന്മാരയ

7) ഖൈബറിലേക്കു പുറപ്പെടുവാന്‍ നബി അനുവാദം കൊടുത്തത് ആർക്കായിരുന്നു ?

a. വിശ്വാസികൾക്കും ആദ്യതവണ പിന്നോക്കം നിന്നവർക്കും
b. ആദ്യതവണ വരാതെ പിന്നോക്കം നിന്നവർക്ക് മാത്രം
c. ഹുദൈബിയ്യാ സന്ധിയിൽ പങ്കെടുത്ത സഹാബികള്‍ക്കു മാത്രം
d. അങ്ങനെ ഒരു പ്രത്യേക അനുവാദം നബി നൽകിയിട്ടില്ല

8) ശക്തിമത്തായ സമരശേഷിയുള്ള ഒരു ജനതയുടെ അടുക്കലേക്ക് ക്ഷണിക്കപ്പെട്ടാൽ പിന്നോക്കം നിന്നിരുന്ന അഅ്റാബികൾ ഇനി എന്ത് ചെയ്‌താലാണ് അവർക്ക് നല്ല പ്രതിഫിലം നൽകുകയെന്ന് അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്‌ ?

a. ശതൃക്കളോട് യുദ്ധം ചെയ്യണം അല്ലെങ്കിൽ അവർ ഇസ്ലാമിനെ അംഗീകരിക്കണം
b. അവർ പിന്തിരിയണം, ശത്രുക്കളെ മിത്രങ്ങളാക്കാൻ ശ്രമം നടത്തണം
c. ശതുക്കളെ പിന്തിരിപ്പിച്ച് സമവായത്തിന് ശ്രമിക്കണം
d. ഒഴിവുകഴിവു പറഞ്ഞു വീണ്ടും പിന്നോക്ക ക്കാരിൽ ഉൾപ്പെടണം

9) യുദ്ധത്തില്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന സ്വത്തുക്കൾക്കാണ് …………… എന്ന് പറയുന്നത്

a. ഗനീമത്ത്
b. സകാത്തുൽ ഖിതാൽ
c. സകാത്തുൽ മാൽ
d. ഫൈഹ്

10) ”……………..ന്റെ മേല്‍ കുറ്റം ഇല്ല; ……………..ന്റെ മേലും കുറ്റം ഇല്ല; …………………….. മേലും കുറ്റം ഇല്ല”. ആയത്തിൽ വന്ന ക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക

a. മുടന്തന്റെ, അന്ധന്റെ, രോഗിയുടെ
b. രോഗിയുടെ, അന്ധന്റെ, മുടന്തന്റെ
c. അന്ധന്റെ, മുടന്തന്റെ, രോഗിയുടെ
d. അന്ധന്റെ, രോഗിയുടെ, മുടന്തന്റെ

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️