🍁വെളിച്ചം റമദാൻ 2023 🍁
📣 പ്രതിദിന ക്വിസ്സ് (ഡേ # 1) ആരംഭിച്ചു
🗓 ഡേ # 1 :- റമദാൻ 02
🗓 മാർച്ച് 24 വെള്ളി
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
ഡേ # 01 🔖 ചോദ്യാവലി 👇👇
📕 സൂറത്തുൽ അഹ്‌ഖാഫ് 1 മുതൽ 10 വരെ ആയത്തുകളെ ആസ്പദമാക്കി
1) പരിശുദ്ധ ഖുർആനിന്റെ അവതരണം അല്ലാഹവിൽ നിന്നാണെന്ന വ്യക്തമാക്കുന്ന ആയത്തിൽ പരാമർശിച്ചിട്ടുള്ള അല്ലാഹുവിന്റെ ഉന്നത നാമങ്ങൾ ഏതെല്ലാം ?
a. അൽ അസീസ് ٱلْعَزِيز , അൽ ഹകീം ٱلْحَكِيمِ
b. അൽ ഗഫൂർ ٱلْغَفُور, അർറഹീം ٱلرَّحِيم
c. അൽ അസീസ് ٱلْعَزِيز, അർറഹീം ٱلرَّحِيم
d. അർറഹ്‌മാൻ الرَّحْمَـٰن, അർറഹീം ٱلرَّحِيم
2) ”ആകാശങ്ങളെയും ഭൂമിയെയും അവയുടെ ഇടയിലുള്ളതിനെയും …………. , …………….. നാം സൃഷ്ടിച്ചിട്ടില്ല”
a. ആറു ദിവസങ്ങളിലുമായിട്ടും, അവധി നിർണ്ണയിച്ച ദിവസങ്ങൾക്കു വേണ്ടിയുമല്ലാതെ
b. ഗൗരവത്തോടും, ആരാധനക്കു വേണ്ടിയും
c. കാര്യ ഗൗരവത്തോടും , നിര്‍ണ്ണയിക്കപ്പെട്ട ഒരവധിയോടും കൂടിയല്ലാതെ
d. അനുമതിയോടും, അവധിയോടും കൂടിയല്ലാതെ
3) മുന്നറിയിപ്പു നല്‍കപ്പെട്ടതിനെക്കുറിച്ച് അശ്രദ്ധരായി തിരിഞ്ഞുകളയുന്നവർ ആരാണ് ?
a. മക്കക്കാർ
b. മദീനയിലെ കപടവിശ്വാസികൾ
c. അവിശ്വസിച്ചവർ
d. അശ്രദ്ധർ
4) ശിർക്കിനെ ന്യായീകരിക്കുന്ന വല്ല തെളിവുമുണ്ടെങ്കില്‍ കൊണ്ടുവരുവാന്‍ മുശ്‌രിക്കുകളെ അല്ലാഹു വെല്ലുവിളിക്കുന്നുണ്ട്, താഴെ നൽകിയവയിൽ ആയത്തിൽ വന്ന വെല്ലുവിളിയാണ് ………..
a. അവരുടെ ആരാധ്യ വസ്തുക്കളെ ഒന്നടങ്കം (പ്രത്യക്ഷത്തിൽ) കൊണ്ടുവരിക
b. ശിർക്കിനെ ന്യായീകരിക്കുന്നതായി അറിവില്‍ പെട്ട വല്ല അവശിഷ്ടമോ (പ്രമാണമോ) കൊണ്ടുവരിക
c. ഖുര്‍ആനു ശേഷം (ഇറങ്ങിയ) ശിർക്കിനെ ശരിവെക്കുന്ന മറ്റു വല്ല വേദഗ്രന്ഥവുമുണ്ടെങ്കിൽ ഉടനെ കൊണ്ടുവരിക
d. എല്ലാം ശരിയാണ്
5) ആരാണ് ഏറ്റവും വഴി പിഴച്ചവര്‍ ?
a. അശ്രദ്ധയിലയാവർ
b. അല്ലാഹുവിനു പുറമെ മറ്റുള്ളവയെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവർ
c. ഖിയാമത്തുനാള്‍ വരേ പ്രാര്‍ത്ഥിക്കുന്നവർ
d. വഴി തെറ്റിയവരെല്ലാം
6) ഖിയാമാത്തുനാളിൽ മനുഷ്യര്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ ആ ആരാധിക്കപെട്ടവർ ……
a. അവരെ വിളിച്ചവരുടെ ശത്രുക്കളായിത്തീരും
b. അവരുടെ ആരാധനയെ നിഷേധിച്ചു പറയും
c. അവരുടെ ആരാധനയെ അനുകൂലിക്കും, പക്ഷെ പ്രയോജനമുണ്ടാകില്ല
d. എ യും ബി യും ശരിയാണ്
7) അല്ലാഹുവിന്റെ ആയത്തുകള്‍ സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടു കൊണ്ട് യഥാര്‍ത്ഥം വന്നെത്തുന്ന അവസരത്തിൽ അവിശ്വസിച്ചവർ ………… എന്ന് പറയുന്നതാണ്
a. ഇതൊരു പ്രത്യക്ഷമായ ജാലമാണ്
b. വിശ്വാസികൾ ഇത് കെട്ടിച്ചമച്ചിരിക്കയാണ്
c. ഇതൊരു പുതിയ നുണയാണ്
d. നബിയൊരു പുത്തനൊന്നുമല്ല
8) കഫാ ബിഹി ശഹീദൻ ബൈനീ വ ബൈനകും كَفَىٰ بِهِ شَهِيدًۢا بَيْنِى وَبَيْنَكُمْ എന്നാൽ അർത്ഥമാക്കുന്നത് ………..
a. നിങ്ങള്‍ മുഴുകി കൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അറിയുന്നവനാണ്
b. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായിട്ട് അവന്‍ (അല്ലാഹു) മതി
c. ഞാനിതു കെട്ടിച്ചമച്ചിരിക്കുകയാണെന്നാണോ നിങ്ങൾ പറയുന്നത്
d. അവന്‍ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
9) പ്രവാചകരോട് അല്ലാഹു പറയാൻ ആവശ്യപ്പെട്ട കാര്യങ്ങൾ ആയത്തിൽ വന്നിട്ടുണ്ട്; താഴെ നൽകിയവയിൽ തെറ്റായി നൽകിയ പ്രസ്താവനയാണ് ………………..
a. ഞാന്‍ റസൂലുകളില്‍നിന്നും ഒരു പുത്തനല്ല
b. എന്നെക്കൊണ്ടും നിങ്ങളോരോരുത്തരെക്കൊണ്ടും മരണശേഷം എന്തു ചെയ്യപ്പെടുമെന്ന് എനിക്കു നന്നായി അറിയും
c. എനിക്കു വഹ്‌യ് നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല
d. ഞാന്‍ സ്പഷ്ടമായ ഒരു താക്കീതുകാരനല്ലാതെ മറ്റൊന്നും അല്ല
10) ഉസ്മാനുബ്നു മള്ഊന് (റ) മരണപ്പെട്ടപ്പോൾ അവരെക്കുറിച്ച് ………………………… എന്ന വനിതാ സ്വഹാബി ‘അല്ലാഹു താങ്കള്‍ക്കു കരുണ ചെയ്യട്ടെ. താങ്കളെ തീര്‍ച്ചയായും അല്ലാഹു ആദരിച്ചിരിക്കുന്നു’ എന്ന് വളർത്തി പറഞ്ഞതിനെ തിരുറസൂൽ തിരുത്തുകയുണ്ടായി
a. ഉമ്മു മഉ്ബദ്
b. ഉമ്മു സലമ (റ)
c. ഉമ്മുല്‍ അലാഉ് (റ)
d. ഉമ്മു സുലൈം (റ)
