വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ # 3️⃣ ചോദ്യാവലി
സൂറത്തുല്‍ മുഅ്മിനൂന്‍ 4️⃣5️⃣ മുതൽ 6️⃣1️⃣ വരെയുള്ള ആയത്തുകളെ ആസ്‌പദമാക്കി
ചോദ്യങ്ങൾ👇🏻
1) മൂസാ(അ)യേയും, ഹാറൂൻ(അ)യേയും നേരെ എന്ത് മനോഭാവമാണ് ഫിർഔനും കൂട്ടരും സ്വീകരിച്ചിരുന്നത്?
a. അവര്‍ അഹംഭാവം നടിച്ചു
b. അവര്‍ പൊങ്ങച്ചം കാണിച്ചു
c. അവര്‍ ഇരു പ്രവാചകന്മാരെയും വ്യാജമാക്കി
d. എല്ലാം ശരിയാണ്
2) താഴെ നൽകിയവയിൽ ശരിയല്ലാത്ത ഒരു പ്രസ്‌താവനയാണ്………………………
a. ഫിർഔനും കൂട്ടരും മുങ്ങി നശിച്ചതിന് ശേഷമാണ് മൂസാ നബിക്ക് തൗറാത്ത് നൽകപ്പെട്ടത്
b. മൂസാനബിയുടെ കാലം മുതല്‍ക്കാണ് അവിശ്വാസികള്‍ക്കെതിരെ ധര്‍മ്മസമരം നടന്നതായി കാണുന്നത്
c. തൗറാത്തിനുശേഷം ഒരു സമുദായം ഒന്നാകെ നശിപ്പിക്കപ്പെട്ടതായി കാണുന്നില്ല
d. തൗറാത്തിന് മുമ്പ് അങ്ങിനെയുള്ള ന്യായ പ്രമാണ വേദഗ്രന്ഥങ്ങൾ പലതും അവതരിച്ചിട്ടുണ്ടെന്ന് സ്പഷ്ടമാണ്
3) ശരിയായ ജോഡി തിരഞ്ഞടുക്കുക
a. ഫിര്‍ഔനും കൂട്ടരും – ഇസ്രാഈല്‍ വര്‍ഗ്ഗം
b. ഫിര്‍ഔനും കൂട്ടരും – ഖിബ്ത്ത്വീവര്‍ഗ്ഗം
c. ഹാറൂൺ(അ) – ഖിബ്ത്വി
d. ബി യും സി യും ശരിയാണ്
4) താന്‍ ഇലാഹാണെന്നും, റബ്ബാണെന്നും (ആരാധ്യനും, രക്ഷിതാവുമാണെന്ന്) …………………… വാദിക്കുകയും ചെയ്തിരുന്നു
a. ഖിബ്ത്വികൾ
b. ഫിർഔൻ
c. ആബിദ്
d. ഖാറൂൺ
5) ഇബ്നു മര്‍യമിനെയും മാതാവിനെയും ഒരു ദൃഷ്ടാന്ത മാക്കിയിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളതിന്റെ ഉദ്ദേശം എന്ത് ?
a. പിതാവില്ലാതെ മര്‍യമില്‍നിന്നു മാത്രമായാണ് ഈസാ(അ) ജനിച്ചത്
b. മാതാവിന്റെ പേരോട് ചേര്‍ത്ത് ഈസാ നബിയെ പരിചയപെടുത്തിയത്
c. ഈസാ(അ)യെ പിൻപറ്റിയവർ ലോകത്തിൽ വ്യാപിപ്പിച്ചു എന്നത്
d. ഈസാ(അ)യെ ബൈബിളിൽ വിശദമായി പ്രതിപാദിച്ചത്
6) റബ്‌വത് رَبْوَةٍ – ഖറാർ قَرَارٍ – മഈൻ مَعِينٍ ഇവയുടെ അർത്ഥങ്ങൾ ശരിയായത് തിരഞ്ഞെടുക്കുക
a. നിവാസം – മേടുപ്രദേശം- തെളിജലം
b. ദൃഷ്ടാന്തം- മേടുപ്രദേശം – നിവാസയോഗ്യം
c. മേടുപ്രദേശം – നിവാസയോഗ്യം – അഭയം
d. മേടുപ്രദേശം – നിവാസയോഗ്യം – ഒഴുക്കുജലം
7) അല്ലാഹുവിന്റെ അടുക്കല്‍ സല്‍ക്കര്‍മ്മങ്ങള്‍ സ്വീകാര്യക്കാനുള്ള ഒരു ഉപാധിയാണ് ‘മതത്തില്‍ അനുവദിക്കപ്പെടാത്ത – ഹലാലല്ലാത്ത – ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക’ എന്നത്. ഇത് മനസിലാക്കിത്തരുന്ന സൂറത്തുല്‍ മുഅ്മിനൂനിലെ വചനമാണ് …..
a. 50
b. 51
c. 52
d. 53
8) (1- ഞാന്‍ നിങ്ങളുടെ റബ്ബുമാകുന്നു); (2-ഏകസമുദായം) ; (3-നിശ്ചയമായും, ഇതാണ് നിങ്ങളുടെ സമുദായം) ;(4-ആകയാല്‍, നിങ്ങള്‍ എന്നോട് ഭക്തികാണിക്കുവിന്‍). ആയത്തിനെ ക്രമപ്പെടുത്തുക
a. 3, 2, 4, 1
b. 2, 3, 4, 1
c. 2, 4, 3, 1
d. 3, 2, 1, 4
9) ”………………………………………. നിന്നു് വളര്‍ന്നുണ്ടായ മാംസം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. ……………………….നിന്നു വളര്‍ന്നുണ്ടായ എല്ലാ മാംസത്തിനും കൂടുതല്‍ അര്‍ഹതയുള്ളത് നരകത്തിനാകുന്നു”. ഹദീസിൽ വിട്ടഭാഗം യഥാക്രമം എന്തെല്ലാം ?
a. ഹറാമില്‍, ഹറാമായ ഭക്ഷണത്തില്‍
b. ഹറാമായ ഭക്ഷണത്തില്‍, ഹറാമില്‍
c. ഹലാലിൽ, ഹലാലായ ഭക്ഷണത്തില്‍
d. ഹലാലായ ഭക്ഷണത്തില്‍, ഹലാലിൽ
10) ”അവന്‍ ആകാശത്തേക്ക് കൈകള്‍ നീട്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും: ‘എന്റെ റബ്ബേ! എന്റെ റബ്ബേ!’ എന്ന്. എന്നാല്‍, അതിന് അവന് എവിടെനിന്നു ഉത്തരം കിട്ടുവാനാണ്?”. ആരുടെ പ്രാർത്ഥനയെ കുറിച്ചാണ് നബി(സ) ഇങ്ങനെ പറഞ്ഞിട്ടുള്ളത് ?
a. സത്യ നിഷേധികളുടെ
b. കപട വിശ്വാസികളുടെ
c. വേദം നൽകപ്പെട്ടവരുടെ
d. ഹറാമുകൊണ്ട് വളര്‍ത്തപ്പെട്ടവന്റെ
11) ‘കുറച്ചു കാലംവരെ അവരെ അവരുടെ വിഡ്ഢിത്തത്തിലായി വിട്ടേക്കുക’ എന്ന് അല്ലാഹു പറഞ്ഞത് ആരെപ്പറ്റിയാണ് ?
a. ഹറാമുകൊണ്ട് വളര്‍ത്തപ്പെട്ടവനെ
b. സത്യവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചുപോയ ഭിന്നകക്ഷികളെ
c. കപട വിശ്വാസികളെയെല്ലാം
d. ഘടകകക്ഷികളെയും മസ്‌ജിദുൽ ഹറമിൽ നിന്ന് ഭക്ഷിച്ചവനെയും
12) അല്ലാഹു ഇഷ്ടപ്പെടുന്നവര്‍ക്കും, അല്ലാത്തവര്‍ക്കും അവന്‍……………………….. കൊടുക്കുന്നു. എന്നാല്‍, അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്കല്ലാതെ ………………………….. കൊടുക്കുന്നതല്ല. ഹദീസിൽ വിട്ടഭാഗം യഥാക്രമം എന്തെല്ലാം ?
a. ഐഹികസുഖം, മതനിഷ്ഠ
b. മതനിഷ്ഠ, ഐഹികസുഖം
c. ദീന്‍, ദുന്‍യാവ്
d. എ യും സി യും ശരിയാണ്
13) നന്മയിൽ മുൻകടക്കുന്നവരുടെ ഗുണങ്ങൾ താഴെ നൽകിയിരിക്കുന്നു. ആയത്തുകളിൽ അവസാനമായി പ്രസ്‌താവിച്ചത് ഏത് ?
a. റബ്ബിനെ പേടിക്കുന്നു
b. റബ്ബിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുന്നു
c. റബ്ബിനോട് യാതൊന്നും പങ്കു ചേര്‍ക്കുന്നില്ല
d. ഹൃദയങ്ങള്‍ നടുങ്ങുന്നവരായിക്കൊണ്ട് കൊടുക്കുന്നു
14) ചിലവഴിക്കുമ്പോൾ സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ നടുക്കവും പേടിയുമുണ്ടാകുന്നത് എന്തുകൊണ്ടാണ് എന്നാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത് ?
a. തങ്ങളുടെ റബ്ബിലേക്ക് മടങ്ങിച്ചെല്ലുന്നവരാണ് എന്ന ബോധ്യമുള്ളതുകൊണ്ട്
b. മറ്റുള്ളവർ അറിയുമോ എന്ന ഭയത്താൽ
c. ദാരിദ്ര ഭയത്താൽ
d. എല്ലാം ശരിയാണ്
15) ‘അവർ നല്ലകാര്യങ്ങളില്‍ ധൃതികൂട്ടുന്നവരാണ്, മുന്‍കടക്കുന്നവരുമാകുന്നു’. ആയത്തിൽ ‘മുന്‍കടക്കുന്നവർ’ എന്നതിന് ഉപയോഗിച്ച പദമാണ് …………………..
a. മുഷ് ഫിഖൂൻ مُّشْفِقُونَ
b. റാജിഊൻ رَٰجِعُونَ
c. സാബികൂൻ سَٰبِقُونَ
d. യുസാരിഊൻ يُسَٰرِعُونَ.
