വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ #1 ചോദ്യാവലി
സൂറത്തുല്‍ മുഅ്മിനൂന്‍
0️⃣1️⃣ മുതൽ 2️⃣2️⃣ വരെയുള്ള ആയത്തുകളെ ആസ്‌പദമാക്കി
ചോദ്യങ്ങൾ👇🏻
1) വിജയികളാകുന്ന സത്യവിശ്വാസികളുടെ സവിശേഷതയാണ് ………………………
a. നമസ്കാരത്തില്‍ ഭക്തികാണിക്കുക
b. വ്യര്‍ത്ഥമായ കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുക
c. വിശ്വസ്തതകളെയും കരാറുകളെയും പാലിക്കുക
d. എല്ലാം ശരിയാണ്
2) വിജയികളാകുന്ന സത്യവിശ്വാസികളുടെ ഏഴു സവിശേഷതകൾ പ്രസ്താവിച്ചതിൽ ഉൾപ്പെടാത്തത് ഏത്?
a. ചാരിത്ര്യ ശുദ്ധി
b. നമസ്ക്കാരത്തിലെ സൂക്ഷ്മത
c. സകാത്ത് കൊടുക്കുക
d. അനന്തരാവകാശം
3) നമസ്‌കാരത്തിൽ അനുവദനീയമായതും, ഭക്തിയുണ്ടാവാൻ സഹായകവുമായ നോട്ടം ഏത് ?
a. മേല്‍പോട്ടു നോക്കുക
b. ശ്രദ്ധയെ ആകര്‍ഷിക്കുന്ന വസ്തുക്കളിലേക്ക് നോക്കുക
c. സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കുക
d. എല്ലാം അനുവദനീയമാണ്
4) നമസ്‌കാരം നിർവഹിക്കുമ്പോൾ ………………………. എന്നത് നമ്മളെ ഭക്തിയുള്ളവരാവാൻ സഹായിക്കുന്നു
a. അല്ലാഹുവിനെയും അവന്റെ ശക്തിമഹാത്മ്യങ്ങളെയും വിസ്‌മരിക്കുക
b. മറ്റു ആവശ്യങ്ങളിൽ ശ്രദ്ധിച്ച് ഹൃദയത്തിന് അസ്വസ്ഥതയുളവാക്കുക
c. ഓതുന്ന ഖുര്‍ആന്‍ വാക്യങ്ങളിലും ചൊല്ലുന്ന ദിക്റുകളിലും അതീവ ശ്രദ്ധയുള്ളവരാവുക
d. കണ്ണിനും കാതിനും സ്വസ്ഥത ലഭിക്കാത്ത സ്ഥലങ്ങളില്‍ നമസ്‌കാരം നിർവഹിക്കുക
5) നമസ്കാരത്തില്‍ അങ്ങുമിങ്ങും തിരിഞ്ഞു നോക്കുകയെന്നത് …………………….. ആണെന്ന് ബുഖാരി, മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ വന്നിട്ടുണ്ട്.
a. അനുവദനീയം
b. നമസ്കാരത്തില്‍ നിന്നും പിശാച് തട്ടിയെടുത്തുകൊണ്ട് പോകൽ
c. കര്‍ശനമായി വിരോധിച്ചിട്ടുള്ളത്
d. ശ്രദ്ധയെ തിരിച്ചു കളയുന്നത്
6) ‘………………………… കൂടാതെയുള്ള നമസ്കാരം ആത്മാവില്ലാത്ത ശരീരമാണ്’
a. വിശ്വാസം
b. വുളു
c. ഭക്തി
d. വൃത്തി
7) ………………., ഒരാളുടെ ഇസ്ലാം നന്നാകുന്നതിന്റെ ലക്ഷണമാണ് എന്ന് നബി (സ) ഒരു ഹദീസില്‍ പറഞ്ഞിട്ടുണ്ട്
a. സംസാരം ഉപേക്ഷിക്കുന്നത്
b. തനിക്ക് ആവശ്യമായി ഭവിക്കാത്ത കാര്യത്തെ ഉപേക്ഷിക്കുന്നത്
c. വിനോദവും വ്യർത്ഥവും വേർതിരിച്ചു മനസിലാക്കുന്നത്
d. അനുഗ്രഹങ്ങളിൽ സന്തോഷിക്കുന്നത്
8) ”ജനങ്ങള്‍ നിനക്കു എന്തു വിധി തന്നാലും ശരി, – നീ നിന്റെ ഹൃദയത്തോടു തന്നെ വിധി ചോദിക്കുക!” എന്ന് നബി(സ) മൂന്നുവട്ടം ആവര്‍ത്തിച്ചു പറഞ്ഞത് ആരോടാണ് ?
a. പ്രവാചക പത്നിമാരോട്
b. പുണ്യത്തെയും പാപത്തെയും കുറിച്ചു ചോദിച്ചറിയാൻ വന്ന സഹാബിയോട്
c. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)യോട്
d. ഇബ്ന് അബ്ബാസ്(റ)യോട്
9) (സകാത്ത്) زَكَوٰةً എന്ന പദത്തിന്റെ അര്‍ത്ഥങ്ങളിൽ …………………. ഉൾപ്പെടുന്നില്ല
a. പരിശുദ്ധി
b. ആത്മശുദ്ധി
c. ദാനം
d. വളര്‍ച്ച
10) അമാനാത്ത് അഥവാ വിശ്വസ്തതകൾ പാലിക്കുന്നത് സത്യവിശ്വാസിയുടെ സവിശേഷതയായി ഖുർആൻ എണ്ണുന്നുണ്ട്. താഴെ നൽകിയവയിൽ വിശ്വസ്തതകളിൽ ഉൾപ്പെടുന്നത് എന്താണ്?
a. മറ്റുള്ളവർ വിശ്വസിച്ചേൽപ്പിച്ച കാര്യങ്ങൾ
b. സ്വയം ഏറ്റെടുത്ത കാര്യങ്ങൾ
c. അല്ലാഹുവിനും മനുഷ്യനും ഇടയിലുള്ള വിശ്വസ്തതകൾ
d. എല്ലാം ശരിയാണ്
11) അല്ലാഹുവിങ്കല്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണ് എന്നാണ് നബി(സ) പഠിപ്പിച്ചത് ?
a. നമസ്കാരം അതിന്റെ സമയത്തു നിർവഹിക്കുക
b. മാതാപിതാക്കള്‍ക്കു ഗുണം ചെയ്യുക
c. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുക
d. സകാത്ത് അതിന്റെ അവകാശികൾക്ക് കൊടുത്തു വീട്ടുക
12) മനുഷ്യ സൃഷ്ടിടിപ്പിന്റെ ഘട്ടങ്ങൾ താഴെ നൽകുന്നു. അവയിൽ ക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക
a. സുലാലത് سُلَالَةٍ – നുത്ഫത് نُطْفَةً – മുദ്ഗത് مُضْغَةَ – അലഖത് عَلَقَةَ
b. അലഖത് عَلَقَةَ – സുലാലത് سُلَالَةٍ – നുത്ഫത് نُطْفَةً – മുദ്ഗത് مُضْغَةَ
c. സുലാലത് سُلَالَةٍ – നുത്ഫത് نُطْفَةً – അലഖത് عَلَقَةَ – മുദ്ഗത് مُضْغَةَ
d. നുത്ഫത് نُطْفَةً – അലഖത് عَلَقَةَ – മുദ്ഗത് مُضْغَةَ – സുലാലത് سُلَالَةٍ
13) ഖറാരിൻ മകീൻ قَرَارٍ مَّكِينٍ എന്നാൽ എന്താണ് ?
a. ഗര്‍ഭാശയം
b. കളിമണ്ണിന്റെ സത്ത്
c. അസ്ഥിക്കൂടം
d. ബീജം
14) ഏഴു മാര്‍ഗ്ഗങ്ങള്‍ (سَبْعَ طَرَآئِقَ) എന്ന് ആയത്തിൽ ഉദ്ദേശിച്ചിട്ടുള്ളത് എന്റിനെയാണ് ?
a. ഏഴു വൻകരകൾ
b. ഏഴു സമുദ്രങ്ങൾ
c. ഏഴു ആകാശങ്ങൾ
d. ഏഴു ഭൂമികൾ
15) സൂറത്തുല്‍ മുഅ്മിനൂനിൽ അല്ലാഹു പ്രസ്താവിച്ച ചില അനുഗ്രഹങ്ങൾ താഴെ നൽകുന്നു. ഇവയിൽ അവസാനം പ്രസ്‌താവിച്ചത് ഏത് ?
a. ഈത്തപ്പനയുടെയും മുന്തിരികളുടെയും തോട്ടങ്ങള്‍ ഉത്ഭവിപ്പിക്കുന്നത്
b. സീനാപര്‍വ്വതത്തില്‍ നിന്നും സൈത്തൂന്‍ ഉത്ഭവിപ്പിച്ചത്
c. കന്നുകാലികളിൽ നിന്നും പാല്‍ കുടിക്കുവാന്‍ തരുന്നത്
d. ആകാശത്തുനിന്നു മഴയിറക്കുന്നത്
