വെളിച്ചം ആപ്പിൽ പുതിയ അപ്ഡേഷൻ
വെളിച്ചം സൗദി ഓൺലൈൻ എക്സാം വെബ് സൈറ്റിൽ പുതിയ ഫീച്ചർ ഉൾകൊള്ളിച്ചത് പ്രിയ പഠിതാക്കൾ ശ്രദ്ധിച്ചു കാണുമല്ലോ.
വെളിച്ചം സൗദി ഓൺലൈൻ ആപ്ലിക്കേഷൻ / വെബ്സൈറ്റിൽ നിന്നും കഴിഞ്ഞ ഘട്ടങ്ങളിലെ കോഴ്സ് സർട്ടിഫിക്കറ്റുകളും കോൺസോളിഡേറ്റഡ് മാർക്‌ലിസ്റ്റുകളും നിങ്ങളുടെ ഡാഷ്ബോർഡിൽ നിന്നും ഇപ്പോൾ മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്
നിങ്ങളുടെ ക്യാമ്പയിനിന്റെ 6 മാസകാലത്തെ 15 എക്സാമിന്റെ മാർക്കുകൾ എല്ലാം ഒരൊറ്റ സ്‌കോർ ഷീറ്റിൽ.
അതോടൊപ്പം വെളിച്ചം സൗദി ഓൺലൈനിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
ശ്രദ്ദിക്കുക : വെളിച്ചം ആൻഡ്രോയിഡ് ആപ്പിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതല്ല. http://velichamonline.islahiweb.org/ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യുക
പുതിയ അപ്‌ഡേഷൻ ലഭിക്കാൻ വേണ്ടി ചെയ്യേണ്ടത്
- മൊബൈൽ നമ്പർ എന്റർ ചെയ്ത് നിങ്ങളുടെ ഡാഷ്ബോര്ഡിലേക്കു പോവുക.
- മൂന്നാമതായി കാണുന്ന കോഴ്സ് ഇവാലുവേഷൻ എന്നതിൽ ക്ലിക് ചെയ്യുക.
- ക്യാമ്പയിൻ ഫുൾ മാർക്ക്ഷീറ്റ് കിട്ടാൻ വേണ്ടി കണ്സോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് എന്നതിൽ ക്ലിക് ചെയ്യുക.
- അടുത്ത പേജിൽ നിങ്ങളെ ഒരു ക്യാമ്പയിനിലെ മുഴുവൻ മാർക്കുകളുടെയും മാർക്ക് ലിസ്റ്റ് കാണാവുന്നതാണ്.
- വെളിച്ചം സൗദി ഓൺലൈൻ ക്യാമ്പയിൻ സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി കോഴ്സ് സർട്ടിഫിക്കറ്റ് എന്നതിൽ ക്ലിക് ചെയ്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
താഴെയുള്ള സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക.


