വെളിച്ചം സൗദി ഓൺലൈൻ എങ്ങിനെ ?

വെളിച്ചം സൗദി ഓൺലൈൻ പദ്ധതിയിൽ എങ്ങനെ ജോയിൻ ചെയ്യാം ?

വെളിച്ചം സൗദി ഓൺലൈൻ ഒരു ലഘുവിവരണം

  • ⁠എന്താണ് വെളിച്ചം സൗദി ഓൺലൈൻ❓
    പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയാണ് വെളിച്ചം സൗദി ഓൺലൈൻ.
    • ⁠2020 കാലയളവിൽ ആരംഭിച്ച വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയിൽ ഇതുവരെ ആറു ഘട്ടങ്ങളും നാലു റമദാൻ പഠനവും കഴിഞ്ഞു.
    • ഓരോ ഘട്ടങ്ങളും ആറോ എഴോ മാസങ്ങൾ നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ പരീക്ഷകളായും, റമദാൻ കാലത്തെ പഠനം പ്രതിദിന പരീക്ഷകളായുമാണ് നടത്തി വരുന്നത്.
  • എങ്ങനെയാണ് വെളിച്ചം സൗദി ഓൺലൈൻ പഠനത്തിൽ പങ്കാളിയാവുക❓
    ഈ പഠന പദ്ധതിയിൽ ചേരുവാൻ ഏതെങ്കിലും ഒരു വെളിച്ചം സൗദി ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
  • എങ്ങനെയാണ് പാഠഭാഗങ്ങൾ ലഭിക്കുക❓
    പാഠഭാഗങ്ങൾ PDF ആയും, പണ്ഡിത വിശദീകരണങ്ങളായും (വോയ്സ് ക്ലിപ്പുകൾ) വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വരുന്നതാണ്. കൂടാതെ ഇവ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ്, യൂട്യൂബ് ചാനൽ വഴിയും ലഭ്യമാണ്.
  • പരീക്ഷകൾ എങ്ങിനെ ❓
    പരിശുദ്ധ ഖുർആനിന്റെ മലയാള വിശദീകരണമായ ‘അമാനി തഫ്സീർ’ വായിച്ചാൽ ഉത്തരം എഴുതാവുന്ന ലളിതമായ 10 മുതൽ 15 വരെയുള്ള ചോദ്യങ്ങൾ ഉൾകൊള്ളുന്ന ക്യാമ്പയിൻ പരീക്ഷകളും, തുടർന്ന് വരുന്ന ഫൈനൽ പരീക്ഷയുമാണ് ഈ പഠനത്തിൽ നടത്തി വരുന്നത്.
  • എങ്ങനെയാണ് പരീക്ഷ എഴുതേണ്ടത്❓
    “വെളിച്ചം സൗദി ഓൺലൈൻ” ആപ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്താണ് പരീക്ഷ എഴുതേണ്ടത്.
    ഐ ഫോണോ ലാപ്ടോപ്പോ ഉപയോഗിക്കുന്നവർ “വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ്” വഴിയും നിങ്ങൾക്ക് പരീക്ഷ എഴുതാം.
  • അടുത്ത പഠനം ഏതാണ്❓
    പരിശുദ്ധ ഖുർആനിലെ ജുസ്അ് 22, 23 ഇൽ നിന്നുള്ള സൂറ: സജദ, സൂറ: അഹ്സാബ്, സൂറ: സബഅ് എന്നീ അദ്ധ്യായങ്ങൾ.മലയാള ഭാഷയിൽ ഏറ്റവും പ്രസിദ്ധമായ “മർഹൂം മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയാണ് വിശദീകരത്തിന് ആസ്പദമാക്കുന്നത്.
  • വിജയികൾക്ക് സമ്മാനങ്ങളൊക്കെ നൽകാറുണ്ടോ ❓
    ഉണ്ട്, എല്ലാ പരീക്ഷകളിലും വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. ക്യാമ്പയിൻ പഠനത്തിലും റമദാൻ പ്രതിദിന പഠനത്തിലും മുഴുവൻ മാർക്ക് കിട്ടുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകിവരുന്നു.
    കൂടാതെ ക്യാമ്പയിൻ സമയത്തെ ഫൈനൽ പരീക്ഷയിലെ വിജകളിലെ ആദ്യമൂന്ന് സ്ഥാനക്കാർക്ക് ഗോൾഡ് കോയൻസും, റമദാൻ പഠനത്തിലെ വിജയികളിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000, 3000 രൂപകളുടെ സമ്മാനങ്ങളും നൽകി വരുന്നു തുടർസ്ഥാനങ്ങളിൽ വരുന്നവർക്ക് 1500 മുതൽ 2500 രൂപവരെ വിലയുള്ള 10 പ്രോത്സാഹന സമ്മാനങ്ങളും, മറ്റു നിരവധി ഏരിയാ തല പ്രോത്സാഹന സമ്മാനങ്ങളും നൽകി വരുന്നു. 


“നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.” (67:2)

(ഏതെങ്കിലും വെളിച്ചം ഓൺലൈൻ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ഈ ഗ്രുപ്പുകളിൽ ജോയിൻ ചെയ്യേണ്ടതില്ല)

WhatsApp group link – 🔗 Group-17 (common) 👇

https://chat.whatsapp.com/H34gNQylQRWINgevAHxuJh

WhatsApp group link – Group 1 (Admin Only Group)👇

https://chat.whatsapp.com/B4jTKhK8zh7E9ctpl3rnKe

https://wa.me/966541303157
https://wa.me/966509292062