1) ആരാണ് അതിരു വിട്ടവർ (അൽ ആദൂൻ) ?
A. ഭാര്യമാരെയും അടിമകളെയും ഉടമപ്പെടുത്തിയവർ
B. ഭാര്യമാരെയും അടിമകളെയും ഉടമപ്പെടുത്താത്തവർ
C. ഭാര്യമാരെയും വലം കൈ ഉടമപ്പെടുത്തിയവരെയും ഒഴിച്ചു ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിച്ചവർ
D. ഭാര്യമാരെയും വലം കൈ ഉടമപ്പെടുത്തിയവരെയും ഒഴിച്ച് ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കാത്തവർ
2) ജിന്നത്തുൻ എന്ന പദം ഖുർആൻ പ്രയോഗിച്ചത് എവിടെയൊക്കെയാണ് ?
A. നൂഹ് നബി(അ)യെ അദ്ദേഹത്തിന്റെ ആളുകൾ പരിഹസിച്ചപ്പോൾ
B. മുഹമ്മദ് നബി(സ)യെ മുശ്രികുകൾ പരിഹസിച്ചപ്പോൾ
C. ഹൂദ് നബി(അ) – നൂഹ് നബി(അ) എന്നീ പ്രവാചകരെ അവരുടെ സമൂഹം പരിഹസിച്ചപ്പോൾ
D. എ യും ബി യും ശരിയാണ്
3) നബി(സ) യുടെ ഹദീസിന്റെ ആശയത്തിനോട് യോജിക്കുന്ന പ്രസ്താവന ഏത് ?
A. ഹറാമായ മാംസം നരകത്തിലേക്ക് ഉള്ളതാണ്
B. ഹറാമിൽ നിന്ന് വളർന്നുണ്ടായ മാംസം നരകം സ്പർശിക്കുകയില്ല
C. ഹറാമല്ലാത്ത ഭക്ഷണത്തിൽ നിന്നുള്ള മാംസം മാത്രമാണ് നരകത്തിൽ നിന്ന് രക്ഷപ്പെടുന്നത്
D. ഹറാമായ മാംസം സ്വർഗത്തിലേക്ക് കടക്കുകയില്ല
4) “സുബ്ഹാനല്ലാഹ് ” എന്ന് പാഠഭാഗത്തിലെ ഒരായത്തിൽ പ്രയോഗിച്ചത് ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് ?
A. ആഇശ ബീവിയുമായി ബന്ധപ്പെട്ട അപവാദ പ്രചരണം
B. അല്ലാഹുവിന് സന്താനങ്ങളുണ്ട് എന്ന വിഷയത്തിൽ
C. ഉദരത്തിന്മേൽ ചലിക്കുന്ന ജീവികളും അല്ലാഹുവിന് സ്തോത്രമർപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ
D. അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങളെ പറ്റി പറഞ്ഞപ്പോൾ
5) ”അവര്‍ ഒരു പുരുഷനെക്കുറിച്ചു പ്രസ്താവിച്ചുവരുന്നു. അയാളെക്കുറിച്ചും ഞാന്‍ നല്ലതല്ലാതെ അറിയുന്നില്ല”; ആരെക്കുറിച്ചാണ് നബി(സ) ഇങ്ങനെ പറഞ്ഞത് ?
A. അബൂബക്കർ(റ)
B. മിസ്‍തഹ്(റ)
C. സഫ്‌വാൻ(റ)
D. ഉസാമ(റ)
6) വ്യഭിചാര ശിക്ഷയുമായി ബന്ധപ്പെടുത്തി ശരിയായ പ്രസ്താവനയേത്?
A. ആരോപകനും മുഹ്സ്വനല്ലാത്തവർക്കും 80 അടി വീതവും വിവാഹിതർക്ക് 100 അടിയും ശിക്ഷ
B. ആരോപകന് 80 അടിയും മുഹ്സ്വനായവന് 100 അടിയും നാടു കടത്തലും ശിക്ഷ
C. മുഹ്സ്വനല്ലാത്തവർക്ക് 80 അടിയും ആരോപകന് 100 അടിയും വിവാഹിതർക്ക് എറിഞ്ഞ് കൊല്ലലും ശിക്ഷ
D. ആരോപകന് 80 അടിയും അവിവാഹിതർക്ക് 100 അടിയും മുഹ്സ്വനായവർക്ക് എറിഞ്ഞ് കൊല്ലലും ശിക്ഷ
7) ‘ഖിയാമത്തുനാളിനെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു‘ എന്ന് ആരെ കുറിച്ചാണ് സൂറത്തുന്നൂറിൽ അല്ലാഹു പറഞ്ഞിട്ടുള്ളത് ?
A. അക്രമം പ്രവർത്തിച്ചവർ
B. സല്‍ക്കര്‍മ്മങ്ങകാരികൾ
C. കപടവിശ്വാസികൾ
D. എല്ലാം ശരിയാണ്
8) ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുകയും പിന്നീട് പിന്‍മാറിപ്പോകുകയും ചെയ്തവർ ആരായിരിന്നു ?
A. മക്കക്കാരായ അവിശ്വാസികൾ
B. നബിയിൽ അവിശ്വസിച്ച എല്ലാവരും
C. കപടവിശ്വാസികൾ
D. മുകളിലെ എല്ലാ കൂട്ടരും
9) ഇരുപ്പിലായ സ്ത്രീകൾക്ക് അവരുടെ വസ്ത്രം എടുത്ത് വെക്കുന്നതിൽ തെറ്റില്ല എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
A. അവർ തീരേ വസ്ത്രം ധരിക്കേണ്ടതില്ല
B. അവരുടെ വസ്ത്രത്തിൽ നിന്ന് അൽപ്പം അലങ്കാരത്തിനും ഭംഗിക്കും വേണ്ടി എടുത്തു മാറ്റാം
C. സാധാരണ സ്ത്രീകളുടെ അത്ര തന്നെ നിഷ്ക്കർഷത വസ്ത്ര ധാരണത്തിൽ വാർദ്ധക്യം ചെന്ന സ്ത്രീകൾക്ക് ഇല്ല എന്നാണ്
D. വാർദ്ധക്യം ചെന്ന സ്ത്രീകൾ മറ്റ് സ്ത്രീകളെ പോലെ അലങ്കാരമോ ഭംഗിയോ കൂട്ടാൻ പാടുള്ളതല്ല
10) അല്ലാഹുവിന്റെ ദയവും, അവന്റെ കാരുണ്യവും നിങ്ങളില്‍ ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ യാതൊന്നില്‍ മുഴുകിയിരിക്കുന്നുവോ അക്കാര്യത്തില്‍, വമ്പിച്ച ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുമായിരുന്നു‘ ; ഏത് കാര്യത്തിൽ ആണ് അവർ മുഴുകിയിരുന്നത് ?
A. വ്യഭിചാരം
B. ശിർക്ക്
C. ദുർന്നടപ്പ്
D. ഇവയൊന്നുമല്ല
11) (സ്വലാത്ത് – ഖാശിഊൻ) ; (ലഗ് വ് – മുഗ് രിദൂൻ); (സകാത്ത് – ഫാഇലൂൻ); (അമാനത്ത് – ……………) ; വിട്ടു പോയ ഭാഗം പൂരിപ്പിക്കുക
A. ഹാഫിദൂൻ
B. വാരിസൂൻ
C. ആദൂൻ
D. റാഊൻ
12) നൂഹ് നബി(അ)യുടെ കാലത്തെ അവിശ്വാസികളായ പ്രമുഖരുടെ സംസാരങ്ങളിൽ ………………. ഉൾപ്പെടുന്നില്ല
A. ഇവൻ ഭ്രാന്തുള്ള ഒരു പുരുഷനല്ലാതെയല്ല
B. അവന്റെ കാര്യത്തിൽ കുറച്ചു കാലം വരെ നിങ്ങൾ കാത്തിരിക്കുവീൻ
C. ഇവൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യനല്ലാതെ മറ്റൊന്നുമല്ല
D. നമ്മുടെ ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ മലക്കുകളെ തന്നെ ഇറക്കുമായിരുന്നു
13) ഹേ വിശ്വസിച്ചവരേ, നിങ്ങൾക്ക് നാം നൽകിയ വിശിഷ്ട വസ്തുക്കളിൽ നിന്നും നിങ്ങൾ ഭക്ഷിച്ചു കൊള്ളുവീൻ എന്ന് പറഞ്ഞത് ഏത് സൂറത്തിലാണ് ?
A. മുഅമിനൂൻ
B. നൂർ
C. ബഖറ
D. അഅറാഫ്
14) “എന്റെ റബ്ബേ അപ്പോൾ എന്നെ ഈ അക്രമികളായ ജനങ്ങളിൽ പെടുത്തരുതേ ” ഈ പ്രാർത്ഥന ആരുമായി ബന്ധപ്പെട്ടതാണ് ?
A. നൂഹ് നബി(അ)
B. ഹൂദ് നബിഅ)
C. മുഹമ്മദ് നബി(സ)
D. ഇവയൊന്നുമല്ല
15) താഴെ നൽകിയവയിൽ സൂറതുന്നൂറിലെ പശ്ചാത്തലത്തോട് യോജിക്കാത്ത ജോഡി തിരഞ്ഞെടുക്കുക
A. അബൂബക്കർ(റ), മിസ്‍തഹ്(റ)
B. അലി(റ), സൈദ്(റ)
C. മിസ്ത്വഹ്(റ), ബദ്ര്‍
D. ബനൂമുസ്തലഖ്, സഫ്‌വാൻ(റ)
16) അക്കൂട്ടര്‍ തന്നെയാണ് തോന്നിയവാസികൾ‘ ; ആരാകുന്നു തോന്നിവാസികൾ ?
A. ചാരിത്ര്യവതികളെ വ്യഭിചാരാരോപണം നടത്തിയവർ
B. വ്യഭിചരിക്കുയും ഏറ്റുപറയാതിരിക്കുകയും ചെയ്‌തവർ
C. വ്യഭിചാരത്തിന് കള്ള സാക്ഷ്യം പറഞ്ഞവർ
D. എല്ലാം ശരിയാണ്
17) സദ്‌വൃത്തർ അല്ലാഹുവിന്റെ സ്മരണയിലും പുണ്യകര്‍മ്മങ്ങളിലും വ്യാപൃതരാകാൻ കാരണം എന്ത്?
A. ഖിയാമത് നാളിന്റെ ഭയങ്കരത നിമിത്തം അവരുടെ ഹൃദയങ്ങളും ദൃഷ്ടികളും അവതാളത്തിലാകുന്നു
B. അല്ലാഹുവിന്റെ പ്രതിഫലവും അനുഗ്രഹവും അവർ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ്
C. കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ മുടക്കിക്കളയാത്ത ആളുകളാണ് അവര്‍
D. എ യും ബി യും ശരിയാണ്
18) യതവല്ലാ ഫരീഖും മിൻഹും يَتَوَلَّىٰ فَرِيقٌ مِّنْهُم എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത് ആരെ ഉദ്ദേശിച്ചിട്ടാണ് ?
A. മക്കക്കാരായ അവിശ്വാസികൾ
B. നബിയിൽ അവിശ്വസിച്ച എല്ലാവരും
C. കപടവിശ്വാസികൾ
D. മുകളിലെ എല്ലാ കൂട്ടരും
19) അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല, അവർക്കതിന്റെ പരിമളം പോലും ലഭിക്കുകയില്ല എന്ന് നബി തിരുമേനി പറഞ്ഞത് ആരെപ്പറ്റിയാണ് ?
A. പർദ്ദ ധരിക്കാത്ത സ്ത്രീകളെ
B. വസ്ത്ര ധാരണത്തിൽ ഭംഗി വരുത്തുന്ന സ്ത്രീകളെ
C. വസ്ത്ര ധാരണത്തിൽ അലങ്കാരം പ്രകടിപ്പിക്കുന്ന വൃദ്ധരായ സ്ത്രീകളെ
D. പുരുഷന്മാരെ ആകർഷിക്കുമാറുള്ള പെരുമാറ്റങ്ങളും നടപടികളും സ്വീകരിച്ചു വരുന്ന സ്ത്രീകളെ
20) ആയിശ(റ)യുടെ നിരപരാധിത്വം തെളിയിക്കാൻ എത്ര ആയത്തുകളാണ് അല്ലാഹു അവതരിപ്പിച്ചത് ?
A. 8
B. 9
C. 11
D. ഇവയൊന്നുമല്ല
21) താഴെ നൽകിയതിൽ ഏറ്റവും അനുയോജ്യമായ ഉത്തരമെഴുതുക. അനന്തരാവകാശികൾ അനന്തരമെടുക്കുന്നത് എന്തിനെയാണ് ?
A. സ്വർഗത്തെ
B. അനശ്വര സ്വർഗത്തെ
C. പരലോക വിജയത്തെ
D. ഉന്നത സ്വർഗത്തെ
22) “മാ ലക്കും മിൻ ഇലാഹിൻ ഗ്വൈറുഹു ” ഈ വചനഭാഗത്തിന്റെ ഏറ്റവും ശരിയായ അർത്ഥം തിരഞ്ഞെടുക്കുക.
A. നിങ്ങൾക്ക് അവനല്ലാതെ യാതൊരു ഇലാഹും ഇല്ല
B. നിനക്ക് അവനല്ലാതെ യാതൊരു ഇലാഹും ഇല്ല
C. അല്ലാഹു അവൻ മാത്രമാണ് നിനക്കുള്ള ഇലാഹ്
D. അല്ലാഹു അവനല്ലാതെ യാതൊരു ഇലാഹും ഇല്ല
23) ആയത്തിന്റെ വിട്ടഭാഗം പൂരിപ്പിക്കുക “നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ ………… “
A. അവനോട് നന്ദി കാണിക്കുകയും ചെയ്യുവീൻ
B. നിങ്ങൾ ഖേദിച്ചു മടങ്ങുവീൻ
C. ദുർമൂർത്തികളെ നിങ്ങൾ വെടിയുവീൻ
D. അല്ലാഹുവിന് നിങ്ങൾ പ്രണാമം ചെയ്യുവീൻ
24) കുറ്റങ്ങൾക്ക് തൽക്ഷണം തന്നെ ശിക്ഷകൾ നടപ്പിൽ വരുത്താൻ അല്ലാഹുവിന് കഴിവുണ്ട്. എന്നിട്ടും ശിക്ഷകൾ നടപ്പാക്കാതെ നീട്ടിവെച്ചതിൻറെ കാരണമെന്താണ് ?
A. പരലോകത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്
B. അല്ലാഹു കണ്ടില്ല എന്ന് നടിക്കുകയാണ്
C. അവർക്ക് നന്നാവാൻ അവസരമൊരുക്കുകയാണ്
D. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ്
25) മറ്റുള്ള വീടുകളിൽ പ്രവേശിക്കുമ്പോൾ ഉള്ള മര്യാദകൾ ഖുർആൻ പറഞ്ഞ ക്രമം ഏതാണ് ?
A. അനുമതി ചോദിക്കുക, സലാം പറയുക
B. സലാം പറയുക,അനുമതി ചോദിക്കുക
C. സലാം പറയുക,അനുവാദം ചോദിക്കുക, വലതിനെ മുന്തിപ്പിച്ച് കടക്കുക
D. അനുമതി ചോദിക്കുക, സലാം പറയുക, കാത്തിരിക്കുക
26) ഭർത്താവ് ഭാര്യയെ വ്യഭിചാരമാരോപിച്ചു, സാക്ഷികളെ ആരും ഹാജരാക്കിയതുമില്ല. യാഥാർത്യം എന്താണെന്ന് വ്യക്തവുമല്ല. അങ്ങനെയാണെങ്കിൽ താഴെ നൽകിയവയിൽ തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക
A. അഞ്ച് സാക്ഷ്യമൊഴികള്‍ ഭർത്താവ് നൽകുന്നതോടെ അവന്റെ ഭാഗത്തുനിന്ന് ആരോപിച്ച കുറ്റം നിയമപരമായി അവന്‍ സ്ഥാപിച്ചു
B. അതിനെതിരായുള്ള നിയമപരമായ അഞ്ച് സാക്ഷ്യമൊഴികള്‍ ഭാര്യ നൽകുന്നതോടെ അവളുടെ ഭാഗം അവൾ സ്ഥാപിച്ചു
C. അഞ്ചു സാക്ഷിമൊഴികൾ വീതം നൽകുന്നതോടെ അവര്‍ തമ്മിലുള്ള വിവാഹബന്ധം നിറുത്തലാക്കപ്പെടുന്നു
D. അഞ്ചു സാക്ഷിമൊഴികൾ വീതം നൽകിയതിനാൽ അവൾക്ക് ജനിച്ചേക്കാവുന്ന കുട്ടി അവന്റേതാണെന്ന് തീരുമാനിക്കപ്പെടുന്നു
27) മനുഷ്യർക്ക് ഗ്രാഹ്യമാകൻ വേണ്ടി അല്ലാഹു അവന്റെ പ്രകാശത്തെ ഉപമിച്ചിരിക്കുന്നത് എന്തിനെ കൊണ്ടാണ് ?
A. മിശ്കാത്
B. കൗകബ്
C. മിസ്ബാഹ്
D. സുജാജ
28) മുനാഫിഖുകളെക്കുറിച്ച് താഴെ നൽകിയവയിൽ ശരിയല്ലാത്തത് തിരഞ്ഞെടുക്കുക
A. തങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവരാണെന്ന് അവർ ജൽപിക്കും
B. നബി(സ)യുടെ വിധിതീരുമാനങ്ങൾ കേള്‍ക്കാനും സ്വീകരിക്കാനും അവര്‍ തയ്യാറായിരുന്നു
C. വിധി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് കണ്ടാല്‍ അവര് നബി(സ)യുടെ മുമ്പില്‍ വരുന്നതാണ്
D. അല്ലാഹുവും റസൂലും തങ്ങളുടെ മേല്‍ അനീതി പ്രവര്‍ത്തിക്കുമെന്ന് അവർ ഭയപ്പെടുന്നു
29) നിത്യരോഗികളും വികലാംഗരുമായവർക്ക് മറ്റുള്ളവരെപ്പോലെ ഭക്ഷണം ഉപയോഗിക്കുവാനുള്ള കഴിവും സാമര്‍ത്ഥ്യവും ഇല്ലാത്തതിനാൽ അവരൊരുമിച്ച് ഭക്ഷണം കഴിക്കുന്നത് അന്യായമാണെന്ന് ചില സഹാബികൾ കരുതിയിരുന്നു. ഏത് ആയത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ ഉൾപെടുമോ എന്ന ഭയത്താലാണ് അവർ അങ്ങനെ കരുതിയിരുന്നത് ?
A. നിങ്ങളുടെ വീടുകളില്‍ നിന്ന് ഭക്ഷണം തിന്നുന്നതിന് അത്തരക്കാരുടെ മേല്‍ വിഷമമില്ല
B. നിങ്ങള്‍ ഒരുമിച്ചോ അല്ലെങ്കില്‍ വെവ്വേറെയോ തിന്നുന്നതിന് നിങ്ങളുടെ മേല്‍ തെറ്റില്ല
C. നിങ്ങളുടെ ചങ്ങാതിയുടേ വീട്ടിൽ നിന്ന് തിന്നുന്നതിന് നിങ്ങളുടെ മേല്‍ തെറ്റില്ല
D. നിങ്ങളുടെ ധനം നിങ്ങള്‍ക്കിടയില്‍ അന്യായമായി തിന്നരുത്
30) ”എഴുന്നേറ്റ് റസൂല്‍(സ)യുടെ അടുത്തേക്ക് ചെല്ലൂ” ; ആരാണ് ആയിശ(റ)യോട് ഇങ്ങനെ പറഞ്ഞത് ?
A. അവരുടെ പിതാവ്
B. അവരുടെ മാതാവ്
C. അബൂബക്കർ(റ)
D. എ യും സി യും ശരിയാണ്
31) താഴെ നൽകിയവയിൽ ‘വലംകൈകൾ ഉടമപ്പെടുത്തിയവർ‘ എന്ന കൂട്ടരിൽ ഉൾപ്പെടുന്നത് ആരാണ് ?
A. യുദ്ധത്തിൽ പിടിക്കപ്പെട്ട് അടിമകളാക്കി വെക്കപ്പെട്ട പുരുഷന്മാർ
B. യജമാനന് സ്വയം മോചനദ്രവ്യം കൊടുത്തു സ്വാതന്ത്രരായവർ
C. യുദ്ധത്തിൽ പിടിക്കപ്പെട്ട് ബന്ധനസ്തരായ ഇസ്‌ലാം സ്വീകരിക്കാൻ കൂട്ടാക്കാത്ത അടിമകൾ
D. ഒരു പുരുഷന്റെ ചെലവിൽ കഴിയുന്ന എല്ലാതരം സ്ത്രീകളും
32) അല്ലാഹു ധിക്കാരികളായ ഒരു ജനതയെ ചപ്പ് ചവറുകളാക്കുന്നതിന് മുമ്പ് അവരെ പിടി കൂടിയ ശിക്ഷ എന്ന നിലക്ക് സൂചിപ്പിച്ച പദമാണ് …………
A. غثاء
B. غرق
C. مهلك
D. صيحة
33) സത്യനിഷേധികളെ ആക്ഷേപിക്കുന്നിടത്ത് ആയത്തുകളിൽ ആദ്യമായി പറഞ്ഞത് ഏതിനെയാണ് ?
A. അവർ അവരുടെ റസൂലിനെ മനസിലാക്കിയിട്ടില്ല
B. അവർ സത്യത്തെ വെറുക്കുന്നു
C. അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ല
D. അവർ ഉപദേശം സ്വീകരിക്കുന്നില്ല
34) ആരാണ് ഭാഗ്യവാന്മാർ?
A. ക്ഷമ കൈകൊള്ളുന്നവർ
B. ഉന്നത സ്വർഗം ലഭിക്കുന്നവർ
C. ആത്മ വിശുദ്ധി കൈവരിച്ചവർ
D. ചാരിത്ര്യശുദ്ധി കാത്ത് സൂക്ഷിച്ചവർ
35) അങ്ങാടിയിലെ ഇടപാട് എന്നെ മുടക്കിക്കളഞ്ഞു. അതുകൊണ്ട് എനിക്ക് ഇതൊന്നും നബി(സ) യില്‍ നിന്ന് കേട്ടുപഠിക്കുവാന്‍ കഴിഞ്ഞില്ല; ഇങ്ങനെ ആവലാതിപെട്ടത് ആരായിരുന്നു ?
A. അബൂസഈദില്‍ ഖുദ്രീ(റ)
B. ഉമര്‍(റ)
C. അബ്ദുല്ലാഹിബ്നു ഖൈസ്(റ)
D. അബൂമൂസല്‍ അശ്അരി(റ)
36) പരിശുദ്ധ ഖുർആനിന്റെ വിവരണങ്ങളെ ഉൾകൊള്ളുന്ന ചില വാക്യങ്ങൾ താഴെ നൽകിയിരിക്കുന്നു. അവയിൽ മൂന്നെണ്ണവും സൂറതുന്നൂറിലെ ഒരു വചനത്തിൽ വന്നിട്ടുണ്ട്. പ്രസ്തുത ആയത്തിൽ വരാത്തത് തിരഞ്ഞെടുക്കുക
A. അവിശ്വാസികൾക്കുള്ള മുന്നറിയിപ്പ്
B. വ്യക്തമാക്കിത്തരുന്ന ദൃഷ്ടാന്തങ്ങള്‍
C. കഴിഞ്ഞുപോയവരുടെ ഉദാഹരണങ്ങൾ
D. ഭയഭക്തന്മാര്‍ക്കുള്ള സദുപദേശം
37) താഴെ നൽകിയവയിൽ ജീവജാലങ്ങളുടെ തസ്ബീഹിനെ പരാമർശിക്കുന്ന വചനങ്ങൾ ഏത് ?
A. നൂർ 79, അംബിയാഉ് 41
B. നൂർ 41, അംബിയാഉ് 79
C. നൂർ 42, അംബിയാഉ് 79
D. നൂർ 79 അംബിയാഉ് 42
38) വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവർക്ക് ഇഹലോകത്ത് തന്നെ നൽകുമെന്ന് അല്ലാഹു നൽകിയ വാഗ്‌ദാനങ്ങളിൽ ……………………… ഉൾപ്പെടുന്നില്ല
A. മുമ്പുള്ളവർക്ക് പ്രാതിനിധ്യം നൽകിയത് പോലെ ഭൂമിയിൽ പ്രാതിനിധ്യം നൽകും
B. അവൻ തൃപ്തിപ്പെട്ട് നൽകിയ മതത്തിൽ സ്വാധീനം നൽകും
C. ഭയത്തിന് ശേഷം അഭയത്തെ പകരം നൽകും
D. അവസാനകാലങ്ങളിൽ നന്ദികേട് കാണിക്കുകയാണെകിലും അല്ലാഹു പൊറുത്തുകൊടുക്കും
39) പ്രവാചകനോട് അനുവാദം ചോദിച്ച് പുറത്തു പോകുന്ന അനുയായികൾക്ക് വേണ്ടി പാപമോചനം തേടാൻ അല്ലാഹു ഉണർത്തിയത് എന്തുകൊണ്ടാണ് ?
A. പ്രവാചകൻ വെറുക്കുന്ന കാര്യമാണ് അവർ ചെയ്യുന്നത് എന്നതിനാൽ
B. പൊതുവായ അടിയന്തര ഘട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് വളരെ ഗൗരവമുള്ളതായതിനാൽ
C. അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യമാണ് അവർ ചെയ്യുന്നത് എന്നതിനാൽ
D. മുനാഫിഖുകൾ ചെയ്തതിൻ പ്രകാരമാണ് അവർ ചെയ്യുന്നത് എന്നതിനാൽ
40) പാഠഭാഗത്ത് വചനങ്ങളിൽ ചില പദങ്ങൾ ഏകവചനമായി വന്നിട്ടുണ്ട് . ചിലയിടത്ത് അതേ പദങ്ങളുടെ ബഹുവചനം നമുക്ക് കാണാവുന്നതാണ്. അവയിൽ ഉൾപ്പെടാത്തത് ഏതാണ് ?
A. اِبْن – أَبْنَاء
B. رَجُل – رِجَال
C . أُمّ – أُمَّهَات
D. بَطْن – بُطُون
41) അധ്യായം മുഅമിനൂനിൽ അല്ലാഹു ‘കപ്പൽ‘ എന്ന് പ്രയോഗിച്ചത് എവിടെയാണ് ?
നൂഹ് നബിയുടെ ചരിത്രം പറഞ്ഞിടത്ത്
മക്കക്കാർ കപ്പലിൽ സഞ്ചരിച്ചിരുന്നു എന്ന് പറഞ്ഞിടത്ത്
അനുഗ്രഹങ്ങൾ വിശദീകരിച്ചിടത്ത്
എ, സി എന്നിവ ശരിയാണ്
42) ഇബ്നു മർയമിനും ഉമ്മക്കും അല്ലാഹു നൽകിയ അനുഗ്രഹമാണ് ………..
A. ആൾത്താമസമുള്ള മേട് പ്രദേശം
B. ഒഴുക്കുജലമുള്ള മേട് പ്രദേശം
C. രണ്ടുപേര്‍ക്കും അഭയം
D. എല്ലാം ശരിയാണ്
43) അല്ലാഹു നടത്തിയ സൃഷ്ടിപ്പിനെ പറ്റി വന്ന വചനത്തിൽ ക്രമപ്രകാരമുള്ള ഗ്രൂപ്പ് ഏതാണ് ?
A. കാഴ്ച – കേൾവി – ഹൃദയം
B. ഹൃദയം – കേൾവി – കാഴ്ച
C. കേൾവി – കാഴ്ച – ഹൃദയം
D. കേൾവി – ഹൃദയം – കാഴ്ച
44) അതു സത്യവിശ്വാസികളുടെമേല്‍ വിരോധിക്കപ്പെട്ടിരിക്കുകയാണ്‘; താഴെ നൽകിയവയിൽ എന്താണ് സത്യവിശ്വാസികളുടെ മേൽ വിരോധിക്കപെട്ടതായി അല്ലാഹു പറഞ്ഞിട്ടുള്ളത് ?
A. ബഹുദൈവവിശ്വാസികളുമായുമുള്ള വിവാഹ ബന്ധങ്ങൾ
B. വ്യഭിചാരികളുമായുമുള്ള വിവാഹ ബന്ധങ്ങൾ
C. വിവാഹിതനായവൻ വ്യഭിചരിച്ചിട്ട് പിന്നീട് ഖേദിച്ചുമടങ്ങുക
D. എ യും ബി യും ശരിയാണ്
45) സത്യവിശ്വാസിനികളോടുള്ള കൽപനകൾ ആയത്തിലെ ക്രമപ്രകാരം ശരിയായത് തെരഞ്ഞെടുക്കുക.
A. ദൃഷ്ടികൾ താഴ്ത്തുക, ഭംഗി വെളിപ്പെടുത്താതിരിക്കുക, മക്കനകൾ മാറിലൂടെ താഴ്‌ത്തിയിടുക, ഗുഹ്യസ്ഥാനങ്ങൾ കാത്തുകൊള്ളുക.
B. ഗുഹ്യസ്ഥാനങ്ങൾ കാത്തുകൊള്ളുക, മക്കനകൾ മാറിലൂടെ താഴ്‌ത്തിയിടുക, ദൃഷ്ടികൾ താഴ്ത്തുക, പ്രത്യക്ഷ ഭംഗി അല്ലാതെ വെളിവാക്കാതിരിക്കുക.
C. ദൃഷ്ടികൾ താഴ്ത്തുക, ഗുഹ്യസ്ഥാനങ്ങൾ കാത്തുകൊള്ളുക, പ്രത്യക്ഷ ഭംഗി അല്ലാതെ വെളിവാക്കാതിരിക്കുക, മക്കനകൾ മാറിലൂടെ താഴ്‌ത്തിയിടുക
D. പ്രത്യക്ഷ ഭംഗി വെളിവാക്കാതിരിക്കുക, മക്കനകൾ മാറിലൂടെ താഴ്‌ത്തിയിടുക, ഗുഹ്യ സ്ഥാനങ്ങൾ കാത്തു കൊള്ളുക, ദൃഷ്ടികൾ താഴ്ത്തുക
46) ”അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു”; എന്തിനാണ് അല്ലാഹു ഉത്തരവ് നൽകിയിട്ടുള്ളത് ?
A. പള്ളികൾ നിർമ്മിക്കാനും അവിടെ അവന്റെ നാമം സ്‌മരിക്കാനും
B. രാവിലെയും വൈകുന്നേരവും ഓർക്കാൻ
C. കച്ചവടവും വ്യാപാരവും മുടക്കാതിരിക്കാൻ
D. എല്ലാം ശരിയാണ്
47) സൂറതുന്നൂറിൽ പ്രതിപാദിച്ച ഏതാനും അവയവങ്ങൾ താഴെ നൽകുന്നു. അവയിൽ ‘മനുഷ്യരുടേത് മാത്രമല്ലാതെ‘ പ്രസ്താവിച്ച ഏക അവയവം ഏതാണ് ?
A. കൈ
B. ഉദരം
C. കാൽ
D. ഹൃദയം
48) വീടിനുള്ളിൽ തന്നെ അന്യോന്യം മുറികളിൽ പ്രവേശിക്കുമ്പോൾ അനുവാദം ചോദിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരാൾക്ക് മറ്റൊരാളുടെ റൂമിൽ പ്രവേശിക്കാൻ നിർബന്ധമായും സമ്മതം തേടേണ്ട സമയങ്ങൾ ഏതൊക്കെ ?
A. സുബ്ഹി നമസ്ക്കാരത്തിന് മുമ്പുള്ള സമയം
B. മഗ്‌രിബ് – ഇശാ സമയങ്ങളിൽ
C. ഉച്ചയുറക്കം കഴിഞ്ഞാലുടൻ
D. എല്ലാം ശരിയാണ്
49) ലിവാദൻ لِوَاذًا എന്നാൽ എന്താണ് ?
A. ഏതെങ്കിലും ഒന്നിന്റെ മറപിടിച്ച് രക്ഷപ്പെടുവാന്‍ ശ്രമിക്കുക
B. വല്ല ഉപായവും പറഞ്ഞു ഒഴിഞ്ഞു മാറുക
C. ഊരിക്കഴിഞ്ഞുപോകുക
D. എ യും ബി യും ശരിയാണ്
50) നബി(സ) ആദ്യകാലത്തു നമസ്കാരത്തില്‍ ആകാശത്തേക്കു നോക്കാറുണ്ടായിരുന്നുവെന്നും, ഈ ഖുര്‍ആന്‍ വാക്യം അവതരിച്ചതോടെ അതു നിറുത്തല്‍ ചെയ്തുവെന്നും ഹദീസിൽ ഉദ്ദരിക്കുന്നു. ഏത് വചനമാണ് പ്രവാചകന്റെ നമസ്ക്കാരത്തിലെ നോട്ടത്തെ തിരുത്തിയത് ?
A. ٱلَّذِينَ هُمْ فِى صَلَاتِهِمْ خَـٰشِعُونَ
B. وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ
C. حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ
D. أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ
51) ഫാറത്തന്നൂർ‘ ഈ പ്രയോഗത്തെ മനസിലാക്കുമ്പോൾ യോജിക്കാത്ത ഒരു ആശയമാണ് ………
A. അടുപ്പിൽ കൂടി ഉറവ പൊട്ടുക
B. ഭൂമുഖം ഉറവ പൊട്ടി ഒഴുകുക
C. യുദ്ധം മൂർദ്ധന്യത്തിലെത്തുക
D. കാര്യം ഗൗരവത്തിലെത്തുക
52) താഴെ നൽകിയവയിൽ അർത്ഥം മനസ്സിലാക്കി ഒറ്റപ്പെട്ട് നിൽക്കുന്നതിനെ തിരഞ്ഞെടുക്കുക
A. ഖശ് യത്ത് خَشْيَة
B. സുർഅത്ത് سُرْعَة
C. വജിലത്ത് وَجِلَة
D. മുശ്ഫിഖ് مُّشْفِق
53) തിന്മയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ ഔഷധമാണ് ……..
A. തിന്മയെ തിന്മയായി കണക്കാക്കി മാറി നിൽക്കുക
B. തിന്മയാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തൗബ തേടുക
C. തിന്മയെ ഏറ്റവും വലിയ നന്മ കൊണ്ട് തടുക്കുക
D. തിന്മ കണ്ടാൽ ആദ്യം കൈ കൊണ്ടും പിന്നെ നാവ് കൊണ്ടും തടുക്കുക
54) ‘…………………………………. നിങ്ങള്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുവരേക്കും മറ്റുള്ള വീടുകളിൽ നിങ്ങൾ പ്രവേശിക്കരുത്‘
A. സലാം പറഞ്ഞതിന് ശേഷം
B. ഒരാളെയും കണ്ടെത്താത്ത പക്ഷം
C. സലാം പറയാത്ത പക്ഷം
D. ആരെയും ക്ഷണിക്കാത്ത പക്ഷം
55) Deleted
56) അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഉപമയുമായി ബന്ധപ്പെട്ട് കൂട്ടത്തിൽ പെടാത്തത് ആരാണ് ?
A. ഇബ്‌നു അബ്ബാസ് (റ)
B. ഉബയ്യുബ്നു കഅ്ബ് (റ)
C. ഇബ്‌നു ജരീര്‍ (റ)
D. ഇബ്‌നു കസീർ (റ)
57) ‘……………………………………… , അക്കൂട്ടര്‍ തന്നെയാണ് വിജയികൾ” (أُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ) പാഠഭാഗത്ത് നിന്നുള്ള വചനങ്ങളിൽ നിന്നും പൂരിപ്പിക്കുക
A. വിധിപറയുവാനായി അല്ലാഹുവിലേക്കും, അവന്റെ റസൂലിലേക്കും ക്ഷണിക്കപ്പെട്ടാൽ ‘ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു‘ എന്ന് പറഞ്ഞവരാരോ,
B. അപ്പോള്‍ ആരുടെ തൂക്കങ്ങള്‍ ഘനമുള്ളതായോ,
C. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള നേര്‍മാര്‍ഗ്ഗത്തിലായവരാരോ,
D. എ യും ബി യും ശരിയാണ്
58) ഇരുപ്പിലായ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്‌താവനയാണ് ……….
A. സാധാരണ സ്ത്രീകളുടെ ശരീരം മറക്കേണ്ടുന്ന വിഷയത്തില്‍ അത്രതന്നെ നിഷ്കര്‍ഷത അവർക്കാവശ്യമില്ല
B. പര്‍ദ്ദയുടെ വസ്ത്രങ്ങൾ എടുത്തു വെച്ച് സാധാരണ രീതിയിലുള്ള വസ്ത്രങ്ങളുമായി പുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടാം
C. അവരുടെ വസ്ത്രങ്ങള്‍ എടുത്തു വെക്കുക എന്നതു കൊണ്ടുദ്ദേശ്യം അവർക്ക് പകുതിയോളം വസ്ത്രമില്ലാതിരിക്കാമെന്നും ഉദ്ദേശമുണ്ട്
D. അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കുന്നവരല്ലാത്ത നിലയില്‍ ആയിരിക്കണം പ്രത്യക്ഷപ്പെടേണ്ടത്
59) ‘അതിന്റെ നേതൃത്വം ഏറ്റെടുത്തവനു വമ്പിച്ച ശിക്ഷയുമുണ്ട്” ; ആയത്തിൽ ഉദേശിച്ചത് ആരെയാണ് ?
A. ഫിർഔൻ
B. അംറുബിൻ ലുഅയ്യ്
C. അബ്ദുല്ലാഹിബ്നു ഉബയ്യ്
D. ഇവരാരുമല്ല
60) കൂടെ നൽകിയ ഗ്രൂപ്പുകൾ വായിച്ചു ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ; A – (നുത്ഫത്ത് – ബീജം ) ; B – (മുദ്ഗത്ത് – മാംസ പിണ്ഡം ); C – (അലഖത്ത് – അസ്ഥികൂടം ); D – (ഇദ്വാമ് – എല്ലുകൾ )
A. എ ബി സി ശരിയാണ്, ഡി തെറ്റാണ്
B. എ ബി തെറ്റാണ്, സി ഡി ശരിയാണ്
C. സി ഡി ശരിയാണ്, എ യും ശരിയാണ്
D. ബി ഡി ശരിയാണ് , സി തെറ്റാണ്
61) ഒരു വചനത്തിൽ ‘രണ്ട് മനുഷ്യന്മാർ‘ എന്ന് രണ്ട് നബിമാരെ ഉദ്ദേശിച്ചുള്ള പരാമർശം വന്നിട്ടുണ്ട്; ആരോക്കെയാണ് ആ പ്രവാചകമാർ ?
A. ഹൂദ്(അ) – സ്വാലിഹ്(അ)
B. നൂഹ്(അ) – ഹൂദ്(അ)
C. മൂസാ(അ) – ഹാറൂൻ(അ)
D. ഇവരാരുമല്ല
62) ആശയപരമായി കൂട്ടത്തിൽ പെടാത്തത് ഏതെന്ന് അടയാളപ്പെടുത്തുക ?
A. യുശ് രിക്കൂൻ
B. സാബിഖൂൻ
C. മുശ്ഫിഖൂൻ
D. യുഅ്മിനൂൻ
63) ഖദ് അഫ് ലഹൽ മുഅ്മിനൂന്‍ قَدْ أَفْلَحَ الْمُؤْمِنُونَ എന്നതിന് നേർ വിപരീതമായി വന്ന വചനം ഏതാണ് ?
A. വഖദ് ഖാബ മൻ ദസ്സാഹാ وقد خاب من دساها
B. വലാ യുഫ് ലിഹു ലൽ മുഅ്മിനൂന്‍ ولا يفلح لاالمؤمنون
C. ഇന്നഹു ലാ യുഫ് ലിഹുൽ മുഅ്മിനൂന്‍ إنه لا يفلح المؤمنون
D. ഇന്നഹു ലാ യുഫ് ലിഹുൽ കാഫിറൂൻ إنه لا يفلح الكافرون
64) സമ്മതം കൂടാതെ ഒരാളുടെ വീട്ടിനകത്തേക്ക് എത്തിനോക്കിയവനെ ചെറുകല്ലെടുത്ത് എറിഞ്ഞതു കാരണം കണ്ണ് പൊട്ടിപ്പോയാൽ പോലും വീട്ടുകാരന് യാതൊരു തെറ്റുമില്ല‘ എന്ന ആശയത്തിലുള്ള ഹദീസ് റിപ്പോർട്ട് ചെയ്‌തത് ആരാണ് ?
A. ഇമാം ബുഖാരി (റ)
B. ഇമാം മുസ്ലിം (റ)
C. തിർമിദി (റ)
D. എ യും ബി യും ശരിയാണ്
65) സൂറതുന്നൂറിൽ ‘നൂർ‘ എന്ന് ഉപയോഗിച്ചത് എത്ര തവണയാണ് ?
A. 5
B. 7
C. 9
D. 6
66) അബ്‌സ്വാർ – ദൃഷ്ടികൾ, കാഴ്ചകൾ – എന്ന് പലവട്ടം ഖുർആനിൽ ആവർത്തിച്ചിട്ടുണ്ട്. അത്തരം ചില പരാമർശങ്ങൾ താഴെ നൽകുന്നു. പാഠഭാഗത്തെ ആയത്തുകളിൽ വരാത്തത് തിരഞ്ഞെടുക്കുക
A. ദൃഷ്ടികളുള്ളവരേ ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക
B. മിന്നലിന്റെ തിളക്കം കാഴ്ചകളെ റാഞ്ചുന്നു
C. രാപ്പകൽ മാറുന്നതിൽ ദൃഷ്ടികളുള്ളവര്‍ക്കു ചിന്താവിഷയമുണ്ട്
D. വിശ്വാസികളോട് അവരുടെ ദൃഷ്ടികളെ താഴ്ത്താൻ പറയുക
67) ‘അവര്‍ തന്നെയാണ് തോന്നിയവാസികള്‍‘ ; താഴെ നൽകിയവയിൽ ആരെയാണ് തോന്നിയവാസികള്‍ എന്ന് ആയത്തിൽ പറഞ്ഞിട്ടുള്ളത് ?
A. വിശ്വസിച്ചതിനു ശേഷം അവിശ്വസിച്ചവർ
B. കപടവിശ്വാസികൾ
C. അതിനു ശേഷം നന്ദി കാട്ടിയവർ
D. എ യും ബി യും ശരിയാണ്
68) റസൂൽ(സ)യുടെ കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ………………… മിക്കവാറും ഇഹത്തില്‍ വെച്ചും ……………….. മിക്കവാറും പരത്തില്‍വെച്ചും സംഭവിക്കുന്നതായിരിക്കും.
A. പരീക്ഷണം, വേദനയേറിയ ശിക്ഷ
B. ശിക്ഷ, പരീക്ഷണം
C. വേദനയേറിയ ശിക്ഷ, നരകം
D. ഫസാദ്, അദാബ്
69) സൂറത്ത് നൂറിലെ ഏതാനും ചില വചനങ്ങൾ അവസാനിച്ചതുമായി ബന്ധപ്പെട്ട ഗ്രൂപ്പിൽ നിന്ന് തെറ്റായത് തെരഞ്ഞെടുക്കുക ?
A. ( غفور رحيم നാല് തവണ ; رءوف رحيم ഒരു തവണ )
B. ( عليم حكيم മൂന്ന് തവണ; تواب حكيم ഒരു തവണ )
C . ( عذاب أليم രണ്ട് തവണ ; عذاب عظيم മൂന്ന് തവണ )
D. (سميع عليم രണ്ട് തവണ ; واسع عليم ഒരു തവണ)
70) “അഫലാ തത്തകൂൻ” أَفَلَا تَتَّقُونَ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ എന്ന് പറഞ്ഞതായി രണ്ട് പ്രാവാചാകന്മാരെ കാര്യത്തിൽ അല്ലാഹു സൂചിപ്പിക്കുന്നു. ആരൊക്കെയാണവർ ?
A. നൂഹ്(അ) – മുഹമ്മദ്(സ)
B. നൂഹ്(അ) – സ്വാലിഹ്(അ)
C. നൂഹ്(അ) – ഹൂദ്(അ)
D. സ്വാലിഹ്(അ) – ഹൂദ്(അ)
71) സുബുർ (زُبُر) എന്ന് പറഞ്ഞു പാഠഭാഗത്ത് പരാമർശിച്ചത് ഏത് അർത്ഥത്തിലാണ് ?
A. കക്ഷികൾ
B. കഷ്ണങ്ങൾ
C. ഏടുകൾ
D. സങ്കീർത്തനങ്ങൾ
72) മക്കാ മുശ് രിക്കുകൾക്ക് പറ്റിയ വമ്പിച്ച ഒരു പിഴവാണ് ……….. ?
A. അവർ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു, അല്ലാഹുവിനെ കളവാക്കുന്നു
B. അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു, എന്നിട്ടും ലഭിക്കാത്തത് മറ്റുള്ളവരോട് ചോദിക്കുന്നു
C. ചില സമയത്ത് അല്ലാഹുവിനെ അംഗീകരിക്കുന്നു, ചില സമയത്ത് അല്ലാഹുവിനെ നിരാകരിക്കുന്നു
D. അല്ലാഹു സൃഷ്ടാവാണെന്ന് സമ്മതിക്കുന്നു, എന്നാൽ സൃഷ്ടികളെ ആരാധിക്കുന്നു
73) (1-ആരോപ വിധേയൻ) ; (2-മുനാഫിഖ്) ; (3-നല്ലതായ ക്ഷമ) ; (4- കവിത) തുടങ്ങിയവയെ അടുത്ത ഗ്രൂപ്പിൽ നല്കിയവയുമായി ചേരുംപടി ചേർക്കുക. (A- ഹസാനുബ്നു സാബിത്(റ)) : (B- യഅ്ക്കൂബ്(അ) ) ; (C-സഫ് വാൻ(റ)); (D- അബ്ദു ല്ലാഹിബ്നു ഉബയ്യ്)
A. 1C, 2D, 3A, 4B
B. 1A, 2D, 3C, 4B
C. 1A, 2C, 3B, 4D
D. 1C, 2D, 3B, 4A
74) ഖവാരിജുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത് ?
A. മുസ്ലിംകളിൽ ഉണ്ടായ ഒരു കക്ഷി, അലി(റ)യുമായി ഭിന്നിച്ച് നിന്നു, ഇന്ന് ഇസ്ലാമിന്റെ ശത്രുക്കളാണ്
B. അലി(റ)യുടെ കാലത്ത് ഉത്ഭവം, ഖിലാഫത്തിനെതിരായി ഭിന്നിച്ച് നിന്നു
C. യഥാർത്ഥ ഇസ്ലാമിന് വേണ്ടി പരിശ്രമിച്ചു,അതിനായി നൂതന ആശയങ്ങൾ കൊണ്ട് വന്നു
D. ഒരു കാലത്തെ മുസ്ലിം സാമൂഹ്യ പരിഷ്കർത്താക്കൾ, ഇപ്പോഴുള്ളത് വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം
75) അന്ധകാരങ്ങളുടെ ആയത്തിൽ ആവർത്തിക്കപ്പെടാത്ത പദമാണ് …………..
A. മൗജ് مَوْج
B. ളുലുമാത് ظُلُمَـٰت
C. സഹാബ് سَحَاب
D. ഫൗഖ് فَوْق
76) ദാബ്ബത് എന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക
A. ഭൂമിയിലും ആകാശങ്ങളിലുമുള്ള എല്ലാ ജീവികള്‍ക്കും ദാബ്ബത് എന്നു പറയുന്നു
B. എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍നിന്നു സൃഷ്ടിച്ചിരിക്കുന്നു
C. വാഹനത്തിനും ജോലിക്കും ഉപയോഗിക്കുന്ന മൃഗങ്ങളെ മാത്രം ഉദ്ദേശിച്ചും ദാബ്ബത് എന്നുപയോഗിക്കാറുണ്ട്
D. ഭൂമിയില്‍ ചലിക്കുന്ന എല്ലാ ജീവികളെയും ഉദ്ദേശിച്ചാണ് സൂറതുന്നൂറിൽ ദാബ്ബത് എന്നുദ്ദേശിച്ചിട്ടുള്ളത്
77) താഴെ നൽകിയതിൽ തെറ്റായ പ്രസ്താവന ഏതാണ് ?
A. സ്ത്രീ പുരുഷന്റെ ഔറത്തിലേക്കും പുരുഷൻ സ്ത്രീ യുടെ ഔറത്തിലേക്കും നോക്കുന്നത് മാത്രമാണ് ഇസ്‌ലാം വിരോധിച്ചിട്ടുള്ളത്
B. രണ്ട് പുരുഷമാർ ഒന്നിച്ചോ രണ്ട് സ്ത്രീകൾ ഒന്നിച്ചോ കിടക്കുന്നത് ഇസ്‌ലാം വിരോധിച്ച കാര്യമാണ്
C. ഇരുന്ന് മൂത്രിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ മാത്രമാണ് ഇസ്‌ലാം നിന്ന് മൂത്രിക്കാൻ അനുവാദം നൽകുന്നത്
D. തുറന്ന സ്ഥലത്ത് കുളിക്കാതെ മറ സ്വീകരിക്കണമെന്ന് നബി(സ) അനുശാസിച്ചിട്ടുണ്ട്
78) ഖുർആൻ വിശദീകരണ പ്രകാരം تشهد ‘തശഹ്ഹുദു‘ എന്നാൽ…………………….
A. അത്തഹിയാത്, സ്വലാത്, ദുആഅ് التحيات،صلاة،دعاء
B. ഹംദ്, സനാഅ്, ശഹാദത് حمد،ثناء،شهادة
C. ശഹാദത്, സ്വലാത്, ദുആഅ് شهادة،صلاة, دعاء
D. ഹംദ്, സ്വലാത്, ദുആഅ് حمد،صلاة،دعاء
79) നമസ്ക്കാരത്തിന്റെ കടമ നിര്‍വ്വഹിച്ചുവെന്നും, നിര്‍ബ്ബന്ധം നിറവേറ്റി എന്നും വരുവാന്‍ ………… ഒരു നിബന്ധനയായി ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ എണ്ണി വരുന്നില്ല ?
A. ഭക്തമനഃസ്ഥിതി(ഖുശൂഉ)
B. സൂക്ഷ്മത ബോധം (തഖ്‌വ )
C. സ്മരണ (ദിക്ർ )
D. അടക്കം പാലിക്കൽ (തുമഅനീനത്ത്)
80) കൂട്ടത്തിൽ പെടാത്തത് ഏതെന്ന് വ്യക്തമാക്കുക
A. അറാറാത്ത്
B. യാഫസ്
C. ജൂദി
D. ഇറാഖ്
81) അവിശ്വാസികളുടെ ഏർപ്പാടുകളായി പാഠഭാഗത്ത് എടുത്തു പറഞ്ഞ പ്രവർത്തനങ്ങളിൽ പെടുന്നത് ഏത്?
A. സത്യവിശ്വാസികളെ ഉപദ്രവിക്കുക
B. ഖുർആനിനെ ആക്ഷേപിക്കുക
C. നബിയെ പരിഹസിക്കുക
D. എല്ലാം ശരിയാണ്
82) സത്യനിഷേധികളുടെ അല്ലാഹുവിനോടുള്ള കേണപേക്ഷയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
A. മരണ വേളയിൽ അവർ മടക്കിത്തരാൻ അല്ലാഹുവിനോട് തേടും
B. അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോൾ തങ്ങളെ മടക്കണേ എന്ന് അവർ പറയും
C. നരകത്തിന്റെ മാലാഖമാരെ കാണുമ്പോൾ മടക്കിത്തരാൻ അവർ അപേക്ഷിക്കും
D. ഖബ്റുകളില്‍നിന്ന് പുനരെഴുന്നേല്‍പ്പിക്കപ്പെടുമ്പോൾ ഒരിക്കൽ കൂടി മടക്കിത്തരാൻ അവർ ആവശ്യപ്പെടും
83) ഒരാളുടെ കണ്ണ് പൊട്ടിക്കാൻ തക്ക പാതകമാണ്…………………………
A. അശ്ലീലതകളിലേക്കുള്ള നോട്ടം
B. അന്യസ്ത്രീകളെ നോക്കുന്നത്
C. അന്യവീടുകളിലേക്കുള്ള എത്തിനോട്ടം
D. അന്യരിലേക്കുള്ള എത്തിനോട്ടം
84) അബ്ദുല്ലാഹ് ബിനു ഉമ്മിമക്തൂം(റ) കടന്നു വന്നപ്പോൾ നബി(സ) തൻ്റെ രണ്ട് പത്നിമാരോട് മാറി നിൽക്കുവാൻ ആവശ്യപ്പെട്ടതായി ഹദീസിലുണ്ട്, ആരെല്ലാമായിരുന്നു ആ പത്നിമാർ ?
A. സൈനബ(റ),ഉമ്മു കുൽസൂം(റ)
B. ഉമ്മു സൽമ(റ),മൈമൂന(റ)
C. ഹഫ്‌സ(റ),സൈനബ(റ)
D. ജുവൈരിയ(റ), ഹഫ്‌സ(റ)
85) താഴെ നൽകിയവയിൽ കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A. അവിശ്വസിച്ചവരുടെ കർമ്മങ്ങൾ
B. ആഴക്കടലിലെ അന്ധകാരങ്ങൾ
C. മരുഭൂമിയിലെ കാനല്‍
D. അവിശ്വാസിയുടെ കൈകൾ
86) താഴെ നൽകിയതിൽ തെറ്റായ പ്രസ്താവന ഏതാണ് ?
A. നബി(സ) നൽകിയ മതവിധികൾ ഇഷ്ടത്തോടെ സ്വീകരിക്കൽ വിശ്വാസത്തിന്റെ ലക്ഷണമാണ്
B. നബി(സ) ഒരു കാര്യത്തിൽ മതവിധി നൽകിയാൽ അത് പൂർണ മനസ്സോടെ സ്വീകരിക്കൽ വിശ്വാസിയുടെ ബാധ്യതയാണ്
C. നബി(സ) നൽകിയ മതവിധികളിൽ വിസമ്മതം കാണിക്കുന്നവൻ മുനാഫിഖാണ്
D. നബി(സ) നൽകുന്ന മതവിധികളിൽ യഥാർത്ഥ വിശ്വാസികൾക്ക് വിമർശനം ഉന്നയിക്കാവുന്നതാണ്
87) ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് അവൻ്റെ ലക്ഷ്യങ്ങളെ വിവരിച്ചു തരുന്നു എന്ന് സൂറതുന്നൂറിൽ പ്രസ്താവിച്ച കാര്യങ്ങളിൽ ………….. ഉൾപ്പെടുന്നില്ല
A. ഭാര്യാഭർത്താക്കൾകിടയിലുള്ള വ്യഭിചാരാരോപണ നിയമങ്ങൾ
B. പരസ്‌പരം സലാം പറയൽ
C. മൂന്ന് സന്ദർഭങ്ങളിലെ കിടപ്പറ പ്രവേശനത്തിനുള്ള അനുവാദം ചോദിക്കൽ
D. ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള അനുവാദങ്ങൾ
88) ‘അല്ലാഹു എല്ലാ …………. യും …………. ൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു” ; പാഠഭാഗത്തെ ആയത്തിൽ വിട്ടഭാഗം പൂരിപ്പിക്കുകുക
A. ജീവനുകളെ – ബീജം
B. ജന്തുക്കളെ – വെള്ളം
C. ജീവജാലങ്ങളെ – മണ്ണ്
D. മനുഷ്യരെ – ഒരേ ആത്മാവ്
89) ഒരാളുടെ ഇസ്‌ലാം നന്നാകുന്നതിന്റെ ലക്ഷണമായി റസൂൽ(സ) അരുളിയിട്ടുള്ളതെന്താണ് ?
A. ദാനധർമ്മങ്ങൾ നൽകൽ
B. കരാർ പൂർത്തീകരിക്കൽ
C. ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കൽ
D. നമസ്ക്കാരം മുറപോലെ നിർവ്വഹിക്കൽ
90) ”നൂറ്റാണ്ട്”, ”തലമുറ” എന്നൊക്കെ അർത്ഥം വരുന്ന ഒരു വാക്ക് പാഠഭാഗത്ത് പ്രയോഗിച്ചത് ഏത് സമുദായമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ?
നൂഹ് നബി(അ)യുടെ സമുദായം
സമൂദ് സമുദായം
ആദ് സമുദായം
എല്ലാം ശരിയാണ്
91) ” അങ്ങനെ അവരിലുള്ള ………. ശിക്ഷ മൂലം നാം പിടിക്കുന്നതായാൽ അവർ നിലവിളി കൂട്ടുന്നു ” വിട്ട് പോയ ശരിയായ പദമേത് ?
A. സുഖിയന്മാരെ
B. അക്രമകാരികളെ
C. കുറ്റവാളികളെ
D. ഇവയൊന്നുമല്ല
92) അധരങ്ങൾ പിളർന്നും പല്ലുകൾ ഇളിഞ്ഞുമാകുമാറ് നരകത്തിലെ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. ഈ പ്രസ്താവന ……………………………
A. ഖുർആൻ സൂചിപ്പിച്ച ശിക്ഷയോട് യോജിക്കുന്നതാണ്
B. നരകത്തിൽ പകരം തൊലികൾ നല്കപ്പെടും എന്ന വചനത്തോട് എതിരാണ്
C. നരകവാസികളെ വികൃതമാക്കുന്നതിന് വേണ്ടി ചെയ്യുന്നതാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ്
D. അല്ലാഹു നരകവാസികളോട് പറയുന്നതാണ്
93) تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا എന്നത് …………………..
A. സലാമിന് അല്ലാഹു നൽകിയ വിശേഷണമാണ്
B. കുടുംബത്തോട് കൂടെ ഭക്ഷണം കഴിക്കാനുള്ള മര്യാദകളാണ്
C. മറ്റു വീടുകളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള മര്യാദകളാണ്
D. മറ്റുവീടുകളിൽ പ്രവേശിക്കാനുള്ള മര്യാദകളാണ്
94) അൽ അയാമ الايامى എന്ന വാക്കിൻ്റെ ശരിയായവിവക്ഷ എന്ത്?
A. അവിവാഹിതരായ സ്ത്രീ പുരുഷന്മാർ
B. അവിവാഹിതരായ സ്ത്രീകൾ
C. അവിവാഹിതരായ പുരുഷന്മാർ
D. വിവാഹ ബന്ധം നിലവിലില്ലാത്ത സ്ത്രീപുരുഷന്മാർ
95) ഖുർആൻ വിവരിച്ച ഉപമകളുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ കൂട്ടത്തിൽ ഉൾപെടാത്തത് ഏത്?
A. അവിശ്വാസിയുടെ കൈകൾ, ആഴക്കടൽ
B. അവിശ്വസിച്ചവരുടെ കർമ്മങ്ങൾ, ആഴക്കടലിലെ അന്ധകാരങ്ങൾ
C. അവിശ്വസിച്ചവരുടെ കർമ്മങ്ങൾ, മരുഭൂമിയിലെ കാനല്‍
D. അവിശ്വാസിയുടെ ഹൃദയം, അന്ധകാരം
96) ‘അവരോട് കല്‍പിക്കുന്നപക്ഷം അവര്‍ അല്ലാഹുവില്‍ സത്യം ചെയ്തു പറയുന്നു” ; അവരുടെ ‘ശപഥ‘വുമായി യോജിക്കാത്തത് തിരഞ്ഞെടുക്കുക .
A. ഏറ്റവും ശക്തിമത്തായ സത്യം അല്ലാഹുവിന്റെ പേരിൽ അവർ ചെയുന്നു
B. തങ്ങൾ നിശ്ചയമായും പുറപ്പെട്ടു പോരുമെന്ന് അല്ലാഹുവില്‍ സത്യം ചെയുന്നു
C. തങ്ങള്‍ക്കു കഴിയും പ്രകാരമുള്ള ശപഥം അവർ ചെയ്യുന്നു
D. അറിയപ്പെട്ട ഒരനുസരണം അവർ സ്വീകരിക്കുന്നു
97) ശരിയായ പ്രസ്താവനയേത് ?
A. അന്ധൻ,രോഗി,മുടന്തൻ എന്നിവർ അവരവരുടെ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിൽ കുഴപ്പമില്ല എന്നത് ഖുർആൻ പറഞ്ഞ മര്യാദയാണ്
B. രാത്രിയുറക്ക സമയത്തും സുബ്‌ഹി നമസ്‌കാരശേഷമുള്ള ഉറക്കസമയത്തും ഉച്ചയുറക്കസമയത്തും മുറിയിൽ പ്രവേശിക്കുമ്പോൾ അനുവാദം തേടണമെന്ന് ഖുർആൻ പറഞ്ഞ മര്യാദയാണ്
C. വീട്ടിൽ തന്നെയുള്ള രക്തബന്ധമുള്ളവർ മറ്റു മുറികളിൽ പ്രവേശിക്കുമ്പോൾ അനുവാദം ചോദിക്കണം
D. വൃദ്ധകൾ പർദ്ദ നിയമങ്ങൾ പൂർണമായും പാലിക്കേണ്ടതുണ്ട്
98) സത്യവിശ്വാസിനികളുടെ ഭംഗി വെളിപ്പെടുത്തുന്നതിൽ ഇളവ് നൽകുന്ന ആയത്ത് പരിശോധിച്ച് താഴെ നൽകിയ ഗ്രൂപ്പുകളിൽ കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A- ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്താക്കളുടെ പിതാക്കള്‍
B- പുത്രന്മാര്‍, ഭര്‍ത്താവിന്റെ പുത്രന്മാര്‍, സഹോദരന്‍മാര്‍
C- സഹോദരന്‍മാരുടെ പുത്രന്‍മാര്‍, സഹോദരികളുടെ പുത്രന്‍മാര്‍, സ്ത്രീകള്‍
D. ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, പുത്രന്മാര്‍
99) നബി സ യുടെ അടുക്കല്‍വന്ന് പുണ്യത്തെയും പാപത്തെയും (البر والاثم) കുറിച്ചു ചോദിച്ച ഒരു സഹാബിയോടു അവിടുന്നു പറഞ്ഞ മറുപടി എന്തായിരുന്നു?
A. ജനങ്ങള്‍ നിനക്കു എന്തു വിധി തന്നാലും ശരി, നീ നിന്റെ ഹൃദയത്തോടുതന്നെ വിധി ചോദിക്കുക
B. ജനങ്ങൾ നീ ചെയ്യുന്നത് തിന്മയാണെന്ന് പറഞ്ഞാൽ അത് തിന്മയാണെന്ന് നീ അറിഞ്ഞു കൊള്ളുക
C. ജനങ്ങൾ നിന്നോട് നന്മയാണെന്ന് പറഞ്ഞാൽ അത് നന്മയാണെന്ന് നീ മനസിലാക്കി കൊള്ളുക
D. അല്ലാഹുവും അവന്റെ റസൂലും പറഞ്ഞത് നീ സ്വീകരിക്കുക, അല്ലാത്തവയെ നീ വിട്ടു കൊള്ളുക
100) ഒരു പ്രവാചകന്റെ കാലത്തുള്ള ഒരു പ്രമുഖ സംഘത്തെ അല്ലാഹു പരിചയപ്പെടുത്തുന്നുണ്ട്. അവരുടെ പ്രത്യേകതകളിൽപെട്ടതായി പരാമർശിച്ചത് ……………………
A. അവർ ഒട്ടകത്തെ അറുത്ത് കളഞ്ഞു
B. അവർ സംഘമായി ചേർന്നു ഗൂഡാലോചന നടത്തി
C. അവർ ഐഹിക ജീവിതത്തിൽ സുഖലോലുപരായി
D. അവർ കള്ളക്കഥകൾ പറഞ്ഞു പരത്തി
101) വേദഗ്രന്ഥങ്ങളെ പറ്റി രാക്കഥ പറഞ്ഞവരെ അല്ലാഹു വിശേഷിപ്പിച്ചത് ………… എന്ന് പറഞ്ഞു കൊണ്ടാണ്
A. അസൂയാലുക്കൾ
B. പൊങ്ങച്ചക്കാർ
C. കള്ളം പറയുന്നവർ
D. അഹങ്കാരികൾ
102) എന്റെ ലക്ഷ്യങ്ങൾ നിങ്ങൾക്ക് ഓതിത്തരപ്പെട്ടിരുന്നില്ലേ എന്ന ചോദ്യത്തിന്റെ മറുപടിയാണ് ………
A. ഞങ്ങൾക്ക് താക്കീതുകാരൻ വന്നിരുന്നു
B. ഞങ്ങളുടെ ദൗർഭാഗ്യം ഞങ്ങളിൽ കവിഞ്ഞു പോയി
C. രക്ഷിതാവേ കാലമാണ് ഞങ്ങളെ വഴികേടിലാക്കിയത്
D. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ അവയെ വ്യാജമാക്കി കളയുകയായിരുന്നു
103) بُيُوتًا غَيْرَ مَسْكُونَةٍ എന്നാൽ …………………..
A. നിങ്ങളുടെ വീടുകളല്ലാത്ത വീടുകൾ
B. അനുവാദം നല്‍കപ്പെടാത്ത വീടുകൾ
C. അശാന്തിയുള്ള വീടുകൾ
D. താമസിക്കപ്പെടാത്ത വീടുകൾ
104) അബ്ദ് عَبْد എന്ന വാക്കിൻ്റെ ബഹുവചനമാണ്………
A. ഇബാദ്
B. അബൂദ്
C. ഇബ്ബാദ്
D. ഇവയൊന്നുമല്ല
105) ഒരു ആയത്തിലെ ഏതാനം വാക്യങ്ങളേയും അവയുടെ അർത്ഥങ്ങളേയും താഴെ നൽകിയിരിക്കുന്നു. സൂക്ഷ്‌മമായി പരിശോധിച്ച് തെറ്റ് വന്നതിനെ തിരഞ്ഞെടുത്തുക
A. അവന് മഹത്വപ്രകീര്‍ത്തനം നടത്തുന്നു, (തുസബ്ബിഹു ലഹു) تُسَبِّحُ لَهُ
B. അണിനിരന്നുക്കൊണ്ടുള്ള പറവകൾ, (അത്ത്വയ്റു സ്സ്വാഫ്ഫാത്തിൻ) ٱلطَّيْرُ صَـٰٓفَّـٰت
C. ആകാശങ്ങളിലും ഭൂമികളിലും ഉള്ളവർ, (മൻഫി സ്സമാവാതി വൽ അർളി) مَن فِي السَّمَاوَاتِ وَالْأَرْضِ
D. അതിന്റെ നമസ്‌കാരവും അതിന്റെ മഹത്വപ്രകീര്‍ത്തനവും, (സ്വലാത്തഹു വതസ്ബീഹഹു) صَلَاتَهُ وَتَسْبِيحَهُ
106) ‘ പരിചയപ്പെട്ട അനുസരണം ‘ എന്നതിന് ഖുർആൻ ഉപയോഗിച്ച പ്രയോഗം എന്ത്..?
A. طاعة معروفة
B. طاعة تجروبة
C. طاعة معلومة
D. طاعة مذكورة
107) ‘നിങ്ങളുടെ വീടുകൾ‘ എന്ന് ഖുർആൻ പറഞ്ഞതിൽ ……………….. ഉൾപ്പെടുന്നില്ല
A. പിതാക്കളുടെ വീട്
B. സ്വഭാര്യമാരുടെ വീട്
C. മക്കളുടെ വീട്
D. നിങ്ങളുടെ സ്വന്തം വീട്
108) പാഠഭാഗത്ത് ഏറ്റവും കൂടുതൽ പ്രദിപാതിക്കപ്പെട്ട പ്രാപഞ്ചിക ദൃഷ്ടാന്തമാണ് ……….
A. മഴ
B. ഭൂമി
C. ആകാശം
D. വെള്ളം
109) താഴെ നൽകിയതിൽ സകാത്ത് എന്ന വിഷയവുമായി യോജിക്കാത്തത് അടയാളപ്പെടുത്തുക ?
A. സകാത്ത് എന്ന പദത്തിന്റെ അർത്ഥം പരിശുദ്ധി എന്നാണ്
B. സകാത്ത് എന്ന പദത്തിന്റെ അർത്ഥം വളർച്ച എന്നതാണ്
C. സകാത്ത് കൊണ്ട് ഒരാൾക്ക് ധാർമികമായ വളർച്ച ലഭിക്കുന്നു
D. സകാത്ത് കൊടുത്തവൻ വിജയിച്ചു എന്നാണ് ഖദ് അഫ് ലഹ മൻ തസക്കാ എന്ന വചനത്തിന്റെ യഥാർത്ഥ ആശയം
110) ” നിങ്ങളോട് താക്കീത് നൽകപ്പെടുന്ന കാര്യം വളരെ വിദൂരം വിദൂരം” ഈ വാക്കുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രസ്താവന ഏതാണ് ?
A. ഹൂദ് നബി(അ)യുടെ ജനതയിലെ പ്രമുഖ സംഘത്തിന്റെ വാക്കുകളാണിത്
B. നൂഹ് നബി(അ)യുടെ ജനതയിലെ പ്രമുഖ സംഘത്തിന്റെ വാക്കുകളാണിത്
C. അവിശ്വാസികളെ പറ്റി അല്ലാഹു പരിഹസിച്ചു പറഞ്ഞതാണ് ഈ വാക്കുകൾ
D. നബിമാർ സത്യനിഷേധികൾക്ക് താക്കീതോടെ മറുപടി നൽകുന്നതാണിത്
111) ഖുര്‍ആനും നബിചര്യയും അവഗണിക്കുന്ന അവിശ്വാസികളെ അല്ലാഹു ശക്തമായി ആക്ഷേപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ഇന്നത്തെ മുസ്‌ലിംകളുടെ അപകടകരമായ ഒരു പൊതുനിലയായി ചൂണ്ടിക്കാണിക്കുന്നത് എന്താണ് ?
A. പണ്ഡിതരെയോ നേതാക്കളെയോ അഭിപ്രായങ്ങൾക്ക് അർഹമായ പ്രാധാന്യം കൊടുക്കാതിരിക്കുക
B. ഖുർആനും സുന്നത്തും അവഗണിച്ചു ഇന്നവൻ പറഞ്ഞു എന്ന് പറഞ്ഞു സ്വീകരിക്കുക
C. ഇജ്മാഉം ഖിയാസും എതിർക്കുക
D. പ്രമാണങ്ങളോടൊപ്പം പണ്ഡിത അഭിപ്രായങ്ങളെ കൂടി അവഗണിക്കുക
112) താഴെ നൽകിയവയിൽ നരകവാസികളുടെ മറുപടികളിൽ അധ്യായം മുഅ്മിനൂനിൽ പെടാത്തത് ഏതാണ് ?
A. ഇനി ഞങ്ങൾ ഈ നില ആവർത്തിച്ചാൽ ഞങ്ങൾ തന്നെയാണ് അക്രമികൾ
B. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ ഇതിൽ നിന്ന് പുറത്താക്കി തരേണമേ
C. ഞങ്ങളുടെ ഗതികേട്, ഞങ്ങൾ ഇനി പങ്ക് ചേർക്കുന്നവരായിരിക്കുകയില്ല
D. ‘എ‘ ഒഴിച്ച് ബാക്കി രണ്ടും മുഅമിനൂനിൽ ഉൾപ്പെടുന്നതാണ്
113) ‘നിങ്ങളില്‍ ഒരാള്‍ മൂന്നുവട്ടം സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടിയിട്ടില്ലെങ്കില്‍ അവന്‍ മടങ്ങിക്കൊള്ളട്ടെ.’ എന്ന നബി(സ)യുടെ കല്പന ആരാണ് ഉമര്‍(റ)യോട് ഉണർത്തിയത് ?
A. അബ്ദുല്ലാഹിബ്നു ഖൈസ്(റ)
B. അബൂമൂസല്‍ അശ്അരി(റ)
C. നബി(സ) തന്നെ
D. എ യും ബി യും ശരിയാണ്
114) ഖുർആൻ പറഞ്ഞ ക്രമം ഏത്?
A. ഉദരത്തിന്മേൽ നടക്കുന്നവർ – നാലു കാലിൽ നടക്കുന്നവർ – രണ്ട് കാലിൽ നടക്കുന്നവർ
B. ഉദരത്തിന്മേൽ നടക്കുന്നവർ – രണ്ട് കാലിൽ നടക്കുന്നവർ – നാലുകാലിൽ നടക്കുന്നവർ
C. ഉദരത്തിന്മേൽ നടക്കുന്നവർ – രണ്ട് കാലിൽ നടക്കുന്നവർ -നാലും ആറും കാലിൽ നടക്കുന്നവർ
D. രണ്ട് കാലിൽ നടക്കുന്നവർ – നാലുകാലിൽ നടക്കുന്നവർ – ഉദരത്തിന്മേൽ നടക്കുന്നവർ
115) (വായുവില്‍ ചിറകു വിടര്‍ത്തി) അണിനിരന്നുക്കൊണ്ടുള്ള പറവകൾ എന്നതിന് പാഠഭാഗത്ത് ഉപയോഗിച്ചത് ……………………………
A. അത്ത്വയ്റി മുസഹ്ഹറാത്തിൻ الطَّيْرِ مُسَخَّرَات
B. അത്ത്വയ്റു ഫൗകഹും മുസഹ്ഹറാത്തിൻ الطَّيْرِ فَوْقَهُمْ مُسَخَّرَات
C. അത്ത്വയ്റു സ്സ്വാഫ്ഫാത്തിൻ ٱلطَّيْرُ صَـٰٓفَّـٰت
D. അത്ത്വയ്റു ഫൗകഹും സ്സ്വാഫ്ഫാത്തിൻ الطَّيْرِ فَوْقَهُمْ صَافَّات
116) കപടവിശ്വാസികളോടുള്ള ഉപദേശങ്ങളിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A. നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക
B. റസൂലിനെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്
C. നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു നിങ്ങളുടെ പേരിലും റസൂലിന്റെ പേരിലും ബാധ്യതയുണ്ടായിരിക്കും
D. റസൂല്‍ ചുമതലപ്പെടുത്തപ്പെട്ടതു റസൂലിന്റെ പേരില്‍ ബാധ്യതയുണ്ടായിരിക്കും
117) മഴ ഉണ്ടാവുന്നതിൻ്റെ ക്രമഘട്ടങ്ങളുമായി ബന്ധപ്പെടുത്തി ഏറ്റവും ശരിയായ പ്രസ്താവനയാണ് ……………..
A. മേഘം നീങ്ങുന്നു – മേഘം അട്ടിയാവുന്നു – അട്ടിയായ മേഘം ഇണങ്ങുന്നു- മഴ പെയ്യുന്നു
B. കാറ്റടിച്ച് മേഘം നീങ്ങുന്നു – ഈ മേഘങ്ങൾ ഇണങ്ങിയ അട്ടികളാവുന്നു – അതിൽ നിന്ന് അല്ലാഹു മഴ പെയ്യിക്കുന്നു
C. അല്ലാഹു മേഘത്തെ തെളിച്ച് കൊണ്ട് വരുന്നു – പിന്നെ അതിനെ അട്ടിയാക്കുന്നു- പിന്നെ അതിനെ ഇണക്കുന്നു – അങ്ങനെ മഴ പെയ്യുന്നു
D. അല്ലാഹു മേഘത്തെ തെളിച്ച് കൊണ്ട് വരുന്നു -പിന്നെ അതിനിടയില്‍ ഇണക്കിച്ചേര്‍ക്കുന്നു -പിന്നെ അതിനെ അട്ടിയാക്കുന്നു- അങ്ങനെ മഴ പെയ്യുന്നു
118) താഴെ നൽകിയവയിൽ പാഠഭാഗത്ത് പ്രസ്താവിക്കപ്പെട്ട അവയവങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?
A. ബുത്തൂൻ
B. അഅ്ഖാബ്
C. രിജാൽ
D. അൽസിനത്ത്
119) “നിങ്ങൾക്ക് ചിന്താപാഠമുണ്ട്” എന്ന് പരാമർശിച്ചത് താഴെ നൽകിയതിൽ ഏത് അനുഗ്രഹത്തിന്റെ കാര്യത്തിലാണ് ?
A. വിവിധ കായ്കനികൾ ഉത്ഭവിക്കുന്ന തോട്ടങ്ങൾ
B. മനുഷ്യ സൃഷ്ടിപ്പും അതിന്റെ വിവിധ ഘട്ടങ്ങളും
C. കന്നുകാലികളും അവ കൊണ്ടുള്ള ഉപകാരങ്ങളും
D. ആകാശത്തിൽ നിന്നും മഴയിറക്കുന്നതും അത് ഭൂമിയിലേക്ക് ആണ്ടുപോകുന്നതും
120) പിതാവില്ലാതെ മർയം ബീവിയിൽ ജനിച്ചതിനാൽ ഈസാ നബി(അ)യെ അല്ലാഹു വിശേഷിപ്പിച്ചത് എപ്രകാരമാണ് ?
A. ഈസാ മസീഹ്
B. മസീഹുല്ലാഹ്
C. ഇബ്നുല്ലാഹ്
D. ദൃഷ്ടാന്തം
121) താഴെ നൽകിയതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ?
A. അവരിലുള്ള വിഷമം എന്ന് ആയത്തിൽ വന്നിട്ടുള്ളത് പരലോക ശിക്ഷയാണെന്ന് പറയാൻ ഒരു നിർവ്വാഹവുമില്ല
B. കഠിന ശിക്ഷയുടേതായ കവാടം എന്ന് പറഞ്ഞത് പരലോക ശിക്ഷയെയാണ് ഉദ്ദേശിക്കുന്നതെങ്കിലും ഭൗതിക ശിക്ഷകളെയും അതിൽ ഉൾക്കൊള്ളുന്നു
C. അവരെ ശിക്ഷ കൊണ്ട് നാം പിടിക്കുകയുണ്ടായി എന്ന് പറഞ്ഞത് ഖുറൈശികളിലുണ്ടായ പട്ടിണിയെയും ബദ്ർ യുദ്ധത്തെയും പറ്റി പറഞ്ഞതാണെന്ന് മനസിലാക്കാം
D. നാം അവരെ ശിക്ഷ കൊണ്ട് പിടിക്കുകയുണ്ടായി എന്നും, കഠിന ശിക്ഷയുടേതായ കവാടം എന്നും പറഞ്ഞതിൽ ഒരു പോലെ ഉൾപ്പെടുന്ന ഒരാശയമാണ് പരലോക ശിക്ഷ എന്നത്
122) ഉന്നത ഗോത്രക്കാരി പെണ്ണ് മോഷണം നടത്തിയപ്പോൾ ശിക്ഷാ നടപടികളിൽ ഇളവ് ലഭിക്കാൻ പ്രതിഭാഗം ശുപാർശകനായി തെരഞ്ഞെടുത്തത് ഉസാമത്ത് ബ്നു സൈദ്(റ) നെ ആയിരുന്നു. അദ്ദേഹത്തെ തെരഞ്ഞെടുക്കാനുള്ള കാരണം എന്ത് ?
A. ഉസാമ(റ) പ്രവാചകന്റെ പേര മകനായതിനാൽ
B. ഉസാമ(റ) പ്രവാചകന്റെ പോറ്റ് പുത്രനായതിനാൽ
C. സൈദ്(റ) പ്രവാചകനിൽ ആദ്യം വിശ്വസിച്ച അടിമ ആയതിനാൽ
D. മോഷ്ടിച്ച സ്ത്രീയുടെ ആദ്യ ഭർത്താവിലുള്ള മകനായത്തിനാൽ
123) ‘മക്കനകൾ‘ എന്നതിന് ഖുർആൻ പ്രയോഗിച്ച പദമെന്താണ് ?
A. ഹുംർ خمر
B. ജുയൂബ് جيوب
C. ജില്‍ബാബ് جلباب
D. മഫ്‌ത مفته
124) സൂ: നൂറിലെ ആയത്തിൽ വിട്ടഭാഗം പൂരിപ്പിക്കുക (……………………………….. يُسَبِّحُ لَهُ )
A. فِيهَا بِالْغُدُوِّ وَالْآصَالِ
B. بِاللَّيْلِ وَالنَّهَارِ
C. مَا فِي السَّمَاوَات وَالْأَرْض
D. എ യും സി യും ശരിയാണ്
125) യംശി അലാ يَمْشِي عَلَىٰ എന്ന് ഒരു ആയത്തിൽ തന്നെ ………………… തവണ വന്നിട്ടുണ്ട്.
A. 1
B. 2
C. 3
D. 4
126) കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A. സൂര്യോദയത്തിന് മുൻപ്
B. സുബ്ഹി നമസ്ക്കാരത്തിന് മുൻപ്
C. ഉച്ചയിലെ വിശ്രമ സമയം
D. ഇശാ നമസ്ക്കാരാനന്തരം
127) എന്ത് ചെയ്താലാണ് അന്യോന്യം സ്നേഹമുണ്ടാകുമെന്ന് റസൂൽ(സ) അരുളിയത് ?
A. മാഷാ അല്ലാഹ് എന്ന് പറയുക
B. ഉപചാര വക്കുകൾ പറയുക
C. നന്ദിവാക്കുകൾ പറയുക
D. പരസ്‌പരം സലാം പ്രചരിപ്പിക്കുകക
128) നമസ്‌കാരത്തില്‍ അങ്ങുമിങ്ങും തിരിഞ്ഞുനോക്കുകയെന്നത് ………….
A. നമസ്‌കാരത്തില്‍ നിന്നും പിശാച് തട്ടിയെടുത്തുകൊണ്ട് പോകലാണ്
B. ആദ്യ കാലത്ത് സ്വാഹാബാക്കളുടെ ശീലമാണ്
C. നമസ്‌കാരം ഭക്തി കൂടാതെയുള്ള ചില അനക്കങ്ങൾ മാത്രമായിട്ടാണ്
D. കണ്ണിനും കാതിനും സ്വസ്ഥത കൂടാതെ നമസ്‌കാരം നിർവ്വഹിച്ചിട്ടാണ്
129) ‘അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ നീ എന്നെ അഭിമുഖീകരിക്കരുത്”. ഈ വാചകത്തിന്റെ സന്ദർഭം ഏത്?
A. സ്വാലിഹ് നബി(അ)യുടെ നാട്ടിലെ ഒൻപത് ആക്രമികളെ പറ്റി അല്ലാഹു പറഞ്ഞത്
B. നൂഹ് നബി(അ)യുടെ കാലത്തെ ആക്രമികളെ പറ്റി അല്ലാഹു പറഞ്ഞത്
C. സ്വാലിഹ് നബി(അ) ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോൾ അല്ലാഹു പറഞ്ഞത്
D. നൂഹ് നബി(അ) സ്വന്തം മകന്റെ കാര്യത്തിൽ ആക്രമികളോട് പറഞ്ഞത്
130) “അല്ലാഹു നിങ്ങൾക്കിടയിൽ ഉപജീവന മാർഗങ്ങൾ വീതിച്ചു തന്നിട്ടുള്ളത് പോലെ നിങ്ങൾക്കിടയിൽ സ്വഭാവങ്ങളും വീതിച്ചു തന്നിരിക്കുന്നു ” ഈ വാക്കുകൾ ആരുടേതാണ് ?
A. ഇമാം ഗ്വസ്സാലി
B. ഇബ്നു ഉമർ
C. ഹസനുൽ ബസ്വരി
D. ഇബ്നു മസ്ഊദ്
131) സൂറത്തുല്‍ മുഅ്മിനൂനിലെ ചില വചനങ്ങളേയും പ്രവാചകന്മാരേയും താഴെ നൽകിയിരിക്കുന്നു ; അവ യോജിച്ചു വരുന്ന ഗ്രൂപ്പ് തിരഞ്ഞെടുക്കുക
A. [വചനം 94: മുഹമ്മദ് നബി(സ)], [വചനം 39: സ്വാലിഹ് നബി(അ)],[വചനം 26: നൂഹ് നബി(അ)], [വചനം 29: ഹൂദ് നബി(അ)
B.[വചനം 94: ഈസാ നബി(അ)], [വചനം 39: ഹൂദ് നബി(അ)], [വചനം 26: നൂഹ് നബി(അ)], [വചനം 29: സ്വാലിഹ് നബി(അ)]
C. [വചനം26: നൂഹ് നബി(അ)], [വചനം 94: മുഹമ്മദ് നബി(സ)], [വചനം39:സ്വാലിഹ് നബി(അ)],[വചനം 29: നൂഹ് നബി(അ) ]
D. [വചനം94: മുഹമ്മദ് നബി(സ)],[വചനം26: നൂഹ് നബി(അ)], [വചനം 39: ഹൂദ് നബി(അ)], [വചനം 29: നൂഹ് നബി(അ)]
132) സൂറത്തുന്നൂറിലെ രണ്ട് പ്രയോഗങ്ങൾ ആണ് هو ازكى لكم എന്നതും ذلك ازكى لهم എന്നതും; ഇവയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക
A. പ്രവേശാനുമതി ലഭിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ വീടുകളിൽ പ്രവേശിക്കാതിരിക്കുന്നതാണ് ഉത്തമം
B. ഒരു വീട്ടിലേക്ക് ചെല്ലുമ്പോൾ സമ്മതം ചോദിച്ചിട്ട് കിട്ടാതെ പ്രവേശിക്കുന്നതിനേക്കാൾ ധിക്കാരമാണ് സമ്മതം ചോദിക്കാതെ പ്രവേശിക്കുന്നത്
C. ദൃഷ്ടികൾ താഴ്ത്തുന്നതും ഗുഹ്യസ്ഥാന നിയന്ത്രണവും സത്യവിശ്വാസികൾ പാലിക്കേണ്ടതാണ്
D. കാഴ്ച്ചകളെ നിയന്ത്രിക്കലും ചാരിത്രശുദ്ധി പാലിക്കലുമാണ് സത്യവിശ്വാസികൾക്ക് പരിശുദ്ധമായിട്ടുള്ളത്
133) ഹദ്ദുകളുമായി ബന്ധപെട്ട് തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക
A. ‘നിങ്ങള്‍ക്കിടയില്‍ ഹദ്ദുകളെ അന്യോന്യം വിട്ടുവീഴ്ച ചെയ്യുവിൻ‘ എന്ന് റസൂൽ(സ) അരുളിയിട്ടുണ്ട്
B. ശിക്ഷാനിയമത്തിന്നു് വിധേയമായ കുറ്റങ്ങളെയാണ് ഹദ്ദ് എന്ന് പറയുന്നത്
C. ഹദ്ദുകൾ അധികൃതസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ തെളിവനുസരിച്ച് ശിക്ഷിക്കേണ്ടതുണ്ട്
D. റസൂൽ(സ)യുടെ അടുത്തെത്തിയ ഹദ്ദുകളെ പ്രവാചകൻ വിട്ടുവീഴ്ച ചെയ്‌ത് മാതൃക കാണിച്ചിട്ടുണ്ട്
134) (1-വിളക്കുമാടം) ; (2-പൗരസ്ത്യവും പാശ്ചാത്യവുമല്ലാത്ത) ; (3-അല്ലാഹുവിന്റെ പ്രകാശം) ; (4- വിളക്ക്) തുടങ്ങിയവയെ അടുത്ത ഗ്രൂപ്പിൽ നല്കിയവയുമായി ചേരുംപടി ചേർക്കുക (A- സന്‍മാര്‍ഗം) : (B- ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനം ) ; (C-സത്യവിശ്വാസികളുടെ ഹൃദയം); (D- സീനാ പ്രദേശം )
A. 1C, 2D, 3A, 4B
B. 1B, 2D, 3A, 4C
C. 1A, 2B, 3C, 4D
D. 1C, 2B, 3A, 4D
135) ‘സമിഅ്നാ വ അത്വഅ്നാ” എന്നത് ആരുടെ പ്രഖ്യാപനമാണ്?
A. കപടവിശ്വാസികൾ
B. സത്യവിശ്വാസികൾ
C. അവിശ്വാസികൾ
D. എ യും സി യും ശരിയാണ്
136) അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നെല്ലാം ഭക്ഷണം കഴിക്കുന്നതിന് വിഷമമില്ല എന്ന് ആയത്തിൽ പറഞ്ഞതിന്റെ താല്പര്യം എന്താണ് ?
A. പ്രത്യേകം ക്ഷണിക്കാതെയും വീട്ടുകാര്‍ ഹാജറില്ലാത്തപ്പോഴും അവിടെ പ്രവേശിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും തെറ്റില്ല
B. സാധാരണ മര്യാദയില്‍ കവിഞ്ഞ് അമിതമായോ വീട്ടുകാരുടെ തൃപ്തി കൂടാതെയോ ഭക്ഷണം കഴിക്കുന്നതിനും തെറ്റില്ല
C. വീട്ടുകാര്‍ക്ക് വിഷമം നേരിടത്തക്ക വിധത്തിൽ ഭക്ഷണം കഴിക്കുന്നതിനും തെറ്റില്ല
D. തമ്മില്‍ കാണുവാന്‍ പാടില്ലാത്ത ആളുകള്‍ അകത്തുണ്ടെങ്കിലും അനുവാദം ചോദിക്കാതെ പ്രവേശിക്കാം
137) ‘പതിവ്രതയാണ്, മാന്യയാണ്, സംശയാസ്പദമായ ആരോപണങ്ങള്‍ക്കൊന്നും വിധേയയല്ല, ശുദ്ധഹൃദയരായ സ്ത്രീകളുടെ മാംസം തിന്നുന്നതിനെക്കുറിച്ചു വ്രതം എടുക്കുന്നവളുമാണ്‘ ; ഇത് ആരുടെ വരികളാണ് ?
A. സൈനബ(റ)
B. ഹസ്സാന്‍(റ)
C. മിസ്ത്വഹ്(റ)
D. ഹംന(റ)
138) നമസ്ക്കാരത്തിൽ സൂക്ഷിക്കുക എന്ന വചനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
A. നമസ്ക്കാരത്തിന്റെ കാര്യത്തിൽ പരമാവധി ഇളവുകൾ സ്വീകരിക്കുക
B. നമസ്ക്കാരം കൃത്യ സമയത്തും ചിട്ടയോടും കൂടി അനുഷ്ഠിക്കുക
C. നമസ്ക്കാരത്തിനു വേണ്ടി ഓരോ ‘വക്തി‘നും വുദൂ എടുക്കുക
D. ബി യും സി യും ശരിയാണ്
139) പൊങ്ങച്ചക്കാരായ ജനത എന്ന് അല്ലാഹു വിശേഷിപ്പിച്ചത് ആരെയാണ് ?
A. ഹൂദി(അ)ന്റെ ജനത
B. മൂസ നബി(അ)യുടെ ജനത
C. സ്വാലിഹ് നബി(അ)യുടെ ജനത
D. അങ്ങനെ ഒരു ജനതയെയും അല്ലാഹു വിശേഷിപ്പിച്ചിട്ടില്ല
140) പാഠഭാഗത്തെ ഒരു വചനത്തിൽ ഖുർആനിനെ വിശേഷിപ്പിച്ച ഒരു വാക്കാണ് ……….
A. ശിഫാ شِفَاء
B. അൽ ഇദത്ത് الْعِظَة
C. അൽ കൗൽ الْقَوْل
D. അൽ ഇമാം الإِمَام
141) ദിവസങ്ങളെ “എണ്ണിക്കണക്കാക്കിയവർ” ; എണ്ണിക്കണക്കാക്കിയവർ എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആരെയാണ് ?
A. സത്യനിഷേധികൾ
B. സത്യ വിശ്വാസികൾ
C. മലക്കുകൾ
D. സത്യനിഷേധികളിൽ എണ്ണം കണക്കാക്കിയവർ
142) ‘റസൂല്‍ (സ) ഏതെങ്കിലും വീട്ടുകാരുടെ വാതില്‍ക്കല്‍ ചെന്നാല്‍ വാതിലിന്റെ നേരെ മുമ്പിലേക്ക് മുഖമായി നില്‍ക്കുകയില്ല. അതിന്റെ വലഭാഗമോ, ഇടഭാഗമോ നിന്നുകൊണ്ട് ‘അസ്സലാമു അലൈക്കും, അസ്സലാമു അലൈക്കും’ എന്നിങ്ങിനെ പറയുമായിരുന്നു.‘ പ്രസ്തുത ഹദീസിൽ നിന്നുള്ള പാഠമാണ്
A. സമ്മതം ചോദിക്കുവാന്‍ ചെന്നവന്‍ വാതിലിന്റെയോ ജനലിന്റെയോ പഴുതില്‍കൂടി അകത്തേക്ക് നോക്കുവാന്‍ പാടില്ല
B. വാതിലിന്റെ നേരെ മുമ്പിലേക്ക് മുഖമായി നിൽക്കുന്നതാണ് വീട്ടുകാർക്ക് സൗകര്യം
C. വാതിലിന്റെ മുമ്പില്‍ വിരി തൂക്കിയിടാൻ പാടില്ല
D. എല്ലാം ശരിയാണ്
143) ‘വ്യക്തമാക്കിത്തരുന്ന ദൃഷ്ടാന്തങ്ങള്‍‘ എന്നതിന് ഉപയോഗിച്ചത് ………………….
A. ആയാത്തിൻ ബയ്യിനാത്
B. ആയാത്തിൻ മുഫസ്സിലാത്
C. ആയാത്തിൻ മുബയ്യിനാത്
D. ആയാത്തിൻ മുഹ്‌കമാത്
144) കാർമേഘങ്ങളെക്കുറിച്ച് പരാമർശിച്ച വചനങ്ങളാണ് ……………….
A. മുഅ്മിനൂന്‍ 33, 44
B. മുഅ്മിനൂന്‍ 71, നൂർ 61
C. നൂർ 40, 43
D. മുഅ്മിനൂന്‍ 32, നൂർ 42
145) ‘……………………………………… , അവര്‍ തന്നെയാണ് തോന്നിയവാസികള്‍” (أُولَٰئِكَ هُمُ الْفَاسِقُونَ ) പാഠഭാഗത്ത് നിന്നുള്ള വചനങ്ങളിൽ നിന്നും താഴെ നൽകിയവയിൽ ആരെയാണ് തോന്നിയവാസികള്‍ എന്നു പറഞ്ഞിട്ടുള്ളത് ?
A. ചാരിത്ര്യവതികളെ വ്യഭിചാരാരോപണം നടത്തി സാക്ഷികളെ കൊണ്ടുവരാത്തവർ
B. വിശ്വസിച്ചതിനു ശേഷം അവിശ്വസിച്ചവർ
C. കപടവിശ്വാസികൾ
D. എ യും ബി യും ശരിയാണ്
146) പൊതുവായ കാര്യങ്ങളിൽ, ……………………. ഉം ഉൾപ്പെടുമെന്ന് ള്വഹ്-ഹാക്കും (റ) ഇബ്നുസൈദും (റ) പ്രസ്താവിച്ചിരിക്കുന്നു
A. യുദ്ധകാര്യങ്ങൾ
B. ജുമുഅഃ
C. പെരുന്നാള്‍, ജമാഅത്ത് നമസ്കാരങ്ങള്‍
D. ഖുതുബ നടക്കുന്ന എല്ലാ നമസ്ക്കാരയോഗങ്ങള്‍
147) പാഠഭാഗത്തെ ചില വചനങ്ങളുടെ അവസാന പദത്തെ , അവർ ഏത് വിഭാഗവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് കാണിച്ചിരിക്കുന്നു. എങ്കിൽ തെറ്റായ ജോഡി ഏതാണ് ?
A. يَحْضُرُون – പിശാചുക്കൾ
B. نَاكِبُون – പരലോകത്തിൽ വിശ്വസിക്കാത്തവർ
C. تَهْجُرُون – ഖുറൈശികൾ
D . عَامِلُون – സ്വർഗവാസികൾ
148) ഒരു സൂക്തത്തിൽ ”നിങ്ങൾക്ക് ധാരാളം ഉപകാരങ്ങൾ” ഉണ്ടെന്ന് പറഞ്ഞത് ഏതിനെ പറ്റി പരാമർശിച്ചപ്പോളാണ് ?
A. തോട്ടങ്ങൾ
B. വാഹനങ്ങൾ
C. കന്നുകാലികൾ
D. ഖുർആൻ സൂക്തങ്ങൾ
149) ഇതാണ് നിങ്ങളുടെ സമുദായം – ഏക സമുദായം എന്ന് പറഞ്ഞു അല്ലാഹു ഉണർത്തുന്ന പ്രാധാന്യമേറിയ രണ്ട് കാര്യങ്ങൾ ഏവ ?
A. ഞാൻ നിങ്ങളുടെ റബ്ബാകുന്നു – നിങ്ങൾ എന്നോട് ഭക്തി കാണിക്കുവീൻ
B. ഞാൻ നിങ്ങളുടെ രക്ഷിതാവാകുന്നു – നിങ്ങൾ എന്നെ ആരാധിക്കുവീൻ
C. ജനങ്ങൾ ഭിന്നിച്ചു – അവർ അതിൽ സന്തോഷിക്കുന്നു
D. നിങ്ങൾ ഭിന്നിക്കരുത് – അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക
150) പൂർവീകരുടെ പഴങ്കഥകളെന്ന് മക്കക്കാർ മറുപടി നൽകിയത് ഏതൊരു കാര്യത്തെ എതിർത്തുകൊണ്ടാണ് ?
A. വിചാരണ
B. ഖിയാമത്ത് നാൾ
C. നരക ശിക്ഷ
D. ഉയര്‍ത്തെഴുന്നേല്‍പ്പിക്കൽ
151) ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹു അവിടുത്തേക്കു ഒരു വിഷമവും വരുത്തിയിട്ടില്ല. സ്ത്രീകൾ അവരല്ലാതെ വേറെയും ധാരാളമുണ്ട്”; ഇങ്ങനെ പറഞ്ഞത് ആരായിരുന്നു ?
A. ബരീറ
B. സൈദ്(റ)
C. ഉസാമ(റ)
D. അലി(റ)
152) ‘അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാണ്”; ”നിശ്ചയമായും ആകാശങ്ങളിലും ഭൂമിയിലും ഉള്ളത് (മുഴുവൻ) അല്ലാഹുവിൻറെതാകുന്നു” ഇവയുമായി ബന്ധപ്പെട്ട് ഏറ്റവും ശരിയായ ഉത്തരം ഏതാണ് ?
A. ഇത് രണ്ടും ഒരു അധ്യായത്തിലെ ഒരു ആയത്തിലെ പ്രസ്താവനകളാണ്
B. രണ്ടും രണ്ട് അധ്യായത്തിലെ രണ്ട് ആയത്തുകളിലെ പ്രസ്താവനകൾ ആണ്
C. രണ്ടും ഒരു അധ്യായത്തിലെ രണ്ട് ആയത്തിലെ പ്രസ്താവനകൾ ആണ്
D. ഈ പ്രസ്താവനകൾ സൂറ: മുഅ്മിനൂനിൽ ഉള്ളതാണ്
153) സറാബ് (سَرَاب) എന്നാൽ എന്താണ് എന്നാണ് നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളത് ?
A. മരുഭൂമി
B. മരുഭൂമിയിലെ മരുപ്പച്ച
C. വെള്ളമുള്ള ജലാശയം
D. മരുഭൂമിയിലെ കാനല്‍
154) ദാബ്ബത്ത് എന്നതിന്റെ അർത്ഥ തലങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?
A. ചലിക്കുന്ന ജീവികൾ
B. വാഹനം
C. ജോലിക്ക് ഉപയോഗിക്കുന്ന മൃഗങ്ങൾ
D. അല്ലാഹുവിന്റെ സൃഷ്ടികൾ
155) ത്വവാഫൂനാ അലൈകും ബഅളുകും അലാ ബഅള് (طوافون عليكم بعضكم على بعض) എന്ന് പ്രയോഗിച്ചിട്ടുള്ളത് ആരെ സംബന്ധിച്ചാണ് ?
A. ഒരേ വീട്ടിൽ താമസിക്കുന്നവർ
B. അയൽവാസികൾ
C. കുടുംബക്കാർ
D. അടിമകൾ
156) ഉമ്മു മിസ്തഹ്(റ), തന്റെ മകൻ മിസ്തഹി(റ)നെ ശപിച്ച് കൊണ്ട് ഒരു പ്രയോഗം നടത്തിയിരുന്നു ആ ശാപപ്രയോഗമാണ് ………………
A. വൈലുലിമിസ്തഹ് ويل لمسطح
B. തഇസ മിസ്തഹ് تعس مسطح
C. ലഅന മിസ്തഹ് لعن مسطح
D. അകസ മിസ്തഹ് عكس مسطح
157) ഭക്തി കൂടാതെയുള്ള നമസ്ക്കാരം ആത്മാവില്ലാത്ത ശരീരമാണ് . ഈ വാക്കുകൾ ആരുടേതാണ് ?
A. ഹാകിം(റ)
B. ഇബ്നു മസ്ഊദ്(റ)
C. അബൂ ഹുറൈറ(റ)
D. ഇവരാരുമല്ല
158) ശിക്ഷക്ക് പാത്രങ്ങളാണെന്ന് മുമ്പേ നിശ്ചയിക്കപ്പെട്ട അവിശ്വാസികളെ പറ്റിയാണ് ………… എന്ന് പറഞ്ഞത് ?
A. മുമ്പ് വാക്ക് കഴിഞ്ഞു പോയവരൊഴികെ
B. അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ നീ എന്നെ അഭിമുഖീകരിക്കരുത്
C. നിശ്ചയമായും അതിൽ (ആ സംഭവത്തിൽ) പല ദൃഷ്ടാന്തങ്ങളുമുണ്ട്
D. എ യും ബി യും ശരിയാണ്
159) “യഥാര്‍ത്ഥം തുറന്നു പറയുന്ന ഒരു ഗ്രന്ഥം നമ്മുടെ അടുക്കല്‍ ഉണ്ട്” എന്ന ആശയത്തോട് യോജിക്കുന്ന ഒരു വചനമാണ് …………
A. ഹാദാ കിതാബുനാ യൻതിഖു അലയ്ക്കും …….. هَـٰذَا كِتَابُنَا يَنطِقُ عَلَيْكُم بِالْحَقِّ
B. അഹ്‌സയ്‌നാഹു ഫീ ഇമാമിൻ …………….. أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ
C. വ ഇന്നാഹു ഫീ ഉമ്മിൽ കിതാബി ……… وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ
D. വ കുല്ല ശയ്ഇൻ അഹ്‌സയ്‌നാഹു കിതാബാ وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا
160) നരകത്തിൽ വെച്ചു സത്യനിഷേധികൾ തങ്ങളെ ഒന്ന് കൂടി മടക്കിത്തരണേ എന്ന് പ്രാർത്ഥിക്കുന്നതിനുള്ള കാരണം?
A. അവർക്ക് അന്ന് തിരിച്ചറിവ് വന്നതിനാൽ
B. അവർക്ക് സൽക്കർമ്മങ്ങളോട് ഇഷ്ടം തോന്നിയതിനാൽ
C. അവർക്ക് നരകത്തിൽ നിന്ന് മടക്കപ്പെടും എന്ന് ഉറപ്പുള്ളതിനാൽ
D. അവരനുഭവിക്കുന്ന നരകശിക്ഷയുടെ കാഠിന്യത്താൽ
161) ‘സമ്മതം ചോദിക്കുക‘ എന്ന അർത്ഥത്തിൽ ഖുർആൻ പ്രയോഗിച്ച പദം ഏത് ?
A. تستأنسوا
B. استأذن
C. استأنس
D. تستأذنوا
162) അലങ്കാരം പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെടുത്തി സത്യവിശ്വാസിനികളോടുള്ള കൽപനകളിൽ ആയത്തിൽ വന്നിട്ടുള്ളത് ………………………..
A. കൈകൾ കൊട്ടരുത്
B. കാലുകൾ കൊട്ടരുത്
C. കൈകാലുകൾ കൊട്ടരുത്
D. കാലാട്ടുകയോ കൈകൊട്ടുകയോ ചെയ്യരുത്
163) ആഴക്കടലിൽ വെച്ച് ഒരാൾക്ക് സ്വന്തം കൈകളെ പോലും കാണാൻ സാധിക്കുന്നതല്ല. കാരണം എന്താണ് ?
A. അയാളുടെ കര്‍മ്മങ്ങള്‍ കൊണ്ട് ഒരു ഫലവുമില്ലാത്തതിനാൽ
B. ആഴക്കടലിനു മുകളിൽ തിരിമാല ഉണ്ടായതിനാൽ
C. ആഴക്കടലിനെ വിവിധ അന്ധകാരങ്ങളെ കൊണ്ട് മൂടിയിരിക്കുന്നതിനാൽ
D. സമുദ്രത്തിന് മുകളിൽ കാര്‍മേഘമുണ്ടായതിനാൽ
164) അല്ലാഹുവിലേക്കും റസൂലിലേക്കും ക്ഷണിക്കുക എന്നാൽ ———– ലേക്ക് ക്ഷണിക്കലാണ്
A. ഖുർആനിലേക്കും റസൂലിന്റെ സുന്നത്തിലേക്കും
B. ഈമാനിലേക്കും ഇസ്‌ലാമിക ഭരണത്തിലേക്കും
C. ഖുര്‍ആനിലേക്കും സുന്നതുല്ലാഹിയിലേക്കും
D. ഖുർആനിലേക്കും ഈമാനിലേക്കും
165) അഹ്മദ്, അബൂദാവൂദ് എന്നിവരൊക്കെ ഉദ്ദരിച്ച ഹദീസിൽ നിന്നും അല്ലാഹുവിൻ്റെ ക്രോധത്തിന് കാരണമാവുന്ന കാര്യമാണ് ……………….
A. അനുവാദമില്ലാതെ അന്യ വീട്ടിൽ പ്രവേശിക്കുന്നത്
B. നിന്ന് മൂത്രമൊഴിക്കുന്നത്
C. ഔറത്ത് വെളിവാക്കുന്നത്
D. പരസ്പരം സംസാരിച്ച് കൊണ്ട് ഔറത്ത് തുറന്ന് വെളിക്കിരിക്കുന്നത്
166) മഹതി ആഇശ(റ)വുമായി ബന്ധപ്പെട്ട അപവാദ സംഭവവുമായി യോജിക്കാത്തത് താഴെ നൽകിയതിൽ ഏതാണ് ?
A. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ അതികഠിന ശിക്ഷ തല്‍ക്ഷണം തന്നെ ലഭിക്കുമായിരുന്നു
B. അപവാദ പ്രചാരണം ഏറ്റെടുത്തത് പിശാചിന്റെ മാര്‍ഗ്ഗം പിന്‍പറ്റലാണ്
C. ആരോപണത്തിൽ പങ്കെടുത്ത എല്ലാവർക്കും വമ്പിച്ച ശിക്ഷയുണ്ട്
D. സത്യവിശ്വാസികളില്‍ നീചവൃത്തി പ്രചരിച്ചു കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും വമ്പിച്ച ശിക്ഷയുണ്ട്
167) മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു, എന്നിട്ട് അവൻ അതാ മയ്യിത്ത് ആവുന്നു, പിന്നീട് അവൻ പുനർജ്ജനിക്കപ്പെടുന്നു ഇതിന് ശേഷം അല്ലാഹു നടത്തിയ പരാമർശം എന്താണ് ?
A. അവനെ വിചാരണക്ക് വേണ്ടി തെളിക്കപ്പെടുന്നു
B. അല്ലാഹു മരിച്ചവനെ ജീവിപ്പിക്കാൻ കഴിയുന്നവനാകുന്നു
C. തീർച്ചയായും നിങ്ങൾക്ക് മീതെ നാം ഏഴു വാനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു
D. മനുഷ്യൻ അതാ അവന്റെ നാഥനെ കളവാക്കിയിരിക്കുന്നു
168) ആദ്യത്തെ ന്യായ പ്രമാണഗ്രന്ഥമായി പാഠഭാഗത്ത് പരാമർശിക്കുന്നത് ………. നെയാണ്
A. സബൂർ
B. ഇഞ്ചിൽ
C. ഖുർആൻ
D. ഇവയൊന്നുമല്ല
169) പാഠഭാഗത്തെ ഏതാനും വചനങ്ങളുടെ അർത്ഥം ചുവടെ ചേർക്കുന്നു. ഏറ്റവും ശരിയായത് മാത്രം തെരഞ്ഞെടുക്കുക ?
A. നാം അവരോട് കരുണ കാണിക്കുകയും, അവരിലുള്ള വിഷമം നീക്കുകയും ചെയ്താലും, അവര്‍ തങ്ങളുടെ അതിക്രമത്തില്‍ അന്ധാളിച്ചു നില്‍ക്കുക തന്നെ ചെയ്യുന്നതാണ്
B. നാം അവരെ ശിക്ഷകൊണ്ട് പിടിക്കുകയുണ്ടായി. എന്നിട്ട്, അവര്‍ തങ്ങളുടെ റബ്ബിന് കീഴൊതുങ്ങിയില്ല, അവര്‍ അവനോട് താഴ്‌മ കാണിക്കുന്നുമില്ല
C. അവര്‍ പറയുന്നു: ‘ഞങ്ങള്‍ മരിക്കുകയും, മണ്ണായിത്തീരുകയും ചെയ്‌താല്‍, ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരായിരിക്കുമെന്നോ (അത് സംഭവ്യമല്ല).
D. ഏറ്റവും നല്ല കാര്യമേതോ അതുകൊണ്ട് തിന്മയെ നീ തടുത്തുകൊള്ളുക, അവരോട് ക്ഷമിക്കുകയും ചെയ്യുക, അവര്‍ വര്‍ണ്ണിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
170) താഴെ നൽകിയതിൽ ഐഹിക ജീവിതത്തിന്റെ കാലാവധി പരലോകവുമായി തട്ടിച്ചു നോക്കി പറയുന്നിടത്ത് പരാമർശിക്കാത്ത അളവാണ് …………
A. സാഅത്ത് ساعة
B. തിസ്‌അ് تسع
C. അശിയത്ത് عشية
D. അശ്റ عشرا
171) സുബ്ഹാനക്ക, സുബ്ഹാനല്ലാഹ് പോലുള്ളത് പറയാവുന്ന സന്ദർഭങ്ങളെ പഠിപ്പിച്ചതിൽ പെടുന്നതാണ് ?
A. നിസാരമായ കാര്യങ്ങൾ കേൾക്കുമ്പോൾ
B. അപകടം മുന്നിൽ കാണുമ്പോൾ മാത്രം
C. ആശ്ചര്യംകൊണ്ടു പറയുന്നത്
D. മാരകമായ രോഗം ബാധിക്കുമ്പോൾ
172) അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഉപമ പറഞ്ഞിടത്ത് വിളക്ക് എന്ന് അർത്ഥം കിട്ടാൻ ‘മിസ്ബാഹ്‘ എന്ന് ഉപയോഗിച്ചിരിക്കുന്നു. താഴെ നൽകിയ വചനങ്ങളുടെ അറബി വാക്യങ്ങളെ പരിശോധിക്കുമ്പോൾ ‘ മിസ്ബാഹ്‘ എന്ന് വരാത്ത ഭാഗമേതാണ് ?
A. അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഉപമ വിളക്കുള്ള ഒരു മാടം പോലെയാകുന്നു
B.വിളക്ക് ഒരു സ്‌ഫടികത്തിലുമാകുന്നു
C. അനുഗ്രഹീതമായ ഒരു ഒലീവു വൃക്ഷത്തില്‍നിന്നുള്ള എണ്ണകൊണ്ട് വിളക്ക് കത്തിക്കപ്പെടുന്നു
D. എ യിലും സി യിലും ‘മിസ്ബാഹ്‘ എന്ന് അറബിയിൽ ഉപയോഗിച്ചിട്ടില്ല
173) മഴയുണ്ടാകുന്ന മേഘങ്ങളുടെ പ്രവർത്തന ഘട്ടങ്ങളിൽ ……………………. ഉൾപ്പെടുന്നില്ല
A. തെളിച്ചുകൊണ്ട് വരുക
B. ഇണക്കി ചേർക്കുക
C. കൂമ്പാരങ്ങളാക്കുക
D. അട്ടിയാക്കുക
174) ”അവരുടെ വാസസ്ഥലം നരകമാകുന്നു. അത് വളരെ മോശപ്പെട്ട പ്രാപ്യസ്ഥാനം തന്നെ”. താഴെ നൽകിയവയിൽ ആരുടെ പ്രാപ്യസ്ഥാനം നരകമായിരിക്കുമെന്നാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത് ?
A. അല്ലദീന കഫറൂ الَّذِينَ كَفَرُوا
B. അല്ലദീന ആമനൂ ٱلَّذِينَ ءَامَنُوا۟
C. അല്ലദീന അഉ്ബുദൂ ٱلَّذِينَ اعْبُدُو
D. അല്ലദീന അതീഉ ٱلَّذِينَ أَطِيعُوا
175) സലാമി‘ന് അല്ലാഹു കൊടുത്ത വിശഷണങ്ങളിൽ ഉൾപെടാത്തത് ഏത് ?
A. تَحِيَّةً مِّنْ عِندِ اللَّـهِ
B. مُبَارَكَةً
C. طَيِّبَةً
D. إِفْشَاءِ السَّلاَم
176) ചില പദങ്ങളും അവയുടെ വിപരീത പദങ്ങളെയും താഴെ ചേർക്കുന്നു. ഇതിൽ പാഠഭാഗത്ത് പരാമർശിക്കാത്ത ജോഡി ഏതാണ് ?
A . അമാമിഹിം – വറാഇഹിം
B. സഖുലത്ത് – ഖഫ്ഫത്ത്
C. യുഹ് യീ – യുമീത്തു
D. ശർറെൻ ലെക്കും – ഖൈറുൻ ലെക്കും
177) തുറാബ് – ത്വീൻ – ആദം – (……….) പ്രസ്‌തുത പദങ്ങളുടെ ബന്ധമനുസരിച്ച് അവയുടെ തുടർച്ചയായെന്നോണം വരുന്ന പദമേത് ?
A. അലഖത്ത്
B. നുത്ഫത്ത്
C. മുദ്ഗത്ത്
D. ബിഅസത്ത്
178) ആരാധകന്മാർ, പൊങ്ങച്ചക്കാർ, ധിക്കാരികൾ എന്നൊക്കെയുള്ള വിശേഷണങ്ങളാൽ പ്രതിപാദിക്കപ്പെട്ട സമുദായമാണ് ………
A. ഖിബ്ത്തികൾ
B. ഇസ്രാഈല്യർ
C. മക്കാ മുശ്രിക്കുകൾ
D. സമൂദ് ഗോത്രക്കാർ
179) പൂർത്തിയാക്കുക “കഠിന ശിക്ഷയുടേതായ ഒരു കവാടം അവരിൽ തുറക്കുന്നതായാൽ ………….. ” ?
A. അവർ അതിൽ ആശയറ്റ് പോകുന്നവരായിരിക്കും
B. അവർ തങ്ങളുടെ റബ്ബിന് കീഴൊതുങ്ങുന്നതായിരിക്കും
C. അവർ അന്ധാളിച്ചു നിൽക്കുന്നവരായിരിക്കും
D. അവർ അതിൽ അട്ടഹസിക്കുന്നവരായിരിക്കും
180) സൂറത്തുൽ മുഅ്മിനൂനിന്റെ 112 മുതൽ 113 വരെയുള്ള ആയത്തുകളുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന മറ്റ് വചനങ്ങളിളുടെ ഗ്രൂപ്പ് താഴെ നൽകുന്നു. അവയിൽ ഉൾപെടാത്തത് ഏതാണ് ?
A. ബനൂഇസ്രാഈൽ :51, യൂനുസ് :45
B. ത്വാഹ : 103, റൂം : 55
C. യൂനുസ് : 5, ബഖറ : 259
D. അഹ്ഖാഫ് : 35, നാസിആത്ത് : 46
181) ‘അല്ലാഹുവിന്റെ ………. വും ………… വും ഇല്ലായിരുന്നെങ്കിൽ തെറ്റുകൾ ചെയ്യുമ്പോൾ അതികഠിന ശിക്ഷ തൽക്ഷണം തന്നെ ലഭിക്കുമായിരുന്നു”
A. ഇഷ്ടവും സ്നേഹവും
B. വിചാരണയും നരകവും
C. പാപമോചനവും അവനിലേക്കുള്ള മടക്കവും
D. അനുഗ്രഹവും കാരുണ്യവും
182) താഴെ നൽകിയതിൽ ഒരേ ആയത്തിൽ ഒന്നിലധികം ആവർത്തിച്ച പദങ്ങളിൽ …………….. ഉൾപ്പെടുന്നില്ല.
A. മിസ്ബാഹ് مِصْبَاح
B. സുജാജത് زُجَاجَة
C. സൈതൂനത് زَيْتُونَة
D. നൂർ نُور
183) താഴെ നൽകിയ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ ഇരു സൂറത്തുകളിലുമായി വന്നിട്ടുള്ളതാണ്. അവയിൽ സൂറത്തുല്‍ മുഅ്മിനൂനിൽ നിന്നും ഉള്ളത് ഏതാണ് ?
A. രാവും പകലും മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു
B. നിശ്ചിത അളവില്‍ ആകാശത്തുനിന്നു മഴയിറക്കുന്നു
C. മഴമേഘങ്ങളിൽ നിന്നും ഹിമക്കട്ടകളെയുണ്ടാക്കുന്നു
D. എല്ലാ ജന്തുക്കളെയും വെള്ളത്തില്‍നിന്നു സൃഷ്ടിച്ചിരിക്കുന്നു
184) ഇസ്‍ലാമിന്റെ ഭാവി വിജയം പ്രവചിക്കുന്ന ഹദീസിൽ ആരുടെ നിക്ഷേപങ്ങള്‍ മുസ്ലിംകൾ ജയിച്ചടക്കപ്പെടുമെന്നാണ് റസൂൽ(സ) പ്രവചിച്ചിരുന്നത് ?
A. ഉദാരമതി ഹാതിമു ത്വാഈയുടെ
B. റോമാ സാമ്രാജ്യത്തിലെ കൈസറിന്റെ പല ഭാഗങ്ങളും
C. കൊസ്രു സാമ്രാജ്യം മുഴുവനും
D. പേര്‍ശ്യന്‍ ചക്രവര്‍ത്തിയായ ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെ
185) നബി(സ) അരുളിയതായി നിവേദനം; ‘പുരുഷന്‍മാരെ ആകര്‍ഷിക്കുമാറുള്ള പെരുമാറ്റങ്ങളും നടപടികളും സ്വീകരിച്ചു വരുന്നവരുമായ സ്ത്രീകൾ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല, അവര്‍ക്കതിന്റെ പരിമളംപോലും ലഭിക്കുകയുമില്ല‘ ; ഈ ഹദീസ് രിവായത് ചെയ്‌തത് ആരാണ് ?
A. ഇമാം ബുഖാരി (റ)
B. ഇമാം മുസ്ലിം (റ)
C. തിർമിദി (റ)
D. അബൂദാവൂദ് (റ)
186) താഴെ നൽകിയതിൽ തെറ്റായ പ്രസ്താവന ഏതാണ് ?
A. സൂറത്തുൽ മുഅമിനൂനിന്റെ വചനത്തിൽ ഹൂദ്(അ)യുടെ പേര് ഒരു തവണ പോലും പരാമർശിച്ചിട്ടില്ല
B. സൂറത്തുൽ മുഅ്മിനൂനിൽ മൂസാ(അ) നബിയുടെ നാമം പ്രദിപാതിക്കപ്പെട്ട അതേ എണ്ണം തന്നെയാണ് ശത്രുവായ ഫിർഔനിന്റെ പേരും പറഞ്ഞിട്ടുള്ളത്
C. സൂറത്ത് നൂറിൽ ശൈത്വാൻ എന്ന് പറഞ്ഞുവെങ്കിൽ അതിന്റെ ബഹുവചനം ശയാത്വീൻ എന്ന് വന്നത് സൂറത്ത് മുഅ്മിനൂനിലാണ്
D. സൂറത്തുൽ മുഅ്മിനൂനിൽ ‘മർയം‘(അ) എന്ന നാമപരാമർശം ആയത്തിൽ നിന്നുള്ളതാണെങ്കിൽ ‘ഹൂദ്‘(അ), ‘സ്വാലിഹ്‘(അ) എന്ന നാമ പരാമർശങ്ങൾ വിശദീകരണത്തിൽ വന്നതാണ്
187) വചനത്തിൽ പ്രയോഗിച്ച ഏഴ് മാർഗങ്ങൾ എന്നതിന് സ്വീകാര്യയോഗ്യമല്ലാത്ത ഒരു വ്യാഖ്യാനമാണ് ?
A. അവ മഴവില്ലിന്റെ ഏഴ് നിറങ്ങളാണ്
B. അവ ഏഴ് ഗ്രഹങ്ങളാണ്
C. അവ ഏഴ് ആകാശങ്ങളാണ്
D. അവ ആകാശത്തിന്റെ ഏഴ് അടുക്കുകളാണ്
188) അവിശ്വാസികൾക്കെതിരെ ആദ്യമായി ജിഹാദ് (ധർമ്മ സമരം) തുടങ്ങിയത് ഏത് പ്രവാചകന്റെ കാലം മുതലെന്നാണ് കണക്കാക്കപ്പെടുന്നത് ?
A. ഈസാ നബി(അ)
B. ഇബ്രാഹിം നബി(അ)
C. മൂസാ നബി(അ)
D. മുഹമ്മദ് നബി(അ)
189) അവരിലുള്ള വിഷമം എന്ന പ്രയോഗത്തിന് താഴെ നൽകിയവയിൽ യോജിക്കുന്ന വ്യാഖ്യാനം ഏതാണ് ?
A. ബദ്ർ യുദ്ധം
B. യമാമയിലെ പട്ടിണി
C. പരലോക ശിക്ഷ
D. എല്ലാം ശരിയാണ്
190) ‘അവരുടെ ഭാര്യമാർ‘ എന്ന് പറഞ്ഞതിനെതുടർന്ന് ‘അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവർ‘ എന്ന് ഖുർആനിൽ പ്രയോഗിച്ചതിനെ ദുർവ്യാഖ്യാനിക്കുന്നവർ അപ്രകാരം തന്നെ ദുർവ്യാഖ്യാനം നടത്തുന്ന മറ്റൊരു പ്രയോഗമാണ് …………
A. മലക്കുകളും ജിന്നുകളും
B. ജിന്നുകളും പിശാചുക്കളും
C. ഇഹലോകവും പരലോകവും
D. മനുഷ്യരും ജിന്നുകളും
191) വിരോധിക്കപ്പെട്ട നോട്ടത്തിൽ നിന്ന് ദൃഷ്ടിയെ താഴ്ത്തുവാനും ഗുഹ്യസ്ഥാനത്തെ കാത്ത് രക്ഷിക്കുവാനും ഇസ്‌ലാം പറഞ്ഞ ആദ്യ പരിഹാര മാർഗം എന്താണ് ?
A. നോമ്പ് അനുഷ്ഠിക്കുക
B. സ്വതന്ത്ര സ്ത്രീകളെ വിവാഹം ചെയ്യുക
C. അടിമ സ്ത്രീകളെ വേളി കഴിക്കുക
D. ചാരിത്ര്യശുദ്ധി കാത്ത് സംരക്ഷിക്കുക
192) അല്ലാഹുവിന്റെ പ്രകാശം വിശദീകരിക്കുന്ന ആയത്തിൽ എത്ര പദങ്ങൾക്കാണ് കസ്റിന്റെ തൻവീൻ (تنوين الكسر) ഉള്ളത് ?
A. 7
B. 8
C. 9
D. 10
193) ഉൾക്കാഴ്ചയോടെ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്‘ എന്നർത്ഥത്തിൽ നിരവധി പ്രയോഗങ്ങൾ പരിശുദ്ധ ഖുർആനിൽ കാണാം. ഇത്തരം ചിന്തകളുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ ശരിയായത് ഏത് ?
A. ഇത്തരം ചിന്തകൾ അല്ലാഹുവിന്റെ ശക്തി-മാഹാത്മ്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു
B. ഇത്തരം ചിന്തകൾ പ്രപഞ്ച സത്യങ്ങളിലേക്ക് വെളിച്ചം വീശുന്നു
C. ഇത്തരം ചിന്തകൾ അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെ കൂടുതൽ ഗ്രഹിക്കുവാനുതകുന്നു
D. ഇത്തരം ചിന്തകൾ ശാസ്ത്രത്തിന്റെ പുരോഗമനത്തിന് മാത്രം ഉപയോഗപ്പെടുന്നു
194) നബി(സ)യുടെ കാലശേഷം ഇസ്ലമിന്റെ വളർച്ച ചെറിയ രീതിയിൽ വിശദീകരിക്കുന്നുണ്ടല്ലോ; എങ്കിൽ താഴെ നൽകിയവയിൽ പരസ്‌പരം ബന്ധമില്ലാത്ത ഗ്രൂപ്പ് ഏതാണ് ?
A. പേര്‍ശ്യ, ഇറാഖ്, കൊസ്രു
B. കൈസര്‍, കാണ്‍സ്റ്റിനോപ്പ്ള്‍, റോമാ
C. ഹുര്‍മുസ്, പേര്‍ശ്യ, കിസ്രാ
D. കിസ്രാ, കൈസര്‍, ഹീറാ
195) നബി(സ) അരുളിയതായി നിവേദനം. ”നിങ്ങള്‍ക്ക് ഞാന്‍ ഒരു കാര്യം അറിയിച്ചു തരട്ടെയോ, അത് നിങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ക്കു അന്യോന്യം സ്നേഹമുണ്ടാകും, നിങ്ങള്‍ പരസ്‌പരം സലാം പ്രചാരപ്പെടുത്തുവിന്‍” ; ഈ ഹദീസ് രിവായത് ചെയ്‌തത് ആരാണ് ?
A. ഇമാം ബുഖാരി (റ)
B. ഇമാം മുസ്ലിം (റ)
C. തിർമിദി (റ)
D. അബൂദാവൂദ് (റ)
196) താഴെ നൽകിയ പ്രവാചകന്മാരുടെ നാമം സൂറത്തുൽ മുഅ്മിനൂനിൽ പരാമർശിച്ചതുമായി ബന്ധപ്പെടുത്തി ശരിയായ പ്രസ്താവന ഏത് ?
A. ഈസ(അ) എന്ന് ഒരു പ്രാവശ്യം പരാമർശിച്ചു
B. മൂസാ(അ) എന്ന് രണ്ട് പ്രാവശ്യം പരാമർശിച്ചു
C. ഹൂദ് (അ) എന്ന് ഒരു പ്രവശ്യം പരാമർശിച്ചു
D. നൂഹ്(അ) എന്ന് രണ്ട് പ്രാവശ്യം പരാമർശിച്ചു
197) താഴെ നൽകിയതിൽ തെറ്റായത് കണ്ടു പിടിക്കുക
A. ആകാശങ്ങൾ ഏഴ് എന്ന പ്രയോഗം ഖുർആൻ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്
B. ഭൂമിയോട് ചേർന്ന ആകാശത്തെ നക്ഷത്രങ്ങളാൽ അലങ്കരിച്ചു എന്ന് ഖുർആൻ സമർത്ഥിക്കുന്നു
C. ആകാശങ്ങൾ ഏഴ്, അവ തട്ടുകളായി നിലകൊള്ളുന്നു എന്ന് പറയുമ്പോൾ ആകാശങ്ങളുടെ സൃഷ്ടിപ്പ് ഏഴു ദിനങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാം
D. സൃഷ്ടിയെ കുറിച്ച് നാം അശ്രദ്ധനല്ല എന്ന് പറഞ്ഞത് ആകാശത്തെ പറ്റി പറഞ്ഞപ്പോഴാണ്
198) ഇബ്നു സൈദ്(റ)ന്റെ അഭിപ്രായ പ്രകാരം മർയം ബീവിക്കും ഈസാ നബി(അ)ക്കും അല്ലാഹു അഭയം നൽകി എന്ന് പറയുന്നത് ഏത് മേട് പ്രദേശത്താണ് ?
A. ഫലസ്തീൻ
B. ഇസ്രായേൽ
C. ഈജിപ്ത്
D. ബൈത്തുൽ മുഖദ്ദസ്
199) “നാം അവരെ കഠിന ശിക്ഷ കൊണ്ട് പിടിക്കുകയുണ്ടായി ” എന്ന് പറഞ്ഞതിലെ ‘കഠിന ശിക്ഷ‘ ഏതാണ് ?
A. പരലോക ശിക്ഷ
B. ബദ്ർ യുദ്ധം
C. യമാമയിലെ പട്ടിണി
D. ഇവയൊന്നുമല്ല
200) നാലു പ്രാവശ്യം അല്ലാഹുവിന്റെ മേൽ സത്യസാക്ഷ്യ വചനങ്ങള്‍ പറയുകയും അഞ്ചാമതായി സ്വയം ശാപപ്രാർത്ഥന നടത്തുകയും ചെയ്യാൻ അല്ലാഹു കൽപിച്ചിട്ടുള്ളത് ആരോടാണ് ?
A. നാലു സാക്ഷികളുമായി സ്വന്തം ഭാര്യയെ വ്യഭിചാരമാരോപിച്ചവൻ
B. സാക്ഷികളില്ലാതെ വ്യഭിചാരമാരോപിച്ചവൻ
C. ഭർത്താവ് വ്യഭിചാരാരോപണം നടത്തുകയും സാക്ഷികളാൽ തെളിയിക്കപ്പെടുകയും ചെയ്‌ത ഭാര്യ
D. ഭർത്താവിന്റെ വ്യഭിചാരാരോപണം തെറ്റാണെന്ന് തെളിയിക്കേണ്ട ഭാര്യ
201) താഴെ നൽകിയ വാക്യങ്ങളിൽ സൂറതുന്നൂറിലെ ആദ്യ വചനവുമായി ബന്ധപ്പെട്ട് കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക.
A. നിങ്ങള്‍ ഉറ്റാലോചിക്കുന്നവരായേക്കാം‘
B. ‘വ്യക്തമായ ദൃഷ്ടാന്തങ്ങള്‍‘
C. ‘ലഅല്ലകും തദക്കറൂൻ‘
D. ‘ആയാത്തിൻ മുബയ്യിനാത്‘
202) ശർഖിയതിൻ شَرْقِيَّةٍ എന്നതിന്റെ അർത്ഥം എന്താണ് ?
A. അനുഗ്രഹീതമായ
B. പൗരസ്ത്യമല്ലാത്ത
C. പാശ്ചാത്യമല്ലാത്ത
D. ഇവയൊന്നുമല്ല
203) യംശി അലാ يَمْشِي عَلَىٰ …………………………….. ; യോജിക്കാത്തത് തിരഞ്ഞെടുക്കുക
A. വജ്ഹിഹി وَجْهِهِ
B. അർബഇൻ أَرْبَعٍ
C. റിജ് ലൈനി رِجْلَيْنِ
D. ബത്‌നിഹി بَطْنِهِ
204) അല്ലാഹു സർവ്വജ്ഞനും അഗാധജ്ഞനും ആണ്‘ എന്ന പ്രസ്താവന തുടർച്ചയായുള്ള രണ്ട് ആയത്തുകളിൽ വന്നിട്ടുണ്ട്. അവിടെ പരാമർശിച്ച വിഷയം ഏതാണ്?
A. വീട്ടിലുള്ളവർ മുറിയിൽ പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നത്
B. അന്യവീട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നത്
C. സലാം പറഞ്ഞ് അനുവാദം ചോദിക്കുന്നത്
D. A,B ശരിയാണ്
205) നബി(സ) അരുളിയതായി നിവേദനം. ‘നിങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിന്റെ നാമം (ബിസ്മി) പറയുകയും ചെയ്യുവിന്‍. എന്നാല്‍ നിങ്ങള്‍ക്ക് ബര്‍ക്കത്തുണ്ടാകും’ ; ഈ ഹദീസ് രിവായത് ചെയ്‌ത നിവേദകരിൽ …………………… ഉൾപ്പെടുന്നില്ല
A. ഇബ്നുമാജ (റ)
B. അഹമദ് (റ)
C. തിർമിദി (റ)
D. അബൂദാവൂദ് (റ)
206) ഖുശൂഇനെ പറ്റി പറഞ്ഞതിൽ ഏറ്റവും അനുയോജ്യമായ പ്രസ്താവന ഏതാണ് ?
A. ഖിബ് ലയുടെ നേരെ ശരിയാവണ്ണം തിരിഞ്ഞു നിൽക്കൽ
B. കൃത്യമായി സുജൂദിന്റെ സ്ഥാനം ഉറപ്പിച്ചു കണ്ണുകൾ താഴ്ത്തുക
C. ഇതര ഭാഗങ്ങളിലേക്കും മേൽപ്പോട്ടും നോക്കാതിരിക്കുക
D. അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുന്നു എന്ന ബോധത്തോടെ താഴ്മയോടെ നമസ്കാരം നിർവഹിക്കുക
207) “അക്രമകാരികളായ ജനങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹുവിന് സർവ്വസ്തുതിയും ” എന്ന് നൂഹ് നബി(അ)യോട് പ്രാർത്ഥിക്കാൻ പറഞ്ഞത് ഏത് സന്ദർഭത്തിലാണ്?
A. നൂഹ് നബി(അ)യുടെ കപ്പൽ നിർമാണം കഴിഞ്ഞാൽ
B. കപ്പലിൽ എല്ലാ വസ്തുക്കളിൽ നിന്നും രണ്ട് ഇണകളെയും അദ്ദേഹത്തിന്റെ ആളുകളെയും കയറ്റി കഴിഞ്ഞാൽ
C. നൂഹ് നബി(അ)യും കൂടെയുള്ളവരും കപ്പലിൽ കയറി ശരിപ്പെട്ടാൽ
D. വെള്ളപ്പൊക്കം അവസാനിച്ചു അവർ വിശ്വാസികൾ നാട്ടിലേക്ക് തിരിച്ചെത്തിയാൽ
208) തെറ്റായ വാചകത്തെ അടയാളപ്പെടുത്തുക ?
A. അല്ലാഹു ദീൻ കൊടുത്തവനും ദുൻയാവ് ലഭിക്കുന്നു
B. അല്ലാഹു അവൻ ഇഷ്ടപ്പെടുന്നവർക്ക് ദീൻ കൊടുക്കുന്നു
C. അല്ലാഹു ദുൻയാവ് കൊടുത്തവന് ദീനും ലഭിക്കുന്നു
D. അല്ലാഹു ദീൻ കൊടുത്തവനെ അല്ലാഹു ഇഷ്ടപ്പെട്ടിരിക്കുന്നു
209) അല്ലാഹു താക്കീത് ചെയ്ത ശിക്ഷ ഉടനെ തന്നെ നടപ്പിൽ വരുത്താൻ മതിയായ കാരണങ്ങളിൽ പരാമർശിക്കാത്തത് ഏത് ?
A. പരലോകത്തെ നിഷേധിക്കൽ
B. അല്ലാഹുവിന് സമന്മാരെ കൽപ്പിക്കൽ
C. അല്ലാഹുവിന് സന്താനങ്ങളെ സങ്കൽപ്പിക്കൽ
D. അതിരുവിട്ട കുഴപ്പങ്ങളും അകാരണമായ കൊലപാതകങ്ങളും
210) സൂറത്തുന്നൂറിലെ രണ്ട് പ്രയോഗങ്ങൾ ആണ് هو ازكى لكم എന്നതും ذلك ازكى لهم എന്നതും ; ആദ്യത്തേത് വീട്ടിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത് ഏത് വിഷയവുമായി ബന്ധപ്പെടുന്നത് ആണ്?
A. ചാരിത്ര്യശുദ്ധി
B. വിവാഹം
C. തഖ് വ
D. വീടുകളിലെ തന്നെ മുറികളിൽ പ്രവേശിക്കുന്നത്
211) ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള വ്യഭിചാരാരോപണം സ്ഥാപിക്കുവാനും എതിർക്കുവാനുമുള്ള നിയമങ്ങൾ ആയത്തുകളിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ ശരിയായത് തിരഞ്ഞെടുക്കുക
A. രണ്ട് പേർക്കും നാലു വീതം സാക്ഷ്യങ്ങളും ഓരോ ശാപപ്രാത്ഥനയും
B. രണ്ട് പേർക്കും അഞ്ചു സാക്ഷ്യങ്ങളും തുടർന്നുള്ള ശാപപ്രാത്ഥനയും
C. ഭർത്താവിന് അഞ്ച്, ഭാര്യക്ക് നാല് വീതം സാക്ഷ്യങ്ങൾ പുറമെ ശാപപ്രാത്ഥനയും
D. ഭാര്യക്ക് അഞ്ച്, ഭർത്താവിന് നാല് വീതം സാക്ഷ്യങ്ങൾ പുറമെ ശാപപ്രാത്ഥനയും
212) (1- زُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ ) ; (2- مِصْبَاحُ فِي زُجَاجَةٍ) : (3- يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ) ; (4- مِشْكَاةٍ فِيهَا مِصْبَاحٌ) ആയത്തിൽ വന്ന ക്രമപ്രകാരം താഴെ നൽകിയതിൽ ശരിയേത് ?
A. 2, 4, 1, 3
B. 4, 2, 3, 1
C. 4, 2, 1, 3
D. 2, 4, 3, 1
213) മുനാഫിഖുകൾ …………… (താഴെ നൽകിയവയിൽ യോജിക്കാത്തത് ഏത് ?)
A. ഹൃദയത്തില്‍ രോഗമുള്ളവരാണ്
B. യഥാര്‍ത്ഥസത്യത്തില്‍ സംശയമുള്ളവരാണ്
C. അല്ലാഹുവും റസൂലും ന്യായം പ്രവര്‍ത്തിക്കുമെന്ന് ആശയുള്ളവരാണ്
D. വിധി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് കണ്ടാൽ നബി(സ)യുടെ മുമ്പില്‍ വരുന്നവരാണ്
214) ‘അസ്സലാമു അലൈനാ‘ എന്ന് ഒരാൾ പറയേണ്ടത് എപ്പോഴാണെന്നാണ് മുജാഹിദ്(റ) പറയുന്നത് ?
A. കയറി ചെല്ലുന്ന വീട്ടിൽ ഒന്നിലധികം ആളുകൾ ഉണ്ടെങ്കിൽ
B. കയറി ചെല്ലുന്നവർ ഒരു സംഘമായിട്ടാണ് ചെല്ലുന്നതെങ്കിൽ
C. അമുസ്‌ലിംകൾ സലാം പറഞ്ഞാലുള്ള മറുപടിയായി
D. ഒരു വീട്ടിൽ ചെല്ലുമ്പോൾ അവിടെ ആരെയും കാണാത്ത പക്ഷം സ്വന്തത്തോട് തന്നെ സലാം ചൊല്ലുന്ന രീതി
215) ………………….. ഔസുഗോത്രത്തിലെ സഹാബീ പ്രമുഖനായ ഒരു നേതാവും …………………………. ഖസ്റജ്ഗോത്രത്തിലെ സഹാബീ പ്രമുഖനായ ഒരു നേതാവുമായിരുന്നു
A. സഅ്ദുബ്‌നു ഉബാദ(റ), സഅ്ദുബ്‌നു മുആദ്(റ)
B. സഅ്ദുബ്‌നു മുആദ്(റ), സഅ്ദുബ്‌നു ഉബാദ(റ)
C. സഅ്ദുബ്‌നു മുആദ്(റ), ഉസൈദുബ്നു ഹുളൈര്‍(റ)
D. ഉസാമബ്‌നുസൈദ്(റ), സൈദ്‌ബ്നു ഹാരിസ(റ)
216) എന്താണ് അമാനത്തുകൾ ?
A. ഒരാൾ ചെയ്യണമെന്ന് മനസ്സിൽ വിചാരിച്ച കാര്യങ്ങൾ
B. ഒരാൾ ചെയ്യാമെന്ന് സ്വയം ഏറ്റെടുത്ത കാര്യങ്ങൾ
C. ആരെങ്കിലും ഒരാൾ ചെയ്യട്ടെ എന്ന് അയാൾ തന്നെ വിചാരിച്ച കാര്യങ്ങൾ
D. ഇവയെല്ലാം അമാനത്തിന്റെ ഭാഗമാണ്
217) താഴെ നൽകിയതിൽ ഒരു ജോഡി ഒഴികെ ബാക്കി എല്ലാം ഒരു പദത്തിന്റെ ഏകവചനവും അതിന്റെ തന്നെ ബഹുവചനവും സൂറത്ത് മുഅമിനൂനിൽ പരാമർശിച്ചിട്ടുള്ളതാണ്; ഏത് ജോഡിയാണ് പരാമർശിക്കാത്തത് ?
A. ഖർൻ – ഖുറൂൻ
B. റസൂൽ – റുസുൽ
C. ഖൈർ – ഖൈറാത്ത്
D. ഉമ്മത്ത് – ഉമമ്
218) സത്യനിഷേധികളുടെ താൽപര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നിലകൊള്ളുകയായിരുന്നുവെങ്കിൽ താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ശരിയെന്ന് പറയുക ?
A. അല്ലാഹു അല്ലാതെ ഒരു ഇലാഹും ഉണ്ടാവാൻ പാടില്ല
B. ദൈവത്തിന് സന്താനമുണ്ടാവാതിരിക്കണം
C. ആകാശഭൂമികൾക്ക് കുഴപ്പമൊന്നും ഉണ്ടാവുമായിരുന്നില്ല
D. അനീതി ന്യായവും പാപങ്ങൾ പുണ്യവുമായിരിക്കണം
219) താഴെ നൽകിയവയിൽ മുശ് രിക്കുകളെയും അവിശ്വാസികളെയും മാത്രമല്ല, മഹാപാപികളായ വിശ്വാസികളെ കൂടി ബാധിക്കുന്ന കാര്യമാണ് ………….. ?
A. മരണവേളയിൽ ദുനിയാവിലേക്ക് മടക്കാൻ വേണ്ടിയുള്ള തേട്ടം
B. മുഖങ്ങളെ എരിച്ചു കളയുന്ന നരക ശിക്ഷ
C. നരകത്തിൽ നിന്ന് പുറത്താക്കണേ എന്ന വിലാപം
D. എല്ലാം ശരിയാണ്
220) ‘അല്ലാഹുവിന്റെ റസൂലേ! സത്യമായും, അവിടുത്തെ സലാമുകളെല്ലാം എന്റെ കാതില്‍ പെട്ടിട്ടുണ്ട്. ഞാനത് പതുക്കെ മടക്കിയിട്ടും ഉണ്ട്. അവിടുന്നു കേള്‍ക്കത്തക്കവണ്ണം ഞാന്‍ മടക്കാതിരുന്നത്, അവിടുത്തെ സലാമും, ബര്‍ക്കത്തും അധികം ലഭിക്കുവാന്‍വേണ്ടി മാത്രമായിരുന്നു’. ഇങ്ങനെ പറഞ്ഞ സഹാബിയാരാണ് ?
A. അബൂമൂസല്‍ അശ്അരി(റ)
B. അബൂസഈദില്‍ ഖുദ്രീ(റ)
C. സഅ്ദുബ്നു ഉബാദഃ(റ)
D. ഖൈസ്ബ്നു സഅ്ദു (റ)
221) സ്ത്രീകളുമായി ബന്ധപ്പെട്ട് സൂറത്തുന്നൂറുമായി യോജിക്കാത്ത പ്രസ്താവന തിരഞ്ഞെടുക്കുക
A. സ്ത്രീകൾക്ക് പ്രത്യേകം പഠിപ്പിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ട അധ്യായം
B. സ്ത്രീകൾക്ക് പ്രത്യേകമായി ഈ അദ്ധ്യായത്തെ നിയമമാക്കിയിരിക്കുന്നു
C. തങ്ങളുടെ സത്യതയും നിരപരാധിത്വവും തെളിയിക്കാൻ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നു
D. പുരുഷനെ പോലെ സ്ത്രീക്കും ദൃഷ്ടിനിയന്ത്രണം ആവശ്യമാണെന്ന് അനുശാസിക്കുന്നു
222) കാർമേഘങ്ങളെ പരാമർശിച്ചതുമായി ബന്ധപ്പെടുത്തി താഴെ നൽകിയവയിൽ യോജിക്കാത്തത് ഏത് ?
A. അട്ടിയാക്കുന്നു
B. ഇണക്കിച്ചേര്‍ക്കുന്നു
C. അനുസരണം കാണിക്കുന്നു
D. അന്ധകാരം
223) അല്ലാഹു അവർക്ക് ഭൂമിയിൽ പ്രാതിനിധ്യം നൽകുമെന്ന് വാഗ്‌ദാനം നൽകിയിട്ടുണ്ട്. അവരുടെ സവിശേഷതകൾ അല്ലാഹു പ്രസ്താവിച്ചപ്പോൾ ആയത്തിൽ അവസാനം വന്നിട്ടുള്ളത് ഏതാണ് ?
A. അല്ലാഹുവിനോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കുന്നില്ല
B. സത്യവിശ്വാസം
C. സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുക
D. അല്ലാഹുവിനെ ആരാധിക്കുക
224) (1-ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്ക് നോക്കുക) ; (2- ഒരേ പുതപ്പിനടിയിൽ രണ്ടു പുരുഷന്മാർ ഒന്നിച്ചു കിടക്കുക) ; (3- അന്യന്മാരായ ഒരു പുരുഷനും ഒരു സ്ത്രീയും ഒരു മുറിയിൽ തനിച്ചായിരിക്കുക) ; (4-തുറന്ന സ്ഥലത്തുവെച്ച് കുളിക്കാൻ മറ സ്വീകരിക്കുക ) ; മുകളിൽ നൽകിയ പ്രസ്‌താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
A. 1, 3 ശരിയാണ് ; 2, 4 തെറ്റാണ്
B. 3 തെറ്റാണ് ; 1, 2, 4 ശരിയാണ്
C. 1 തെറ്റാണ് ; 2, 3, 4 ശരിയാണ്
D. 1, 2 തെറ്റാണ് ; 4 ശരിയാണ് ; 3 തെറ്റാണ്
225) പാഠഭാഗത്ത് പ്രയോഗിച്ച ചില പദങ്ങളെ താഴെ നൽകുന്നു. കൂട്ടത്തിൽ പെടാത്തത് അടയാളപ്പെടുത്തുക
A. ഈന്തപ്പന, കന്നുകാലികൾ , മുന്തിരി , ഒലീവ്
C . ദാബ്ബത്, മനുഷ്യൻ, ശൈത്വാൻ, ജിന്ന്
B. കൈ , മുഖം , കാല്, ഹൃദയം
D. നരകം, ഖിയാമത്ത്, ബർസഖ്, വിചാരണ
226) അല്ലാഹുവിന്റെ സാന്നിധ്യത്തെ അറിയിക്കാനുള്ള തെളിവുകൾ അവൻ മനുഷ്യരെ ബോധ്യപ്പെടുത്തുന്നത് പ്രധാനമായും മൂന്ന് വിധേനയാണല്ലോ . അവയേതെല്ലാം ?
A. عالم الأنفس – عالم الآفاق – عالم البرزخ
B. عالم الأنفس – عالم الدنيا – عالم الآفاق
C.أيام الله – الآيات الكونية – البراهين العملية
D. أيام الله – عالم الأنفس – عالم الآفاق
227) താഴെ നൽകിയതിൽ അല്ലാഹു പ്രവാചകന്മാരെ അഭിസംബോധന ചെയ്തു പറഞ്ഞ കാര്യം ഏതാണ് ?
A. നിങ്ങൾ കാര്യത്തെ കണ്ടം തുണ്ടമായി മുറിച്ചു കളയരുത്
B. നിങ്ങൾ മാത്രമാണ് ഏക സമുദായം, ആകയാൽ നിങ്ങൾ എന്നോട് ഭക്തി കാണിക്കുവീൻ
C. നിങ്ങൾ വിശിഷ്ട വസ്തുക്കളിൽ നിന്ന് തിന്നുകൊള്ളുക
D. കുറച്ചു കാലം അവരെ അവരുടെ വിഡ്ഢിത്തത്തിലായി വിട്ടേക്കുക
228) ‘അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്” ഇങ്ങനെ ആശയം ഉൾകൊള്ളുന്ന ഒരു വചനത്തിൽ അല്ലാഹു മറ്റൊരു കാര്യത്തെ കൂടി പരാമർശിക്കുന്നുണ്ട്; അത് ഏതാണ് ?
A. നിർജീവമായ ഭൂമി മഴ പെയ്തു സജീവമാകുന്നത്
B. രാത്രിയും പകലും മാറി വരുന്നത്
C. മണ്ണിൽ നിന്ന് പുനർജനിക്കപ്പെടുന്നത്
D. അല്ലാഹുവിലേക്ക് തന്നെ മടക്കപ്പെടുന്നത്
229) കൂട്ടത്തിൽ ഉൾപ്പെടാത്തത് ആരാണ് ?
A. ഹംന ബിൻത് ജഹ്ശ് (റ)
B. ഹസാനുബ്നു സാബിത് (റ)
C. മിസ്ത്വഹുബ്നു അഥാഥഃ (റ)
D. സഫ് വാന് ബ്നു മുഅത്വൽ(റ)
230) അന്ധനും മുടന്തനും രോഗിക്കും നിങ്ങളുടെ വീട്ടിൽ നിന്ന് —— ചെയ്യുന്നതിന് വിഷമമില്ല
A. കിടന്നുറങ്ങുന്നതിന്
B. വിഭവങ്ങൾ പങ്കു പറ്റുന്നതിന്
C. ഭിക്ഷാടനം
D. ഭക്ഷണം കഴിക്കുന്നതിന്
231) സൂറതുന്നൂറിലെ ഒരു ആയത്തിൽ സൽകർമ്മകാരികളുടെ പ്രവർത്തനങ്ങൾ പ്രസ്താവിച്ചതിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക
A. ഇഖാമിസ്വലാത്
B. ദിക്റുല്ലാഹ്
C. വജിലത്തുൽ ഖുലൂബ്
D. ഈതാഇസ്സകാത്
232) എല്ലാറ്റിനും അതതിന്റെ നമസ്കാരവും ………………………. അറിയാവുന്നതാണ്‘. എന്ത് ?
A. തസ്ബീഹ്
B. സകാത്ത്
C. നോമ്പ്
D. ദിക്റ്
233) ‘സലാസു ഔറാത്‘ എന്നാൽ എന്താണ് ?
A. മൂന്നു അവസരങ്ങൾ
B. മൂന്നു ഗോപ്യാവസരങ്ങൾ
C. മൂന്നു പ്രത്യേക സന്ദർഭങ്ങൾ
D. എല്ലാം ശരിയാണ്
234) ആഇശ(റ)യുടെ ഉപ്പയാണ് അബൂബക്കർ(റ), ജ്യേഷ്ഠ സഹോദരിയാണ് അസ്‌മാഅ്(റ); അബൂബക്കർ(റ)വിൻ്റെ മരുമകനും ആഇശ(റ)വിൻെറ ജ്യേഷ്ഠ സഹോദരീ ഭർത്താവുമാണ് സുബൈർ ബിൻ അവ്വാം(റ). എങ്കിൽ അസ്‌മാഅ്(റ)വിൻ്റേ മകൻ്റെ പേരെന്ത്?
A. ആമിറിബ്‌നു സുബൈർ
B. ഉർവ്വബ്‌നു സുബൈർ
C. ഹംസബ്‌നു സുബൈർ
D. മിസ്അബ്‌ബ്‌നു സുബൈർ
235) നമസ്ക്കാരവുമായി ബന്ധപ്പെട്ട് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഒരുപോലെ ഉദ്ദരിക്കുന്ന ഒരു ഹദീസാണ് ……………….
A. ചില കള്ളന്മാരുണ്ട് അവർ കളവ് നടത്തുന്നത് നമസ്ക്കാരത്തിലാണ്
B. കോഴി കൊത്തുന്നത് പോലെ കൊത്തുന്ന നമസ്ക്കാരക്കാരുണ്ട്
C. നമസ്ക്കാരത്തിലെ തിരിഞ്ഞു നോട്ടം പിശാചിന്റെ തട്ടിയെടുക്കലാണ്
D. എല്ലാം ശരിയാണ്
236) നൂഹ് നബി(അ)യോട് കപ്പൽ ഉണ്ടാക്കാൻ പറഞ്ഞപ്പോൾ അല്ലാഹു പറഞ്ഞു ” നമ്മുടെ മേൽനോട്ടത്തിലും ബോധനമനുസരിച്ചും നീ കപ്പൽ പണിയുക” എന്ന്. ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്ന ഒരു കാര്യമാണ് ………..
A. നൂഹ് നബി(അ)ക്ക് നേരെത്തെ കപ്പൽ ഉണ്ടാക്കി പരിചയമുണ്ടായിരുന്നില്ല
B. നൂഹ് നബി(അ) ഉണ്ടാക്കുന്ന ഈ കപ്പലിന് മറ്റ് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു
C. ഈ കപ്പൽ ഉണ്ടാക്കിയത് വളരെ നിസ്സാരമായും കുറഞ്ഞ മണിക്കൂറുകൾ കൊണ്ടുമാണ്
D. നൂഹ് നബി(അ)യുടെ കപ്പൽ അന്നത്തെ ഏറ്റവും വലിയ കപ്പലായിരുന്നു
237) ഹൃദയം നടുങ്ങുന്നവരുടെ പ്രത്യേകതകളിൽ പെട്ടതാണ് ……… ?
A. അവർ ശിർക്ക് ചെയ്തവരാകും
B. അവർ നന്മകളിൽ ധൃതിപ്പെടുന്നവരാകും
C. അവർ അല്ലാഹുവിലേക്ക് നേരത്തെ മടങ്ങുന്നവരാകും
D. അവർ പാപങ്ങൾ പറ്റാത്തവരാകും
238) ഉറങ്ങാൻ പോകുമ്പോഴുള്ള നബി(സ) പഠിപ്പിച്ച പ്രാർത്ഥന തന്റെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തിരുന്ന സ്വാഹാബിയാണ് ……….
A. അനസ്(റ)
B. ഇബ്നു ഉമർ(റ)
C. അബൂ സലമ(റ)
D. അലി(റ)
239) “സലാം പറഞ്ഞു മാത്രം അന്യവീടുകളിൽ പ്രവേശിക്കാം” ഈ പ്രസ്താവന….
A. തെറ്റാണ്
B. ശരിയാണ്
C. മര്യാദയുടെ അടയാളമാണ്
D. മര്യാദക്കുറവിൻ്റെ അടയാളമാണ്
240) താഴെ നൽകിയവർക്ക് മുൻപിൽ സത്യവിശ്വാസിനികളുടെ ഭംഗി വെളിവാക്കാവുന്നതാണ്. എന്നാൽ ഇതുമായി ബന്ധപെട്ട ആയത്തിൽ താഴെ നൽകിയ എല്ലാവരെയും പ്രതിപാദിച്ചിട്ടില്ല. ആയത്തിൽ പ്രസ്താവിക്കാത്തവരുൾകൊള്ളുന്ന ഗ്രൂപ്പ് ഏത് ?
A. ഭർത്താവ്, പിതാവ്, മകൻ
B. ഭർത്താവിൻ്റെ മകൻ, ഭർത്താവിൻ്റെ പിതാവ്
C. സഹോദരൻ, സഹോദരൻ്റെ മകൻ, സഹോദരിയുടെ മകൻ
D. പിതൃവ്യൻ, അമ്മാമൻ
241) സൂറത്തുൽ ഫുർഖാനിൽ പറഞ്ഞിട്ടുള്ള ‘ഹബാഅൻ മൻസൂറ‘ എന്നാൽ എന്താണ് ?
A. പ്രവര്‍ത്തിച്ചിട്ടുള്ള കർമ്മങ്ങൾ
B. വിശ്വാസികളുടെ പ്രവർത്തനങ്ങൾ
C. വിതറപ്പെട്ട ധൂളി
D. വിതറിയ മുത്തുകൾ
242) ‘അവര്‍ തന്നെയാണ് ഭാഗ്യവാന്‍മാര്‍” ; ആരാണ് ഭാഗ്യവാന്മാർ ?
A. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവർ
B. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നവർ
C. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നവർ
D. ബി യും സി യും ശരിയാണ്
243) ഇരുപ്പിലായ സ്ത്രീകൾക്ക് സാധാരണ സ്ത്രീകളുടെ ശരീരം മറക്കേണ്ടുന്ന വിഷയത്തില്‍ അത്രതന്നെ നിഷ്കര്‍ഷത അവർക്കാവശ്യമില്ല. അവർക്ക് അന്യരുടെ മുൻപിൽ പ്രത്യക്ഷപ്പെടാനുള്ള നിബന്ധനയെന്താണ് ?
A. അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കുന്നവരല്ലാത്ത നിലയില്‍ ആയിരിക്കണം
B. നേരിയ തരം വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടാവുന്നതാണ്
C. വേഷഭൂഷണങ്ങള്‍ കൊണ്ട് സൗന്ദര്യവതിയായി തോന്നിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാവുന്നതാണ്
D. എല്ലാം ശരിയാണ്
244) ‘ഒരാള്‍ തന്റെ മുസ്‌ലിം സഹോദരന്റെ …………………… ആരായുന്നതായാല്‍, അല്ലാഹു അവന്റെ……………….. ആരായും” ; ഹദീസിലെ വിട്ടഭാഗം യഥാക്രമം പൂരിപ്പിക്കുക
A. കുറ്റവും കുറവും, കുറ്റവും കുറവും
B. കുറ്റവും കുറവും, ഉള്ളുകള്ളി
C. ഉള്ളുകള്ളി , കുറ്റവും കുറവും
D. ഉള്ളുകള്ളി, ഉള്ളുകള്ളി
245) മുദ്ഗത്ത് , സുലാലത്ത് , അലഖത്ത് , നുത്ഫത്ത് മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഖുർആൻ പ്രയോഗിച്ച ഈ പദങ്ങളെ അടിസ്ഥാനമാക്കി ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു. ശരിയായ പ്രസ്താവന ഏതാണ് ?
A. മറ്റു പദങ്ങളേക്കാളും കൂടുതൽ ആവർത്തിച്ചത് അലഖത്ത്, നുത്ഫത്ത് എന്നീന്നിവയാണ്
B. ആയത്തുകളിൽ ആദ്യം വന്നത് സുലാലത്ത് എന്നും അവസാനം വന്നത് അലഖത്ത് എന്നുമാണ്
C. ഒരു തവണ മാത്രം വന്ന പദമാണ് സുലാലത്ത്
D. ഇവ യഥാക്രമം സുലാലത്ത്, നുത്ഫത്ത്, മുദ്ഗത്ത്, അലഖത്ത് എന്നിങ്ങനെയാണ് പ്രയോഗിച്ചിട്ടുള്ളത്
246) മൂസാ നബി(അ)ക്ക് ‘നാം നൽകി‘ എന്ന് പറഞ്ഞതിൽ ഉൾപ്പെടാത്തത് താഴെ നൽകിയവയിൽ ഏത് ?
A. ഏടുകൾ
B. വേദഗ്രന്ഥം
C. ദൃഷ്ടാന്തങ്ങൾ
D. അധികൃത രേഖ
247) നബി(സ)യുടെ പ്രബോധനവുമായി ബന്ധപ്പെട്ട് വന്ന വചനങ്ങളോട് യോജിക്കുന്ന ഒരു പ്രസ്താവന ഏതാണ് ?
A. നബി(സ) ആളുകളിൽ നിന്ന് ആദായം പറ്റിയിരുന്നു എന്നതിനാലാണ് അവർ നബിയെ എതിർത്തത്
B. നബി(സ) ആളുകളിൽ നിന്ന് വല്ലതും ആദായമായി വാങ്ങുന്നതിനെ ഖുർആൻ എതിർക്കുന്നില്ല
C. പ്രബോധനത്തിന്റെ പേരിൽ ഒന്നും തന്നെ ആളുകളിൽ നിന്ന് പറ്റരുത് എന്ന നിർദേശമാണ് ഇവിടെ ഉള്ളത്
D. അവിശ്വാസികളുടെ നിഷേധത്തിനുള്ള കാരണം നബി(സ) അവരോട് വല്ല ആദായവും ചോദിക്കുന്നതിലാണോ എന്നതാണ് അല്ലാഹു ആക്ഷേപിക്കുന്നത്
248) “നരകം രാവിലെയും വൈകുന്നേരവും അതിങ്കൾ അവർ പ്രദർശിപ്പിക്കപ്പെടുന്നതാണ് ” ഈ വചനം പറയുന്നതിന് മുമ്പേ പരാമർശിക്കപ്പെട്ട ചരിത്രം ആരുടേതാണ് ?
A. ഇബ്‌ലീസിന്റെ
B. ഫിർഔനിന്റെ
C. മക്കാ മുശ് രിക്കുകളുടെ
D. അബൂ ലഹബിന്റെ
249) ‘നിങ്ങള്‍ ഉറ്റാലോചിക്കുന്നവരായേക്കാം‘ എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത് എപ്പോളാണ് ?
A. സൂറതുന്നൂറിൽ പല ദൃഷ്ടാന്തങ്ങളും അവതരിപ്പിച്ചിരിക്കുന്നു എന്നതിനോട് ചേർത്ത്
B. സൂറത്തുന്നൂറിനെ സ്ത്രീകൾക്ക് നിയമമാക്കിയിരിക്കുന്നു എന്നതിനോട് ചേർത്ത്
C. മറ്റുള്ളവരുടെ വീടുകളിൽ പ്രവേശിക്കുമ്പോഴുള്ള മര്യാദകൾ പറഞ്ഞപ്പോൾ
D. എ യും സി യും ശരിയാണ്
250) അല്ലാഹുവിന്റെ പ്രകാശത്തിന്റെ ആയത്തിൽ നിന്നും താഴെ നൽകിയ വാക്യങ്ങളെ ശരിയായി ക്രമപ്പെടുത്തുക (1-വിളക്കു മാടത്തിൽ ഒരു വിളക്കുണ്ട്) ; (2- പ്രകാശത്തിനുമേല്‍ പ്രകാശം) ; (3- വിളക്ക് ഒരു സ്‌ഫടികത്തിലുമാകുന്നു); (4-അനുഗ്രഹീതമായ ഒരു വൃക്ഷത്തില്‍ നിന്ന് അത് കത്തിക്കപ്പെടുന്നു) ; (5- സ്‌ഫടികം പ്രശോഭിത നക്ഷത്രം പോലെയിരിക്കുന്നു)
A. 1, 2, 3, 4, 5
B. 1, 3, 5, 4, 2
C. 3, 1, 5, 4, 2
D. 3, 5, 1, 4, 2
251) ദൃഷ്ടികൾ എന്നാണല്ലോ أَبْصَار എന്നതിനർത്ഥം. പുരുഷന്മാരോടും സ്ത്രീകളോടും പ്രത്യേകമായി തന്നെ ദൃഷ്ടികളെ താഴ്ത്താൻ സൂറതുന്നൂറിൽ നിർദേശിച്ചിട്ടുമുണ്ട്. എന്നാൽ أَبْصَار എന്ന പദം കൊണ്ട് അവസാനിക്കുന്ന രണ്ടു തുടർ വചനങ്ങൾ ഇതേ സൂറത്തിൽ തന്നെയുണ്ട്. ഏതെല്ലാം ?
A. 30, 31
B. 37,38
C. 43,44
D. 52,53
252) അല്ലാഹുവിന്റെ കരുണ ലഭിക്കാൻ വേണ്ട ഗുണകണങ്ങളായി ആയത്ത് പരാമർശിച്ചത് …………………
A. നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, റസൂലിനെ അനുസരിക്കുക.
B. അല്ലാഹുവിൽ വിശ്വസിക്കുക,റസൂലിനെ അനുസരിക്കുക, നമസ്കാരം നില നിർത്തുക
C. അല്ലാഹുവിൽ വിശ്വസിക്കുക, നേർമാർഗത്തിൽ ചരിക്കുക.
D. റസൂലിനെ അനുസരിക്കുക, ക്ഷമയും ഭക്തിയും കൈക്കൊള്ളുക, നന്നായി വർത്തിക്കുക.
253) കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക
A. يَا أَيُّهَا النَّبِيُّ
B. يَا أَيُّهَا الصِّدِّيقُ
C. يَا أَيُّهَا الْمُدَّثِّرُ
D. يَا أَيُّهَا الرَّسُولُ
254) പാഠഭാഗത്ത് പരാമർശിക്കപ്പെട്ട പ്രാർത്ഥനകളുമായി ബന്ധപ്പെട്ട ഏതാനും ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു . ഇതിൽ ശരിയല്ലാത്തത് ഏതാണ് ?
A. സൂറത്തുൽ മുഅ്മിനൂനിൽ رَبِّ (റബ്ബി ) കൊണ്ടു തുടങ്ങുന്ന അധികം പ്രാർത്ഥനകളും നൂഹ്(അ) നബിയുമായി ബന്ധപ്പപെട്ടതാണ്
B. സൂറത്തുൽ മുഅ്മിനൂനിൽ رَبِّ (റബ്ബി ) കൊണ്ടുതുടങ്ങുന്ന പ്രാർത്ഥനകളിൽ ഏറ്റവും കുറവ് എണ്ണം ഹൂദ് (അ) നബിയുമായി ബന്ധപ്പപെട്ടതാണ്
C. സൂറത്തുൽ മുഅമിനൂനിൽ رَبَّنَا (റബ്ബനാ) കൊണ്ടു തുടങ്ങുന്ന അധികം പ്രാർത്ഥനകളും അവിശ്വാസികളുമായി ബന്ധപ്പപെട്ടതാണ്
D. സൂറത്ത് നൂറിൽ ഒരു പ്രാർത്ഥന പോലും സത്യവിശ്വാസികളുടേതായി പരാമർശിക്കുന്നില്ല.
255) ‘ജിന്നത്തുൻ‘ എന്ന പദം പ്രയോഗിച്ചത് ഏത് അർത്ഥത്തിലാണ് ?
A. പാമ്പ്
B. ഭ്രാന്ത്
C. ജിന്ന്
D. വെറുപ്പ്
256) ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
A. ഹലാലല്ലാത്ത വസ്തുക്കൾ ഭക്ഷിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമല്ല
B. സൽക്കർമ്മങ്ങൾ ചെയ്യുന്നവനേ ഹലാലായ വസ്തുക്കൾ കഴിക്കാൻ അനുവാദമുള്ളൂ
C. ഹലാലല്ലാത്ത വസ്തുക്കൾ ഒഴിവാക്കിയാലേ സൽക്കർമ്മങ്ങൾ സ്വീകരിക്കുകയുള്ളൂ
D. ഹലാലായ ഭക്ഷണവും സൽക്കർമ്മങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല
257) അല്ലാഹുവിനെ മുശ് രിക്കുകൾക്ക് ഒരിക്കലും നിഷേധിക്കാൻ കഴിയില്ല, അത് അവരുടെ മറുപടികളെ കൊണ്ട് തന്നെ അല്ലാഹു പ്രകടമാക്കി തരുന്നുണ്ട് . ഇതിന് വേണ്ടി ചില ചോദ്യങ്ങൾ അവരോട് ചോദിക്കാൻ വേണ്ടി പറഞ്ഞവയിൽ പരാമർശിക്കാത്ത ഒരു ചോദ്യമാണ് ………
A. ആകാശവും ഭൂമിയും അതിലുള്ളവരും ആരുടേതാണ് ?
B. ഏഴ് ആകാശങ്ങളുടെ നാഥനാരാണ്?
C. മഹത്തായ സിംഹാസനത്തിന്റെ നാഥനാരാണ് ?
D. എല്ലാ വസ്‌തുവിന്റെയും ഭരണാധികാരം കൈവശമുള്ളവനാരാണ് ?
258) ”എന്റെ വീട്ടുകാരെ കുറിച്ച് എനിക്ക് ഉപദ്രവമുണ്ടാക്കിത്തീർത്തിട്ടുള്ള ഒരു മനുഷ്യനെ കുറിച്ച് എനിക്ക് ഒഴിവ് കഴിവ് അനുവദിച്ചു തരുവാൻ ആരുണ്ട്” പ്രവാചകന്റെ ഈ വാക്കുകളിൽ പരാമർശിക്കപ്പെട്ട ആ ഒരു മനുഷ്യൻ ആരാണ് ?
A. ഉസൈദ് ബ്നു ഹുദൈർ
B. മിസ്ത്വഹ്(റ)
C. കഅബബ്നു അഷ്‌റഫ്
D. അബ്ദുള്ളാഹിബ്നു ഉബയ്യ് ബ്നു സുലൂൽ
259) വ്യഭിചരിച്ചാൽ……………………..
A. ഇഹലോകത്ത് ദാരിദ്ര്യവും നരകത്തിൽ സ്ഥിര വാസവും
B. സൗന്ദര്യ നഷ്ടവും അല്ലാഹു നോക്കാതിരിക്കലും
C. മാനനഷ്ടവും വിചാരണയും
D. എല്ലാം ശരിയാണ്
260) താഴെ നൽകിയ ഗ്രൂപ്പുകളിൽ ആയത്തിൽ വന്നപ്രകാരം ക്രമം ശരിയായത് ഏത് ?
A. തതഖല്ലബു تَتَقَلَّب ; അബ്‌സ്വാ ർ أَبْصَـٰر ; ഖുലൂബ് قُلُوب
B. അബ്‌സ്വാർ أَبْصَـٰر ; തതഖല്ലബു تَتَقَلَّب ; ഖുലൂബ് قُلُوب
C. തതഖല്ലബു تَتَقَلَّب ; ഖുലൂബ് قُلُوب ; അബ്‌സ്വാർ أَبْصَـٰر
D. ഖുലൂബ് قُلُوب ; തതഖല്ലബു تَتَقَلَّب ; അബ്‌സ്വാ ർ أَبْصَـٰر
261) അല്ലാഹു ഉദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു‘ എന്ന വാക്യത്തിൽ നിന്ന് മനസിലാകുന്നത് എന്താണ് ?
A. ആയത്തിൽ പറഞ്ഞത് പോലെയുള്ള രണ്ടും നാലും കാലുകളുള്ള ജന്തുകളുണ്ട്
B. ആയത്തിൽ പറയാത്ത നാലു കാലുകളില്‍ കൂടുതലുള്ള എത്രയോ ജന്തുകളുമുണ്ട്
C. രൂപം, ആകൃതി, പ്രകൃതി തുടങ്ങിയവയിലെല്ലാം പരസ്പരവ്യത്യസ്തങ്ങളായ കണക്കറ്റ ജീവികള്‍ ലോകത്തുണ്ട്
D. മുകളിൽ പറഞ്ഞതെല്ലാം പ്രസ്‌തുത വാക്യത്തിൽ അടങ്ങിയിരിക്കുന്നു
262) ഹദീസിൽ വന്നത് എപ്രകാരമെന്ന് കണ്ടെത്തുക ?
A. മൂത്രിക്കുവാനോ കാഷ്ടിക്കുവാനോ ഇരിക്കുമ്പോൾ ആദ്യം വസ്ത്രം പൊക്കിയെടുത്ത് ശേഷമാണ് നബി തിരുമേനി ഇരുന്നിരുന്നത്
B. മൂത്രിക്കുവാനോ കാഷ്ടിക്കുവാനോ ഇരിക്കുമ്പോൾ ഇരുന്നതിന് ശേഷം മാത്രമാണ് നബി തിരുമേനി വസ്ത്രം പൊക്കിയെടുക്കേണ്ടത്
C. മൂത്രിക്കുവാനോ കാഷ്ടിക്കുവാനോ ഇരിക്കുമ്പോൾ, ഇരിക്കും മുമ്പായി വസ്ത്രം പൊക്കാതെ നിലത്തോടെടുക്കുന്നതോടൊപ്പം മാത്രമേ നബി തിരുമേനി വസ്ത്രം പൊക്കിയിരുന്നുള്ളൂ
D. മൂത്രിക്കുവാനോ കാഷ്ടിക്കുവാനോ ഇരിക്കുമ്പോൾ നബി തിരുമേനി ആദ്യം വസ്ത്രം പൊക്കി ഉടൻ തന്നെ ആരും കാണാതെ ഇരിക്കുക പതിവായിരുന്നു
263) ‘ولا يأتل أولو الفضل منكم والسعة‘ എന്ന ആയത്തുമായി ബന്ധപ്പെടുന്ന സ്വഹാബികളാണ് ………
A. അബൂബക്കർ(റ) – ആഇശ(റ) – മിസ്ത്വഹുബ്നു അഥാഥ(റ)
B. ഉസാമ(റ) – അബൂബക്കർ(റ) – മിസ്ത്വഹുബ്നു അഥാഥ(റ)
C. അബൂബക്കർ(റ) – ആഇശ(റ) – അലി(റ)
D. അബൂബക്കർ(റ) – മിസ്ത്വഹുബ്നു അഥാഥ(റ) – അലി(റ)
