🔖 വെളിച്ചം സൗദി ഓൺലൈൻ ഏഴാംഘട്ടം ക്യാമ്പയിൻ 05
📚 ഏഴാംഘട്ടം 📚
ക്യാമ്പയിൻ # 5
സൂറത്തുൽ അഹ്‌സാബ് 28-36
https://velichamsaudionline.com/
——————————————
📘 📘 വെളിച്ചം സൗദി ഓൺലൈൻ 📘
🗓 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം
🇸🇦 2025 ആഗസ്റ്റ് 31 ഞായർ വൈകീട്ട് 8.00 വരെ (🇮🇳 രാത്രി 10.30 വരെ)
🌀 ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ നിങ്ങളുടെ ഫോൺ നമ്പർ നൽകി സമർപ്പിക്കുക
1) വിവാഹമോചനം (طلاق) നടത്തുമ്പോള്‍ ഭാര്യക്കു ഒരു മനസ്സമാധാനവും തത്ക്കാലാശ്വാസവും എന്ന നിലക്കു ഒരു പാരിതോഷികം കൊടുക്കേണ്ടതുണ്ട്. ഇതിന്നാണ് ………………….. എന്നു പറയുന്നത്.
A. മുദ്ദ് مُد
B. സ്വാഉ് صَاع
C. മുത്അത് متعة
D. അജ്ർ أَجْر
2) നബിപത്നിമാരോട് പറയാനായി അല്ലാഹു നബി(സ)യോട് ആവശ്യപ്പെട്ടത് എന്തായിരുന്നു ?
A. അവർ ഐഹിക സുഖമാണു ആഗ്രഹിക്കുന്നതെങ്കിൽ ഭംഗിയായി വിവാഹമോചനം നല്‍കി വിട്ടയച്ചുതരാം
B. അവർ അല്ലാഹുവിനെയും റസൂലിനെയും പരലോകഭവനത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍ (തങ്ങള്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ അതിന് അനുയോജ്യമായതല്ല)
C. അവരിൽ നിന്നും പുണ്യവതികളായുള്ളവര്‍ക്കു അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു
D. മുകളിൽ നൽകിയവയെല്ലാം അവരോട് പറയാൻ നബിയോട് ആവശ്യപ്പെട്ടതാണ്
3) നബി(സ)യുടെ പത്നിമാരിൽ ഇവർ ഉൾപ്പെടുന്നില്ല …….
A. ആയിശ (റ), ഹഫ്സ്വ (റ), ഉമ്മുഹബീബ (റ)
B. സൗദ (റ), ഉമ്മുസലമ (റ), സൈനബ് (റ)
C. മൈമൂന (റ), സ്വഫിയ്യ (റ), ജുവൈരിയ്യ (റ)
D. റുഖിയ്യ (റ), ഉമ്മു കുൽസു (റ)
4) നബിപത്നിമാരോട് പറയാനായി അല്ലാഹു നബി (സ) യോട് ആവശ്യപ്പെട്ട വചനങ്ങൾ കേൾക്കേണ്ട താമസം, അവർ എല്ലാവരും തിരഞ്ഞെടുത്തത് എന്തായിരുന്നു ?
A. തീരുമാനം അവർ നബിയുടെ ഇഷ്‌ടത്തിന് വിട്ടു
B. അവർ മാതാപിതാക്കളോട് കൂടിയാലോചിച്ചു, എന്നിട്ട് റസൂലിനെ തിരഞ്ഞെടുത്തു
C. ഏകസ്വരത്തില്‍ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും പരലോകത്തെയും തന്നെ തിരഞ്ഞെടുത്തു
D. അല്ലാഹു തിരഞ്ഞെടുപ്പ് സ്വാതന്ത്രം നൽകിയതിനാൽ അവരിൽ ഒരാൾ വിവാഹമോചനം ആവശ്യപ്പെട്ടു
5) മുകളിൽ സൂചിപ്പിച്ച ആയത്തുകൾ ഇറങ്ങാനുള്ള പശ്ചാത്തലമാണ് ……….
A. നബി(സ)യുടെ പത്നിമാർ വിവാഹമോചനത്തെ പറ്റി ചോദിച്ചത്
B. നബി(സ)യുടെ പത്നിമാർ ചിലവിനുള്ള വക ചോദിച്ചത്
C. നബിയുടെ കാര്യത്തിൽ മാതാപിതാക്കളോടു ആലോചന നടത്താൻ ആയിശ(റ)യോട് പറഞ്ഞത്
D. ഉമർ(റ)വിന്റെ പത്നി ഉമർ(റ)യോട് ചിലവിനാവശ്യപ്പെട്ടത്
6) ‘അല്ലാഹു എന്നെ പരുഷസ്വഭാവിയാക്കിയിട്ടില്ല; സൗമ്യമായി പെരുമാറുന്ന അദ്ധ്യാപകനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. നീ എന്തു തിരഞ്ഞെടുത്തുവെന്ന് എന്നോടു ആര്‍ ചോദിച്ചാലും ഞാനതു പറയാതിരിക്കയില്ല’. ഇത് നബി(സ) ഏതു പത്നിയോട് പറഞ്ഞതാണ് ?
A. ആയിശ (റ)
B. ഹഫ്‌സ (റ)
C. സൈനബ (റ)
D. ഉമ്മുസലമ (റ)
7) അല്ലാഹുവിനോടും റസൂലിനോടും വിനയം കാണിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പത്നിമാർക്ക് അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുള്ളത് …………..
A. രണ്ടിരട്ടിയായി ശിക്ഷ നൽകുന്നതാണ്
B. പ്രതിഫലം രണ്ടു പ്രാവശ്യം നൽകുന്നതാണ്
C. മാന്യമായ ഉപജീവനം ഒരുക്കി വെക്കുന്നതാണ്
D. ബി യും സി യും ശരിയാണ്
8) നബി(സ)യുടെ പത്നിമാർ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നയങ്ങൾ നിഷ്‌കർഷിക്കുന്ന വചനത്തിൽ നിന്നും ശരിയായവ ഏത് ?
A. നിങ്ങള്‍ ഭയഭക്തിയുള്ളവരാണെങ്കില്‍ നിങ്ങള്‍ മറ്റേതു സ്ത്രീകളെപ്പോലെയുമായിരിക്കയില്ല
B. അതിനാൽ നിങ്ങള്‍ സംസാരത്തില്‍ താഴ്‌മ കാണിക്കരുത്
C. നിങ്ങള്‍ മര്യാദപെട്ട വാക്കു പറഞ്ഞു കൊള്ളുകയും ചെയ്യണം
D. മുകളിൽ നൽകിയവയെല്ലാം ശരിയാണ്
9) “പ്രവാചകന്‍റെ വീട്ടുകാരേ, നിങ്ങളിൽ നിന്നും മാലിന്യം നീക്കിക്കളയുവാനും നിങ്ങളെ ഒരു നല്ല ശുദ്ധീകരണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്” എന്നറിയിച്ചുകൊണ്ട് നബി പത്നിമാർക്ക് അല്ലാഹു നൽകിയ കൽപനകളാണ് …….
A. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരിക്കുക, ജാഹിലിയ്യത്തിന്‍റെ സൗന്ദര്യപ്രദര്‍ശനം പോലെ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുത്
B. നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും ‘സകാത്ത്’ കൊടുക്കുകയും ചെയ്യണം
C. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക.
D. മുകളിൽ നൽകിയവയെല്ലാം ശരിയാണ്
10) ”അല്ലാഹുവിന്‍റെ ‘ആയത്തുക’ളായും ……………… നിങ്ങളുടെ വീടുകളില്‍വെച്ചു ഓതിക്കേള്‍പ്പിക്കപ്പെടുന്നതിനെ നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിന്‍”. വചനത്തിൽ വിട്ടഭാഗമാണ് ?
A. വചനങ്ങളായും
B. വിജ്ഞാനമായും
C. വിചാരങ്ങളായും
D. വർത്തമാനമായും
11) ………………….. ഇവര്‍ക്കു (എല്ലാവര്‍ക്കും) അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. (താഴെ തെറ്റായി നൽകിയത് കണ്ടെത്തുക)
A. ‘മുസ്‌ലിം’കളായ പുരുഷന്‍മാരും സ്ത്രീകളും, ‘മുഅ്മിനു’കളായ പുരുഷന്‍മാരും സ്ത്രീകളും, ഭക്തന്മാരായ പുരുഷന്‍മാരും സ്ത്രീകളും
B. സത്യവാന്‍മാരായ പുരുഷന്‍മാരും സ്ത്രീകളും, ക്ഷമാശീലരായ പുരുഷന്‍മാരും സ്ത്രീകളും, ഭയപ്പാടുള്ള പുരുഷന്‍മാരും സ്ത്രീകളും
C. ദാനധര്‍മ്മം ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും, നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും
D. അല്ലാഹുവിനെ ഓര്‍മ്മിക്കാത്ത പുരുഷന്‍മാരും സ്ത്രീകളും
12) “അപ്പോള്‍ അവരുടെ റബ്ബ് അവര്‍ക്കു മറുപടി നല്‍കുന്നതാണ്, ………………. നിങ്ങളില്‍നിന്നു കര്‍മ്മം ചെയ്ത ഒരാളുടെ കര്‍മ്മവും ഞാന്‍ പാഴാക്കുകയില്ല എന്ന്” (ആലുഇംറാന്‍ : 195). വചനത്തിൽ വിട്ടഭാഗമാണ് ?
A. ആണാവട്ടെ, പെണ്ണാവട്ടെ
B. അറബിയാകട്ടെ, അനറബിയാകട്ടെ
C. മനുഷ്യനാകട്ടെ, ജിന്നാകട്ടെ
D. വിശ്വാസിയാകട്ടെ, അവിശ്വാസിയാകട്ടെ
13) ഇസ്‌ലാമിനെ പ്രാവര്‍ത്തികമാക്കുകവഴി അല്ലാഹുവിനു കീഴ്പെട്ട് അനുസരണം കാണിക്കുന്നവന്‍ എന്നത്രെ …………. എന്ന വാക്കിന്‍റെ വിവക്ഷ. മനപൂര്‍വ്വം സത്യവിശ്വാസം സ്വീകരിച്ചവന്‍ എന്നാണ് ………….എന്ന വാക്കിന്‍റെ താല്‍പര്യം. വിട്ടഭാഗങ്ങൾ യഥാക്രമം ശരിയേത് ?
A. മുസ്‌ലിം, ഇസ്‌ലാം
B. മുഅ്മിന്‍, ഈമാന്‍
C. മുസ്‌ലിം, മുഅ്മിന്‍
D. ഇസ്‌ലാം, ഈമാന്‍
14) സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീയാകട്ടെ, അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍, തങ്ങളുടെ കാര്യത്തെക്കുറിച്ച് ……………
A. അവര്‍ക്ക് വേറൊരു അഭിപ്രായം ഉണ്ടായിരിക്കുവാന്‍ പാടില്ല
B. അവർക്ക് അവരുടെ ബുദ്ധിക്കനുസരിച് തീരുമാനിക്കവുന്നതാണ്
C. അവർക്ക് അവരുടെ യുക്തിക്കനുയോജ്യമായി ചെയ്യാവുന്നതാണ്
D. അവർ ആഗ്രഹിച്ചത് ലഭിക്കുന്നതിന് വേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്യാവുന്നതാണ്
15) “അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും ആര്‍ അനുസരണക്കേടു കാണിക്കുന്നുവോ, ……………………………………”. വചനത്തിൽ വിട്ടഭാഗമാണ് ?
A. അവൻ അവനോട് തന്നെ അനുസരണക്കേട് കാണിച്ചിരിക്കുന്നു
B. അവന്‍ തീര്‍ച്ചയായും വ്യക്തമായ വഴിപിഴവു പിഴച്ചുപോയിരിക്കുന്നു
C. അവൻ നാശത്തിൽ അകപ്പെട്ടു കഴിഞ്ഞു
D. അവൻ ഇഹത്തിലും പരത്തിലും പരാജയത്തെ പ്രതീക്ഷിച്ചുകൊള്ളുക
——————————————
© Saudi Indian Islahi Center
