ഏഴാം ഘട്ടം – ചോദ്യങ്ങൾ-(Campaign 4)

🔖 വെളിച്ചം സൗദി ഓൺലൈൻ ഏഴാംഘട്ടം ക്യാമ്പയിൻ 04

📘 📘 വെളിച്ചം സൗദി ഓൺലൈൻ 📘

📚 ഏഴാംഘട്ടം 📚

ക്യാമ്പയിൻ # 4

സൂറത്തുൽ അഹ്‌സാബ് 9-27

🗓 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം

🇸🇦 2025 ആഗസ്റ്റ് 10 ഞായർ വൈകീട്ട് 8 വരെ (🇮🇳 രാത്രി 10.30 വരെ)

🌀 ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ നിങ്ങളുടെ ഫോൺ നമ്പർ നൽകി സമർപ്പിക്കുക

https://velichamsaudionline.com/
——————————————
1) ”വിശ്വസിച്ചിട്ടുള്ളവരേ, നിങ്ങളുടെമേല്‍ അല്ലാഹു അനുഗ്രഹം ചെയ്‌തതിനെ ഓര്‍ക്കുവിൻ” ;

ഏതനുഗ്രഹത്തെ പറ്റിയാണ് അല്ലാഹു വചനത്തിൽ സൂചിപ്പിക്കുന്നത് ?

A. ബദർ യുദ്ധത്തിൽ ധാരാളം യുദ്ധമുതൽ ലഭ്യമാക്കിയത്
B. ബദർ യുദ്ധത്തിൽ മലക്കുകളെ ഇറക്കി മുശ്‌രിക്കുകളുടെ കൈവിരലുകളും പിരടിയും വെട്ടിയത്
C. അഹ്‌സാബ് യുദ്ധത്തിൽ ശക്തിമത്തായ കാറ്റിനെയും മലക്കുകളെയും ശത്രുക്കൾക്കെതിരെ അയച്ചത്
D. ഖൈബർ യുദ്ധത്തിൽ ജൂതന്മാരെ നിലം പരിശാക്കിയത്

2) ഖൻദഖ് യുദ്ധത്തിൽ കിടങ്ങ് നിർമിക്കാൻ പ്രവാചകനോട് നിർദേശിച്ച സ്വഹാബി ആരായിരുന്നു ?

A. മിസ്അബ് ബ്നു ഉമൈർ(റ)
B. സൽമാനുൽ ഫാരിസി(റ)
C. അബൂ അയ്യൂബിൽ അൻസ്വാരി(റ)
D. അബ്ദുല്ലാഹ് ബ്നു സുബൈർ(റ)

3) അഹ്‌സാബ് യുദ്ധ വേളയിൽ വിശ്വാസികൾ അനുഭവിച്ച പരീക്ഷണങ്ങളെ വചനങ്ങളിൽ അല്ലാഹു സംഗ്രഹിച്ചിട്ടുണ്ട്.
കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?

A. കണ്ണുകൾ നില തെറ്റിപ്പോവുകയും ഹൃദയങ്ങൾ തൊണ്ടകളിൽ എത്തുകയും ചെയ്തു
B. അല്ലാഹുവിനെ കുറിച്ച് പല തെറ്റിദ്ധാരണകൾ ഉണ്ടാവുകയും ചെയ്തു
C. കഠിനമായി വിറ വിറപ്പിക്കപ്പെടുകയും ചെയ്തു
D. യുദ്ധ മുഖത്ത് നിന്ന് ഓടിപ്പോവുകയും ചെയ്തു

4) “അല്ലാഹുവും അവന്‍റെ റസൂലും നമ്മോടു വഞ്ചനയല്ലാതെ (ഒന്നും തന്നെ) വാഗ്ദാനം ചെയ്തിട്ടില്ല”;

ഇത് ആരുടെ വാക്കുകളായിരുന്നു ?

A. അഹ്സാബുകാരുടെ
B. യഥ്‌രിബുകാരുടെ
C. കപട വിശ്വാസികളുടെയും ഹൃദയങ്ങളിൽ രോഗമുള്ളവരുടെയും
D. അൻസാരികളുടെയും ചില മുഹാജിറുകളുടെയും

5) ബനൂ ഹാരിഥ ഗോത്രക്കാരെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ് ?

A. ഉഹ്ദ് യുദ്ധത്തിൽ യുദ്ധക്കളം വിട്ടോടിപ്പോകുകയും, അനന്തരം ഖേദിച്ച് മടങ്ങി മേലില്‍ അങ്ങിനെ ചെയ്യുകയില്ലെന്നു അവർ കരാര്‍ ചെയ്തിരുന്നു
B. ഖൻദഖ് യുദ്ധത്തിൽ നിന്ന് ഓടിപ്പോവുകയും ശേഷം അവർ തിരിച്ചു വരികയും ചെയ്തിരുന്നു
C. ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്കു അപ്രതീക്ഷിത വിജയം ലഭിച്ചപ്പോള്‍ മേലില്‍ എല്ലാ യുദ്ധത്തിലും പങ്കെടുക്കുമെന്നു അവർ ഉറപ്പിച്ചു പറഞ്ഞിരുന്നു
D. ബദ്ർ യുദ്ധത്തിൽ അവർ സജീവമായി പങ്കെടുത്തവരായിരുന്നു

6) നിങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത ഓട്ടം എന്ന് വചനത്തിൽ വിശേഷിപ്പിച്ചത് എന്തിനെയാണ് ?

A. ഭൗതിക വിഭവങ്ങളുടെ പിന്നാലെയുള്ള ഓട്ടം
B. സമ്പത്തും സന്താനകളും അഭിവൃദ്ധിപ്പെടുത്താനുള്ള ഓട്ടം
C. മരണത്തിൽ നിന്നോ കൊലയിൽ നിന്നോ പേടിച്ചു കൊണ്ടുള്ള ഓട്ടം
D. മനുഷ്യന്റെ ദിനംപ്രതിയുള്ള ഓട്ടം

7) കപട വിശ്വാസികളെ അല്ലാഹു വിശേഷിപ്പിച്ച ഒരു വിശേഷണമാണ് ……….

A. നന്മയിൽ ദുര്‍മ്മോഹം പൂണ്ട പിശുക്കന്മാർ
B. മരണത്തെ പറ്റി കേട്ടാൽ ബോധക്ഷയം വരുന്നവർ
C. മൂർച്ചയുള്ള നാവുകളാൽ ദീനിനെ പ്രതിരോധിക്കുന്നവർ
D. യുദ്ധത്തിലേക്ക് ആളുകളെ കൊണ്ട് വരാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നവർ

8) തങ്ങള്‍ ‘അഅ്റാബി’കളുടെ കൂട്ടത്തില്‍ മരുഭൂവാസികളായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന് ചിന്തിച്ചവർ ആരായിരുന്നു ?

A. യുദ്ധത്തിൽ നിന്ന് ഓടിപ്പോയ സഖ്യ കക്ഷികൾ
B. യുദ്ധത്തിനൊരുങ്ങേണ്ടി വന്ന മുസ്‌ലിംകൾ
C. മദീനയിൽ താമസിച്ചിരുന്ന ഇതര ഗോത്രങ്ങൾ
D. മുസ്‌ലിംകളുടെ കൂടെയുണ്ടെന്ന് വരുത്തി തീർത്ത മുനാഫിഖുകൾ

9) ശത്രുക്കളുടെ വിവരം ഗൂഢമായി അറിഞ്ഞുവരുവാന്‍ നബി(സ) നിയോഗിച്ചത് ആരെയായിരുന്നു ?

A. സൈദുബ്നു ഹാരിഥഃ(റ)
B. ഹുദൈഫത്തുബ്നുല്‍ യമാനി(റ)
C. ഹക്കീമുബ്നു ഹുസാം(റ)
D. മുസ്വ്അബ് ബ്നു ഉമൈർ(റ)

10) “നിശ്ചയമായും, നിങ്ങള്‍ക്ക് ‘അല്ലാഹുവിന്‍റെ റസൂലി’ല്‍ നല്ലതായ മാതൃകയുണ്ടായിട്ടുണ്ട്” ;

ആർക്കാണ് റസൂലിന്റെ മാതൃക പ്രയോജനപ്പെടുന്നത് ?

A. അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്
B. കപടവിശ്വാസികൾക്കും ദുര്‍ബ്ബലവിശ്വാസികൾക്കും
C. സഖ്യകക്ഷികളിൽപെട്ട വിശ്വാസികൾക്ക്
D. എല്ലാവർക്കും

11) ‘അല്ലാഹുവും, അവന്‍റെ റസൂലും നമ്മോടു വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ഇത്. അല്ലാഹുവും അവന്‍റെ റസൂലും സത്യമത്രെ പറഞ്ഞത്.’ ;

ഇത് ആർ, എപ്പോൾ പറഞ്ഞതാണ് ?

A. സത്യവിശ്വാസികള്‍ സഖ്യകക്ഷികളെ കണ്ടപ്പോള്‍ പറഞ്ഞത്
B. കപടവിശ്വാസികൾ സഖ്യകക്ഷികളെ കണ്ടപ്പോള്‍ പറഞ്ഞത്
C. സഖ്യകക്ഷികള്‍ സത്യവിശ്വാസികളെ കണ്ടപ്പോള്‍ പറഞ്ഞത്
D. സഖ്യകക്ഷികള്‍ കപടവിശ്വാസികളെ കണ്ടപ്പോള്‍ പറഞ്ഞത്

12) നേർച്ച നിറവേറ്റിയവര്‍ ( مَّن قَضَىٰ نَحْبَهُ) എന്നു പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ് ?

A. രക്തസാക്ഷിയായി (شهيد) വീരമരണം പ്രാപിക്കുവാന്‍ സന്നദ്ധരായിക്കൊണ്ടിരിക്കുന്നവരെ
B. കപടവിശ്വാസികളോട് പോരാടിയവരെ
C. ധര്‍മ്മയുദ്ധത്തില്‍ രക്തസാക്ഷി (شهيد)കളായി മരണമടഞ്ഞവരെ
D. സഖ്യകക്ഷികളെ

13) ‘ഹാ! സ്വര്‍ഗ്ഗത്തിന്‍റെ പരിമളം! ഉഹ്ദ് മലയുടെ ഇപ്പുറത്തുനിന്നു അതാ കിട്ടിക്കൊണ്ടിരിക്കുന്നു!’

ഇങ്ങനെ പറഞ്ഞുകൊണ്ട് ഉഹ്ദു യുദ്ധത്തില്‍ മുന്നോട്ടു കുതിച്ചു യുദ്ധം ചെയ്‌തു ശഹീദായ സഹാബിയാരാണ് ?

A. സഅദുബ്നു മുആദ്(റ)
B. അനസ് ബ്നു മാലിക്(റ)
C. അനസുബ്നു നള്വ്൪(റ)
D. മുസ്വ്അബ് ബ്നു ഉമൈർ(റ)

14) നബിയുമായി സമാധാനസഖ്യം ലംഘിച്ച ബനു ഖുറൈള ഗോത്രക്കാരായ യഹൂദികളെ 25 ദിവസത്തോളം അവരുടെ കോട്ടകളിൽ മുസ്‌ലിംകള്‍ ഉപരോധം ചെയ്‌തു.

ഗത്യന്തരമില്ലാതെ കോട്ടകളില്‍ നിന്നു പുറത്തുവന്ന അവർ തങ്ങളുടെ മദ്ധ്യസ്ഥനാക്കാൻ നിർദേശിച്ച സഹാബിയാരായിരുന്നു ?

A. സഅദുബ്നു മുആദ്(റ)
B. സഅദുബ്നു അബീ വഖാസ്(റ)
C. സഅദുബ്നു ഉബാദ(റ)
D. സഈദ് ബ്നു സൈദ്(റ)

15) ‘നിങ്ങള്‍ കാലെടുത്തു ചവിട്ടിയിട്ടില്ലാത്ത ഭൂമി’ എന്നു പറഞ്ഞതിന്റെ ഒരുദ്ദേശമാണ് ………..

A. മുസ്‌ലിംകള്‍ ബനൂ ഖുറൈള കീഴടക്കിയത്
B. മുസ്‌ലിംകള്‍ക്ക് ഖൈബര്‍ അധീനമായത്
C. മുസ്‌ലിംകള്‍ക്ക് മദീനയിൽ അഭയം ലഭിച്ചത്
D. മുസ്‌ലിംകള്‍ക്ക് അഹ്സാബ് യുദ്ധത്തിന് മുൻപ് ലഭിച്ച ഭൂപ്രദേശങ്ങൾ
——————————————

© Saudi Indian Islahi Center