ഏഴാം ഘട്ടം – ചോദ്യങ്ങൾ-(Campaign 3)

🔖 വെളിച്ചം സൗദി ഓൺലൈൻ ഏഴാംഘട്ടം ക്യാമ്പയിൻ 03

📘 📘 വെളിച്ചം സൗദി ഓൺലൈൻ 📘

📚 ഏഴാംഘട്ടം 📚

ക്യാമ്പയിൻ # 3

സൂറത്തുൽ അഹ്‌സാബ് 1-8

🗓 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം

🇸🇦 2025 ജൂലൈ 20 ഞായർ വൈകീട്ട് 8 വരെ (🇮🇳 രാത്രി 10.30 വരെ)

മൂന്നാഴ്ച കാലാവധി

🌀 ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ നിങ്ങളുടെ ഫോൺ നമ്പർ നൽകി സമർപ്പിക്കുക

https://velichamsaudionline.com/
——————————————
1) പാഠഭാഗത്ത് പ്രവാചകനെ അഭിമുഖീകരിച്ചു കൊണ്ട് അല്ലാഹു നൽകുന്ന ഏതാനും നിർദ്ദേശങ്ങൾ താഴെ നൽകുന്നു. അവയിൽ ഉൾപ്പെടുന്നത് …………….

A. അല്ലാഹുവിനെ സൂക്ഷിക്കുക
B. അവിശ്വാസികളെയും കപടവിശ്വാസികളെയും അനുസരിക്കരുത്
C. രക്ഷിതാവിങ്കൽ നിന്ന് വന്നു കിട്ടിയ വഹ് യിനെ പിൻപറ്റുക
D. എല്ലാം ഉൾപ്പെടുന്നു

2) മനുഷ്യർ അനുഭവിക്കേണ്ടി വരുന്ന പല വിധേനയുള്ള വിഷമങ്ങളിൽ നിന്നുള്ള മോചനം ലഭിക്കാനും, അവയിൽ നിന്നൊക്കെ രക്ഷ തേടാനുമുള്ള ഏക മാർഗമാണ് ……….?

A. തദബ്ബുർ
B. തവക്കുൽ
C. തവസ്സുൽ
D. തഫല്ലൽ

3) താഴെ നൽകിയതിൽ വചനത്തിൽ പരാമർശിച്ച ശരിയായ രൂപം ഏതാണ്?

A. ഒരു പുരുഷനും തന്നെ അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയം ഏര്‍പ്പെടുത്തിയിട്ടില്ല
B. ഒരു മനുഷ്യനും തന്നെ അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയങ്ങളെ ഉണ്ടാക്കിയിട്ടില്ല
C. ഒരു സ്ത്രീക്കും തന്നെ അവളുടെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയം ഏര്‍പ്പെടുത്തിയിട്ടില്ല
D. ഒരു ജീവിക്കും തന്നെ അതിന്റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയം ഏര്‍പ്പെടുത്തിയിട്ടില്ല

4) ഭാര്യയുമായുള്ള ഭർതൃ ബന്ധം ഉപേക്ഷിക്കാൻ വേണ്ടി സാധാരണയായി അറബികൾ ഭാര്യമാരോട് മൊഴിഞ്ഞിരുന്ന ഒരു വാചകമാണ് ……….. ?

A. നീ എനിക്ക് ജാമാതാവിനെ പോലെയാണ്
B. നീ എനിക്ക് എന്റെ മാതാവിന്റെ മുതുക് പോലെയാണ്
C. ഞാൻ നിന്നിൽ കാത്തിരിക്കാൻ തയ്യാറല്ല
D. ഞാൻ നിന്നെ മൂന്ന് ത്വലാഖ് ചൊല്ലിയിരിക്കുന്നു

5) ഒരാൾക്ക് തന്റെ ഭാര്യയോട് വല്ല വെറുപ്പും തോന്നുമ്പോൾ , അവരെ ഉപേക്ഷിക്കാൻ ജാഹിലിയ്യത്തിൽ അവർ സ്വീകരിച്ചിരുന്ന മാർഗമാണ് ….. ?

A. ത്വലാഖ്‌
B. ഫസ്ഖ്
C. ളിഹാർ
D. ഖുൽഅ

6) ഒരാൾ ളിഹാർ ചെയ്‌താൽ പ്രായശ്ചിത്തം ചെയ്തു ഭാര്യയെ മടക്കിയെടുക്കണമെന്ന് പഠിപ്പിക്കുന്ന അധ്യായമാണ് ………..?

A. മുജാദില
B. ത്വലാഖ്
C. തഹ് രീം
D. ബഖറ

7) താഴെ നൽകിയവിൽ ആരാണ് ദഇയ്യ് ?

A. സൈദ് ബ്നു ദസ്‌ന
B. സൈദ് ബ്നു ഹാരിഥ
C. ഹക്കീം ബ്നു ഹുസൈൻ
D. സൈദ് ബ്നു സാബിത്

8) “ അതൊക്കെ നിങ്ങളുടെ വായ കൊണ്ടുള്ള വാക്കുകളാണ് ” ഖുർആൻ പറഞ്ഞ ഈ വാചകത്തിന് ഒരു ഉദാഹരണമാണ് ………..?

A. ഭാര്യയും മാതാവും ഒരുപോലെയാണെന്ന് പറയൽ
B. ദത്തു പുത്രന്മാരെ സ്വന്തം പുത്രന്മാരാണെന്ന് പറയൽ
C. മക്കളിൽ ആണിനും പെണ്ണിനും ഒരു പോലെ സ്വത്ത് ഓഹരിയുണ്ടെന്ന് പറയൽ
D. ഭാര്യാ മാതാവിനെ വിവാഹം ചെയ്യാമെന്ന് പറയൽ

9) ദത്ത് പുത്രന്മാരെ സഹോദരാ (يا أخي) എന്നും മൗലാ (يا مولا) എന്നും വിളിക്കേണ്ടതപ്പോൾ ?

A. അവരുടെ യഥാർത്ഥ പിതാക്കൾ ആരാണെന്ന് അറിയപ്പെടാത്ത പക്ഷം
B. ദത്ത് പുത്രന്മാർ അങ്ങനെ വിളിക്കാൻ താല്പര്യം പ്രകടിപ്പിക്കുമ്പോൾ
C. അവരുടെ യഥാർത്ഥ പിതാക്കന്മാർ അങ്ങനെ വിളിക്കാൻ സമ്മതം തരുമ്പോൾ
D. അവർ ഇസ്‌ലാമിലായിരിക്കെ മറ്റൊരാളുടെ അടിമയായിരിക്കുമ്പോൾ

10) ‘ഒരാൾ അവിശ്വാസിയാകാതിരിക്കയില്ല’ എന്ന് ഒരു ഹദീസിലൂടെ നബി(സ) പ്രസ്താവിച്ചിട്ടുള്ളത് ആരെക്കുറിച്ചാണ് ?

A. അല്ലാഹുവിന്റെ മതത്തിൽ സ്വന്തം വായ കൊണ്ട് തെളിവ് പിടിക്കുന്നവൻ
B. ജാഹിലിയ്യത്തിലെ രീതികൾ ഇസ്‌ലാമായതിന് ശേഷവും വെച്ച് പുലർത്തുന്നവൻ
C. അറിഞ്ഞുകൊണ്ട് തന്‍റെ പിതാവല്ലാത്തവരോട് കുടുംബം ചേര്‍ത്തിക്കൊണ്ട് വാദിക്കുന്നവന്‍
D. സൈദ്ബ്നു ഹാരിഥയെ സൈദ്ബ്നു മുഹമ്മദ്‌ എന്ന് ഇനിയും വിളിക്കുന്നവർ

11) “എന്‍റെ ദേഹം ഒഴിച്ചു മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ അങ്ങുന്നാകുന്നു”. ഈ പ്രസക്തമായ വാക്കുകൾ ആരുടേതാണ് ?

A. അബൂബക്കർ(റ)
B. ഉസ്മാൻ(റ)
C. ഉമർ (റ)
D. അബ്ദു റഹ്‌മാൻ ബ്നു ഔഫ്(റ)

12) നബി (സ) പറഞ്ഞു ; മുസ്‌ലിം കാഫിറിനെ അനന്തരമെടുക്കുകയില്ല”. ഹദീസിന്റെ ബാക്കി ഭാഗം കണ്ടു പിടിക്കുക ?

A. മുസ്‌ലിം കുടുംബ ബന്ധം മുറിക്കുകയുമില്ല
B. അവൻ കാഫിറിന്റെ സ്വത്തിൽ അവകാശിയുമല്ല
C. കാഫിർ മുസ്‌ലിമിനെയും അനന്തരമെടുക്കുകയില്ല
D. കാഫിർ കുടുംബ ബന്ധുവുമല്ല

13) “തിരുമേനിയുടെ പത്നിമാര്‍ സത്യവിശ്വാസകളുടെ മാതാക്കളാകുന്നു”. ഈ പറഞ്ഞതിന്റെ വിവക്ഷ എന്താണ് ?

A. അവർക്ക് ഇസ്‌ലാമിൽ എല്ലാ കാര്യത്തിലും പ്രത്യേകം നിയമങ്ങളാണ്
B. അവരെ കാണാനോ സംസാരിക്കാനോ നബി കുടുംബത്തിനല്ലാതെ അനുവാദമില്ല
C. അവർ പർദ്ദ നിയമം ആചരിക്കേണ്ടത് മറ്റുള്ളവരെ പോലെയല്ല
D. അവരെ മാതാക്കളെ പോലെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം

14) അഞ്ച് നബിമാരെ പേര് പരാമർശിച്ചു കൊണ്ട് അല്ലാഹു നൽകിയ വസിയ്യത്ത് ……

A. അല്ലാഹുവിന്റെ മതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുക
B. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക
C. മതത്തെ നില നിർത്തുക, അതിൽ ഭിന്നിക്കരുത്
D. നിങ്ങൾക്ക് മുമ്പ് വന്ന പ്രവാചകന്മാരെ സത്യപ്പെടുത്തുക

15) ഉലുൽ അസ്മ് (ദൃഡ ചിത്തയുള്ളവർ) എന്ന് വിശേഷിപ്പിക്കപ്പെട്ട നബിമാരിൽ ഉൾപ്പെടാത്ത ശ്രേണി എതാണ് ?

A. മൂസാ (അ), ഈസാ (അ)
B. മുഹമ്മദ്‌ (സ), നൂഹ് (അ)
C. ഇസ്ഹാഖ് (അ). യഅകൂബ് (അ)
D. നൂഹ് (അ) , ഇബ്റാഹീം (അ)
——————————————
© Saudi Indian Islahi Center