ഏഴാം ഘട്ടം – ചോദ്യങ്ങൾ-(Campaign 2)

🔖 വെളിച്ചം സൗദി ഓൺലൈൻ ഏഴാംഘട്ടം ക്യാമ്പയിൻ 02

📘 വെളിച്ചം സൗദി ഓൺലൈൻ 📘

📖 ചോദ്യാവലി

📚 ഏഴാംഘട്ടം 📚

ക്യാമ്പയിൻ # 2

സൂറത്തു സജദ 15-30

🗓 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം

🇸🇦 2025 ജൂൺ 29 ഞായർ വൈകീട്ട് 8 വരെ (🇮🇳 രാത്രി 10.30 വരെ)

🌀 ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ നിങ്ങളുടെ ഫോൺ നമ്പർ നൽകി സമർപ്പിക്കുക

——————————————
1) അല്ലാഹുവിന്റെ ‘ആയത്തു’ കളില്‍ ശരിയായി വിശ്വസിക്കുന്ന ആളുകളുടെ വിശിഷ്ട ലക്ഷണങ്ങൾ അല്ലാഹു വചനങ്ങളിൽ എടുത്തു പറഞ്ഞിരിക്കുന്നു.

അവയിൽ ഉൾപ്പെടാത്തത് ഏതാണ് ?

A. അല്ലാഹുവിന്റെ ആയത്തുകൾ മുഖേന ഉപദേശം നല്‍കപ്പെട്ടാല്‍ അവരത് കേൾക്കുകയും, അനുസരിക്കുകയും, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അതു അനുഷ്ടിക്കുകയും ചെയ്യുന്നു
B. അവർ ഗര്‍വ്വ് നടിക്കുകയില്ല
C. അവര്‍ രാത്രി സമയത്തു സാധാരണ ആളുകളെപ്പോലെ നിദ്രയില്‍ മുഴുകി സമയം കഴിക്കുന്നു
D. അവർ ഭയപ്പാടോടെയും ആശയോടെയും അല്ലാഹുവിലേക്ക് പ്രാർത്ഥനയും ആരാധനയും നടത്തുന്നു

2) ദൃഷ്ടാന്തം, ലക്ഷ്യം, അടയാളം, വേദവാക്യം, സൂക്തം എന്നീ ഉദ്ദേശ്യങ്ങളിലെല്ലാം ഉപയോഗിച്ചു വരുന്നത് ………..

A. ആയത്ത് (آية) / ആയാത്ത്’ (آيَات)
B. തസ്ബീഹ് (تسـبـيـح )
C. തഹ്‌ലീൽ (تحليل )
D. തക്ബീർ (تَكْبِير )

3) അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുക, അവന്റെ പരിശുദ്ധതയെ പ്രകീര്‍ത്തനം ചെയ്യുക, അവനു ആരാധനാകര്‍മ്മങ്ങള്‍ നടത്തുക എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വാക്കാണ്‌ …………………

A. തക്ബീർ (تَكْبِير )
B. തസ്ബീഹ് (تسـبـيـح )
C. തഹ്‌മീദ് (تَحْمِيد)
D. തഹ്‌ലീൽ (تحليل ) അഥവാ لَا إِلَٰهَ إِلَّا ٱللَّٰهُ

4) അല്ലാഹുവിന്റെ ആയത്തുകളെ ശരിയായി വിശ്വസിക്കുന്നവരുടെ പ്രത്യേകതയായി സൂറത്ത് ദാരിയാത്തിൽ പ്രസ്‌താവിച്ചതെന്താണ് ?

A. അവർ സഹസൃഷ്ടികളോടുള്ള ബന്ധം പാലിക്കുന്നവരാണ്
B. അവര്‍ രാത്രി ഉറങ്ങുക കുറവാണ്, അത്താഴവേളകളില്‍ അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കയും ചെയ്യും
C. സത്യത്തോടും ഉപദേശത്തോടും അവർ ആദരവ് കാണിക്കുന്നു
D. അവർ ദീർഘ നേരം സുജൂദിലായി കഴിച്ചു കൂട്ടുന്നവരും ധാരാളം പ്രാർത്ഥിക്കുന്നവരുമാണ്

5) ‘എന്റെ അടിയാന്മാര്‍ക്ക് അറിയിച്ചുകൊടുക്കുക’ എന്നു പറഞ്ഞു അല്ലാഹു പ്രസ്താവിച്ചത് …………….

A. ഞാന്‍ തന്നെയാണ് വളരെ പൊറുക്കുന്നവൻ
B. ഞാന്‍ തന്നെയാണ് കരുണാനിധിയുമായുള്ളവന്‍
C. എന്റെ ശിക്ഷതന്നെയാണ് വേദനയേറിയ ശിക്ഷ
D. എല്ലാം ശരിയാണ്

6) ‘എന്റെ സജ്ജനങ്ങളായ അടിയാന്മാര്‍ക്കു വേണ്ടി ഏതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഏതൊരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ വസ്തുക്കള്‍ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു’.

സജ്ജനങ്ങൾക്ക് അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുള്ള ഈ സ്വർഗ്ഗാരാമങ്ങൾക്ക് തെളിവായി ഏതു വചനം ഓതാനാണ് നബി(സ) പറഞ്ഞിട്ടുള്ളത് ?

A. …..نَبِّئْ عِبَادِي أَنِّي എന്നുള്ള വചനം
B. …..أَفَمَن كَانَ مُؤْمِنًا എന്നുള്ള വചനം
C. …..فَلَا تَعْلَمُ نَفْسٌ എന്നുള്ള വചനം
D. …..أَمَّا ٱلَّذِينَ ءَامَنُوا۟ എന്നുള്ള വചനം

7) “തോന്നിയവാസം പ്രവർത്തിച്ചവർക്കുള്ള വാസ സ്ഥലം നരകമാകുന്നു, ………….” ;

വചനത്തിൽ തുടർന്നു വരുന്ന ഭാഗം ?

A. അവർ ആ നരകത്തിൽ നിന്ന് പുറത്ത് കടക്കാൻ ഉദ്ദേശിക്കുമ്പോഴൊക്കെ, അതിൽ തന്നെ വീണ്ടും അവർ മടക്കപ്പെടുന്നതാണ്
B. ഈ നരകത്തിൽ നിന്ന് ഞങ്ങളെ പുറത്താക്കണേ എന്നവർ ആവർത്തിച്ചു ചോദിച്ചു കൊണ്ടേയിരിക്കുന്നതാണ്
C. വിട്ടേച്ചു പോയ സൽക്കർമ്മങ്ങളെല്ലാം പ്രവർത്തിക്കാൻ റബ്ബിനോടവർ അവസരം ചോദിക്കുന്നതാണ്
D. കത്തിയെരിയുമ്പോൾ അവർക്ക് ഒന്നിന് പിറകെ മറ്റൊന്നായി തൊലികൾ നൽകുന്നതാണ്

8) സത്യ നിഷേധികൾ ഒരു വേള പാഠം പഠിച്ചു മടങ്ങുവാന്‍ വേണ്ടി അല്ലാഹു ചെയ്യുന്നതെന്താണ്?

A. അവർക്ക് കൂടുതൽ സമയം ഇഹത്തിൽ നീട്ടിക്കൊടുക്കുന്നു
B. അവർ ചെയ്യുന്ന ദൂഷ്യ കൃത്യങ്ങൾക്ക് ഉടനടി വമ്പിച്ച ശിക്ഷ നൽകുന്നു
C. അവർ ചെയ്യുന്ന തെറ്റുകളെ തല്ക്കാലം വിട്ടു കളയുന്നു
D. താണ ശിക്ഷയില്‍നിന്നും ചിലതൊക്ക അവരെ ആസ്വദിപ്പിക്കുന്നു

9) നബി (സ) പറഞ്ഞിരിക്കുന്നു ; ‘അല്ലാഹു അക്രമിയെ അയച്ചുവിട്ടേക്കും. അങ്ങനെ, അവനെ അവന്‍ പിടിക്കുമ്പോള്‍ അവന് …………’ (ബു , മു).

A. മാനസാന്തരം വരികയില്ല
B. കുതറി രക്ഷപ്പെടാനാവുകയില്ല
C. സമയം മതിയാവുകയില്ല
D. ഖേദം വരാതിരിക്കുകയില്ല

10) ഏറ്റവും വലിയ അക്രമി എന്ന് പരിചയപ്പെടുത്തിയത് ആരെയാണ് ?

A. മരണത്തിന് ഒരുങ്ങാൻ അവസരങ്ങൾ നൽകിയിട്ടയും അശ്രദ്ധയിൽ കഴിഞ്ഞവൻ
B. ഖേദിച്ചു മടങ്ങാൻ വേണ്ടി ചെറിയ ചെറിയ ശിക്ഷകൾ കൊണ്ട് മുന്നറിയിപ്പ് കിട്ടിയവൻ
C. ആയത്തുകൾ മുഖേന ഉൽബോധനം കിട്ടിയിട്ടും അതിനെ അവഗണിച്ചവൻ
D. മരണ ശേഷവും തനിക്ക് പരിഗണന ലഭിക്കുമെന്ന് വിചാരിക്കുന്ന കുറ്റവാളി

11) ഇസ്രാഈല്‍ സന്തതികള്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കുകയും ചെയ്തു എന്ന് പറഞ്ഞത് ………………… ഉദ്ദേശിച്ചാണ്

A. അവരിലേക്ക് നിയോഗിച്ച പ്രവാചകൻ മൂസാ (അ) യെ
B. മൂസാനബിക്ക് നൽകപ്പെട്ട വേദഗ്രന്ഥമായ തൗറാത്തിനെ
C. അവർക്ക് വന്ന ശിക്ഷയെ
D. എ യും ബിയും ശരിയാണ്

12) അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന നേതാക്കളെ അല്ലാഹു ഇസ്രായീല്യർക്ക് ഉണ്ടാക്കിയത് എപ്പോഴായിരുന്നു ?

A. അവർ ക്ഷമ കൈക്കൊണ്ടപ്പോള്‍
B. അവർ ഭിന്നിച്ചപ്പോൾ
C. അവർ വേദഗ്രന്ഥം കൈവെടിഞ്ഞപ്പോൾ
D. അവർ ആയത്തുകളില്‍ അവിശ്വസിച്ചപ്പോൾ

13) ”നാം തന്നെയാണ് പ്രമാണം അവതരിപ്പിച്ചത്. നാം തന്നെ അതു കാത്തു സൂക്ഷിക്കുന്നവരുമാണ്”

ഇങ്ങനെ സൂറത്തുൽ ഹിജിറിലൂടെ, കാലാവസാനം വരെ അല്ലാഹു കാത്തു സൂക്ഷിക്കും എന്നു പ്രഖ്യാപിച്ചത് ഏത് പ്രമാണത്തെകുറിച്ചാണ് ?

A. എല്ലാ വേദഗ്രന്ഥങ്ങളെയും
B. വിശുദ്ധ ഖുർആനെ
C. തൗറാത്തിനെ
D. ഇഞ്ചിൽ (ബൈബിൾ പഴയ നിയമത്തെ)

14) ഖുര്‍ആന്റെ നിഷേധികളോടുള്ള ചില ചോദ്യങ്ങൾ അല്ലാഹു ചോദിക്കുന്നുണ്ട്,
അവയിൽ അവരുടെ നാശത്തെക്കുറിച്ചുള്ള താക്കീതുൾകൊള്ളുന്ന ചോദ്യമേത്?

A. ഇവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെന്നതു ഇവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ?
B. വരണ്ടുകിടക്കുന്ന ഭൂമിയിലേക്കു നാം വെള്ളത്തെ കൊണ്ടുചെല്ലുന്നുവെന്നുള്ളതു ഇവര്‍ക്കു കണ്ടുകൂടേ?
C. ഇവരുടെ കന്നുകാലികളും, ഇവര്‍തന്നെയും തിന്നുകൊണ്ടിരിക്കുന്ന കൃഷിയെ നാം അതുമൂലം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു! എന്നിട്ടും ഇവര്‍ കണ്ടറിയുന്നില്ലേ?
D. എപ്പോഴാണ് ഈ വിജയം (അഥവാ തീരുമാനം), നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍?

15) “എപ്പോഴാണ് ഈ വിജയം നിങ്ങൾ സത്യവാന്മാരാണെങ്കിൽ” എന്ന അവരുടെ ചോദ്യത്തിന് പ്രവാചകനോട് എന്തു മറുപടിനൽകാനാണ് അല്ലാഹു പറയുന്നത് ?

A. വിജയത്തിന്റെ ദിവസം സംഭവിക്കുന്ന നാളിൽ അവിശ്വാസികൾ നെടുവീർപ്പുമായി കഴിഞ്ഞുകൂടുന്നവരാകുന്നു
B. കാര്യങ്ങൾ തീരുമാനിക്കുന്ന ദിവസം ഒരാളുടെയും ഒഴിവു കഴിവുകൾ പരിഗണിക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നതല്ല
C. വിജയത്തിന്റെ ദിവസം വിശ്വാസികൾക്ക് മരണാനന്തര ജീവിതത്തിലും അവിശ്വാസികൾക്ക് മരണത്തിനു മുൻപുമായിരിക്കും
D. വിജയത്തിന്റെ ദിവസം അവിശ്വസിച്ചവരായ ആളുകൾക്ക് അവരുടെ വിശ്വാസം ഫലപ്പെടുകയില്ല, അവർക്ക് കാലതാമസം ചെയ്തു കൊടുക്കപ്പെടുന്നതുമല്ല
——————————————
© Saudi Indian Islahi Center

❇♦❇♦❇♦❇♦❇♦