ഏഴാം ഘട്ടം – ചോദ്യങ്ങൾ-(Campaign 1)

🔖 വെളിച്ചം സൗദി ഓൺലൈൻ ഏഴാംഘട്ടം ക്യാമ്പയിൻ 01

📘 വെളിച്ചം സൗദി ഓൺലൈൻ 📘

📖 ചോദ്യാവലി

📚 ഏഴാംഘട്ടം 📚

ക്യാമ്പയിൻ # 1

സൂറത്തു സജദ 1-14

🗓 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം

🇸🇦 2025 ജൂൺ 15 ഞായർ വൈകീട്ട് 8 വരെ (🇮🇳 രാത്രി 10.30 വരെ)

🌀 ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക

1) വെള്ളിയാഴ്ച സുബ്ഹ് നമസ്കാരത്തില്‍ ഈ രണ്ടു സൂറത്തുകൾ റസൂല്‍ തിരുമേനി ഓതാറുണ്ടായിരുന്നുവെന്നു ബുഖാരിയും, മുസ്‌ലിമും രിവായത്തു ചെയ്‌തിരിക്കുന്നു ?

A. സബ്ബി ഹിസ്മയും ഹൽ അതാകയും
B. ഹാമീം സജദയും ഹൽ അതാ ഇന്‍സാനും
C. സൂറത്തുൽ സജദയും സൂറത്തുല്‍ ഇന്‍സാനും
D. സൂറത്തുൽ ജുമുഅയും സൂറത്തുൽ മുനാഫിഖുനും

2) “ഈ വേദഗ്രന്ഥം അവതരിപ്പിച്ചതു, ………………, ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നാകുന്നു.”

A. അത് എന്നെന്നും നിലനിൽക്കുന്നതാകുന്നു
B. അതില്‍ സന്ദേഹമേ ഇല്ല
C. അത് യഥാർഥ്യമാകുന്നു
D. നിനക്ക് യഥാക്രമം വിവരിച്ചു തരുന്നത്

3) വിശുദ്ധ ഖുർആനിനെ കുറിച്ച് അവിശ്വാസികൾ പറഞ്ഞിരുന്നത് എന്താണ്?

A. അതു നബി കെട്ടിച്ചമച്ചിരിക്കുകയാണ്
B. ഇത് രക്ഷിതാവിങ്കൽ നിന്നുള്ള സത്യം തന്നെയാണ്
C. ഇത് താക്കീത് നൽകാൻ വേണ്ടി അവതരിപ്പിച്ചതാണ്
D. ഇത് ഖുറൈശികൾക്ക് മാത്രമുള്ളതാണ്

4) ആകാശ ഭൂമികളെയും അവക്കിടയിലുള്ളതിനെയും ആറു ദിവസങ്ങളിൽ സൃഷ്ടിച്ചിട്ടുള്ളവനായ അല്ലാഹു അർശിൽ ആരോഹണം ചെയ്തു, അവനെ കൂടാതെ നിങ്ങൾക്ക് …………………. ഇല്ല

A. സഹായിയും അന്ന ദാതാവും
B. അനുഗ്രഹദാതാവും ആശ്രയമുള്ളവനും
C. സന്മർഗം നൽകുന്നവനും സാക്ഷിയായിയുള്ളവനും
D. കൈകാര്യകർത്താവും ശുപാർശക്കാരനും

5) അന്ത്യനാളിനെകുറിച്ച് ഈ സൂറത്തിൽ വിശേഷിപ്പിച്ചത് എപ്രകാരമാണ്?

A. അമ്പതിനായിരം കൊല്ലം വലുപ്പമുള്ള ഒരു ദിവസം
B. നിങ്ങൾ എണ്ണിവരുന്ന ആയിരം കൊല്ലം വലുപ്പമുള്ള ദിവസം
C. ഒരു നിർബന്ധ നമസ്കാരം നിർവ്വഹിക്കാനെടുക്കുന്ന സമയം
D. ഭൂമിയിലെ അമ്പതിനായിരം വർഷം

6) അല്ലാഹു അവന്റെ സൃഷ്ടിപ്പുമായി അവനെ ചേർത്ത് പറഞ്ഞതാണ് …………..

A. അവൻ സൃഷ്ടിച്ചതെല്ലാം അന്ത്യനാൾ വരേക്കും (സൃഷ്ടിച്ച്) ഉണ്ടാക്കിയവന്‍
B. അവൻ സൃഷ്ടിച്ചതെല്ലാം വെള്ളത്തിൽ നിന്നും സൃഷ്ടിച്ചവൻ
C. അവൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും നന്നാക്കി (സൃഷ്ടിച്ച്) ഉണ്ടാക്കിയവന്‍
D. അവൻ സൃഷ്ടിച്ചതെല്ലാം കളിമണ്ണിന്റെ സത്തിൽ നിന്നും സൃഷ്ടിച്ചവൻ

7) മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് സൂറത്തിൽ വന്നിട്ടുള്ളത് …………….

A. മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു
B. പിന്നെ, അവന്റെ സന്തതിയെ നിസ്സാരപ്പെട്ട ഒരു വെള്ളമാകുന്ന സത്തില്‍ നിന്നും അവന്‍ ഉണ്ടാക്കി
C. പിന്നീട്, അവനെ ശരിപ്പെടുത്തുകയും, അവനില്‍ തന്റെ വക ‘റൂഹ്’ ഊതുകയും ചെയ്തു.
D. മുകളിൽ നൽകിയവയെല്ലാം ശരിയാണ്

8) ആത്മാവിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അല്ലാഹു പഠിപ്പിക്കുന്ന കാര്യം എന്താണ് ?

A. ആത്മാവ് റബ്ബിന്റെ കാര്യത്തിൽ പെട്ടതാണ് , നിങ്ങൾക്ക് അറിവിൽനിന്നും അൽപ്പമല്ലാതെ നൽകപ്പെട്ടിട്ടില്ല
B. ആത്മാവിന്റെ അവധി നിശ്ചയിച്ചിട്ടുള്ളവൻ അല്ലാഹുവാണ്, അവങ്കലേക്കാണ് അതിന്റെ മടക്കവും
C. ആത്മാവിന്റെ സമയമെത്തിയാൽ അത് അൽപം മുന്തിക്കുകയോ പിന്തിക്കുകയോ ഇല്ല
D. ആത്മാവിന്റെ ഊത്ത് അത് അല്ലാഹുവിന്റെ അദൃശ്യത്തിൽ പെട്ടതാണ്, അധികം പേരും ചിന്തിക്കുന്നില്ല

9) മനുഷ്യസൃഷ്ടിപ്പിലെ അനുഗ്രഹങ്ങളെ അല്ലാഹു സൃഷ്ടിക്കുന്ന ക്രമത്തിലാണ് വചനത്തിലും നൽകിയിട്ടുള്ളത്, ഈ ക്രമമേത് ?

A. ഹൃദയം, കണ്ണ്, കേൾവി
B. ഹൃദയം, കേൾവി, കണ്ണ്
C. കേൾവി, കണ്ണ്, ഹൃദയം
D. കണ്ണ്, കേൾവി, ഹൃദയം

10) തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെ അവിശ്വസിക്കുന്നവരോട് പ്രവാചകനിലൂടെ അല്ലാഹു നൽകുന്ന മറുപടി എന്താണ് ?

A. നിങ്ങളുടെ കാര്യത്തില്‍ ഏൽപിക്കപ്പെട്ടിട്ടുള്ള മരണത്തിന്റെ മലക്ക് നിങ്ങളെ പൂര്‍ണ്ണമായെടുക്കും [മരണപ്പെടുത്തും]. പിന്നീട് നിങ്ങളുടെ റബ്ബിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടും
B. അവരെ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയവൻ അവരെ ഉയർത്തെഴുന്നേൽപ്പിക്കുന്നവനാണ്
C. നിങ്ങൾ ഉറങ്ങിക്കിടക്കുന്ന ഖബറുകളിൽ നിന്ന്അല്ലാഹു നിങ്ങളെ പുനർ സൃഷ്ടിച്ചു കൊണ്ട് വരുന്നതാണ്
D. നിർജീവാവസ്ഥയിൽ ജീവൻനൽകിയ അവൻ നിങ്ങളെ മരണപ്പെടുത്തുന്നു, ശേഷം ഒരിക്കൽ കൂടി ജീവൻ നൽകുകയും ചെയ്യുന്നു

11) മരണത്തിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടിട്ടുള്ള മലക്കിനെ വചനത്തിൽ പരിചയപ്പെടുത്തിയത് എപ്രകാരമാണ് ?

A. അസ്റാഈൽ
B. റൂഹുൽ മലാഇകത്ത്
C. മലക്കുൽ മൗത്ത്
D. ഖാബിദുൽ അർവാഹ്

12) “ആത്മാക്കളെ അവയുടെ ………… , മരണപ്പെടാത്തവയെ അവയുടെ ………… അല്ലാഹു പൂര്‍ണ്ണമായെടുക്കുന്നു” (സുമർ 42)

A. മരണവേളയിലും, ഉറക്കിലും
B. ഉണർവ്വിലും , ഉറക്കിലും
C. നിദ്രയിലും, വിശ്രമവേളയിലും
D. ജനനവേളയിലും, മരണവേളയിലും

13) കുറ്റവാളികൾ റബ്ബിന്റെ മുമ്പില്‍ വരുമ്പോൾ, അവർ റബ്ബിനെ വിളിച്ചു പറയുന്നത് എന്തായിരിക്കും?

A. ഞങ്ങള്‍ കാണുകയും, കേള്‍ക്കുകയും ചെയ്തു; അതുകൊണ്ടു ഞങ്ങളെ മടക്കി തരേണമേ, ഞങ്ങള്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചുകൊള്ളാം, നിശ്ചയമായും ഞങ്ങള്‍ ദൃഢമായി വിശ്വസിച്ചവരാണ്
B. ഈ നരകത്തിൽ നിന്ന് ഞങ്ങളെ പുറത്താക്കി തരണേ
C. ഞങ്ങളെ ഒന്ന് നോക്കണേ റബ്ബേ, ഞങ്ങൾ അക്രമികൾ ആയിരുന്നില്ല
D. ഞങ്ങൾ മരണസമയം മുതൽ ശിക്ഷ അനുഭവിച്ചിരുന്നു, ഇനി ഞങ്ങളെ ശിക്ഷിക്കരുതേ

14) “നിന്നെ കൊണ്ടും അവരിൽ നിന്ന് നിന്നെ പിൻപറ്റിയവരെകൊണ്ടും തീർച്ചയായും നാം നരകത്തെ നിറക്കും ”
ഇത് ആര് ആരോട് പറഞ്ഞതാണ് ?

A. അല്ലാഹു മനുഷ്യരോട്
B. അല്ലാഹു ജിന്നുകളോട്
C. അല്ലാഹു ഇബ്‌ലീസിനോട്
D. എ യും ബി യും ശരിയാണ്

15) “നിങ്ങള്‍ ശിക്ഷ ആസ്വദിച്ച് കൊള്ളുക, തീര്‍ച്ചയായും നിങ്ങളെ നാം മറന്നുകളഞ്ഞിരിക്കുന്നു ”. കുറ്റവാളികളോട് അല്ലാഹു ഇപ്രകാരം പറയുവാനുള്ള കാരണമായി വചനത്തിൽ പ്രസ്താവിച്ചത് എന്താണ് ?

A. സൽക്കർമ്മങ്ങൾ ചെയ്യുന്നത് അവർ പിന്നേക്ക് മാറ്റി വെച്ചതിനാൽ
B. അല്ലാഹുവിൽ നിന്ന് വന്നുകിട്ടിയ തെളിവുകൾ അവർക്ക് മതിയാവാത്തതിനാൽ
C. അവർ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിവസത്തെ പറ്റി മറന്നുകളഞ്ഞതിനാൽ
D. അല്ലാഹുവിന്റെ വചനങ്ങൾ വന്നപ്പോൾ അവർ പിശുക്കു കാണിച്ചതിനാൽ
——————————————
© Saudi Indian Islahi Center

❇♦❇♦❇♦❇♦❇♦