വെളിച്ചം സൗദി ഓൺലൈൻ എങ്ങിനെ ?

വെളിച്ചം സൗദി ഓൺലൈൻ പദ്ധതിയിൽ എങ്ങനെ ജോയിൻ ചെയ്യാം ?

വെളിച്ചം സൗദി ഓൺലൈൻ ഒരു ലഘു വിവരണം

  • എന്താണ് വെളിച്ചം സൗദി ഓൺലൈൻ❓
    പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയാണ് വെളിച്ചം സൗദി ഓൺലൈൻ
    ഇതിനു കീഴിൽ 7 മാസം നീണ്ടു നിൽക്കുന്ന 6 ഘട്ടങ്ങളും 4 റമദാൻ പരീക്ഷകളും ഇത് വരെ നടന്നു കഴിഞ്ഞു.
  • എങ്ങനെയാണ് ഇതിൽ പങ്കാളിയാവുക❓
    ഈ പഠന പദ്ധതിയിൽ ചേരുവാൻ ഏതെങ്കിലും ഒരു വെളിച്ചം സൗദി ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
  • എങ്ങനെയാണ് പാഠഭാഗങ്ങൾ ലഭിക്കുക❓
    ഓരോ ക്യമ്പായിനിലേയും പാഠഭാഗങ്ങൾ PDF ആയും ആയത്തുകളുടെ പണ്ഡിത വിശദീകരണങ്ങൾ വോയ്സ് ക്ലിപ്പുകളായും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വരുന്നതാണ്.
    കൂടാതെ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ്, യൂട്യൂബ് വഴിയും ലഭ്യമാണ്.
  • പരീക്ഷയൊക്കെ ഉണ്ടാവുമോ❓
    വളരെ ലളിതമായ, ഒറ്റത്തവണ വായിച്ചാൽ പോലും ഉത്തരം എഴുതാവുന്ന 15 ചോദ്യങ്ങൾ അടങ്ങുന്ന 12 ക്യാമ്പയിൻ പരീക്ഷകളും ഒരു ഫൈനൽ പരീക്ഷയും ഉണ്ടാവും.
  • എങ്ങനെയാണ് പരീക്ഷ എഴുതേണ്ടത്❓
    “വെളിച്ചം സൗദി ഓൺലൈൻ” എന്ന ആപ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക. ആ ആപ് തുറന്നാണ് പരീക്ഷ എഴുതേണ്ടത്.
    നിങ്ങൾ ആപ്പിൾ ഫോണോ ലാപ്ടോപ്പോ ആണ് ഉപയോഗിക്കുന്നതെങ്കിൽ “വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ്” വഴി നിങ്ങൾക്ക് പരീക്ഷ എഴുതാം.
  • ഏഴാം ഘട്ടത്തിന്റെ കാലാവധി എത്രയാണ്❓
    2025 മെയ് 26 മുതൽ 2025 ജനുവരി 31 വരെ.
    ആഴ്ച്ചകൾ നീണ്ട് നിൽക്കുന്ന 12 ക്യാമ്പയിനുകൾ.
    2 റിവിഷൻ ക്യാമ്പയിനുകൾ. 1 ഗ്രാൻഡ് ഫിനാലെ.
  • ഏതാണ് ഏഴാം ഘട്ടത്തിന്റെ പാഠഭാഗം❓
    പരിശുദ്ധ ഖുർആനിലെ ജുസ്അ് 22, 23 ഇൽ നിന്നുള്ള സൂറ: സജദ, സൂറ: അഹ്സാബ്, സൂറ: സബഅ് എന്നീ അദ്ധ്യായങ്ങൾ.
    മലയാള ഭാഷയിൽ ഏറ്റവും പ്രസിദ്ധമായ “മർഹൂം മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയാണ് വിശദീകരത്തിന് ആസ്പദമാക്കുന്നത്.
  • സമ്മാനങ്ങളൊക്കെ ഉണ്ടോ❓
    ഉണ്ട്, കാമ്പയിനുകളിലും ഗ്രാൻഡ് ഫിനാലെയിലും വിജയികളാകുന്നവർക്ക് സ്വർണ്ണനാണയങ്ങളടക്കം മൂന്നര ലക്ഷത്തോളം മൂല്യം വരുന്ന ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും.
    ~~~
    ഈ യാത്രയിൽ ഞങ്ങൾ നിങ്ങളുടെ കൂടെത്തന്നെ ഉണ്ടായിരിക്കും. നിങ്ങൾക്ക് താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

“നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.”
(67:2)

(ഏതെങ്കിലും വെളിച്ചം ഓൺലൈൻ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ഈ ഗ്രുപ്പുകളിൽ ജോയിൻ ചെയ്യേണ്ടതില്ല)

WhatsApp group link – Group 14👇

https://chat.whatsapp.com/D25hMrhNaNj8mKDiO5GwXL

WhatsApp group link – Group 1 (Admin Only Group)👇

https://chat.whatsapp.com/B4jTKhK8zh7E9ctpl3rnKe

WhatsApp group link – Group 16👇

https://chat.whatsapp.com/EzNBF3TssDTCVKIWNr10ZP

https://wa.me/966541303157
https://wa.me/966509292062

വെളിച്ചം സൗദി ഓൺലൈൻ എങ്ങിനെയാണ് വെളിച്ചം സൗദി ഓൺലൈൻ പഠന പദ്ധതിയിൽ വെബ്സൈറ്റ് / ആപ്ലിക്കേഷൻ ഉപയോഗിച്ച് പങ്കെടുക്കേണ്ടത് എന്ന് വിശദീകരിക്കുന്ന വീഡിയോ 👇🏻

1- രജിസ്ട്രേഷൻ ⁉️

2- ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ചെയ്യുന്ന വിധം ✅

3- റിസൽട്ട് അറിയുന്ന വിധം