🔖 വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇
📚 ആറാംഘട്ടം ക്യാമ്പയിൻ #4
സൂറ: അങ്കബൂത്ത് 45 മുതൽ 55 വരെ
📝 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം 👇
🕰 🇸🇦 2024 ജൂലൈ 21 ഞായർ വൈകീട്ട് 7 വരെ (🇮🇳 രാത്രി 9.30 വരെ)
🌀ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
https://velichamsaudionline.com/——————————————
1) നമസ്‍കാരം നില നിർത്തുന്നത് കൊണ്ട് നമുക്ക് ലഭിക്കേണ്ട ഗുണങ്ങൾ എന്തല്ലാം ?
A. നീചവൃത്തികൾ ചെയ്യുന്നതിൽ നിന്ന് നമസ്‍കാരം നമ്മെ തടയുന്നു
B. നിഷിദ്ധമായ കാര്യങ്ങളിൽ നിന്നും നമസ്‍കാരം നമ്മെ തടയുന്നു
C. അല്ലാഹുവിനെകുറിച്ച് നാം സദാ ഓര്‍മ്മയുള്ളവരാകുന്നു
D. മുകളിൽ നൽകിയ ഗുണങ്ങൾ എല്ലാം ലഭിക്കുന്നു
2) സൂറതുൽ അങ്കബൂത് വചനം 45 നമുക്ക് നൽകുന്ന കൽപനകൾ എന്തല്ലാം ?
A. നിങ്ങൾക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതു പ്രവർത്തിക്കുക, നമസ്‌കരിക്കുക
B. നമസ്‌കാരം നില നിർത്തുക, വിശുദ്ധ ഖുര്‍ആൻ പാരായണം ചെയ്യുക
C. നമസ്‌കരിക്കുക, ഓർമ്മയുള്ളവനാകുക
D. എന്നെ ഓർമ്മിക്കുക, മുറപ്രകാരം പാരായണം ചെയ്യുക
3) ഏറ്റവും വലിയ കാര്യമെന്ന് ആയത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത് എന്തിനെയാണ് ?
A. നിർബന്ധ നമസ്‌കാരങ്ങളെ
B. ഖുർആൻ പാരായണത്തെ
C. അല്ലാഹുവിനെ സ്മരിക്കുന്നതിനെ
D. വഹ്‌യ് (ബോധനം) നൽകിയതിനെ
4) ‘നമസ്‌കരിക്കണ’മെന്നു പറഞ്ഞു മതിയാക്കാതെ ‘നമസ്‌കാരം നിലനിറുത്തുക’ (أَقِمِ ٱلصَّلَوٰةَ) എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. താഴെ നൽകിയവയെല്ലാം ചേർന്ന് വരുമ്പോളാണ് നമസ്‌കാരം യഥാര്‍ത്ഥത്തില്‍ നിലനിറുത്തലാവുകയുള്ളൂ; ഒന്നൊഴികെ.
നമസ്‌കാരം നിലനിറുത്തുക എന്നതിനോട് യോജിക്കാത്തത് ഏത് ?
A. പതിവായും കൃത്യമായും നമസ്‌കരിക്കുക
B. പരിപൂര്‍ണ്ണമായും ഹൃദയസാന്നിധ്യത്തോടും നമസ്‌കരിക്കുക
C. ഒഴിവുള്ളപ്പോൾ നമസ്‌കരിക്കുക
D. ഭയഭക്തിയോടു കൂടി നമസ്‌കരിക്കുക
5) ‘അല്ലാഹുവിന്‍റെ ദിക്ർ ’ നിമിത്തം നാവു നനഞ്ഞതായിക്കൊണ്ടിരിക്കെ ഇഹലോകവുമായി പിരിഞ്ഞുപോകുക എന്നതാണ് ……………….. ഏതാണ് എന്ന ചോദ്യത്തിന് നബി(സ) മറുപടി നൽകിയത്.
A. കർമ്മങ്ങളിൽ കൂടുതൽ ശ്രേഷ്ഠമായത്
B. ദിക്റുകളിൽ അല്ലാഹുവിന് ഇഷ്ടമായത്
C. ഏറ്റവും നല്ല മടക്കം
D. ഏറ്റവും നല്ല സ്മരണ
6) വേദക്കാരെ ഇസ്‌ലാമിലേക്കു പ്രേരിപ്പിക്കുവാന്‍വേണ്ടി അവരുമായി വാഗ്വാദം നടത്തുമ്പോള്‍ എങ്ങനെയായിരിക്കണം എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത് ?
A. പരുഷമായും, ഗൗരവപൂര്‍വ്വം ഇടപെട്ട് കൊണ്ടും
B. ഏറ്റവും നല്ല രീതിയിൽ
C. അവരുടെ വേദങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ട്
D. അവരുടെ ആരാധനകളെ പരിഹസിച്ചു കൊണ്ട്
7) വേദക്കാരോട് വാഗ്വാദം നടത്തുമ്പോൾ എന്താണ് പറയേണ്ടത് ?
A. ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും, നിങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
B. ഞങ്ങളുടെ ആരാധ്യനും നിങ്ങളുടെ ആരാധ്യനും ഒരുവനാകുന്നു
C. ഞങ്ങള്‍ അവന് കീഴ്പെട്ടവർ (മുസ്‌ലിംകൾ) ആകുന്നു
D. എല്ലാം ശരിയാണ്
8) വേദക്കാരിൽ നിന്നും ഇസ്ലാമിലേക്ക് കടന്നുവന്ന ഒരു പണ്ഡിതനായിരുന്നു ……
A. അബ്ദുല്ലാഹിബ്നു സലാം (റ)
B. അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം (റ)
C. അബ്ദുല്ലാഹിബ്നു സുബൈർ (റ)
D. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)
9) ഇക്കൂട്ടരിലും തന്നെ ഖുർആനിൽ വിശ്വസിക്കുന്നവരുണ്ട് എന്ന വചനഭാഗത്തിൽ ‘وَمِنْ هَـٰؤُلَاءِ (ഇക്കൂട്ടരിലുമുണ്ട്)’ എന്നു പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ് ?
A. വേദക്കാരെ
B. മക്കയിലെ മുശ്‌രിക്കുകളെ
C. മദീനയിലെ ജൂതന്മാരെ
D. വേദക്കാരിലെ പണ്ഡിതന്മാരെ
10) വ്യർത്ഥകാരികൾക്ക് സന്ദേഹപ്പെടാനുള്ള ഒരു അവസരം പോലും വിശുദ്ധ ഖുർആനിന്റെ കാര്യത്തിലില്ല എന്നതിന് ഒരു തെളിവായി അല്ലാഹു പറഞ്ഞിട്ടുള്ളത് എന്താണ് ?
A. ഖുർആൻ അറബിയിലാണ് അവതരിച്ചത്, എന്നാൽ മറ്റു വേദഗ്രന്ഥങ്ങൾ അങ്ങനെയായിരുന്നില്ല
B. ഖുർആൻ അവർത്തിത വചനങ്ങളാണ്
C. ഖുർആനിന് മുൻപ് ഒരു ഗ്രന്ഥവും നബി(സ) പാരായണം ചെയ്യുകയോ എഴുതുകയോ ചെയ്‌തിട്ടില്ല
D. നബി(സ) നിരക്ഷരനായിരുന്നില്ല
11) ”ജ്ഞാനം നൽകപ്പെട്ടിട്ടുള്ളവരുടെ ഹൃദയങ്ങളില്‍ സുവ്യക്തമായി തെളിഞ്ഞു കിടക്കുന്ന ലക്ഷ്യങ്ങളാകുന്നു അത്” ;
എന്തിനെകുറിച്ചാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത് ?
A. പരിശുദ്ധ ഖുര്‍ആൻ
B. ഖുർആനും ഹദീസുകളും
C. എല്ലാ വേദഗ്രന്ഥങ്ങളും
D. മുൻ വേദഗ്രന്ഥങ്ങൾ
12) ആർക്കാണ് ഖുർആനിൽ കാരുണ്യവും ഉപദേശവുമുള്ളത്?
A. വേദക്കാർക്ക്
B. വിശ്വസിക്കുന്ന ജനതക്ക്
C. മനുഷ്യർക്കാകമാനം
D. തത്വ ചിന്തകർക്ക്
13) ”അവര്‍തന്നെയാണ് നഷ്ടപ്പെട്ടവര്‍” ; ആരാണ് നഷ്ടപ്പെട്ടവര്‍ ?
A. വ്യര്‍ത്ഥമായതില്‍ വിശ്വസിക്കുന്നവർ, അല്ലാഹുവില്‍ വിശ്വസിക്കുന്നവർ
B. വ്യര്‍ത്ഥമായതില്‍ അവിശ്വസിക്കുന്നവർ, അല്ലാഹുവില്‍ വിശ്വസിക്കുന്നവർ
C. അല്ലാഹുവില്‍ വിശ്വസിക്കുന്നവർ, വ്യര്‍ത്ഥമായതില്‍ വിശ്വസിക്കുന്നവർ
D. അല്ലാഹുവില്‍ അവിശ്വസിക്കുന്നവർ, വ്യര്‍ത്ഥമായതില്‍ വിശ്വസിക്കുന്നവർ
14) ശിക്ഷക്ക് ധൃതി കൂട്ടുന്ന അവിശ്വാസികൾക്ക് അവരുടെ ശിക്ഷ വൈകാനുള്ള കാരണമെന്താണ് ?
A. അവർ ആലോചിച്ചു മനസിലാക്കാൻ സാവകാശം നൽകുന്നു
B. അല്ലാഹു അവരുടെ ശിക്ഷക്ക് ഒരവധി നിർണ്ണയിച്ചിട്ടുള്ളതിനാൽ
C. അവരുടെ ശിക്ഷാ രീതി തീരുമാനിക്കാനുള്ള സാവകാശം
D. സത്യനിഷേധികൾക്ക് പരമാവധി ഇഹലോകത്തെ ആസ്വദിക്കാൻ വേണ്ടി സമയം നൽകുന്നു
15) നിശ്ചയമായും അവിശ്വാസികൾ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലം അവർ നരകത്തിൽ ആസ്വദിക്കുന്നതാണ്; താഴെ നൽകിയവയിൽ ആയത്തിൽ വന്നിട്ടില്ലാത്തത് ഏതാണ് ?
A. നിശ്ചയമായും നരകം അവരെ വലയം ചെയ്യുന്നതാണ്
B. അവരുടെ മുകള്‍ഭാഗത്തുകൂടി ശിക്ഷ അവരെ മൂടുന്നതാണ്
C. അവരുടെ കാലുകളുടെ അടിയില്‍ കൂടി ശിക്ഷ അവരെ മൂടുന്നതാണ്
D. നരകം അവിശ്വാസികൾക്ക് വേണ്ടി തിടുക്കം കാണിക്കുന്നതാണ്
——————————————
©️ Saudi Indian Islahi Center
❇♦❇♦❇♦❇♦❇♦
