ആറാം ഘട്ടം – ചോദ്യങ്ങൾ-(Campaign3)

🔖 വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇
📚 ആറാംഘട്ടം ക്യാമ്പയിൻ #3

സൂറ: അങ്കബൂത്ത് 28 മുതൽ 44 വരെ

📝 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം 👇

🕰 🇸🇦 2024 ജൂലൈ 07 ഞായർ വൈകീട്ട് 7 വരെ (🇮🇳 രാത്രി 9.30 വരെ)

🌀ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇

https://velichamsaudionline.com/
——————————————
📕വെളിച്ചം സൗദി ഓൺലൈൻ 📕

       🔖 ചോദ്യാവലി 👇

1) ലൂഥ് നബി (അ) തന്റെ ജനതയുടെ മൂന്ന് ദുർനടപ്പുകളെ അങ്ങേയറ്റത്തെ വെറുപ്പോടെ ആക്ഷേപിക്കുന്നുണ്ട്, അവയിൽ ഉൾപ്പെടാത്തത് ഏതാണ് ?

A. കാമനിവാരണാര്‍ത്ഥം പുരുഷന്‍മാരുടെ അടുക്കൽ ചെല്ലുക
B. വഴിപോക്കരെ ആക്രമിക്കുക
C. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക
D. സദസ്സില്‍വെച്ച് നിഷിദ്ധകൃത്യം പ്രവര്‍ത്തിക്കുക

2) ലൂഥ് നബി (അ) യുടെ ജനത പ്രവർത്തിച്ചിരുന്ന ‘ആ നീചവൃത്തി’ അവർക്ക് മുൻപ് ലോകരിൽ ആരും തന്നെ ചെയ്‌തിട്ടില്ല, എന്തായിരുന്നു ആ നീചവൃത്തി?

A. വഴിപോക്കരെ ആക്രമിച്ചത്
B. അസഭ്യമായ വാക്കും ഭാഷയും ഉപയോഗിച്ചത്
C. സദസുകളിൽ വെച്ച് ദുരാചാരങ്ങള്‍ സ്വീകരിച്ചത്
D. സ്ത്രീകള്‍ക്കു പകരം പുരുഷന്മാരെ കാമനിവാരണ മാര്‍ഗ്ഗമായി സ്വീകരിച്ചത്

3) ലൂഥ്(അ) നബിയുടെ ഉപദേശങ്ങള്‍ക്കും താക്കീതിനും ആ ജനത കൊടുത്ത മറുപടി എന്തായിരുന്നു ?

A. ഞങ്ങളെ ഉപദേശിക്കാൻ നീ വരേണ്ടതില്ല, ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ടേക്കുക
B. നീ സത്യവാദികളിൽ പെട്ടവനാണെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ ഞങ്ങൾക്ക് കൊണ്ട് വാ
C. ഞങ്ങളെ കൂടെ കൂടുന്നില്ലെങ്കിൽ നിനക്ക് നാട് വിട്ടു പോകാം
D. ഇനിയും ഞങ്ങളെ ഉപദേശിച്ചാൽ നിന്നെ നാട്ടിൽ നിന്നും കല്ലെറിഞ്ഞു ഓടിക്കും

4) ലൂഥ് (അ) നബിയുടെ രാജ്യം നശിപ്പിക്കുവാന്‍ നിയോഗിക്കപെട്ട മലക്കുകൾക്കുള്ള മറ്റൊരു ദൗത്യം എന്തായിരുന്നു ?

A. വാര്‍ദ്ധക്യകാലത്ത് ലൂഥ് (അ) നബിക്ക് ഒരു പുത്രൻ ജനിക്കുവാന്‍ പോകുന്നുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുക
B. വാര്‍ദ്ധക്യകാലത്ത് ഇബ്രാഹീം(അ) നബിക്ക് ഒരു പുത്രന്‍ – ഇസ്ഹാഖ് (അ) – ജനിക്കുവാന്‍ പോകുന്നുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുക
C. ഇബ്രാഹീം(അ)ക്കും ഹാജറ ബീവിക്കും ഒരു പുത്രന്‍ – ഇസ്‌മാഈൽ (അ) – ജനിക്കുവാന്‍ പോകുന്നുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുക
D. ഇബ്രാഹീം (അ) നബിയെ അഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തുക

5) ലൂഥ് (അ) നബിയുടെ രാജ്യം നശിപ്പിക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് മലക്കുകൾ പറഞ്ഞത് ആരെയാണ് ?

A. ലൂഥ് (അ) നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും
B. ലൂഥ് (അ) നബിയുടെ ഭാര്യയെ
C. ലൂഥ് (അ) നബിയെയും അദ്ദേഹത്തിന്റെ വീട്ടുകാരെ ഒഴിച്ച് ബാക്കിയുള്ളവരെ
D. ലൂഥ് (അ) നബിയെയും അദ്ദേഹത്തിന്റെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും

6) ‘പേടിക്കേണ്ട, വ്യസനിക്കുകയും വേണ്ട’; എന്ന് ആര് ആരോട് പറഞ്ഞു ?

A. മലക്കുകൾ ലൂഥ് (അ) നബിയോട്
B. ലൂഥ് (അ) നബി അദ്ദേഹത്തിന്റെ വീട്ടുകാരോട്
C. ലൂഥ് (അ) നബി അദ്ദേഹത്തിന്റെ പെൺമക്കളോട്
D. മലക്കുകൾ ഇബ്‌റാഹിം നബിയോടും പത്നി സാറബീവിയോടും

7) ലൂഥ് (അ) നബിയുടെ ജനത തോന്നിയവാസം പ്രവര്‍ത്തിച്ചു വന്നതിനാൽ അല്ലാഹു അവർക്ക് ………….

A. ഒരു പൊട്ടിത്തെറിയിറക്കി
B. ആകാശത്തിൽ നിന്ന് ഒരു ആപത്ത് ഇറക്കി
C. കാറ്റും കോളുമായി മഹാപ്രളയമുണ്ടാക്കി
D. ഇടിത്തീയുടെ ശിക്ഷ തന്നെ നൽകി

8) മദ് യൻകാരുടെ പ്രവാചകൻ ശുഐബ് (അ) അദ്ദേഹത്തിന്റെ ജനതയോട് പറഞ്ഞതെന്താണ് ?

A. നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക
B. നിങ്ങൾ അന്ത്യദിനത്തെ പ്രതീക്ഷിക്കുക (ഭയപ്പെടുക)
C. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് നാട്ടില്‍ കുഴപ്പമുണ്ടാക്കരുത്
D.എല്ലാം ശരിയാണ്

9) ശുഐബ് നബി(അ)യെ വ്യാജമാക്കിയപ്പോൾ അവരെ പിടികൂടിയ ശിക്ഷയും, ശേഷം അവരുടെ അവസ്ഥയും എന്തായിരുന്നു ?

A. പൊട്ടിത്തെറി – വൈക്കോല്‍ തുരുമ്പുപോലെയായി
B. കഠിനകമ്പനം – വസതികളില്‍ ചത്തൊടുങ്ങിയവരായി
C. ഭൂകമ്പം – വാസസ്ഥലങ്ങളില്‍ മുമ്പ് ഇല്ലാത്ത വിധം ഉന്മൂലനം ചെയ്യപ്പെട്ടു
D. ഘോരശബ്ദം – ഈന്തപ്പനത്തടിപോലെ മറിഞ്ഞു വീണു

10) ആദും സമൂദും നശിക്കാനുള്ള കാരണമായി വചനത്തിൽ പ്രസ്താവിക്കുന്നത് എന്ത് ?

A. അവരുടെ പ്രവൃത്തികളെ പിശാച് അവർക്ക് ഭംഗിയാക്കികൊടുത്തു, അങ്ങനെ ശരിയായ മാര്‍ഗ്ഗത്തില്‍ നിന്ന് പിശാച് അവരെ തടഞ്ഞു.
B. അവർക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ ആർത്തി പൂണ്ട് അവർ അഹങ്കാരികളായി
C. അവരിലേക്ക് വന്ന പ്രവാചകന്മാരെ ധിക്കരിച്ചു, അവരെ ഗൂഢമായി വധിക്കാനൊരുങ്ങി
D. അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിച്ചു, ദൃഷ്ടാന്തങ്ങളെ പരിഹസിച്ചു, പ്രവാചകന്മാരെ കൊല ചെയ്തു

11) ‘അവര്‍ നാട്ടില്‍ അഹംഭാവം നടിച്ചു, നമ്മെ തോൽപ്പിച്ചു മുൻകടക്കുന്നവരായിരുന്നില്ല’
അവർ എന്ന് അല്ലാഹു വിശേഷിപ്പിച്ചത് ആരെയാണ് ?

A. ഖാറൂനിനെയും ഫിർഔനിനെയും ഹാമാനെയും
B. ആദ്, ഥമൂദ് നിവാസികളെ
C. ലൂത്ത് നബിയുടെ ജനതയെയും ശുഐബ് നബിയുടെ ജനതയെയും
D. ഖുർആൻ വചനങ്ങളെ പരിഹസിച്ചവരെ

12) അല്ലാഹുവിന്റെ വിവിധ ശിക്ഷാ രീതികളെ പറ്റി വചനത്തിൽ പരാമർശിക്കുന്നുണ്ടല്ലോ; ഓരോ ശിക്ഷയും അത് നൽകപ്പെട്ട ആളുകളും സമൂഹങ്ങളും നൽകിയവയിൽ യോജിക്കാത്തത് കണ്ടുപിടിക്കുക.

A. ചരല്‍ക്കാറ്റ് – ലൂഥ് (അ) നബിയുടെ രാജ്യക്കാർ
B. ഘോരശബ്ദം- മദ്‌യൻ, ഥമൂദ്‌ നിവാസികൾ
C. ഭൂമിയില്‍ ആഴ്ത്തുക – ഹാമാൻ
D. മുക്കി നശിപ്പിക്കല്‍ – നൂഹ് (അ) നബിയുടെ ജനത, ഫിര്‍ഔനും സൈന്യവും

13) അല്ലാഹുവിനു പുറമെ ഏതെങ്കിലും രക്ഷാകര്‍ത്താക്കളെ സ്വീകരിച്ചിട്ടുള്ളവരെ അല്ലാഹു ഉപമിക്കുന്നത് എന്തിനോടാണ് ?

A. വലകെട്ടി വീടുണ്ടാക്കിയ എട്ടുകാലിയോട്
B. ദുർബലരായ കാലികളോട്
C. നാൽകാലികളായ മിണ്ടാപ്രാണികളോട്
D. കെട്ടുറപ്പുള്ള ഒരു വീടിനോട്

14) അത്തരം ഉപമ നടത്താൻ ഉള്ള കാരണവും അല്ലാഹു ആയത്തിൽ വ്യക്തമാക്കുന്നുണ്ട്, എന്താണത് ?

A. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബ്ബലമായതു എട്ടുകാലിയുടെ വീടുതന്നെ
B. കാലികൾ എല്ലാകാലത്തും ദുർബലരാണ്
C.മിണ്ടാപ്രാണികളായ നാൽകാലികളെ പോലെ മിണ്ടാൻ സാധിക്കാത്തവരാണ് ആ വിഗ്രങ്ങളും
D. കെട്ടുറപ്പുള്ള വീടുകളിൽ ഖുർആൻ പാരായണം ചെയ്യപ്പെടാത്തതിനാൽ

15) ഓരോന്നും അതതിന്‍റെ ചിട്ടയും ക്രമവും അനുസരിച്ച്, നീക്കുപോക്കും, ഏറ്റക്കുറവും കൂടാതെ, യുക്തവും ലക്ഷ്യപൂര്‍ണ്ണവുമായ വിധത്തില്‍ സൃഷ്ടിച്ചിട്ടുള്ളതിനെ ഉദ്ദേശിച്ചാണ് ……………….. എന്നു വചനത്തിൽ പറഞ്ഞിരിക്കുന്നത്.

A. അറിവുള്ളവരല്ലാതെ ചിന്തിച്ച് മനസ്സിലാക്കുകയില്ല
B. ആകാശഭൂമികളെ സൃഷ്ടിച്ചു
C. മുറപ്രകാരം സൃഷ്ടിച്ചു
D. സത്യവിശ്വാസികള്‍ക്ക് ദൃഷ്ടാന്തമുണ്ട്

——————————————
© Saudi Indian Islahi Center

❇♦❇♦❇♦❇♦❇♦