ആറാം ഘട്ടം – ചോദ്യങ്ങൾ-(Campaign2)

🔖 വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇
📚 ആറാംഘട്ടം ക്യാമ്പയിൻ #2

സൂറ: അങ്കബൂത്ത് 14 മുതൽ 27 വരെ

📝 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം 👇

🕰 🇸🇦 2024 ജൂൺ 23 ഞായർ വൈകീട്ട് 7 വരെ (🇮🇳 രാത്രി 9.30 വരെ)

🌀ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇

https://velichamsaudionline.com/
——————————————
1) നൂഹ് നബി(അ)യുടെ തൗഹീദി പ്രബോധന കാലഘട്ടമായിരുന്ന 950 വർഷങ്ങളെ ഖുർആൻ പരിചയപ്പെടുത്തുന്നത് എങ്ങിനെയാണ് ?

A. തൊള്ളായിരം സംവത്സങ്ങളും, ശേഷം അൻപത് അധികരിച്ചു
B. അൻപത് സംവത്സരം ഒഴിച്ച് ആയിരം കൊല്ലം
C. ചോദിക്കുന്ന (അഥവാ അന്വേഷിക്കുന്ന) വർക്ക് ശരിക്കും തൊള്ളായിരത്തി അൻപത് വർഷം
D. ഒൻപത് യുഗങ്ങളും കൂടെ അൻപത് സംവത്സങ്ങളും

2) നൂഹ് നബി(അ)യുമായി ബന്ധപ്പെടുത്തി എന്തിനെപ്പറ്റിയാണ് ‘അല്ലാഹു ലോകര്‍ക്കു ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്‌തു’ എന്ന് പറഞ്ഞത് ?

A. അദ്ദേഹം നിർമ്മിച്ച കപ്പലിനെ
B. അദ്ദേഹം പ്രബോധനം ചെയ്‌ത സുദീർഘമായ കാലഘട്ടത്തെ
C. അദ്ദേഹത്തെയും വിശ്വാസികളെയും കപ്പലിൽ രക്ഷപ്പെടുത്തിയ സംഭവത്തെ
D. അദ്ദേഹത്തിനും ജനതക്കും ആയുസ് അധികരിപ്പിച്ചതിനെ

3) ദീര്‍ഘിച്ച കാലത്തെ പ്രബോധനം അദ്ദേഹം നടത്തിയിട്ടും വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് നൂഹ് നബി(അ)യിൽ വിശ്വസിച്ചത്. ഇത് ഏറെക്കുറെ ……………. ആണെന്ന് പറയപ്പെടുന്നു.

A. 80
B. 333
C. 888
D. 444

4) നൂഹ് നബി(അ)യുമായി ബന്ധപ്പെടുത്തി ശരിയായ പ്രസ്‌താവനയേത് ?

A. ദീര്‍ഘകാലം പ്രബോധനം നടത്തിയിട്ടും വളരെ കുറഞ്ഞ ആളുകള്‍ മാത്രം അദ്ദേഹത്തിൽ വിശ്വസിച്ചു.
B.അല്ലാഹുവിന്റെ കല്‍പനപ്രകാരം അദ്ദേഹം കപ്പല്‍ നിര്‍മ്മിച്ചു
C. തുടര്‍ന്ന് ജലപ്രളയമുണ്ടായി, നബിയെയും കപ്പലിലുള്ളവരെയും അല്ലാഹു രക്ഷപ്പെടുത്തി
D. എല്ലാം ശരിയാണ്

5) ഇബ്‌റാഹിം നബി (അ) തന്റെ ജനതയോട് പറഞ്ഞത് എന്തായിരുന്നു ?

A. നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, അവനെ സൂക്ഷിക്കുകയും ചെയ്യുക
B. റബ്ബിനെ ആരാധിക്കാൻ മടിയില്ലാത്ത ഒരു വിഭാഗം അവന്റെ അടുക്കൽ തന്നെയുണ്ട്
C. നിങ്ങൾ അവനെ ആരാധിച്ചില്ലെങ്കിലും അല്ലാഹുവിന്റെ പ്രതാപത്തിന് ഒരു കുറവും വരുന്നില്ല
D. ആരാണ് അല്ലാഹു എന്ന് നിങ്ങൾ അന്വേഷിച്ചു കണ്ടെത്തുക

6) ഇബ്രാഹീം നബി(അ) തന്റെ ജനതയോട് പറഞ്ഞു; ‘നിങ്ങള്‍ അല്ലാഹുവിനു പുറമെ ………………….. ആരാധിച്ചു വരുന്നത്’

A. മഹാന്മാരെയാണ്
B. സൂര്യനെയാണ്
C. വിഗ്രഹങ്ങളെയാണ്
D. മലക്കുകളെയാണ്

7) സ്വന്തം കൈകളാല്‍ നിര്‍മ്മിക്കപ്പെട്ടതും, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവില്ലാത്ത നിര്‍ജ്ജീവ വസ്തുക്കളെ ദൈവങ്ങളെന്ന് നിശ്ചയിച്ച് അവയെ ആരാധിക്കുന്നത് വ്യാജനിര്‍മ്മാണമാണെന്നാണ് ………………….. എന്ന പ്രയോഗം കൊണ്ട് ഉദേശിക്കുന്നത്.

A. അവ നിങ്ങള്‍ക്കു യാതൊരു ഉപജീവനവും അധീനമാക്കുന്നില്ല
B. നിങ്ങള്‍ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു
C. നിങ്ങള്‍ കളവാക്കുന്നവരും നിഷേധികളുമാണ്
D. നിങ്ങള്‍ കളവാക്കിയ പോലെ പല സമുദായങ്ങളും കളവാക്കുകയുണ്ടായിട്ടുണ്ട്

8) ‘പിന്നീട് അവനതു രണ്ടാമതും ആവര്‍ത്തിക്കുന്നു, നിശ്ചയമായും അത് അല്ലാഹുവിന് നിസ്സാരമാണ്’ ;
എന്തിനെയാണ് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത് ?

A. മരണത്തിനുശേഷം മനുഷ്യരെ പുനർസൃഷ്ടിക്കുന്നത്
B. വരണ്ടതായ ഭൂമിയെ മഴപെയ്യിച്ച് വീണ്ടും ഫലഭൂവിഷ്‌ടിയുള്ളതാക്കുന്നത്
C. മനുഷ്യൻ മണ്ണിൽ നിന്ന് പുറപ്പെട്ടത് പോലെ മണ്ണിലേക്ക് തന്നെ മടങ്ങുന്നത്
D. സസ്യങ്ങൾ വീണ്ടും വീണ്ടും മുളപ്പിക്കുന്നത്

9) ഭൂമിയില്‍ സഞ്ചരിച്ചു കൊണ്ട് എന്ത് നോക്കി മനസ്സിലാക്കുവാനാണ് അല്ലാഹു പറയുന്നത് ?

A. എങ്ങനെയാണ് അല്ലാഹു സൃഷ്ടി തുടങ്ങിയിരിക്കുന്നത് എന്നത്
B. ആരൊക്കെയാണ് അല്ലാഹു മുൻപ് നശിപ്പിച്ചത് എന്നത്
C. മുൻ കഴിഞ്ഞ സമൂഹങ്ങളുടെ ശക്തി എത്രയായിരുന്നുവെന്നത്
D. സഹജീവികളോട് സഹിഷ്‌ണുതയോടെ വർത്തിക്കേണ്ടത് എങ്ങനെയന്നത്

10) അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് ആശ വെടിഞ്ഞിരിക്കുന്നവർ ആരാണ് ?

A. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിച്ചവർ
B. അല്ലാഹുവിനെ കണ്ടു മുട്ടുന്നതിനെ അവിശ്വസിച്ചവർ
C. അല്ലാഹുവിനെ രക്ഷാകർത്താവായി സ്വീകരിച്ചവർ
D. എ യും സി യും ശരിയാണ്

11) ഇബ്‌റാഹിം(അ)യുടെ ഉപദേശത്തിന് അദ്ദേഹത്തിന്റെ ജനതയുടെ മറുപടി……………….. എന്ന് അവര്‍ പറഞ്ഞതല്ലാതെ മറ്റൊന്നും ആയിരുന്നില്ല.

A. അദ്ദേഹത്തിനായി തീകുണ്ഠാരങ്ങൾ ഒരുക്കുവീൻ
B. അദ്ദേഹത്തെ നാട് കടത്തുവീൻ
C. അദ്ദേഹത്തെ ഒറ്റപെടുത്തുവിൻ
D. അദ്ദേഹത്തെ കൊലപ്പെടുത്തുവിന്‍, അല്ലെങ്കില്‍ ചുട്ടെരിക്കുവിന്‍

12) ഇബ്‌റാഹിം നബിയുടെ ചരിത്രത്തിൽ നിന്നും ഏത് കാര്യവുമായി ബന്ധപ്പെട്ടാണ് വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട് എന്ന് പറഞ്ഞത് ?

A. അദ്ദേഹത്തെ നാട്ടിൽ നിന്ന് കല്ലെറിഞ്ഞു ഓടിച്ചത്
B. പിതാവിനോട് തെറ്റിപ്പിരിഞ്ഞു പോയപ്പോഴും ഇബ്രാഹീം നബി സലാം പറഞ്ഞത്
C. ഒന്നൊഴികെ എല്ലാ വിഗ്രഹങ്ങളെയും അദ്ദേഹം തച്ചുടച്ചത്
D. അഗ്നിയിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്

13) അല്ലാഹുവിനു പുറമെ അവർ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത് എന്തിന് വേണ്ടിയാണെന്നാണ് ഇബ്രാഹീം നബി (അ) അവരോട് പറഞ്ഞത് ?

A. അവർക്ക് ദൈവങ്ങളെ എപ്പോഴും കാണാനുള്ള താൽപര്യമുള്ളതിനാൽ
B. ഐഹിക ജീവിതത്തിൽ അവർ തമ്മിലുള്ള താല്പര്യത്തിന് വേണ്ടി മാത്രം
C. ദൈവികമായ ശാപ കോപങ്ങൾ തടയാൻ വേണ്ടി മാത്രം
D. ഏക ദൈവത്തിലേക്ക് നിങ്ങളെ അടുപ്പിക്കുമെന്ന നിങ്ങളുടെ പ്രതീക്ഷ

14) ഇബ്രാഹീം നബി(അ) യുടെ പ്രബോധനത്തിൽ വിശ്വസിച്ചത് ആരായിരുന്നു എന്നാണ് വചനത്തിൽ വന്നിട്ടുള്ളത് ?

A. സാറാ
B. ഹാജറ
C. ലൂഥ് (അ)
D. ഇസ്‌മാഈൽ (അ)

15) ഇബ്‌റാഹിം നബിയുമായി യോജിക്കാത്തത് ഏതാണ് ?

A. അദ്ദേഹത്തിന് ഇസ്ഹാഖിനെയും യഅ്ഖൂബിനെയും പ്രദാനം ചെയ്തു
B. അദ്ദേഹത്തിന്‍റെ സന്തതിയില്‍ പ്രവാചകത്വവും, വേദഗ്രന്ഥവും നൽകി
C. അദ്ദേഹത്തിന്‍റെ പ്രതിഫലം ഇഹത്തില്‍ നല്‍കി, പരലോകത്തിൽ അദ്ദേഹം സദ്‌വൃത്തന്മാരില്‍ പെട്ടവനുമാണ്
D. അദ്ദേഹത്തിന് രാജാധികാരവും പ്രവാചകന്മാരുടെ പിതാവെന്ന സ്ഥാനവും നൽകി

————————————
© Saudi Indian Islahi Center

❇♦❇♦❇♦❇♦❇♦