🔖 വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇
📚 ആറാംഘട്ടം ക്യാമ്പയിൻ #1
സൂറ: അങ്കബൂത്ത് 1 മുതൽ 13 വരെ
📝 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം 👇
🕰 🇸🇦 ജൂൺ 9 ഞായർ വൈകീട്ട് 3 വരെ (🇮🇳 വൈകീട്ട് 5.30 വരെ)
🌀ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
https://velichamsaudionline.com/
————————————
1) മനുഷ്യരുടെ ഒരു ധാരണയെ തിരുത്തിക്കൊണ്ടാണ് ഈ സൂറത്ത് ആരംഭിക്കുന്നത്.
എന്താണ് മനുഷ്യർ ധരിച്ചിരിക്കുന്നതായി വചനത്തിൽ സൂചിപ്പിച്ചത് ?
A. അല്ലാഹു മനുഷ്യരെ പിടികൂടുകയില്ലെന്ന്
B. അല്ലാഹു മനുഷ്യരെ പരീക്ഷിക്കാതെ വിട്ടു കളയുമെന്ന്
C. വിശ്വാസികളായി എന്ന് പറയുന്നത് കൊണ്ട് മാത്രം മനുഷ്യർ പരീക്ഷിക്കപ്പെടാതെ വിട്ടു കളയപ്പെടുമെന്ന്
D. സത്യം പറഞ്ഞവരെയും വ്യാജം പറഞ്ഞവരെയും അല്ലാഹു വേർതിരിക്കുകയില്ലെന്ന്
2) വിശ്വാസികള്‍ പലവിധ പരീക്ഷണങ്ങളെയും നേരിടേണ്ടിവരും. ‘മുമ്പുണ്ടായിരുന്ന സത്യവിശ്വാസികളും അങ്ങനെ പരീക്ഷണങ്ങള്‍ക്കു വിധേയരാകേണ്ടി വന്നിട്ടുണ്ട്’;
വിശ്വാസികളെ അല്ലാഹു പരീക്ഷിക്കുന്നത് എന്തിനു വേണ്ടിയാണ് ?
A. വിശ്വാസികൾ എന്നും ദുർബല വിഭാഗമായിരുന്നതിനാൽ
B. സത്യം പറഞ്ഞവരെയും വ്യാജം പറയുന്നവരെയും വ്യക്തമായി അറിയാനും അവരെ വേര്‍തിരിക്കാനും
C. കുറ്റവാളികളായ ആളുകള്‍ക്ക് തല്‍ക്കാലം രക്ഷപ്പെടാൻ അവസരമൊരുക്കാൻ
D. വിശ്വാസികളുടെ ക്ഷമ നഷ്ടപെടുത്താനും അവർ അല്ലാഹുവിനോട് ധൃതി കൂട്ടാനും
3) ‘തിന്മകള്‍ പ്രവര്‍ത്തിക്കുന്നവർ അല്ലാഹുവിനെ തോല്‍പിച്ചു കളയാമെന്ന് ധരിച്ചിട്ടുണ്ടെങ്കിൽ അവരുടെ വിധി എത്ര ചീത്ത’ എന്ന പരാമർശത്തിൽ നിന്നും എന്ത് മനസിലാക്കാം?
A. അവർ വിധി കൽപിച്ചത് അവർക്കെതിരാണ്
B. അവർ ഇവിടെ വെച്ച് പിടിക്കപെടാൻ സാധ്യത കുറവാണ്
C. അവർ ധരിച്ചത് തെറ്റാണ്, എന്നാൽ അവർക്ക് അവരുടെ ചെയ്‌തികൾക്ക് ഒഴിവു കഴിവുകൾ സമർപ്പിക്കാൻ അല്ലാഹുവിങ്കൽ അവസരമുണ്ട്
D. കുറ്റവാളികളുടെ ആ വിചാരം തെറ്റാണ്, അല്ലാഹു അവരുടെമേല്‍ തക്ക ശിക്ഷാ നടപടി എടുക്കുക തന്നെ ചെയ്യും
4) അല്ലാഹുവിന്റെ ദീനിൽ അടിയുറച്ചു നിൽക്കുമ്പോൾ സത്യവിശ്വാസികൾക്ക് അനുഭവിക്കേണ്ടി വരുന്ന പരീക്ഷണങ്ങളിൽ പെട്ടതാണ് ……
A. അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യൽ
B. സ്വരാജ്യം ത്യജിച്ചു ഹിജ്‌റ പോകൽ
C. ധനത്തിലും ദേഹത്തിലും മാനത്തിലും നേരിടുന്ന കഷ്ടതകൾ
D. എല്ലാം ശരിയാണ്
5) “ഞങ്ങള്‍ക്കു ഖുറൈശികളുടെ മര്‍ദ്ദനം കഠിനമായിത്തീര്‍ന്നപ്പോള്‍, ഞങ്ങള്‍ക്കു വേണ്ടി അവിടുന്നു പ്രാര്‍ത്ഥിക്കുന്നില്ലേ ” എന്നിങ്ങനെ ആവലാതിപ്പെട്ട സ്വഹാബി ആരായിരുന്നു ?
A. സൈദ് ബ്നു ദസ്‌ന (റ)
B. സുഹൈബ് റൂമി (റ)
C. ഖബ്ബാബ് ബ്നുൽ അറത് (റ )
D. ബിലാൽ ബ്നു റബാഹ് (റ)
6) ആർക്കാണ് അല്ലാഹു അവരുടെ തിന്‍മകളെ പൊറുത്ത് മായിച്ചു കൊടുക്കുന്നത് ?
A. വിശ്വസിച്ചവർക്ക്
B. തെറ്റുചെയ്യാത്തവർക്ക്
C. വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവർക്ക്
D. കർമ്മൾ അധികമായോ ഇരട്ടിയായോ ചെയ്തവർക്ക്
7) മന്വഷ്യനോട് തന്റെ മാതാപിതാക്കൾക്ക് നന്മ ചെയ്യുവാൻ അല്ലാഹു ആജ്ഞ നൽകിയിരിക്കുന്നു. വചനത്തിൽ ‘നന്മ’ എന്ന് അർത്ഥം ലഭിക്കാൻ ഉപയോഗിച്ച പദം ഏതാണ് ?
A. ബിർറ് بِرّ
B. ഹുസ്ന് حُسْن
C. ഖൈർ خَيْر
D. ജൂദ് جُود
8) മാതാപിതാക്കൾ അല്ലാഹുവിൽ പങ്ക് ചേർക്കുന്ന കാര്യങ്ങൾക്ക് നിർബന്ധിച്ചാൽ തീർച്ചയായും അവരെ ……….. ?
A. വെടിഞ്ഞു പോരണം
B. ശകാരിക്കണം
C. അനുസരിക്കരുത്
D. പരിചരിക്കരുത്
9) ഒരേ വചനത്തിൽ പറഞ്ഞ മൂന്ന് കാര്യങ്ങളെ ചുവടെ ചേർക്കുന്നു.
പ്രസ്‌തുത വചനത്തിൽ വന്നിട്ടില്ലാത്ത ഒന്നാണ് ……….
A. മാതാപിതാക്കൾ ശിർക്ക് ചെയ്യാൻ നിർബന്ധിച്ചാൽ അവരെ അനുസരിക്കരുത്
B. മാതാപിതാക്കൾക്ക് നന്‍മ ചെയ്യുവാന്‍ അല്ലാഹു ആജ്ഞ നല്‍കിയിരിക്കുന്നു
C. മാതാപിതാക്കളോട് ”ഛെ” എന്ന് പോലും പറയരുത്
D. അല്ലാഹുവിന്റെ അടുത്തേക്കാണ് എല്ലാവരുടെയും മടക്കം
10) “എന്റെ ഉമ്മാ, നിങ്ങള്‍ നൂറുവട്ടം മരിച്ചാലും എനിക്ക് എന്റെ മതം വിടുവാന്‍ നിവൃത്തിയില്ല” ഇപ്രകാരം അവിശ്വാസിയായിരുന്ന തന്റെ ഉമ്മയോട് പ്രഖ്യാപിച്ച സ്വഹാബിവര്യൻ ആരായിരുന്നു ?
A. സഅദ് ബ്നു ഉബാദ (റ)
B. സഅദ് ബ്നു അബീ വഖാസ് (റ)
C. സഅദ് ബ്നു ഫദ്ൽ (റ)
D. സഅദ് ബ്നു മുആദ് (റ)
11) ആരായിരുന്നു ഹംന ബിൻത് അബൂ സുഫിയാൻ ?
A. മകൻ ഇസ്‌ലാം വിടാതെ ഭക്ഷണം കഴിക്കുയില്ലെന്ന് ശപഥം ചെയ്ത സ്ത്രീ
B. ഇസ്‌ലാമിന് വേണ്ടി കുടുംബം ത്യജിക്കേണ്ടി വന്നവർ
C. മദീനയിൽ നബിക്കും മുഹാജിറുകൾക്കും സഹായവുമായി ഓടിനടന്നവൾ
D. പ്രവാചകനെ വധിക്കാനായി ഓരോ ഗോത്രത്തിൽ നിന്നും ആളുകളെ നിശ്ചയിച്ചവൾ
12) ‘ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുകയും അല്ലാഹുവിന്റെ കാര്യത്തില്‍ വല്ല ഉപദ്രവവും ബാധിച്ചാല്‍, ജനങ്ങളുടെ പരീക്ഷണം [മര്‍ദ്ദനം] അവര്‍ അല്ലാഹുവിന്റെ ശിക്ഷക്കു സമമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു’;
ഇത് പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ് ?
A. യഥാര്‍ത്ഥവിശ്വാസി (മുഅ്മിന്‍)
B. അവിശ്വാസി (കാഫിര്‍)
C. കപടവിശ്വാസി (മുനാഫിഖ്)
D. ബി യും സി യും
13) “നിങ്ങൾ ഞങ്ങളുടെ മാർഗം പിൻപറ്റുവീൻ, നിങ്ങളുടെ തെറ്റ് കുറ്റങ്ങൾ ഞങ്ങൾ ഏറ്റെടുത്ത് കൊള്ളാം”
ഇത് ആര് ആരോട് പറയുന്നതാണ് ?
A. അവിശ്വാസികള്‍ സത്യവിശ്വാസികളോട്
B. കപട വിശ്വാസികൾ വിശ്വാസികളോട്
C. സത്യവിശ്വാസികള്‍ അവിശ്വാസികളോട്
D. പുരോഹിതന്മാർ അവരെ പിൻപറ്റാൻ വേണ്ടി ജനങ്ങളോട്
14) “നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗം പിന്‍പറ്റുവിന്‍, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കുകയും ചെയ്‌തുകൊള്ളാം“ എന്നതിന് അല്ലാഹു നൽകിയിട്ടുള്ള മറുപടിയാണ് ………
A. അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ അവര്‍ ഏറ്റെടുക്കുന്നവരല്ല
B. അവരുടെ പ്രതിഫലങ്ങളില്‍ അതു യാതൊരു കുറവും വരുത്തുന്നതല്ല
C. അവരുടെ കുറ്റങ്ങളില്‍ അതു യാതൊരു കുറവും വരുത്തുകയില്ല
D. ഖിയാമത്തു നാള്‍വരെ അവനെ പിന്‍പറ്റുന്നവരുടെ കുറ്റങ്ങൾ അവര്‍ വഹിക്കുന്നതാണ്
15) സ്വയം ദുര്‍മ്മാര്‍ഗ്ഗത്തില്‍ പതിക്കുകയും മറ്റുള്ളവരെക്കൂടി വഴി പിഴപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ കൂടുതല്‍ കുറ്റഭാരം വഹിക്കേണ്ടി വരും എന്ന് ആശയം നൽകുന്ന വചന ഭാഗം ഏത്?
A. അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ അവര്‍ ഏറ്റെടുക്കുന്നവരല്ല
B. തങ്ങളുടെ ഭാരങ്ങളും അവര്‍ വഹിക്കേണ്ടതായിവരും
C. തങ്ങളുടെ ഭാരങ്ങളോടൊപ്പം വേറെ കുറെ ഭാരങ്ങളും തീര്‍ച്ചയായും അവര്‍ വഹിക്കേണ്ടതായിവരും
D. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഖിയാമത്തുനാളില്‍ അവര്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും
————————————
© Saudi Indian Islahi Center
❇♦❇♦❇♦❇♦❇♦
