🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇
📕സൂറത്തുൽ ഖസസ്
22 മുതൽ 44 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
http://velichamonline.islahiweb.org
❇♦❇♦❇♦❇♦❇♦
1) മദ്‌യന്‍റെ നേരെ യാത്ര തിരിച്ചപ്പോൾ മൂസാ (അ) പറഞ്ഞതെന്തായിരുന്നു ?
A. എന്റെ റബ്ബ് എന്നെ ശരിയായ മാർഗത്തിൽ നയിച്ചതാണ്
B. എന്റെ റബ്ബ് എന്റെ വഴിയെ തടസ്സപ്പെടുത്തുകയില്ല
C. എന്റെ റബ്ബ് കാണിച്ചു തന്ന വഴിയെ ഞാൻ പോകുന്നു
D. എന്‍റെ റബ്ബ് എന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ നയിച്ചു തന്നേക്കാം
2) മദ്‌യനിലെ വെള്ളത്താവളത്തിങ്കൽ മൂസാ(അ) വന്നപ്പോൾ കണ്ട കാഴ്ച എന്തായിരുന്നു ?
A. ഒരു കൂട്ടം മനുഷ്യർ കന്നുകാലികൾക്ക് വെള്ളം കൊടുക്കാൻ അവരുടെ ഇടയന്മാരെ കാത്ത് നിൽക്കുന്നതായി കണ്ടു
B. കാലികൾക്ക് വെള്ളം കൊടുക്കാൻ പുരുഷന്മാരും സ്ത്രീകളും വെവ്വേറെയായി വരി നിൽക്കുന്നത് കണ്ടു
C. കാലികൾക്ക് വെള്ളം കൊടുക്കാൻ വന്ന സ്ത്രീകൾക്ക് മുൻഗണന ക്രമത്തിൽ വെള്ളമെടുക്കാൻ പുരുഷന്മാർ മാറി നിൽക്കുന്നതായി കണ്ടു
D. ഒരു കൂട്ടം മനുഷ്യർ കാലികൾക്ക് വെള്ളം കൊടുക്കുന്നതായും, തൊട്ടപ്പുറത്തായി രണ്ട് സ്ത്രീകൾ തങ്ങളുടെ ആടുകളെ തടഞ്ഞുവെച്ചുകൊണ്ടിരിക്കുന്നതായും കണ്ടു
3) ‘ഞങ്ങളുടെ പിതാവാകട്ടെ ഒരു വലിയ വൃദ്ധനുമാകുന്നു’; ആടുകൾക്ക് വെള്ളം നൽകാൻ കഴിയാതെ മാറി നിൽക്കുന്ന രണ്ട് സ്ത്രീകൾ മൂസാ(അ)യോട് ഇപ്രകാരം പറഞ്ഞതിന്റെ ആവശ്യമെന്താണ് ?
A. തങ്ങളുടെ പിതാവിനെ കാണാൻ അദ്ദേഹത്തെ വീട്ടിലേക്ക് വരുത്താമെന്നുദ്ദേശിച്ച് പറഞ്ഞതാണ്
B. തങ്ങളുടെ വീട്ടില്‍നിന്ന് ആടുകളേയും കൊണ്ടു പോരുവാന്‍ പറ്റിയ ആള്‍ വേറെയില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ
C. തങ്ങളുടെ പിതാവ് ഒരു പ്രായമേറിയവനാണെന്ന് അദ്ദേഹത്തെ വെറുതെ ഒന്നറിയിക്കാൻ
D. തങ്ങൾക്ക് പിതാവ് മാത്രമേയുള്ളൂ മാതാവ് ഇല്ലാ എന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ
4) ‘ഫഖീർ’ (فَقِيرٌ) എന്ന് മൂസാ(അ) ഉദേശിച്ചത് ആരെയാണ്, എന്തുകൊണ്ട് ?
A. പെൺകുട്ടികളെ, ആടുകൾക്ക് വെള്ളം നൽകാനാവാതെ തടഞ്ഞു നിർത്തപ്പെട്ടതിനാൽ
B. പെൺകുട്ടികളുടെ പിതാവിനെ, അദ്ദേഹം അങ്ങേയറ്റം വൃദ്ധനായതിനാൽ
C. കഹ്ഫിൽ പരാമർശിച്ച മോശ പ്രവാചകന്റെ ഭൃത്യനെ, അദ്ദേഹം ഭൃത്യനായതിനാൽ
D. മൂസാ(അ)യെ തന്നെ, ഫറോവയിൽ നിന്ന് രക്ഷപെട്ട് മദ്‌യനിലെത്തിയ അദ്ദേഹത്തിന് ഏതെങ്കിലും വിധേനയുള്ള സഹായത്തിന് ആവശ്യക്കാരായതിനാൽ
5) മൂസാ നബിയെ വീട്ടിലേക്ക് ക്ഷണിക്കാൻ പോയ യുവതി ലജ്ജാഭാവത്തോടെ പോയതിന്റെ കാരണമെന്താണ് ?
A. നേരത്തെ അവർ രണ്ട് പേരായിരുന്നു, എന്നാൽ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കാൻ ഒറ്റക്ക് പോകേണ്ടി വന്നതിനാൽ
B. മിക്കവാറും തന്റെ പിതാവ് മൂസാ(അ) എന്ന യുവാവിനെ തനിക്ക് വിവാഹം ആലോചിക്കുമെന്ന മുൻ ധാരണയുള്ളതിനാൽ
C. അപരിചിതനായ ഒരു യുവാവിന്‍റെ അടുക്കല്‍ മാന്യയും സുശീലയുമായ ഒരു യുവതി ചെല്ലേണ്ടിവരുമ്പോള്‍ ഉണ്ടായിരിക്കേണ്ട ലജ്ജാശീലവും അച്ചടക്കവും അവൾക്കുള്ളതിനാൽ
D. അവൾക്ക് യുവാവായ മൂസാ(അ)യോട് ആദ്യ കാഴ്ച്ചയിൽ തന്നെ പ്രണയം തോന്നിയതിനാൽ
6) മൂസാ(അ)യുടെ കഥകൾ കേട്ടതിന് ശേഷം വൃദ്ധാനായ ആ മനുഷ്യൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചത് എന്ത് പറഞ്ഞു കൊണ്ടാണ് ?
A. ‘താങ്കൾ ഭയപ്പെടേണ്ട, അക്രമികളായ ജനതയിൽ നിന്ന് താങ്കൾ രക്ഷപ്പെട്ടിരിക്കുന്നു ‘
B. താങ്കൾക്ക് ആശ്വസിക്കാം, താങ്കൾ അനുയോജ്യമായ സ്ഥലത്ത് തന്നെയാണ് വന്നെത്തിയിരിക്കുന്നത്
C. താങ്കൾ ഭയപ്പെടേണ്ടതില്ല, അൽപകാലം ഇവിടെ താമസിക്കാം, എന്നാലും ഇവിടം വിടുന്നതായിരിക്കും ഏറ്റവും ഉചിതം
D. താങ്കൾക്ക് ഒരു ഭയവും വേണ്ട, ഇവിടെയുള്ള ആളുകൾ താങ്കൾക്ക് സംരക്ഷണം നൽകുന്നതാണ്
7) മദ്‌യനിലെ പെൺകുട്ടികളുടെ പിതാവായിരുന്ന മാന്യവൃദ്ധന്‍ ആരായിരുന്നുവെന്ന അഭിപ്രായങ്ങളോട് യോജിക്കാത്തത് തെരഞ്ഞെടുക്കുക
A. അദ്ദേഹം ശുഐബ് (അ) നബിയായിരുന്നു
B. അദ്ദേഹം ശുഐബു (അ) നബിയുടെ കുടുംബത്തില്‍പെട്ട ‘യഥിറുൻ’ ആയിരുന്നു
C. അദ്ദേഹം ഇബ്രാഹീം (അ) നബിയുടെ സമകാലീനനായിരുന്നു
D. അദ്ദേഹം ഒരു മഹാനും ഭക്തനുമായിരുന്നു
8) ഒരു കൂലിക്കാരനുണ്ടായിരിക്കേണ്ട പ്രധാന രണ്ട് ഗുണങ്ങളെ മാന്യവൃദ്ധന്റെ ഒരു മകൾ എടുത്തുപറയുന്നുണ്ട്, എന്താണവ ?
A. ധാരാളം അനുഭവമുള്ളവനും നന്നായി അദ്ധ്വാനിക്കുന്നവനും
B. സുമുഖനും സുശീലനും
C. സൽസ്വഭാവമുള്ളവനും ദുഷ് പേര് കേൾപ്പിക്കാത്തവനും
D. ശക്തിമാനും വിശ്വസ്തനും
9) മാന്യ വൃദ്ധൻ തന്റെ മക്കളിലൊരുവളെ മൂസാ(അ)ക്ക് വിവാഹം ചെയ്തു കൊടുക്കാൻ തയ്യാറായി; എന്നാൽ അതിന് അദ്ദേഹം മുന്നോട്ടു വെച്ച നിബന്ധന എന്തായിരുന്നു ?
A. ആദ്യത്തെ എട്ട് വർഷം വൃദ്ധന് വേണ്ടി കൂലിവേല ചെയ്യുകയും പിന്നീട് പത്തുവര്‍ഷം അതിൽ നിന്ന് മാറി നിൽക്കുകയും ചെയ്യുക
B. മൂസാ(അ) വൃദ്ധന് വേണ്ടി ചുരുങ്ങിയത് എട്ട് വർഷം കൂലിവേല ചെയ്യണം, മൂസാ(അ) വകയായി പത്തുവര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്യാം.
C. വൃദ്ധന്റെ മരണം വരെ ആ നാട്ടിൽ കഴിയുകയും അവർക്ക് വേണ്ടി കൂലിവേല ചെയ്യുകയും ചെയ്യുക, എന്നാൽ ഏട്ടു വർഷത്തിൽ അധികരിക്കരുത്.
D. മൂസാ(അ) നിർബന്ധമായും പത്ത് വർഷം വൃദ്ധന് വേണ്ടി കൂലിവേല ചെയ്യുക
10) ‘ത്വൂര്‍’ പര്‍വ്വതത്തിന്‍റെ ഭാഗത്ത് നിന്ന് മൂസാ(അ) തീ ദർശിച്ചപ്പോൾ അതിൽ നിന്ന് അദ്ദേഹം പ്രതീക്ഷിച്ചത് എന്തായിരുന്നു ?
A. വല്ല വാർത്തമാനമോ, തീക്കായാൻ വേണ്ട ഒരു തീക്കൊള്ളിയോ വീട്ടുകാർക്ക് കൊണ്ടുവന്നു കൊടുക്കാം
B. ഉറങ്ങാനുള്ള സത്രവും അവർക്ക് വേണ്ട ഭക്ഷണവും അവിടെ കണ്ടേക്കാം
C. തനിക്കും കുടുംബത്തിനും ഭക്ഷണം പാകം ചെയ്യാൻ വേണ്ട തീ ലഭിച്ചേക്കാം
D. അല്ലാഹുവിനോട് സംസാരിക്കാൻ അവസരമുണ്ടാകും
11) ‘ത്വൂര്‍’ പര്‍വ്വതത്തിന്‍റെ ഭാഗത്തുനിന്നു ഒരു തീ ദര്‍ശിച്ചു അതിനടുത്ത് ചെന്നപ്പോള്‍ മൂസാ(അ) യഥാർത്ഥത്തിൽ അനുഭവിച്ചത് എന്തായിരിക്കുന്നു?
A. അവിടെ ആകെ പ്രകാശ പൂരിതമായി, ശേഷം മൂസ(അ) അല്ലാഹുവിനെ അവിടെ ദർശിച്ചു
B. ഒരശരീരി കേട്ട മൂസ(അ) പിന്തിരിഞ്ഞോടി, പിന്നീട് തിരിഞ്ഞു നോക്കി
C. അല്ലാഹുവിന്‍റെ സംസാരം കേട്ടാസ്വദിക്കുവാനുള്ള മഹാഭാഗ്യം മൂസാ (അ) നബിക്കു സിദ്ധിച്ചു
D. ഒരശരീരി കേട്ട മൂസ(അ) തീയിൽ നിന്നും ഒരു തീക്കൊള്ളിയെടുത്തു താഴെ ഇട്ടു, അപ്പോളതാ ഒരു പാമ്പ്.
12) ‘നിന്‍റെ വടി നിലത്ത് ഇടുക’ എന്ന് മൂസാ(അ)യോട് പറയപ്പെട്ടു. അദ്ദേഹം വടി നിലത്തിട്ടു. ശേഷം നടന്ന കാര്യങ്ങളിൽ ഈ സൂറത്തിൽ നിന്നുമല്ലാത്ത പരാമർശമാണ് ………………
A. അത് (വടി) ഒരു ചെറു സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി അദ്ദേഹം കണ്ടു
B. അദ്ദേഹം പിന്നോക്കം തിരിഞ്ഞുപോന്നു; പിമ്പോട്ടു നോക്കിയതു പോലുമില്ല
C. ‘എന്‍റെ ദൗത്യങ്ങള്‍കൊണ്ടും എന്‍റെ സംസാരംകൊണ്ടും ഞാന്‍ നിന്നെ മനുഷ്യരെക്കാള്‍ ശ്രേഷ്ഠമാക്കിയിരിക്കുന്നു!’ എന്നല്ലാഹു പറഞ്ഞു
D. ‘ഹേ, മൂസാ! മുന്നോട്ടു വരുക, പേടിക്കുകയും വേണ്ടാ, നീ നി൪ഭയന്‍മാരില്‍പെട്ടവനാകുന്നു!’ എന്നല്ലാഹു പറഞ്ഞു
13) ”അതുരണ്ടും ഫിര്‍ഔന്‍റെയും അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു” ഏതെല്ലാമാണ് ഈ രണ്ടു തെളിവുകൾ ?
A. അല്ലാഹുവിന്റെ സംസാരവും വടി നിലത്തിട്ടാൽ സർപ്പമാകുന്നതും
B. അദേഹത്തിന്റെ വടി പാമ്പാകുന്നതും, കൈ കുപ്പായമാറില്‍ കടത്തുമ്പോൾ വെളുത്തതായി പുറത്തു വരുന്നതും
C. തൗറാത്തും കൈ കുപ്പായമാറില്‍ കടത്തുമ്പോൾ വെളുത്തതായി പുറത്തു വരുന്നതും
D. തൗറാത്തും വടി നിലത്തിട്ടാൽ സർപ്പമാകുന്നതും
14) മദ്‌യനിൽ നിന്ന് ഫിര്‍ഔന്‍റെയും അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക് പോകുമ്പോൾ പ്രധാനമായും രണ്ട് പേടികളായിരുന്നു മൂസാ നബി(അ)യുടെ മനസിലുണ്ടായിരുന്നത്. എന്താണവ ?
A. അവരില്‍പെട്ട ഒരാളെ അദ്ദേഹം കൊന്നതിനാൽ അവർ അദ്ദേഹത്തെ കൊല്ലുമോയെന്ന ഭയം, അവരദ്ദേഹത്തെ വ്യാജമാക്കുമോയെന്ന ഭയം.
B. ഖിബ്തികൾ അദ്ദേഹത്തെ കളവാക്കുമോയെന്ന ഭയം, സ്വന്തം കൂട്ടരായ ഇസ്രാഈല്യർ തന്നെ കൈ വെടിയുമോയെന്ന ഭയം,
C. ആദ്യം ഒരു ഖിബ്തിയെ കൊന്നതിന്റെയും രണ്ടാമത്തവനെ എതിരിടാൻ ചെന്നതിന്റെയും ഫലമായി രണ്ട് കുറ്റങ്ങൾ ചാർത്തപ്പെട്ടു എന്ന ഭയം
D. കൊലക്കുറ്റത്തിന് പിടിക്കപ്പെടുമോ എന്ന പേടി, മുൻപ് ഓടി രക്ഷപെട്ടതിനാൽ അവർ തുറങ്കലിൽ അടക്കുമോയെന്ന പേടി.
15) താനല്ലാതെ മറ്റൊരു ആരാധ്യനും അവർക്കിലെന്ന് ജനങ്ങളെ ബോധ്യപെടുത്താൻ എന്ത് ചെയ്‌തു തരുവാനാണ് ഫിർഔൻ ഹാമാനോട് ആവശ്യപ്പെട്ടത് ?
A. ആളുകളെ മുഴുവൻ വിളിച്ചു ചേർത്തു മൂസാനബിക്കെതിരെ ഒരു പ്രകടനപരമ്പര തന്നെ കാഴ്ച വെക്കാൻ
B. ജനങ്ങളിൽ നിന്നും ചിലരെ വിളിച്ച് വരുത്തി വെറുതെ വിടാനും മറ്റ് ചിലരെ കൊല്ലാനും മറ്റുള്ളവരെ കാഴ്ച്ചക്കാരാക്കാനും
C. മൂസായുടെ ഇലാഹിനെ ആകാശത്തെത്തി പരിശോധിക്കുന്നതിന് വേണ്ടി കളിമണ്ണില്‍ നിന്നും ഇഷ്ടികയുണ്ടാക്കി ഒരു ഉന്നത സൗധമുണ്ടാക്കി നൽകാൻ
D. മൂസാ, ഹാറൂൻ നബിമാരെ കൊട്ടാരത്തിലേക്ക് വരുത്തി ജനമധ്യത്തിൽ വെച്ച് അവരെ കളിയാക്കാൻ
❇♦❇♦❇♦❇♦❇♦
