അഞ്ചാം ഘട്ടം – ചോദ്യങ്ങൾ-(Campaign8)

🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇

📕സൂറത്തുൽ ഖസസ്
01 മുതൽ 21 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി

🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇

http://velichamonline.islahiweb.org

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ഒക്ടോബർ 7(ശനി)

❇♦❇♦❇♦❇♦❇♦
1) ‘മൂസാ(അ)യുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍നിന്നു ചിലത് യഥാര്‍ത്ഥ നിലയില്‍ അല്ലാഹു മുഹമ്മദ് നബി(സ)ക്ക് ഓതി കൊടുക്കുന്നതിൽ നിന്നും പ്രയോജനമുള്ളത് ആർക്കാണ് ?

A. നബി(സ)ക്ക് മാത്രം
B. എല്ലാ മനുഷ്യർക്കും
C. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്
D. തൗറാത്തിൽ വിശ്വസിച്ചവർക്ക്

2) നാലാമത്തെ വചനത്തെ മനസ്സിലാക്കി താഴെ നൽകിയവയിൽ നിന്നും ശരിയായത് അടയാളപ്പെടുത്തുക.

A. ഫിര്‍ഔന്‍ നാട്ടില്‍ പൊങ്ങച്ചം കാണിച്ചു
B. ജനങ്ങളെ ഫിർഔൻ പല കക്ഷികളാക്കുകയും ചെയ്‌തു
C. ഒരു വിഭാഗത്തിലെ ആൺകുട്ടികളെ ഫിർഔൻ അറുകൊല നടത്തുകയും അവരിലെ പെൺകുട്ടികളെ അവൻ വളരാൻ വിടുകയും ചെയ്‌തു
D. മുകളിൽ നൽകിയവയെല്ലാം ശരിയാണ്

3) അല്ലാഹു ലോകത്തു നടത്താറുള്ള ഒരു പൊതുനടപടിക്രമമാണ് ……………….

A. സ്വേച്ച്വാതിപതകൾക്ക് പരമാവധി സംരക്ഷണം നൽകുക
B. അക്രമങ്ങൾക്കും അനീതികൾക്കും തടയിടാൻ സാവകാശം നൽകുക
C. അക്രമത്തിലും ധിക്കാരത്തിലും അതിരു കവിഞ്ഞ ജനതയെ നശിപ്പിച്ച് മര്‍ദ്ദിതരും പാവപ്പെട്ടവരുമായി കഴിയുന്ന ജനതക്ക് പ്രതാപവും സ്വാധീനവും നല്‍കുക
D. നേതാക്കന്‍മാരെയും പ്രതാപികളെയും ഈലോകത്തിൽ തന്നെ നിന്ദ്യരാക്കുക

4) ഫിർഔനിന്റെ കൂടെ പരിശുദ്ധ ഖുർആനിൽ പേര് ചേർത്ത്പറഞ്ഞ അവിശ്വാസിയായിരുന്ന അദ്ദേഹത്തിന്റെ മന്ത്രിയാരായിരുന്നു ?

A. ഫറോവ
B. ഹാമാൻ
C. ഖാറൂൻ
D. സാമിരി

5) മൂസാ നബി(അ)യുടെ മാതാവിന് അല്ലാഹു നൽകിയ ബോധനങ്ങളിൽ ചില കൽപനകളും ആശ്വാസ വാക്കുകളും ഉൾകൊള്ളുന്നുവല്ലോ ;
അവ മനസ്സിലാക്കി താഴെ നൽകിയവയിൽ ആ ബോധനത്തിൽ പെടാത്തത് കണ്ടു പിടിക്കുക

A. അവന് നീ മുലകൊടുത്തുകൊള്ളുക, അവനെക്കുറിച്ചു നിനക്ക് പേടിയുണ്ടായാല്‍ അവനെ നദിയില്‍ ഇട്ടേക്കുക.
B. നീ പേടിക്കുകയും വേണ്ടാ, വ്യസനിക്കുകയും വേണ്ടാ.
C. ഫിർഔനിന്റെ ഭാര്യ കുഞ്ഞിനെ നദിയിൽ നിന്ന് കണ്ടെടുത്ത് വളർത്തു പുത്രനായി സ്വീകരിക്കുന്നതാണ്.
D. നിശ്ചയമായും നാം അവനെ നിന്‍റെ അടുക്കലേക്കു തിരിച്ചു കൊണ്ടു വരുന്നതും അവനെ ‘മുര്‍സലു’കളില്‍ പെട്ടവനാക്കുന്നതുമാകുന്നു.

6) ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പിണഞ്ഞവരായിരുന്നു എന്നു പറഞ്ഞത് എന്തിനെ ഉദ്ദേശിച്ചാണ് ?

A. മൂസാ(അ) നബിയെ കൊല്ലാൻ കൽപന പുറപ്പെടുവിപ്പിച്ചത്.
B. ഇസ്രായീല്യരിലെ ആൺകുട്ടികളെ കൊല്ലാൻ കൽപന പുറപ്പെടുവിപ്പിച്ചത്.
C. നൈല്‍നദിയിലൂടെ ഒഴുകിപ്പോകുകയായിരുന്ന കൈക്കുഞ്ഞായ മൂസാ(അ)യെ അവരുടെ കൈക്കു തന്നെ നദിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
D. കൈക്കുഞ്ഞായ മൂസാ(അ)യെ വളർത്താൻ മാതാവിന് തന്നെ വിട്ടു കൊടുത്തത്.

7) കൈകുഞ്ഞിന്റെ കാര്യത്തിൽ ഫിർഔനിനോട് അദ്ദേഹത്തിന്റെ പത്നി പറഞ്ഞത് എന്താണ് ?

A. ഇവനെ കൊലപ്പെടുത്തരുത്, ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം; അല്ലെങ്കില്‍ നമുക്കിവനെ ഒരു സന്താനമായി സ്വീകരിക്കാം.
B. ഈ കുഞ്ഞിനെ നമുക്ക് വളർത്താം , ഇരുലോകത്തും ഇവനെ നമുക്ക് ഉപകരിക്കും.
C. ഇവനെ കൊലപ്പെടുത്തരുത്; ഈ കുഞ്ഞ് യാഥാർഥ്യം ഒന്നും അറിയാത്തവനാണ്.
D. നമുക്കിവനെ ഒരു സന്താനമായി സ്വീകരിക്കാം, നിങ്ങളുടെ പിൻഗാമിയായി വാഴിക്കുകയും ചെയ്യാം.

8) ‘അവളുടെ മനസ്സിന് നാം ദാര്‍ഢ്യം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍, നിശ്ചയമായും അവള്‍ ആ രഹസ്യം വെളിപ്പെടുത്തിയേക്കുമായിരുന്നു’ ഇപ്രകാരം അല്ലാഹു വചനത്തിൽ പരാമർശിച്ചത് ആരെപറ്റിയാണ് ?

A. ഫിർഔനിന്റെ ഭാര്യ
B. മൂസാ നബി(അ)യുടെ മാതാവ്
C. മൂസാ നബി(അ)യുടെ സഹോദരി
D. ഫിർഔനിന്റെ കൊട്ടാരത്തിലെ പരിചാരക

9) “നിങ്ങൾക്ക് വേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെ കുറിച്ച് ഞാൻ അറിവ് തരെട്ടയോ ” ഇങ്ങനെ പറഞ്ഞത് ആരാണ് ?

A. മൂസാ നബി(അ)യുടെ മാതാവ്
B. മൂസാ നബി(അ)യുടെ സഹോദരി
C. ഫിർഔനിന്റെ കൊട്ടാരത്തിലെ പരിചാരക
D. ആസിയ ബീവിയുടെ മുടിചീപ്പുകാരി

10) ‘അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥം തന്നെയാണെന്ന് അവള്‍ അറിയേണ്ടതിനായും വേണ്ടിയാണ് അങ്ങനെ ചെയ്‌തത്‌’.
അല്ലാഹു ഇവിടെ പരാമർശിച്ചത് എന്താണ് ?

A. മൂസ(അ)യുടെ മാതാവിനെ പരീക്ഷിച്ചത്.
B. മൂസ(അ)യുടെ സഹോദരിയെ പെട്ടിയുടെ പുറകിൽ അയച്ചത്.
C. കുഞ്ഞായ മൂസ(അ)യെ മാതാവിന് തന്നെ തിരിച്ചുകൊടുത്തത്.
D. മൂസ(അ)ക്കും മാതാവിനും വഹ്‌യ്‌ നൽകിയത്.

11) മൂസാ(അ) ക്ക് അല്ലാഹു വിജ്ഞാനവും വിധി കർതൃത്വവും നൽകിയത് എപ്പോഴാണെന്നാണ് വചനത്തിൽ പരാമർശിക്കുന്നത് ?

A. മൂസാ(അ)ക്ക് നാല്പത് വയസായപ്പോൾ
B. മൂസാ(അ) മിസ്ർ ദേശം വിട്ടു പുറത്ത് പോയപ്പോൾ
C. മൂസാ(അ) പ്രവാചകനായി നിയോഗിക്കപ്പെട്ടപ്പോൾ
D. മൂസാ(അ) ശക്തി പ്രാപിക്കുകയും പാകതയെത്തുകയും ചെയ്തപ്പോള്‍

12) മൂസാ(അ) ഒരാളെ അവിചാരിതമായി കൊലപ്പെടുത്തിയ സംഭവത്തെ വിശദീകരിക്കുന്ന വചനത്തെ പരിശോധിച്ച് താഴെ നൽകിയ പ്രസ്താവനകളിൽ തെറ്റിച്ചു നൽകിയത് കണ്ടെത്തുക

A. പട്ടണവാസികളുടെ ഒരശ്രദ്ധയുടെ നേരത്തു പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ രണ്ടു പുരുഷന്‍മാര്‍ ശണ്ഠകൂടുന്നതായി മൂസ(അ) കണ്ടെത്തി
B. ഒരാൾ മൂസാ(അ)യുടെ കക്ഷിയില്‍ പെട്ടവനും മറ്റേവന്‍ മൂസാ(അ)യുടെ ശത്രുക്കളില്‍പെട്ടവനുമായിരുന്നു
C. മൂസാ(അ)യുടെ ശത്രുക്കളില്‍ പെട്ടവൻ അദേഹത്തിന്റെ കക്ഷിയില്‍പ്പെട്ടവനെതിരെ മൂസാ(അ)യോട് സഹായം തേടി
D. മൂസാ(അ) ശത്രുക്കളില്‍ പെട്ടവനെ മുഷ്ടിചുരുട്ടി ഇടിച്ചു; അതവന്റെ കഥ കഴിച്ചു.

13) അവിചാരിതമായി ഒരു ഖിബ്ത്തി വംശചനെ കൊലപ്പെടുത്തിയപ്പോൾ മൂസ(അ) പറഞ്ഞ വാക്കുകൾ എന്തായിരുന്നു ?

A. ഇനി ഞാൻ ഈ നാട്ടിൽ നിൽക്കുന്നതേയല്ല, ഇവിടം വിട്ട് ഞാൻ പോകുകയാണ്.
B. ഞാൻ ഈ നാട് വിട്ടു പോവുകേയില്ല, അറിഞ്ഞുകൊണ്ട് ഞാൻ തെറ്റും ചെയ്‌തിട്ടില്ല.
C. റബ്ബേ, നീ എന്‍റെമേല്‍ അനുഗ്രഹം ചെയ്തുതന്നിട്ടുള്ളതുകൊണ്ട് ഞാൻ ഇനി കുറ്റവാളികൾക്ക് പിന്തുണ നൽകുന്നവനേയായിരിക്കുകയില്ല.
D. എനിക്ക് ഇനി രക്ഷയില്ല, എന്റെ റബ്ബ് എനിക്ക് പൊറുത്ത് തരികയുമില്ല.

14) ‘നിശ്ചയമായും നീ ഒരു പ്രത്യക്ഷ ദുര്‍മാര്‍ഗ്ഗിതന്നെയാണ്.’
ഈ വാക്കുകളാൽ മൂസാ(അ) നബി ആരെയാണ് വിശേഷിപ്പിച്ചത് ?

A. തന്റെ ഗോത്രക്കാരനെ നേരിടുന്ന ആ ശത്രുവിനെ
B. സാക്ഷാൽ പിശാചിനെ
C. തലേ ദിവസം തന്നോട് സഹായത്തിനപേക്ഷിച്ചവനെ
D. ഫിർഔനിനെ

15) മൂസാ നബി(അ)യോട് നാട് വിട്ടു പോകാൻ ആവശ്യപ്പെട്ടത് ആരായിരുന്നു ?

A. ഫിർഔനിന്റെ മന്ത്രി ഹാമാൻ
B. മൂസാ നബിയുടെ മാതാവ്
C. ഇസ്രാഈല്യരിലെ ചില പ്രധാനികൾ, അവരാണെങ്കിൽ മൂസ(അ)യുടെ ഗുണകാംക്ഷികളും ആയിരുന്നു
D. പട്ടണത്തിന്റെ അങ്ങേയ്റ്റത്ത് നിന്ന് ഓടി വന്ന മൂസ(അ)യുടെ ഗുണകാംക്ഷിയായ ഒരു പുരുഷന്‍

❇♦❇♦❇♦❇♦❇♦