അഞ്ചാം ഘട്ടം – ചോദ്യങ്ങൾ-(Campaign7)

🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ

ചോദ്യാവലി 👇👇👇

📕സൂറത്തുല്‍ ന്നംൽ
83 മുതൽ 93 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി

🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇

velichamonline.islahiweb.org

❇♦❇♦❇♦❇♦❇♦

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : സെപ്റ്റംബർ 23 (ശനി)

❇♦❇♦❇♦❇♦❇♦
1) എല്ലാ സമുദായത്തില്‍ നിന്നും ഓരോ സമൂഹത്തെ അല്ലാഹു ഒരുമിച്ചു കൂട്ടുന്ന ദിവസത്തിൽ അവർ തടഞ്ഞ് നിയന്ത്രിക്കപ്പെടുന്നതായിരിക്കും ;
അക്കൂട്ടരുടെ പ്രത്യേകതയായി ആയത്തിൽ പ്രതിപാദിച്ചതെന്ത് ?

A. അവർ ഇഹലോകത്തിൽ മതി മറന്നവരാണ് .
B. അവർ അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളെ വ്യാജമാക്കിയവരാണ് .
C. അവർ സ്വയം നിയന്ത്രിക്കപ്പെട്ടവരാണ് .
D. അവർ പരലോകത്തെ കേട്ടറിഞ്ഞവരാണ്.

2) എല്ലാ സമൂഹത്തിൽ നിന്നും പ്രത്യേകം ഒരുമിച്ചു കൂട്ടപ്പെടുന്ന ആളുകൾ അല്ലാഹുവിന്റെ മുമ്പിൽവന്നു കഴിഞ്ഞാൽ അവരോട് അല്ലാഹു ചോദിക്കുന്നതെന്തായിരിക്കും ?

A. എന്‍റെ ലക്ഷ്യങ്ങളെക്കുറിച്ച് സൂക്ഷ്മമായറിയാതെ നിങ്ങള്‍ അവയെ വ്യാജമാക്കിയോ?
B. അതല്ലെങ്കില്‍ നിങ്ങള്‍ എന്തായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്?
C. നിങ്ങൾ എന്തിനെയായിരുന്നു ആരാധിച്ചിരുന്നത് ?
D. എ യും ബി യും ശരിയാണ്

3) അവര്‍ അക്രമം പ്രവര്‍ത്തിച്ചതുനിമിത്തം അവരില്‍ ശിക്ഷയുടെ വാക്ക് സംഭവിക്കുമ്പോൾ അവർ ……………

A. കുറ്റബോധത്താൽ തല കുനിക്കുന്നന്നതാണ്
B. അതിനെ പ്രതീക്ഷിക്കുന്നവരായിരിക്കും
C. ഒരക്ഷരവും ഉരിയാടുകയില്ല
D. ആ ശിക്ഷയെ താങ്ങാൻ തയ്യറാകുന്നതാണ്

4) രാത്രിക്കും പകലിനും യഥാക്രമം ആയത്തിൽ നൽകിയ വിശേഷണങ്ങളാണ് ?

A. ശാന്തമായത് – കാണാവുന്നത്
B. ഇരുട്ടി വരുന്നത് – തെളിഞ്ഞു നിൽക്കുന്നത്
C. വിശ്രമമായി – ജീവിത മാർഗമായി
D. പ്രവേശിച്ചു കൊണ്ടിരിക്കുന്നത് – വേറിട്ട് പോകുന്നത്

5) ‘കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം …………………………………… ‘;
ശരിയായത് തിരഞ്ഞെടുക്കുക

A. ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും എല്ലാം തന്നെ ഭയവിഹ്വലതയിലായിത്തീരുന്നതാണ്.
B. അല്ലാഹു ഉദ്ദേശിക്കുന്നവരൊഴിച്ചു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും എല്ലാം തന്നെ ഭയവിഹ്വലതയിലായിത്തീരുന്നതാണ്.
C. ഭൂമിയിലുള്ളവർ വരിവരിയായി അല്ലാഹുവിന്റെ അടുക്കൽ ചെല്ലുന്നതാണ്.
D. ആകാശത്തിലായുള്ളവർ മാത്രം എളിമയോടെ റബ്ബിങ്കൽ വരുന്നതാണ്.

6) താഴെ നൽകിയവയിൽ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത് ?

A. നാശത്തിന്റെ ഊത്ത്
B. ഭയവിഹ്വലതയുടെ ഊത്ത്
C. മരണത്തിന്‍റെ ഊത്ത്
D. എഴുന്നേല്‍പ്പിന്‍റെ ഊത്ത്

7) ”കാഹളത്തില്‍ ഊതപ്പെടും; അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചവരൊഴിച്ച് ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ……………………….; എന്നിട്ട് മറ്റൊരു പ്രാവശ്യം അതില്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ …………………”

A. എഴുന്നേറ്റ് നോക്കുന്നവരായിരിക്കും; നാശമടയുന്നതാണ്.
B. ബോധംകെട്ട് സ്തംഭിക്കുന്നതാണ്; എഴുന്നേറ്റ് നോക്കുന്നവരായിരിക്കും.
C. നാശമടയുന്നതാണ്; ബോധംകെട്ട് സ്തംഭിക്കുന്നതാണ്.
D. ബോധംകെട്ട് സ്തംഭിക്കുന്നതാണ്; നാശമടയുന്നതാണ്.

8) തെറ്റായത് തിരഞ്ഞെടുക്കുക

A. കാഹളത്തില്‍ ഊതുമ്പോള്‍ ഭയവിഹ്വലതയും നാശവും ബാധിക്കാത്ത ആരും തന്നെ ഉണ്ടായിരിക്കില്ല എന്ന് ആയത്തിൽ നിന്നും വ്യക്തമാണ്.
B. സൂർ صُور എന്ന വാക്കിന് കാഹളം എന്നും കൊമ്പ് എന്നും അര്‍ത്ഥം ഉണ്ട്.
C. ഇസ്’റാഫീൽ എന്ന മലക്കാണ് കാഹളത്തിൽ ഊതുകയെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.
D. കാഹളത്തിൽ ഊതുന്ന അവസാനത്തെ ഊത്ത് പുനരെഴുന്നേല്‍പ്പിന്നുള്ളതു തന്നെയാണ്.

9) നിശ്ചലമായിക്കാണുന്ന വമ്പിച്ച പര്‍വ്വതങ്ങള്‍ക്ക് ഖിയാമത്തുനാളില്‍ എന്ത് സംഭവിക്കുമെന്നാണ് ഖുർആൻ പ്രസ്താവിച്ചിട്ടുള്ളത് ?

A. അവ മേഘം ചലിക്കുന്ന പ്രകാരം ചലിക്കുന്നതാണ്
B. അവ ഒരു നടത്തം നടക്കുന്നതാണ്
C. അവ കാനൽ പോലെയാകുന്നതാണ്
D. എല്ലാം ശരിയാണ്

10) മലകളുടെ ചലനത്തെപ്പറ്റി ആയത്തിൽ പ്രസ്താവിച്ചതിന്റെ ഉദ്ദേശം കൂടുതൽ യോജിക്കുന്നത് എന്തിനോടാണ് ?

A. നിത്യേനെ നടക്കുന്ന ഒരു പ്രതിഭാസം എന്ന നിലക്ക്
B. ഖിയാമത്തു നാളിലുണ്ടാകുന്ന സംഭവമെന്ന നിലക്ക്
C. ഖുർആനെ ഒരു ശാസ്ത്ര സത്യമെന്ന നിലക്ക് അംഗീകരിക്കാൻ
D. കേവലം ആലങ്കാരികമായിക്കൊണ്ട് പറഞ്ഞിട്ടുള്ളത്

11) ഖിയാമത്ത് നാളിലെ ഭയവിഹ്വലതയില്‍ നിന്ന് നിര്‍ഭയന്മാരുമായിരിക്കുന്നവരുടെ പ്രത്യേകതയായി ആയത്തിൽ വന്നത് ……………..

A. തിന്മയേക്കാൾ നന്മ പ്രവർത്തിച്ചവരാവുക
B. തിന്മ ചെയ്തെങ്കിലും പ്രായശ്ചിത്തം നൽകിയവരാവുക
C. നന്മയുമായി പരലോകത്ത് വരിക
D. റബ്ബിന്റെ കാരുണ്യത്തിൽ നിരാശരാവാതിരിക്കുക

12) തിന്മയുമായി പരലോകത്ത് ചെന്നവന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് ആയത്തിൽ പറയുന്നത് ?

A. അവരുടെ മുഖങ്ങൾ കറുത്തിരുണ്ടിരിക്കും
B. അവർ മുഖങ്ങൾ കുത്തി നരകത്തിൽ മറിച്ചിടപ്പെടും
C. അവർ ചെയ്ത തിന്മകളുടെ അടയാളങ്ങളുമായി വരപ്പെടും
D. നെടുംഖേദം നിമിത്തം അവർ മുഖങ്ങൾ മറച്ചവരായിരിക്കും

13) നന്മകളുടെ കൂട്ടത്തിൽ വെച്ച് ഏറ്റവും പ്രാധാന്യമുള്ളത് ഏതാണ് ?

A. അല്ലാഹുവിലും അവന്റെ ഏകത്വത്തിലും (തൗഹീദിലും) നിഷ്‌ക്കളങ്കമായി വിശ്വസിക്കുക
B. അല്ലാഹുവിലും അവന്റെ പ്രവാചകന്മാരിലും വിശ്വാസിക്കുക
C. എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുക
D. ദാനധർമങ്ങൾ

14) തിന്മകളുടെ കൂട്ടത്തില്‍ ഏറ്റവും വമ്പിച്ചത് ഏത്?

A. ദൈവനിഷേധവും ബഹുദൈവവിശ്വാസവും
B. കരുതിക്കൂട്ടിയ കൊല
C. വ്യഭിചാരം
D. പലിശ ഭുജിക്കൽ

15) സൂറത്തിലെ അവസാന ആയത്തുകൾ വായിച്ചശേഷം അല്ലാഹു പ്രാവചകനോട് കൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക

A. മക്കാ രാജ്യത്തെ പരിപാവന മാക്കിയിട്ടുള്ളവനായ അതിന്‍റെ റബ്ബിനെ ആരാധിക്കുക
B. മുസ്‌ലിംകളിൽ പെട്ടവനായിരിക്കുക
C. ഖുര്‍ആന്‍ പാരായണം ചെയ്യുക
D. അവന്‍റെ ദൃഷ്ടാന്തങ്ങള്‍ അവർക്ക് അടുത്ത് കാണിച്ചു കൊടുക്കുക

❇♦❇♦❇♦❇♦❇♦