🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇
📕സൂറത്തുല്‍ ന്നംൽ
70 മുതൽ 82 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
velichamonline.islahiweb.org
📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : സെപ്റ്റംബർ (ശനി)
❇♦❇♦❇♦❇♦❇♦
1) പ്രവാചകനെ സമാധാനിപ്പിക്കുന്ന രണ്ട് കൽപനകൾ അല്ലാഹു ആയത്തിൽ നബി(സ)ക്ക് നൽകുന്നുണ്ട്, എന്താണവ ?
A. അവരുടെ കുതന്ത്രം നിന്നെ ബാധിക്കില്ല, അവരുടെ കുതന്ത്രം വിശ്വാസികളെയും ബാധിക്കില്ല
B. അവരുടെ മേല്‍ നീ ദുഃഖിക്കേണ്ട, അവര്‍ കുതന്ത്രം നടത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് നീ മനസ്സ് ഇടുക്കത്തിലാകുകയും വേണ്ട
C. അവരെ നീ അവഗണിക്കുക, അവരെക്കുറിച്ച് ദുഖിക്കുയും വേണ്ട
D. അവരെ നീ അവഗണിക്കുക, അവരുടെ കുതന്ത്രത്തെയും അവഗണിക്കുക
2) ‘ എപ്പോഴാണ് നിങ്ങൾ പറയുന്ന ഈ വാഗ്ദാനം ‘ എന്ന ചോദ്യത്തിന് എപ്രകാരം മറുപടി പറയാനാണ് നബി(സ)യോട് നിർദേശിച്ചത് ?
A. നിങ്ങൾ ധൃതി കൂട്ടികൊണ്ടിരിക്കുന്നതിൽ ചിലത് ഒരു പക്ഷെ നിങ്ങൾക്ക് അടുത്ത് തന്നെ വരുകയുണ്ടായേക്കാം.
B. അത് സംഭവിക്കുന്ന സമയം നിങ്ങൾ ഒരു അട്ടഹാസമല്ലാതെ കേൾക്കുകയില്ല
C. നിങ്ങൾ കാത്തിരുന്നു കൊള്ളുക, തീർച്ചയായും അത് സംഭവിക്കുക തന്നെ ചെയ്യും
D. അതിന്റെ കണക്ക് എന്റെ റബ്ബിങ്കലാണ്, എന്നാൽ അത് നിങ്ങളെ സംബന്ധിച്ചു അത്ര സുഖകരമായിരിക്കുകയില്ല
3) ‘ഈ വാഗ്ദാനം هذا الوعد’ എന്നത് കൊണ്ടുദ്ദേശ്യമെന്ത് ?
A. ഖിയാമത്തുനാള്‍ വരുവാനിരിക്കുന്നു
B. മരണാനന്തരം എല്ലാവരും പുനര്‍ജ്ജീവിപ്പിക്കപ്പെടും
C. സത്യനിഷേധികള്‍ ഭയങ്കര ശിക്ഷക്ക് വിധേയരാകും
D. മുകളിൽ നൽകിയവയുൾപ്പടെ പ്രവാചകന്മാരാല്‍ മുന്നറിയിപ്പ് നല്‍കപ്പെടുന്ന കാര്യങ്ങൾ
4) ”നിശ്ചയമായും നിന്റെ റബ്ബ് …………….. അറിയുന്നു”;
ആയത്തിൽ പ്രതിപാദിച്ചത് ?
A. അവരുടെ ഹൃദയങ്ങൾ ഗോപ്യമാക്കുന്നത്
B. അവര്‍ പരസ്യമാക്കുന്നത്
C. അവരുടെ ചുണ്ടുകൾ മന്ത്രിക്കുന്നത്
D. എ യും ബി യും ആയത്തിൽ പ്രതിപാദിച്ചവയാണ്
5) ”ആകാശത്തും, ഭൂമിയിലും മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും തന്നെ ………………………. ഉൾപ്പെടാതെയില്ല”
A. ഖുർആനിലോ മറ്റു വേദങ്ങളിലോ
B. ഖുർആനിൽ
C. സ്പഷ്ടമായ ഒരു രേഖാ ഗ്രന്ഥത്തിൽ
D. ബി യും സി യും ശരിയാണ്
6) ‘’നിശ്ചയമായും ഈ ഖുർആൻ, അവർ ഏതൊരു വിഷയത്തില്‍ ഭിന്നാഭിപ്രായം വെച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ മിക്കതും യഥാര്‍ത്ഥരൂപത്തില്‍ വിവരിച്ചുകൊടുക്കുന്നു’’.
ആർക്കാണ് ഖുർആൻ ഇപ്രകാരം വിശദീകരണം നൽകുന്നത് ?
A. ഇസ്രഈല്‍ സന്തതികള്‍ക്ക്
B. മക്കാ മുശ് രിക്കുകൾക്ക്
C. കപടന്മാർക്ക്
D. മദീനയിലെ ജൂതന്മാർക്ക്
7) വിശുദ്ധ ഖുർആനിനെക്കുറിച്ച്, വചനത്തിൽ അല്ലാഹു വിശേഷിപ്പിച്ചത് …………….
A. മാർഗദർശനവും വിശദീകരണവും
B. അനുഗ്രഹവും സമ്പൂർണവും
C. സത്യവിശ്വാസികള്‍ക്ക് മാർഗദർശനവും കാരുണ്യവും
D. കാരുണ്യവും വ്യക്തവും
8) ”നിശ്ചയമായും നിന്റെ റബ്ബ് അവർക്കിടയിൽ തന്റെ …………. കൊണ്ട് ……………..”
A. കാരുണ്യം (റഹ്‌മത്) – വിശാലത നൽകുന്നതാണ്
B. ശിക്ഷ – പാഠം പഠിപ്പിക്കുന്നതാണ്
C. വിധി (നിയമം) – തീര്‍പ്പ് കൽപ്പിക്കുന്നതാണ്
D. അനുഗ്രഹം – പരീക്ഷിക്കുന്നതാണ്
9) ഈ വചനം നബി(സ)ക്ക് മനസ്സമാധാനവും ധൈര്യവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
എന്താണ് വചനത്തിൽ അല്ലാഹു നബിയോട് കൽപ്പിക്കുന്നത് ?
A. ബഹുദൈവ വിശ്വാസികളോടൊന്നടങ്കം യുദ്ധം ചെയ്യാൻ
B. വേദക്കാരെ അവരുടെ പാട്ടിനു വിടാൻ
C. അല്ലാഹുവിന്‍റെമേല്‍ ഭരമേല്പിക്കാൻ
D. വിശ്വാസികളെ കൂട്ടിപ്പിടിക്കാൻ
10) യാഥാര്‍ത്ഥ്യത്തെപ്പറ്റി ചിന്തിച്ചുനോക്കുവാനോ, ലക്ഷ്യങ്ങളും ന്യായങ്ങളും കണ്ടോകേട്ടോ ഗ്രഹിക്കുവാനോ തയ്യാറില്ലാത്ത അവിശ്വാസികളെ സാദൃശ്യപ്പെടുത്തിയിട്ടുള്ളത് ആരോടാണ് ? എന്തുകൊണ്ട് ?
A. മരണപെട്ടവരോട്, കാരണം അവരെ കേൾപ്പിക്കാൻ സാധ്യമല്ല.
B. ബധിരന്മാരോട്, അവരുടെ ബധിരത കാരണം അവരേയും കേൾപ്പിക്കാൻ സാധ്യമല്ല.
C. അന്ധന്മാരോട് , അവരുടെ അന്ധത കാരണം അവരെ വഴി കാണിക്കാൻ സാധ്യമല്ല.
D. മുകളിൽ നൽകിയ മൂന്ന് കൂട്ടരോടും, കൂടെ നൽകിയ കാരണങ്ങളാൽ.
11) സൂറത്തു നംലിന്റെ ഒരു പ്രത്യേകതയാണ് ……………………..
A. രണ്ടു തവണ ബിസ്‌മിയും രണ്ടു തവണ തിലാവതിന്റെ സുജൂദും ഈ സൂറത്തിൽ വന്നിട്ടുണ്ട്.
B. തേനീച്ചയെയും ഉറുമ്പുകളെയും കുറിച്ച് പരാമര്ശിക്കപ്പെട്ടത് ഈ സൂറത്തിൽ മാത്രമാണ്.
C. മിണ്ടാപ്രാണികളായ ചില ജീവികളുടെ സംസാരത്തെയും കാര്യഗ്രഹണശക്തിയെയും സ്ഥാപിക്കുന്ന ചില സംഭവകഥകള്‍ വിവരിച്ചിട്ടുള്ള ഏക അദ്ധ്യായമാണ് ഈ സൂറത്ത്.
D. മുകളിലെ എല്ലാം ഈ സൂറത്തിന്റെ പ്രത്യേകതകളാണ്.
12) ഖിയാമത്തുനാളിന്‍റെ മുന്നോടിയായി പ്രത്യക്ഷപ്പെടുവാനിരിക്കുന്ന ദൃഷ്ടാന്തങ്ങളിൽ ഒന്ന് ഈ സൂറത്തിലെ വചനത്തിൽ പരാമർശിച്ചിട്ടുണ്ട്, എന്താണത് ?
A. സൂര്യൻ പടിഞ്ഞാറു നിന്നും ഉദിക്കുക
B. ദാബ്ബതുൻ മിനൽ അര്ള് دَآبَّةً مِّنَ ٱلْأَرْضِ
C. മസീഹുൽ ദജ്ജാൽ
D. ദുഖാൻ دُخَان
13) ആ വാക്കു സംഭവിക്കുമ്പോള്‍, ഭൂമിയില്‍നിന്നും ഒരു ജീവിയെ (മൃഗത്തെ) നാ അവര്‍ക്ക് പുറപ്പെടുവിക്കുന്നതാണ്, അത് അവരോട് സംസാരിക്കുന്നതാണ് ………….. ;
എന്താണ് ആ ജീവി മനുഷ്യരോട് സംസാരിക്കുന്നത് ?
A. മനുഷ്യന്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ശരിക്ക് വിശ്വസിക്കുന്നില്ല, അവര്‍ ദുര്‍മ്മാര്‍ഗ്ഗത്തില്‍ മുഴുകിയിരിക്കുകയാണ്
B. ഇതാ ഖിയാമത് നിങ്ങൾക്ക് ആസന്നമായി, എന്നിട്ടും നിങ്ങൾ ആശങ്കയിലാണ്
C. സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കുന്നതിനു മുൻപ് എല്ലാവരും വിശ്വസിക്കുക, പിന്നീട് തൗബയുടെ കവാടങ്ങൾ അടയുന്നതായിരിക്കും
D. നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളെ രക്ഷിക്കട്ടെ, നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം
14) ഖിയാമത്തിന്റെ ഈ അടയാളം കാണുമ്പോൾ ജനങ്ങള്‍ എല്ലാവരും തന്നെ വിശ്വസിക്കും. എന്നാൽ ഒരു ദേഹത്തിനും അപ്പോഴുണ്ടാകുന്ന വിശ്വാസം ഫലം ചെയ്യാത്ത സമയമായിരിക്കും.
ഏതു അടയാളം കണ്ടാലാണ് പിന്നീട് ഉള്ള വിശ്വാസം ഗുണം ചെയ്യാത്തത് ?
A. സൂര്യൻ അതിന്റെ അസ്തമയ ദിക്കിൽ നിന്നും ഉദയം ചെയ്താൽ
B. ഒരു പൂർവാഹ്ന സമയത്ത് ജനങ്ങളിൽ ഒരു മൃഗം പ്രത്യക്ഷപ്പെട്ടാൽ
C. ആകാശം പ്രത്യക്ഷമായ ഒരു പുക പുറപ്പെടുവിച്ചാൽ
D. മസീഹിദാജ്ജലിന്റെ ആഗമനമുണ്ടായാൽ
15) ‘അല്ലാഹുവിന്‍റെ ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിവസം, അതിന് മുമ്പ് വിശ്വസിച്ചിട്ടില്ലാത്തതോ അല്ലെങ്കില്‍ ഒരു നന്മയും ചെയ്തിട്ടില്ലാത്തതോ ആയ ഒരു ദേഹത്തിനും അതിന്‍റെ വിശ്വാസം ഫലംചെയ്കയില്ല’ എന്ന് വ്യക്തമാക്കുന്ന വചനം ഏതാണ് ?
A. നംല് 82
B. നഹ്ല് 82
C. അൻആം 158
D. ബുഖാരി ഉദ്ദരിച്ച ഹദീസിൽ മാത്രമാണ് ഇത് വന്നിട്ടുള്ളത്.
❇♦❇♦❇♦❇♦❇♦
