അഞ്ചാം ഘട്ടം – ചോദ്യങ്ങൾ-(Campaign5)

🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ

ചോദ്യാവലി 👇👇👇

📕സൂറത്തുല്‍ ന്നംൽ
59 മുതൽ 69 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി

🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇

velichamonline.islahiweb.org

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ആഗസ്റ്റ് 26 (ശനി)

❇♦❇♦❇♦❇♦❇♦

1)  “പറയുക : സര്‍വ്വസ്തുതിയും അല്ലാഹുവിനത്രെ! അവൻ തിരഞ്ഞെടുത്തിട്ടുള്ള അവന്റെ നല്ല അടിയന്മാരിൽ ———- ഉം ഉണ്ട്”

A. ഖൈർ (നല്ലത്)
B. സലാം (സമാധാന ശാന്തി)
C. ഹംദ് (സ്തുതി)
D. സ്വലാത് (പ്രാർത്ഥനാനുഗ്രഹങ്ങൾ )

2) വമ്പിച്ച അനുഗ്രഹങ്ങളും എല്ലാവർക്കും കണ്ടറിയാവുന്ന ചില നിത്യസത്യങ്ങളും നിരത്തിവെച്ച്‌ അവയെല്ലാം ചെയ്തു തരുന്ന ‘അല്ലാഹു മാത്രമാണ്’ യഥാർത്ഥ ആരാധ്യനാകാൻ അർഹൻ എന്ന് സ്ഥാപിക്കുവാൻ തുടർ വചനങ്ങളിലൂടെ അല്ലാഹു ആവർത്തിച്ച് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;

എന്താണ് ഈ ചോദ്യം ?

A. അല്ലാഹുവിന്റെ കൂടെ വേറേ വല്ല ആരാധ്യനും ഉണ്ടോ ?
B. അല്ലാഹുവാണോ അവരാണോ ഉത്തമർ ?
C. നിങ്ങൾക്കൊരല്ലാഹു പോരെ ?
D. അല്ലാഹു നിങ്ങൾക്ക് മതിയായവനല്ലേ ?

3) “എന്നാല്‍, അവര്‍ ഈ യാഥാര്‍ത്ഥ്യം വിട്ട് തെറ്റിക്കളയുന്ന ഒരു ജനതയാകുന്നു” എന്നവസാനിപ്പിക്കുന്നതിന് മുൻപ് പ്രസ്തുത വചനത്തിൽ അല്ലാഹു പറഞ്ഞിട്ടുള്ള അനുഗ്രഹങ്ങളിൽ ഉൾപെടന്നുവയേത് ?

A. ആകാശങ്ങളേയും ഭൂമികളെയും സൃഷ്ടിച്ചത്
B. ആകാശത്ത് നിന്ന് ജലം ഇറക്കിത്തന്നത്
C. ആ മഴജലം കൊണ്ട്‌ അഴകുള്ള തോപ്പുകൾ ഉൽപാദിപ്പിച്ചത്
D. മുകളിലുള്ളവയെല്ലാം പ്രസ്തുത വചനത്തിൽ വന്നിട്ടുണ്ട്

4) “കൗമുൻ യെഅദിലൂൻ ” قَوْمٌ يَعْدِلُونَ എന്ന വാക്കിന് വരാവുന്ന ഒരു അർത്ഥം എന്ത്‌ ?

A. ആളുകളെ വഴി തെറ്റിക്കുന്ന ജനത
B. നേരായ വഴിയിലുള്ള ജനത
C. സമപ്പെടുത്തുന്ന ജനത
D. നേർവഴിയിലാക്കപ്പെട്ട ജനത

5) ‘ആണികൾ’ എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ് ?

A. ഭൂമിയെ
B. പർവ്വതങ്ങളെ
C. ഫിർഔനിന്റെ ആളുകളെ
D. വൃക്ഷങ്ങളെ

6) താഴെ നൽകിയവയിൽ ആയത്തിൽ പ്രതിപാദിക്കാത്തത് ഏത് ?

A. ഭൂമിയെ ഒരു ഭവനമാക്കി
B. ഭൂമിക്കിടയിൽക്കൂടി നദികളുണ്ടാക്കി
C. നദികളിൽ നിന്നും പോഷകനദികളെ ഒഴുക്കി
D. രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഏര്‍പ്പെടുത്തി

7) കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ അവന് ലഭിക്കുന്ന നേട്ടമെന്താണ് ?

A. അവന്ന് അല്ലാഹു ഉത്തരം നൽകുന്നു
B. അവന്റെ തിന്മയെ നീക്കി തുറവിയാക്കുന്നു
C. തിന്മകളെ കൊണ്ട് വീണ്ടും പരീക്ഷിക്കപ്പെടുന്നു
D. എ യും ബി യും ശരിയാണ്

8) നബി (സ) പറഞ്ഞു : “…………….. പ്രാര്‍ത്ഥനയെ നീ സൂക്ഷിച്ചുകൊള്ളുകയും വേണം. കാരണം, അതിനും അല്ലാഹുവിനുമിടയില്‍ യാതൊരു മറയും ഇല്ല”

A. യാത്രക്കാരന്റെ
B. മാതാപിതാക്കളുടെ
C. അക്രമിയുടെ
D. അക്രമിക്കപ്പെട്ടവന്റെ

9) ‘മൂന്ന് പ്രാര്‍ത്ഥനകള്‍ ഉത്തരം ലഭിക്കുന്നവയാണ്. അവയുടെ കാര്യത്തില്‍ സംശയമില്ല’ എന്ന് നബി (സ) അരുളിയ മൂന്ന് പ്രാർത്ഥനകളിൽ പെടാത്തത് ഏത് ?

A. മാതാപിതാക്കളുടെ (സന്താനങ്ങളെ സംബന്ധിച്ച) പ്രാര്‍ത്ഥന
B. യാത്രക്കാരന്‍റെ പ്രാര്‍ത്ഥന
C. ആക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ത്ഥന
D. മർദിക്കുന്നവന്റെ പ്രാർത്ഥന

10) “—————————- അന്ധകാരങ്ങളില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനാകുന്നു അല്ലാഹു”

A. കടലിലെ
B. കരയിലെ
C. കരയിലെയും കടലിലെയും
D. ആകാശത്തിലെയും ഭൂമിയിലെയും

11) ‘തന്‍റെ മഴയാകുന്ന കാരുണ്യത്തിന്‍റെ മുമ്പില്‍ സന്തോഷ വാര്‍ത്തയായി ————– അയക്കാറുള്ളവനായ അല്ലാഹു’

A. കാറ്റുകളെ
B. കോളുകളെ
C. മേഘത്തെ
D. കാർമേഘത്തെ

12) ‘സൃഷ്ടിയെ ആദ്യമായുണ്ടാക്കുകയും ————————— സൃഷ്ടിക്കുകയും ചെയ്യുന്നവനായ അല്ലാഹു’

A. പിന്നീടതു നശിച്ച ശേഷം മടക്കി
B. രണ്ടാമത്
C. അവസാനം
D. പിന്നീട്

13) “————- നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവനുമായ അല്ലാഹു”

A. ആകാശത്തു നിന്നും
B. ഭൂമിയില്‍ നിന്നും
C. ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും
D. കരയിൽ നിന്നും കടലിൽ നിന്നും

14) തെറ്റായത് തിരഞ്ഞെടുക്കുക.

A. അദൃശ്യ കാര്യങ്ങളെക്കുറിച്ച് അല്ലാഹുവല്ലാതെ മറ്റാര്‍ക്കും അറിവില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

B. അല്ലാഹു അറിയിച്ചുകൊടുത്തതല്ലാതെ ഒരു പ്രവാചകനു പോലും അദൃശ്യത്തെക്കുറിച്ച് അറിയുവാന്‍ സാധ്യമല്ല.

C. ആയിശാ (റ) പറയുന്നു : ‘നാളെ ഉണ്ടാകുന്ന കാര്യം നബി (സ) അറിയുമെന്ന് ആരെങ്കിലും ജല്‍പിച്ചാൽ അവന്‍ അല്ലാഹുവിന്‍റെ മേല്‍ വമ്പിച്ച നുണ പറഞ്ഞുപോയി’

D. അല്ലാഹു വഹ്‌യ്‌ നൽകാതെ തന്നെ നബി(സ)ക്ക് അദൃശ്യകാര്യങ്ങൾ അറിയാമായിരുന്നു

15) “ഇത് ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്മാരുടെ പുരാണേതിഹാസങ്ങളല്ലാതെ മറ്റൊന്നും അല്ല.”
എന്തിനെ നിഷേധിച്ചു കൊണ്ടാണ് അവിശ്വസിച്ചവർ ഇങ്ങനെ പറഞ്ഞത് ?

A. പുരാണ ഇതിഹാസങ്ങളെ
B. മുൻ വേദങ്ങളെ
C. മരണാനന്തര ജീവിതത്തെ
D. പൂർവികരുടെ കഥകളെ

❇♦❇♦❇♦❇♦❇♦