🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇
📕സൂറത്തുല്‍ ന്നംൽ
45 മുതൽ 58 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
velichamonline.islahiweb.org
📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ആഗസ്റ്റ് 12 (ശനി)
❇♦❇♦❇♦❇♦❇♦
1) സ്വാലിഹ് നബി ഥമൂദ് ഗോത്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉപദേശിച്ചത് എന്തായിരുന്നു ?
A. നിങ്ങൾ നന്മയിൽ വർത്തിക്കുക
B. നിങ്ങൾ പരസ്പരം സ്നേഹവും സാഹോദര്യവും കാത്തു സൂക്ഷിക്കുക
C. നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ
D. നിങ്ങൾ തിന്മയിൽ മുൻകടക്കരുത്
2) ‘അവർ അന്യോന്യം വഴക്കടിച്ചു കൊണ്ടിരിക്കുന്ന രണ്ട് കക്ഷികളാകുന്നു’ ആരാണ് ആയത്തിൽ പറഞ്ഞിട്ടുള്ള ആ ‘രണ്ട് കക്ഷികൾ’ ?
A. സ്വാലിഹ് നബിയിൽ വിശ്വസിച്ചവരും നിഷേധിച്ചവരും
B. ആദ് സമൂഹത്തിലെ പ്രമാണിമാരിലെ രണ്ട് വിഭാഗം
C. ഥമൂദ് സമൂഹത്തിലെ ഉന്നതന്മാരും അധമന്മാരും
D. ഥമൂദ് സമൂഹത്തിലെ ഒൻപത് പേരും നിഷേധിച്ചവരും
3) സ്വാലിഹ് (അ) ഥമൂദ്‌കാരോട് പറഞ്ഞതായി ആയത്തിൽ വന്നിട്ടുളത് ഏത് ?
A. എന്റെ ജനങ്ങളേ , നിങ്ങൾ നന്മയുടെ മുമ്പായി തിന്മക്ക് പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ് ? എല്ലാം അള്ളാഹു കാണുന്നുവെന്ന് നിങ്ങൾ അറിയുന്നില്ലേ!
B. ‘എന്‍റെ ജനങ്ങളേ, നിങ്ങള്‍ നന്മയുടെ മുമ്പായി തിന്മക്ക് ധൃതികൂട്ടുന്നത് എന്തിനായിട്ടാണ് ? അല്ലാഹുവിനോട് നിങ്ങള്‍ക്കു മാപ്പിന്നപേക്ഷിച്ചുകൂടേ ! നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കുമല്ലോ !
C. എന്‍റെ ജനങ്ങളേ, നിങ്ങള്‍ നന്മയുടെ മുമ്പായി തിന്മക്ക് ധൃതികൂട്ടുന്നത് എന്തിനായിട്ടാണ് ? നിങ്ങൾക്ക് അല്ലാഹുവിന്റെ കാരുണ്യം വേണ്ടതില്ലേ!
D. എന്റെ ജനങ്ങളേ , നിങ്ങൾ നന്മയിലേക്ക് ധൃതി കാണിക്കുവീൻ , പരസ്പരം മാപ്പ് നൽകുകയും ചെയ്യുവീൻ , എങ്കിൽ നിങ്ങൾക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചേക്കാം
4) സ്വാലിഹ് നബി തന്റെ ജനതയെ വിളിച്ചത് ……
A. വിഢികളായ ഒരു ജനത
B. പരീക്ഷണം ചെയ്യപ്പെടുന്ന ഒരു ജനത
C. മാന്യന്മാരായ ജനത
D. ശകുനം ബാധിച്ച ഒരു ജനത
5) ഥമൂദ്‌കാർക്ക് ശകുനപ്പിഴ ബാധിക്കാൻ കാരണം ആരാണെന്നാണ് ‘നിഷേധിച്ചവർ’ സ്വാലിഹ് നബിയോട് പറഞ്ഞത് ?
A. സ്വാലിഹ് നബിയും അദ്ദേഹത്തിൽ വിശ്വസിച്ചവരും
B. അവരിലെ ഉന്നതർ
C. ഒട്ടകത്തെ അറുകൊല ചെയ്തവൻ
D. അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ആ സംഘം
6) ഥമൂദ് ഗോത്രത്തിന് ബാധിച്ചിരുന്ന ക്ഷാമം, വരൾച്ച, കക്ഷിത്തം എന്നിവക്കെല്ലാമുള്ള യഥാർത്ഥ കാരണം എന്താണെന്നാണ് സ്വാലിഹ് നബി അവരോട് പറഞ്ഞത് ?
A. അവരിലെ ശകുനപ്പിഴവുകാർ
B. അവരുടെ ദുഷ് പ്രവർത്തികൾ കാരണം അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയരായത്
C. അവരിലെ സദ്ഗുണങ്ങൾക്ക് പ്രതിഫലം നൽകാൻ
D. അവരിലെ വിശ്വാസികൾ കുറഞ്ഞു പോയത്
7) നാട്ടിൽ നന്മയുണ്ടാക്കാതെ കുഴപ്പമുണ്ടാക്കിയ ആ സംഘത്തിൽ എത്ര പേരുണ്ടായിരുന്നു ?
A. അൻപത്
B. എൺപത്
C. ഒൻപത്
D. പത്തൊൻപത്
8) ഥമൂദിലെ ആ അക്രമികൾ അല്ലാഹുവിൽ ശപഥം ചെയ്തുകൊണ്ട് ഗൂഢതന്ത്രം മെനഞ്ഞത് എന്താണ് ?
A. സ്വാലിഹ് നബിയെയും കൂട്ടരെയും രാക്കൊല ചെയ്യാനും, ശേഷം അവകാശികളുടെ മുൻപിൽ കൊലയെ നിഷേധക്കുവാനും.
B. സ്വാലിഹ് നബിയുടെ അവകാശികളെ ഒന്നടങ്കം കൊലപ്പെടുത്താൻ
C. തങ്ങൾ ചെയ്യാൻ പോകുന്ന ക്രൂരകൃത്യം തുറന്നു പറയാൻ
D. നാട്ടിൽ നാശം വിതച്ചുകൊണ്ട് ലാഭം കൊയ്യാൻ
9) താഴെ നൽകിയവയിൽ ശരിയായത് തിരഞ്ഞെടുക്കുക
A. “അവർ ഒരു തന്ത്രം പ്രയോഗിച്ചു , അവർ അറിയാതെ പ്രവാചകരും ഒരു തന്ത്രം പ്രയോഗിച്ചു”
B. “അവർ ഒരു തന്ത്രം പ്രയോഗിച്ചു , അവർ അറിഞ്ഞുകൊണ്ട് നാമും ഒരു തന്ത്രം പ്രയോഗിച്ചു”
C. “അവർ ഗൂഢതന്ത്രം പ്രയോഗിച്ചു, നാമും ഒരു (ഗൂഢ)തന്ത്രം പ്രയോഗിച്ചു”
D. “അവർ ഒരു (ഗൂഢ) തന്ത്രം പ്രയോഗിച്ചു , അവർ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു”
10) ഥമൂദ് ഗോത്രത്തിലെ ആ അക്രമികൾ പ്രയോഗിച്ച തന്ത്രത്തിന്റെ പര്യവസാനം എന്തായിരുന്നു ?
A. അവരെയും അവരുടെ ജനതയെ മുഴുവനും അല്ലാഹു തകർത്തു കളഞ്ഞു, അവരുടെ വീടുകൾ വീണടിഞ്ഞു ശൂന്യമായി കിടന്നു
B. ആ അക്രമികളെ തിരഞ്ഞു പിടിച്ചു അല്ലാഹു അഗ്നിക്കിരയാക്കി
C. ഥമൂദ് ജനതയിലെ മിക്കവരും ഇസ്‌ലാം സ്വീകരിച്ചു
D. ആ കടുത്ത അക്രമികളെ അവരുടെ ജനത തന്നെ വകവരുത്തി
11) ‘ നിങ്ങൾ കണ്ടും കൊണ്ട് ദുഷ്ട പ്രവർത്തി ചെയ്യുകയാണോ ‘
ഇവിടെ പരാമർശിച്ച ‘കണ്ടും കൊണ്ട്’ എന്നതിന്റെ ഉദ്ദേശ്യം എന്താണ് ?
A. ദുഷ്ടതയും നീചത്വവുമാണെന്ന് കണ്ടറിഞ്ഞു കൊണ്ട്
B. ഗോപ്യമാക്കാൻ പോലും ശ്രമിക്കാതെ പരസ്പരം പരസ്യമായി കൊണ്ട്
C. ഏറ്റവും അടുത്ത ബന്ധുക്കളുമായി നീചവൃത്തിയിൽ ഏർപ്പെടുന്നു
D. എ യും ബി യും ശരിയാണ്
12) ‘നിങ്ങൾ നിങ്ങളുടെ ………….. വെച്ച് ദുഷ് പ്രവർത്തി ചെയ്യുകയും ചെയ്യുന്നു’ ?
A. ജനങ്ങൾക്കിടയിൽ
B. ബന്ധുക്കൾക്കിടയിൽ
C. സദസ്സിൽ
D. പ്രത്യക്ഷത്തിൽ
13) ലൂഥ് നബി (അ ) തന്റെ ജനതയെ തൊട്ട് ഉണർത്തിയ ദുഷ്ട പ്രവൃത്തി (ഫാഹിശത്ത് ) എന്തായിരുന്നു ?
A. കാമ നിവാരണത്തിന് സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുക്കൽ തന്നെ ചെല്ലുക
B. മദ്യപാനവും ചൂതാട്ടവും
C. വ്യഭിചാരവും സദ് സ്ത്രീകളെ പറ്റി അപവാദം പറയലും
D. ദൈവ നിന്ദയും ബഹു ദൈവാരാധനയും
14) മ്ലേച്ഛവൃത്തിയെ തൊട്ട് തന്റെ ജനതയെ താക്കീത് ചെയ്തപ്പോൾ ലൂഥ് (അ) നബിക്ക് ലഭിച്ച മറുപടി എന്തായിരുന്നു ?
A. ലൂഥ്വിന്റെ ആൾക്കാരെ നിങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കുക , അവർ പരിശുദ്ധിയോടെ നടക്കുന്ന മനുഷ്യന്മാരാണ്
B. നിങ്ങളെപ്പോലെ പരിശുദ്ധരായ ആളുകൾ വേറേ ഇല്ലതന്നെ, നിങ്ങൾ ഞങ്ങളെ നന്നാക്കാൻ നോക്കേണ്ട
C. നിങ്ങൾ ഞങ്ങളെ ഉപദേശിക്കേണ്ടതില്ല , നിങ്ങളുടെ ഉപദേശം ഞങ്ങൾക്ക് ആവശ്യവുമില്ല
D. നിങ്ങൾ ഞങ്ങളിൽ നിന്ന് അകലം പാലിച്ചു കൊള്ളുക , അല്ലാത്ത പക്ഷം നിങ്ങളെ ഈ നാട്ടിൽ നിന്ന് തന്നെ ഓടിക്കുന്നതാണ്
15) ലൂഥ് (അ) നബി യുടെ ജനതയുടെ മേൽ വർഷിച്ച കൽമഴയെ ആയത്തിൽ വിശേഷിപ്പിച്ചത് എപ്രകാരമാണ് ?
A. മുന്നറിയിപ്പ് നൽകപ്പെട്ട ഒരു മഴ
B. ചുവന്ന മഴ
C. ചൂടുള്ള മഴ
D. എത്ര ചീത്ത മഴ
❇♦❇♦❇♦❇♦❇♦
