🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇
📕സൂറത്തുല്‍ ന്നംൽ 32 മുതൽ 44 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
velichamonline.islahiweb.org
📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ജൂലൈ 29 (ശനി)
❇♦❇♦❇♦❇♦❇♦
1) താഴെ നൽകിയവയിൽ ബില്‍ഖീസ് റാണിയുടെ പ്രസ്താവനയേത് ?
A. ഹേ, പ്രധാനികളേ! ഈ കത്തിന്റെ കാര്യത്തിൽ ഒരു യുദ്ധത്തിന് കോപ്പുകൂട്ടുക
B. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ ഞാന്‍ ഒരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല
C. നാം പ്രാബല്യമുള്ളവരും ശക്തിമത്തായ സമരവീര്യമുള്ളവരുമാകുന്നു
D. സുലൈമാൻ (അ) എന്താണ് കല്പിച്ചരുളുന്നതെന്ന് നോക്കുക
2) റാണിയുടെ കൊട്ടാരത്തിലെ പ്രധാനികളുടെ മറുപടികളിൽ ഉൾപ്പെടുന്നത് ഏത് ?
A. അധികാരം സുലൈമാൻ (അ) നബിക്കാകുന്നു, ആകയാല്‍, അദ്ദേഹം കൽപ്പിച്ചുകൊള്ളട്ടെ
B. നിശ്ചയമായും രാജാക്കള്‍ രാജ്യത്തു പ്രവേശിച്ചാല്‍ അപ്രകാരമാണ് പ്രവൃത്തിക്കുക
C. നാം പ്രാബല്യമുള്ളവരും ശക്തിമത്തായ സമരവീര്യമുള്ളവരുമാകുന്നു
D. റാണിയെന്താണ് കല്പിച്ചരുളുന്നതെന്ന് അദ്ദേഹം (ആലോചിച്ചു) നോക്കുക തന്നെ ചെയ്യും
3) നിശ്ചയമായും, രാജാക്കള്‍ ഒരു രാജ്യത്തു പ്രവേശിച്ചാല്‍, അവരതിനെ ………………. അന്നാട്ടുകാരിലുള്ള പ്രതാപശാലികളെ ……………. ചെയ്യുന്നതാണ്.
A. നാശപ്പെടുത്തുകയും, നിന്ദ്യന്‍മാരാക്കുകയും
B. നിരാശപ്പെടുത്തുകയും, ബന്ദികളാക്കുകയും
C. ക്ഷേമപ്പെടുത്തുകയും, ശക്തരാക്കുകയും
D. സമാധാനത്തിൽ വിടുകയും, സംരക്ഷിക്കുകയും
4) സുലൈമാൻ നബിയുടെ കത്ത് കിട്ടിയതിന് ശേഷം ബൽഖീസ് റാണി ചെയ്ത കാര്യമെന്താണ് ?
A. സുലൈമാൻ നബിക്ക് ഒരു മറുപടി കത്തെഴുതി
B. കത്ത് കിട്ടിയതായി ഭാവിച്ചതേയില്ല
C. സുസജ്ജമായ ഒരു സൈന്യത്തെ ഒരുക്കി നിർത്തി, യുദ്ധസന്നദ്ധത അറിയിക്കാൻ ആളെ അയച്ചു
D. സുലൈമാൻ നബിയുടെ സ്ഥിതിഗതികൾ മനസ്സിലാക്കി വരത്തക്കവണ്ണം കുറെ സമ്മാനങ്ങളുമായി ആളെ അയച്ചു
5) സുലൈമാൻ നബി(അ)യുടെ പ്രവിശാലമായ ശാം രാജ്യത്തിൻറെ തലസ്ഥാനം ഏതായിരുന്നു ?
A. മദീന
B. ബൈത്തുല്‍ മുഖദ്ദസ്
C. മക്ക
D. ബാബിലോൺ
6) ബൽഖീസ് റാണി കൊടുത്തയച്ച സമ്മാനം കണ്ടപ്പോൾ സുലൈമാൻ നബി ………………
A. വളരെയധികം സന്തോഷഭരിതനായി
B. അതൃപ്തി ഉണ്ടായെങ്കിലും അത് പ്രകടിപ്പിച്ചില്ല, എന്നിട്ട് അവ സ്വീകരിച്ചു
C. അതിനേക്കാൾ ഉത്തമമായത് വേണമെന്ന് ശാഠ്യം പിടിച്ചു ദൂതരെ തിരിച്ചയച്ചു
D. നിങ്ങൾ എനിക്ക് ധനം കൊണ്ട് സഹായം നൽകുകയാണോ എന്ന് പ്രതികരിച്ചു
7) തൗഹീദിന്‍റെ രാഷ്ട്രമായ സുലൈമാൻ നബിയുടെ സാമ്രാജ്യത്തോട് ശിര്‍ക്കിന്‍റെ സാമ്രാജ്യമായ സബഉരാഷ്ട്രം ഒരു സമരത്തിന് പുറപ്പെടുവാന്‍ ഭാവമുണ്ടെന്ന് കണ്ട സുലൈമാൻ നബി ബൽഖീസ് റാണിക്ക് അവരുടെ ദൂതർ മുഖേന നൽകിയ മറുപടിയെന്തായിരുന്നു ?
A. ‘തീര്‍ച്ചയായും, നാം അവരുടെ അടുക്കല്‍ അവര്‍ക്ക് നേരിടുവാന്‍ കഴിവില്ലാത്ത സൈന്യങ്ങളുമായി വരുന്നതാണ്. നിസ്സാരന്മാരായിക്കൊണ്ട് നിന്ദ്യന്മാരായ നിലയില്‍ അവിടെ നിന്നും നാം അവരെ പുറത്താക്കുകതന്നെ ചെയ്യും’
B. ‘അവരുടെ അടുക്കലേക്ക് സമ്മാനവും കൊണ്ട് ആളയക്കുകയാണ്; എന്നിട്ട് എന്തു (വിവരവും) കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കുകയുമാണ്’
C. ‘നിശ്ചയമായും രാജാക്കള്‍ ഒരു രാജ്യത്തു പ്രവേശിച്ചാല്‍അങ്ങിനെയാണവര്‍ പ്രവര്‍ത്തിക്കുക’
D. ‘നാം പ്രാബല്യമുള്ളവരും, ശക്തിമത്തായ സമരവീര്യമുള്ളവരുമാകുന്നു’
8) അങ്ങയുടെ സ്ഥാനത്ത് നിന്ന് അങ്ങ് എഴുന്നേൽക്കുന്നതിന് മുമ്പ് ഞാൻ സിംഹാസനം കൊണ്ട് വന്നു തരാം എന്ന് സുലൈമാൻ നബിയോട് പറഞ്ഞത് ആരാണ് ?
A. ഗ്രന്ഥത്തിൽ നിന്നും അറിവ് നല്കപ്പെട്ട ആ ജ്ഞാനി
B. ജിന്നുകളില്‍പെട്ട ഒരു ‘ ഇഫ്‌രീത്ത്’
C. സുലൈമാൻ നബിയുടെ പ്രധാന മന്ത്രി
D. സുലൈമാൻ നബി തന്നെയാണ് ഇപ്രകാരം പറഞ്ഞിട്ടുള്ളത്
9) ‘താങ്കളുടെ ദൃഷ്ടി താങ്കളിലേക്കു തിരിച്ചുവരും മുമ്പായി ഞാനത് ( ബൽഖീസ് റാണിയുടെ സിംഹാസനം) താങ്കള്‍ക്കു കൊണ്ടുവന്നു തരാം’ എന്ന് പറഞ്ഞത് ആരായിരുന്നു ?
A. ഇഫ് രീത്ത്
B. ബൽഖീസ്
C. ഹുദ്ഹുദ്
D. വേദഗ്രന്ഥത്തില്‍ നിന്നും ഒരു ജ്ഞാനമുണ്ടായിരുന്ന ആള്‍
10) ബൽഖീസ് റാണിയുടെ സിംഹാസനം തന്‍റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ പ്രവാചകൻ സുലൈമാൻ (അ ) പറഞ്ഞത് എന്താണ് ?
A. ഇത് എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തില്‍പെട്ടതാണ്; ഞാന്‍ നന്ദി കാണിക്കുമോ, അതല്ല ഞാന്‍ നന്ദികേട് കാണിക്കുമോ എന്ന് എന്നെ അവന്‍ പരീക്ഷിക്കുവാന്‍ വേണ്ടിയാണ് (ഇത്)
B. ആരെങ്കിലും നന്ദി കാണിക്കുന്നപക്ഷം, അവന്‍ തനിക്കുതന്നെ വേണ്ടിയാണ് നന്ദി കാണിക്കുന്നത്.
C. വല്ലവനും നന്ദികേട് കാണിക്കുന്നുവെങ്കിലോ, എന്നാല്‍ നിശ്ചയമായും, എന്‍റെ രക്ഷിതാവ് അനാശ്രയനാണ്; ഉല്‍കൃഷ്ടനുമാണ്
D. ഇവയെല്ലാം തന്നെ പ്രവാചകൻ സുലൈമാൻ (അ) പറഞ്ഞതാണ്
11) സുലൈമാൻ നബി(അ) യുടെ സന്നിധിയിലേക്ക് ബൽഖീസ് റാണിയുടെ സിംഹാസനം കൊണ്ട് വരപ്പെട്ടത് എത്ര വേഗത്തിൽ ആയിരുന്നു ?
A. സുലൈമാൻ നബിയുടെ സദസ്സ് അന്നേ ദിവസം പിരിയുന്നതിന് മുൻപായികൊണ്ട്
B. പ്രവാചകൻ സിംഹാസനത്തിൽ നിന്ന് എണീക്കുന്നതിന് മുൻപായി
C. പ്രവാചകൻ കണ്ണടച്ചു മിഴിക്കുമ്പോഴേക്ക്
D. ബൽഖീസ് അയച്ച ദൂതൻ അവരുടെ കൊട്ടാരത്തിൽ എത്തുന്നതിന് മുമ്പ്
12) ബൽഖീസ് റാണിയുടെ സിംഹാസനത്തിന് രൂപമാറ്റം വരുത്തുവാൻ സുലൈമാൻ (അ)കൽപിച്ചത് എന്തിനായിരുന്നു ?
A. അവരെ തെറ്റിദ്ധരിപ്പിക്കാനും അവരുടെ ക്ഷമയെ പരീക്ഷിക്കുവാനും
B. പ്രവാചകന്റെ സിംഹസനത്തോട് സാമ്യത കണ്ടിട്ട് അവ തമ്മിൽ പരസ്പരം തിരിച്ചറിയാൻ വേണ്ടി
C. അവളുടെ ബുദ്ധിശക്തി പരീക്ഷിക്കുവാനും അല്ലാഹു സുലൈമാൻ(അ) നല്‍കിയിട്ടുള്ള പ്രവാചകത്വം തുടങ്ങിയ വമ്പിച്ച അനുഗ്രഹങ്ങളിലേക്ക് അവളുടെ ശ്രദ്ധ തിരിക്കുവാനും
D. അവരെ സ്വീകരിക്കുന്നതിന് വേണ്ടി പുതുമയുള്ളതായി ഒരുക്കാൻ
13) ‘നിങ്ങളുടെ സിംഹാസനം ഇതുപോലെയാണോ?’ എന്ന ചോദ്യത്തിന് റാണി നൽകിയ മറുപടിയാണ് ……..
A. ഇത് അതുതന്നെ
B. അതെ, ഇത് പോലെ തന്നെ
C. ഇതു അതു തന്നെയാണെന്ന് തോന്നുന്നു
D. ഇത് അതുപോലെയേ അല്ല
14) ‘ഇതിനു മുമ്പു തന്നെ ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ ……………. ആകുകയും ചെയ്തിരിക്കുന്നു’
A. നിങ്ങളിൽ നിന്നും സമാധാനം കാംഷിക്കുന്നവർ
B. വിശ്വസിച്ചവർ
C. നിങ്ങളുടെ അനുഭാവികൾ
D. മുസ്‌ലിംകൾ
15) പളുങ്കുകളാല്‍ മിനുക്കിയുണ്ടാക്കപ്പെട്ട സുലൈമാൻ (അ) നബിയുടെ കൊട്ടാരത്തില്‍ പ്രവേശിച്ചുച്ചപ്പോൾ റാണിക്കുണ്ടായ അനുഭവങ്ങൾ താഴെ നൽകുന്നു, അവയിൽ ഖുർആനിന്റെ പ്രസ്താവനകളിൽ ഉൾപ്പെടാത്തത് …………
A. അതൊരു ജലാശയമാണെന്ന് അവള്‍ കണക്കാക്കി
B. അതിലേക്ക് പ്രവേശിക്കാൻ അവരുടെ ഇരുകണങ്കാലുകളില്‍ നിന്നും വസ്ത്രം പൊക്കുകയും ചെയ്തു
C. ഞാന്‍ എന്‍റെ ദേശത്തുവെച്ച് കേട്ട വര്‍ത്തമാനം സത്യം തന്നെ, കേട്ട കീര്‍ത്തിയേക്കാള്‍ അധികമാണ് താങ്കൾക്കുള്ളതെന്ന് പറഞ്ഞുകൊണ്ടവർ അതിശയിച്ചു
D. സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്പ്പെട്ടതായി അവർ പ്രഖ്യാപിച്ചു
❇♦❇♦❇♦❇♦❇♦
