അഞ്ചാം ഘട്ടം – ചോദ്യങ്ങൾ-(Campaign2)

🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ

ചോദ്യാവലി 👇👇👇

📕സൂറത്തുല്‍ ന്നംൽ 15 മുതൽ 31 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി

🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇

velichamonline.islahiweb.org

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ജൂലൈ 15 (ശനി)

❇♦❇♦❇♦❇♦❇♦

1) ദാവൂദ് (അ), സുലൈമാൻ (അ) എന്നീ പ്രവാചകന്മാർക്ക് പല ശ്രേഷ്ഠതകളും അല്ലാഹു നൽകിയിരുന്നുവല്ലോ;

ഈ പ്രവാചകന്മാർക്ക് നൽകിയ സവിശേഷതകളിൽ ……………. ഉൾപ്പെടുന്നില്ല.

A. മുമ്പുള്ളവര്‍ക്ക് അപരിചിതമായിരുന്ന പടയങ്കിനിര്‍മ്മാണം
B. ഇരുമ്പുകൊണ്ടുള്ള വിവിധ സാമഗ്രികളുടെ ഉപയോഗം
C. മനുഷ്യരുടെ തസ്ബീഹ് (സ്തുതികീര്‍ത്തനങ്ങള്‍) മനസ്സിലാക്കുവാനുള്ള പ്രത്യേക അറിവ്
D. പക്ഷിമൃഗാദികളുടെ സംസാരം മനസ്സിലാക്കുവാനുള്ള പ്രത്യേക അറിവ്

2) ദാവൂദ് നബി(അ)യിൽ നിന്ന് സുലൈമാൻ നബി(അ) അനന്തരമെടുത്ത കാര്യങ്ങൾ എന്തെല്ലാം ?

A. പ്രവാചകത്വവും, രാജത്വവും അറിവും
B. പിശാചുക്കളെ കീഴ്പ്പെടുത്താനുള്ള പ്രത്യേക കഴിവ്
C. കാറ്റിനെ വിധേയമാക്കാനും അതിൽ സഞ്ചരിക്കാനുമുള്ള പ്രത്യേക കഴിവ്
D. എല്ലാം ശരിയാണ്

3) ‘സുലൈമാൻ നബി(അ) യുടെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു’;
പ്രവാചകന്റെ സൈന്യങ്ങളിൽ ആരെല്ലാം ഉൾപ്പെടുന്നു ?

A. കാറ്റും പർവ്വതങ്ങളും പിശാചുക്കളും
B. ജിന്നും മനുഷ്യനും പക്ഷികളും
C. ജിന്നും പിശാചും പിന്നെ ഏതാനും മനുഷ്യരും
D. അശ്വാരൂഢൻമാരായ, സർവ്വസന്നാഹരായ ഭടന്മാർ

4) ഉറുമ്പിൻ താഴ്‌വരയിൽ വെച്ച് ഒരു ഉറുമ്പ് വിളിച്ചു പറഞ്ഞ വാക്കുകൾ എന്തായിരുന്നു ?

A. ഹേ ഉറുമ്പുകളെ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചുകൊള്ളുവിന്‍: സുലൈമാനും, തന്‍റെ സൈന്യങ്ങളും അറിഞ്ഞുകൊണ്ട് നിങ്ങളെ (ചവിട്ടി) ചതച്ചുകളയാതിരിക്കട്ടെ

B. ഹേ ഉറുമ്പുകളെ, നിങ്ങള്‍ വേഗത്തിൽ രക്ഷപെട്ടു കൊള്ളുവിന്‍: സുലൈമാനും, തന്‍റെ സൈന്യങ്ങളും നിങ്ങളെ ചവിട്ടി ചതച്ചുകളയുമെന്ന് ഞാൻ കരുതുന്നു

C. ഹേ ഉറുമ്പുകളെ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചുകൊള്ളുവിന്‍: നിഷ്ട്ടൂരന്മാരായ ഒരു സൈന്യത്തിന്റെ ചവിട്ടേറ്റു നിങ്ങൾ കൊല്ലപ്പെടുന്നതിന് മുൻപായി തന്നെ

D. ഹേ ഉറുമ്പുകളെ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചുകൊള്ളുവിന്‍: സുലൈമാനും, തന്‍റെ സൈന്യങ്ങളും നിങ്ങളെ (ചവിട്ടി) ചതച്ചുകളയാതിരിക്കട്ടെ; അവരാകട്ടെ, (അത്) അറിയുന്നതുമല്ല

5) സബഉമായി ബന്ധപ്പെട്ട് കൂട്ടത്തിൽ ഉൾപെടാത്തത് തെരഞ്ഞെടുക്കുക

A. ബൽഖീസ് റാണി
B. മരംകൊത്തി
C. ഉറുമ്പ്
D. ഹുദ് ഹുദ്

6) സുലൈമാൻ നബിയുടെ സൈന്യത്തിലുണ്ടായിരുന്ന മരംകൊത്തിയുടെ ഒരു പ്രയോചനമായി ഇബ്നു അബ്ബാസ് (റ) പ്രസ്‌താവിച്ചത്‌ എന്ത് ?

A. സുലൈമാൻ നബിയുടെ സൈന്യത്തിനു വഴികാട്ടി
B. ശത്രു സൈനങ്ങളുടെ സ്ഥാനങ്ങളെ സുലൈമാൻ നബിക്ക് അറിയിക്കുക
C. സുലൈമാൻ നബിയുടെ സൈന്യത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ജിന്നുകളെ നിരീക്ഷിക്കുക
D. ഭൂമിക്കടിയില്‍ വെള്ളം സ്ഥിതിചെയ്യുന്ന സ്ഥാനം അറിയിച്ചു കൊടുക്കുക

7) ഉറുമ്പിന്റെ സംസാരം മനസ്സിലാക്കിയ സുലൈമാൻ നബി(അ)യുടെ പ്രതികരണം എന്തായിരുന്നു ?

A. ഉറുമ്പിന്‍റെ സംസാരം മനസ്സിലാക്കുവാന്‍ കഴിഞ്ഞതിൽ സ്വയം അഭിമാനിച്ചു
B. അദ്ദേഹം പുഞ്ചിരിക്കൊണ്ട് ചിരിച്ചു, അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാന്‍ വേണ്ടുന്ന പ്രചോദനത്തിനായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും ചെയ്‌തു
C. കേവലം നിസ്സാര ജന്തുവായ ഉറുമ്പിന്‍റെ താക്കീതിനെ അവഗണിച്ചു, അവയെ രക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതുമില്ല
D. ആ ഉറുമ്പിനെ തന്റെ സൈന്യത്തിന്റെ ഭാഗമാക്കി പ്രവാചകൻ നിയമിച്ചു

8) സുലൈമാൻ നബിയുടെ പ്രാർത്ഥനയെന്തായിരുന്നു ?

A. റബ്ബേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാൻ എനിക്ക് നീ പ്രചോദനം നല്‍കേണമേ

B. റബ്ബേ, നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുവാൻ എനിക്ക് നീ പ്രചോദനം നല്‍കേണമേ

C. നിന്‍റെ കാരുണ്യം കൊണ്ട്, സദ്‌വൃത്തരായ നിന്‍റെ അടിയാന്മാരില്‍ എന്നെ നീ ഉള്‍പ്പെടുത്തണമേ

D. മുകളിൽ നൽകിയവയെല്ലാം സുലൈമാൻ നബിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുന്നു

9) തന്റെ സൈന്യത്തിൽ മരക്കൊത്തിപ്പക്ഷിയെ കാണാതെ വന്നപ്പോൾ സുലൈമാൻ നബി എന്താണ് പറഞ്ഞത് ?

A. വ്യക്തമായ ഒരു ന്യായവും കൊണ്ടുവന്നില്ലെങ്കിൽ അതിനെ കഠിനമായി ശിക്ഷിക്കും; അല്ലെങ്കിൽ അറുത്തു കളയുമെന്ന് പ്രവാചകൻ പ്രഖ്യാപിച്ചു

B. നിർദിഷ്ട സമയത്ത് ഹാജറില്ലാത്തതിനാൽ അതിനെ ഇരുമ്പിന്റെ കൂട്ടിൽ ബന്ധിച്ചു കളയുമെന്ന് പ്രഖ്യാപിച്ചു

C. അത് വല്ല ന്യായം കൊണ്ട് വന്നാൽ പോലും അതിനെ ഖണ്ഡിച്ചു രണ്ടു കഷ്ണമാക്കുമെന് പ്രതിജ്ഞ ചെയ്‌തു

D. ഹുദ്ഹുദ് തക്കതായ കാരണമില്ലാതെ മാറി നിൽക്കുകയില്ലെന്നും ആകയാൽ ശിക്ഷക്ക് വിധേയമല്ലെന്നും പറഞ്ഞു

10) മരംകൊത്തി പക്ഷി സുലൈമാൻ (അ) നബിയോട് പറഞ്ഞു, ‘………………. നിന്നും ദൃഢമായ ഒരു വാര്‍ത്തയുമായി ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുകയാണ്;

A. യമനിൽ
B. യശ്ജൂബ്ന്റെ ആളുകളിൽ
C. സബഇല്‍
D. അബീസീനിയായിൽ

11) മരംകൊത്തി പക്ഷി സുലൈമാൻ (അ) നബിക്കു നൽകിയ സൂക്ഷ്‌മമായ വിവരങ്ങൾ പരിശോദിച്ചു താഴെ നൽകിയവയിൽ തെറ്റായ പരാമർശം തിരഞ്ഞെടുക്കുക

A. നിശ്ചയമായും സബഉകാരെ ഭരിച്ചുവരുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടെത്തുകയുണ്ടായി
B. എല്ലാ വസ്തുക്കളില്‍നിന്നും ആവശ്യമായത്ര അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു
C. ഒരു വമ്പിച്ച സിംഹാസനവും അവള്‍ക്കുണ്ട്
D. അവളെയും അവളുടെ ജനതയെയും അല്ലാഹുവിനെ ആരാധിക്കുന്നതായി ഞാന്‍ കണ്ടെത്തിയിരിക്കുന്നു

12) ”……………………. അവരുടെ കര്‍മ്മങ്ങള്‍ അവര്‍ക്കു ഭംഗിയാക്കിക്കാണിച്ചു കൊടുക്കുകയും നേരായ മാര്‍ഗ്ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ സന്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല”

A. സൂര്യൻ
B. അഗ്നിദേവൻ
C. പിശാച്
D. മരംകൊത്തി

13) നീ സത്യം പറഞ്ഞതാണോ, അഥവാ നീ അസത്യവാന്‍മാരില്‍പെട്ടിരിക്കുന്നുവോ എന്ന് നാം നോക്കാം; എന്ന് പറഞ്ഞു കൊണ്ട് മരംകൊത്തി പക്ഷിക്ക് സുലൈമാൻ നബി(അ) നൽകിയ നിർദേശങ്ങളിൽ ………………… ഉൾപ്പെടുന്നില്ല

A. എന്‍റെ ഈ എഴുത്തും കൊണ്ട് നീ പോകുക
B. എന്നിട്ട് അതവര്‍ക്ക് ഇട്ടുകൊടുക്കുക
C. പിന്നീട് നീ അവരില്‍നിന്നു മാറിനിന്ന് അവര്‍ അതിനെപ്പറ്റി എന്തു മറുപടി പറയുന്നുവെന്ന് നോക്കുക
D. പിന്നീട് അവരുടെ മറുപടി നീ എഴുതി വാങ്ങിക്കുക

14) ബൽഖീസ് സുലൈമാൻ നബിയിൽ നിന്നും കിട്ടിയ കത്തിനെ വിശേഷിപ്പിച്ചത് ……….. എന്ന് പറഞ്ഞു കൊണ്ടായിരുന്നു

A. ഭീഷണി കത്ത്
B. ഒരു ക്ഷണക്കത്ത്
C. മാന്യമായ ഒരു എഴുത്ത്
D. ഒരു പ്രേമക്കത്ത്

15) കത്തിന്റെ പരാമർശങ്ങളിൽ ഉൾപെടാത്തത് ഏത് ?

A. അതു മഹാരാജാവും ഏകാധിപതിയുമായ സുലൈമാനില്‍ നിന്നുള്ളതാണ്
B. അത്; പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
C. എന്നോട് നിങ്ങള്‍ ഔന്നത്യം കാണിക്കരുത്
D. നിങ്ങള്‍ മുസ്‌ലിംകളായി (കീഴൊതുങ്ങിക്കൊണ്ട്) എന്‍റെ അടുക്കല്‍ വരുകയും ചെയ്യുക

❇♦❇♦❇♦❇♦❇♦