അഞ്ചാം ഘട്ടം – ചോദ്യങ്ങൾ-(Campaign12)

🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇

📕സൂറത്തുൽ ഖസസ്
76 മുതൽ 88 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി

🌀വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് ലിങ്ക് 👇

http://velichamonline.islahiweb.org

ആൻഡ്രോയിഡ് ആപ്പ്ളികേഷൻ ലിങ്ക് 👇

https://play.google.com/store/apps/details?id=org.islahiweb.velichamonline

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ഡിസംബർ 3 (ഞായർ) സൗദി സമയം 5 PM ഇന്ത്യൻ സമയം 7.30 PM

❇♦❇♦❇♦❇♦❇♦

1) ധിക്കാരിയായിരുന്ന ഖാറൂനോട്‌ അവന്റെ ജനത പറഞ്ഞ ചില വർത്തമാനങ്ങൾ പരിശുദ്ധ ഖുർആനിൽ വന്നിട്ടുണ്ട്. താഴെ നൽകിയവയിൽ, അത്തരം പ്രസ്താവനകളിൽ ഉൾപെടാത്തത് ഏത് ?

A. നീ പുളകം കൊള്ളേണ്ടാ , നിശ്ചയമായും പുളകം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല
B. നീ നാട്ടിൽ പൊങ്ങച്ചം കാണിക്കരുത് , നിശ്ചയമായും പൊങ്ങച്ചം കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല
C. നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത്, നിശ്ചയമായും കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല
D. നിനക്ക് അല്ലാഹു നന്‍മ ചെയ്തുതന്ന പ്രകാരം നീയും നന്‍മ ചെയ്യുക

2) ആരായിരുന്നു ഖാറൂൻ ?

A. ഇസ്രാഈല്‍ വിഭാഗത്തില്‍ പെട്ടവനായിരുന്നു
B. ഫിർഔനിന്റെ ജനതയിൽ പെട്ടവനായിരുന്നു
C. ഫിർഔനിന്റെ കൊട്ടാരത്തിലെ മന്ത്രിയായിരുന്നു
D. കടുത്ത ധിക്കാരിയും എന്നാൽ പ്രശസ്തിക്ക് വേണ്ടി കണക്കില്ലാതെ ധർമ്മം ചെയ്തവനുമായിരുന്നു

3) ഭാരിച്ച സമ്പത്തിനുടമയായ ഖാറൂനോട്‌ അഹങ്കരിക്കരുത് എന്ന് ഉപദേശിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു ?

A. സഹനശീലന്‍മാര്‍ക്കല്ലാതെ അതു സാധിച്ചുകിട്ടുകയില്ല
B. ഇതിനേക്കാൾ ശക്തിയുള്ളവന്മാരെ ഞാൻ കണ്ടിട്ടുണ്ട്
C. എന്റെ അടുക്കൽ തക്ക അറിവുള്ളത് കൊണ്ട് തന്നെയാണ് ഇത്രയും അധികം എനിക്ക് നൽകപ്പെട്ടിരിക്കുന്നത്
D. എന്റെ സമ്പത്തിന്റെ ആധിക്യം അളക്കാൻ നിങ്ങളാരും മുതിർന്നിട്ടില്ല

4) ഖാറൂനെയും ഫിര്‍ഔനെയും ഹാമാനെയും ഓര്‍ക്കുക എന്നു മറ്റൊരു സൂറത്തിലെ വചനത്തിൽ പ്രസ്താവിക്കുന്നുണ്ട്; ഈ മൂന്നുപേരെയും ഒന്നിച്ചു പറഞ്ഞതില്‍ നിന്നു മനസ്സിലാക്കേണ്ടതു എന്ത് ?

A. മൂസാ (അ) നബിയുടെ കടുത്ത ശത്രുക്കളില്‍ ഒരു പ്രധാനിയായിരുന്നു അവന്‍ എന്ന്
B. അവരുടെ കഥകൾ വളരെ രസകരമായിരുന്നു എന്ന്
C. ഹാമാനും ഖാറൂനും ആദ്യം മൂസാ (അ)യെ പിന്‍പറ്റിയിരുന്നുവെന്നും പിന്നീട് ഫിർഔനിന്റെ കൂടെ കൂടി അവിശ്വാസിയായി മാറിയെന്നും
D. ഹാമാനും ഖാറൂനും ഫിർഔനിന്റെ കൊട്ടാരത്തിൽ മന്ത്രി പദവി അലങ്കരിച്ചിരുന്നുവെന്ന്

5) ഖാറൂനെക്കുറിച്ച് താഴെ നല്കിയവയിൽ തെറ്റായ പരാമർശം ഏതാണ് ?

A. അവന്‍ വളരെ വമ്പിച്ച ഒരു ധനികനായിരുന്നു, അവ ലഭിച്ചത് തന്റെ യോഗ്യത കൊണ്ടാണെന്ന് അവൻ വിചാരിച്ചിരുന്നു
B. അവന്‍ ജനങ്ങളോട് വളരെ ധിക്കാരം പ്രവര്‍ത്തിച്ചിരുന്നു
C.അവൻ നാട്ടില്‍ പലതരം കുഴപ്പമുണ്ടാക്കിയിരുന്നു
D. സദുപദേശം നല്‍കിയവരുടെ ഉപദേശം സ്വീകരിക്കുവാന്‍ അവൻ തയ്യാറായില്ല. എങ്കിലും അവരോട് നല്ലരീതിയിൽ വർത്തിച്ചിരുന്നു

6) ഖാറൂന്റെ ആഡംബര ജീവിതം കണ്ടപ്പോൾ ഐഹികജീവിതത്തെ ഉദ്ദേശിച്ചവരുടെ അഭിപ്രായം എന്തായിരുന്നു ?

A. ഖാറൂന് നല്കപ്പെട്ടത് പോലെ എനിക്ക് ലഭിച്ചിരുന്നെങ്കിൽ തീർച്ചയായും ഞാൻ ദൈവിക മാർഗത്തിൽ എല്ലാം ചിലവഴിക്കുമായിരുന്നു
B. ഖാറൂന് നല്കപ്പെട്ടത് പോലെ ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
C. നിങ്ങൾക്ക് നാശം , വിശ്വസിക്കുകയും സൽക്കർമ്മം പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹുവിന്റെ അടുക്കൽ ഇതിനേക്കാൾ ഉത്തമമായ പ്രതിഫലം ഉണ്ടായിരിക്കും
D. ബി യും സി യും ശരിയാണ്

7) അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ ഖാറൂന്റെ ആഡംബര ജീവിതം കണ്ട് അസൂയ പൂണ്ടവരോട് മറുപടി പറഞ്ഞതെന്തായിരുന്നു ?

A. നിങ്ങൾ പറഞ്ഞത് എത്ര ശരി, ഖാറൂന് നല്കപ്പെട്ടത് പോലെ നമുക്കുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
B. അത് അവന്റെ ഭാഗ്യം, നിങ്ങൾ അതിൽ അസൂയ പെടേണ്ടതില്ല.
C. നിങ്ങൾക്ക് നാശം , വിശ്വസിക്കുകയും സൽക്കർമ്മം പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹുവിന്റെ അടുക്കൽ ഇതിനേക്കാൾ ഉത്തമമായ പ്രതിഫലം ഉണ്ടായിരിക്കും
D. പണത്തിനു മേലെ പരുന്തും പറക്കില്ല

8) ‘ഇഹലോകം നാലുകൂട്ടരുടേതാണ്’ എന്ന് തുടങ്ങുന്ന ഹദീസിലെ നാലു കൂട്ടരിൽ പെടാത്ത വിഭാഗം ഏതാണ് ?

A. അല്ലാഹു ധനവും അറിവും നൽകിയിട്ടുള്ള മനുഷ്യൻ. അതില്‍ അവൻ റബ്ബിനെ സൂക്ഷിക്കുകയും കുടുംബബന്ധം പാലിക്കുകയും, അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കുകയും ചെയ്യുന്നു
B. അല്ലാഹു അറിവ് മാത്രം നൽകിയവൻ , ധനം നൽകിയിട്ടില്ലെങ്കിലും നല്ല വിചാരത്തോടെ ജീവിക്കുന്നു, ഉണ്ടായിരുന്നെങ്കിൽ ആദ്യത്തെയാളെ പോലെ പ്രവര്‍ത്തിക്കാമായിരുന്നു എന്ന് കരുതുന്നു
C. അല്ലാഹു ഒരാൾക്ക് ധനം നൽകി, അറിവു നല്‍കിയിട്ടില്ല. അങ്ങനെ അവന്‍ തന്‍റെ ധനം അനിയന്ത്രിതമായി കൈകാര്യം ചെയ്തു, അതിൽ റബ്ബിനെ സൂക്ഷിക്കുകയും കുടുംബബന്ധം പാലിക്കുകയും ചെയ്കയില്ല.
D. അല്ലാഹു ധനവും നല്‍കിയിട്ടില്ല. അറിവും നല്‍കിയിട്ടില്ല. അവ രണ്ടും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുമില്ല.

9) ഖാറൂനിന്റെ അന്ത്യം എങ്ങനെയായിരുന്നു ?

A. അവന്റെ സമ്പത്തും ഐശ്വര്യവുമെല്ലാം ധൂളികളാക്കി കളഞ്ഞു
B. അവനെയും അവന്റെ ഭവനത്തെയും ഭൂമിയിൽ ആഴ്ത്തി കളഞ്ഞു
C. ഖാറൂനിന്റെ സമ്പത്തെല്ലാം ഒരു പ്രഭാതത്തിൽ തല കീഴായി മറിക്കപ്പെട്ടു
D. ആളുകൾ നോക്കി നിൽക്കെ അവന്റെ സമ്പത്ത് ഭൂമിയിലേക്ക് ആണ്ടുപോയി

10) ” ഹൊ , അല്ലാഹു അവന്റെ അടിയന്മാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലപ്പെടുത്തി കൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവർക്ക് കണക്കാക്കി കൊടുക്കുകയും ചെയ്യുകയാണെന്ന് തോന്നുന്നു. ” ഇത് ആരുടെ വാക്കുകളാണ്, സന്ദർഭം ഏത് ?

A. ഖാറൂനിനെ പോലെ ആകണമെന്ന് തലേ ദിവസം ആഗ്രഹിച്ചവർ, ഖാറൂനിനെ അന്ത്യം സംഭവിച്ചതിന് ശേഷം
B. മൂസാ നബി (അ), ഖാറൂനോട്‌ നിരന്തരം ഉപദേശിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ
C. അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍, ഖാറൂന്റെ ആഡംബര ജീവിതം കണ്ട് അസൂയ പൂണ്ടവരോട് മറുപടി പറഞ്ഞ വാക്കുകൾ
D. ഐഹികജീവിതത്തെ ഉദ്ദേശിച്ചിരുന്നവർ, ഖാറൂന്റെ ആഡംബര ജീവിതം കണ്ടപ്പോൾ

11) ധിക്കാരിയായ ഖാറൂനിന്റെ കഥ വിവരിച്ചതിന് ശേഷം സകലവിധ സുഖൈശ്വര്യങ്ങളുടെയും പരലോകഭവനം ഏർപ്പെടുത്തി കൊടുക്കുന്നത് ആർക്കായിരിക്കും എന്നാണ് അല്ലാഹു പ്രസ്‌താവിച്ചത്‌ ?

A.ഭൂമിയില്‍ ഔന്നത്യവും കുഴപ്പവും ഉദ്ദേശിക്കാത്തവര്‍ക്ക്
B. ദാനശീലർക്ക്
C. ഖാറൂൻ ഒഴികെയുള്ള ഇസ്രായേല്യർക്ക്
D. ഭയമുള്ള എല്ലാവർക്കും

12) താഴെ നൽകിയവയിൽ……… ആയത്തിൽ നിന്നുള്ളതല്ല

A. ശുഭമായ പര്യവസാനം ഭയഭക്തന്മാര്‍ക്കാകുന്നു
B. ആര്‍ നന്‍മയും കൊണ്ടുവന്നുവോ അവനു അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും
C. ആരെങ്കിലും തിന്‍മയും കൊണ്ടുവന്നാല്‍ അവരുടെ പ്രതിഫലം പത്തുമടങ്ങ് കുറ്റമായിരിക്കും
D. തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുന്നതല്ല

13) താഴെ നൽകിയ കാര്യങ്ങളിൽ ഒന്ന് മാത്രം ഹദീസുകളിൽ പരാമർശിച്ചതിന് എതിരാണ്. അത് ഏതാണെന്ന് കണ്ടുപിടിക്കുക ?

A. യാതൊരു ദാനധര്‍മ്മവും തന്നെ ധനത്തില്‍ കുറവു വരുത്തുന്നതല്ല
B. മാപ്പു നല്‍കുന്നതുമൂലം ഏതൊരു അടിയാന്നും വീര്യം (യോഗ്യത) അല്ലാഹു വര്‍ദ്ധിപ്പിക്കുന്നതല്ല
C. അല്ലാഹുവിന്നുവേണ്ടി – അല്ലാഹുവിന്‍റെ പ്രതിഫലം ഉദ്ദേശിച്ച് – ഏതൊരുവനും വിനയം കാണിക്കുന്നതായാല്‍ അല്ലാഹു അവനെ ഉയര്‍ത്താതിരിക്കുന്നതല്ല.
D. ഒരു അണുഅളവ് അഹംഭാവം ആരുടെയെങ്കിലും ഹൃദയത്തില്‍ ഉണ്ടായിരുന്നാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല

14) ഹദീസിൽ നിന്നുള്ള പാഠങ്ങളിൽ ഒന്ന് ഉൾപെടുന്നില്ല ?

A. അല്ലാഹു സുന്ദരനാണ്; അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു; അഹംഭാവം എന്നാല്‍ ന്യായമായ കാര്യത്തോടു ധിക്കാരം കാണിക്കുകയും ജനങ്ങളോടു പുച്ഛം കാണിക്കലുമാണ്
B. ഭയഭക്തനും, ധനികനും (ജനമദ്ധ്യെ പേരും കീര്‍ത്തിയും ആര്‍ജ്ജിക്കാതെ) അജ്ഞാതനുമായുള്ള അടിയാനെ അല്ലാഹു ഇഷ്ടപ്പെടുന്നു.
C. ഗര്‍വ്വു കാരണം വസ്ത്രം ഇഴച്ചു നടക്കുന്നവനിലേക്ക് ഖിയാമത്തുനാളില്‍ അല്ലാഹു കോപം നിമിത്തം നോക്കുന്നതല്ല
D. അഹംഭാവം ഒരു പരിധിയിൽ കവിഞ്ഞാൽ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല

15) ശിര്‍ക്കിന്‍റെ ആള്‍ക്കാരെ സഹായിക്കയോ കൂട്ടുനില്‍ക്കയോ ചെയ്യാതെ തൗഹീദില്‍ ഉറച്ചുനില്‍ക്കുവാനും, തൗഹീദിലേക്കു ക്ഷണിക്കാനും നബി (സ)യോടു ഊന്നിപ്പറഞ്ഞു കൊണ്ടാണ് അല്ലാഹു ഈ സൂറത്തു അവസാനിപ്പിക്കുന്നത്.
അതിനു നാലു കാരണങ്ങളാണ് അല്ലാഹു ഉണർത്തിയത്, നാലിൽ പെടാത്തത് ഏത് ?

A. അവനല്ലാതെ വേറെ യാതൊരു ഇലാഹും ഇല്ല തന്നെ
B. പ്രവാചകന്മാർ ഒഴികെ എല്ലാം നാശത്തിന് വിധേയമാണ്
C. നിയമാധികാരം അഥവാ വിധികര്‍തൃത്വം അവനുമാത്രമാണ്
D. എല്ലാവരും അവങ്കലേക്കുതന്നെയാണ് മടങ്ങിച്ചെല്ലുന്നത്

❇♦❇♦❇♦❇♦❇♦