🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇
📕സൂറത്തുൽ ഖസസ്
61 മുതൽ 75 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് ലിങ്ക് 👇
http://velichamonline.islahiweb.org
ആൻഡ്രോയിഡ് ആപ്പ്ളികേഷൻ ലിങ്ക് 👇
https://play.google.com/store/apps/details?id=org.islahiweb.velichamonline
📋ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : നവംബർ 4 (ശനി)
❇♦❇♦❇♦❇♦❇♦
1) രണ്ടാളുകളെ താരതമ്യപ്പെടുത്തി ഇരുവരും ഒരുപോലെയാണോ എന്ന് അല്ലാഹു ചോദിക്കുന്നുണ്ട്, ആരാണവർ ?
A. ഐഹിക ജീവിതത്തിൽ സുഖ സൗകര്യങ്ങൾ കണ്ടെത്തി അനുഭവിക്കുന്ന ഒരാളും, ഖിയാമത്തു നാളിൽ ശിക്ഷക്കു ഹാജരാക്കിയവരിൽ ഉൾപ്പെടുന്ന മറ്റൊരാളും
B. ഐഹിക ജീവിതത്തിൽ വിശേഷ ബുദ്ധി പ്രയോജനപ്പെടുത്തി സുഖ സൗകര്യങ്ങൾ കണ്ടെത്തിയവനും, ഖിയാമത്തു നാളിൽ ശിക്ഷക്കു ഹാജരാക്കിയവരിൽ ഉൾപ്പെടുന്നവനും
C. അല്ലാഹു നൽകാമന്നേറ്റ സ്വർഗീയ സുഖ സൗകര്യങ്ങൾ ലഭിക്കുന്ന ഒരാളും, ഐഹിക ജീവിതത്തിൻറെ സുഖഭോഗങ്ങൾ നൽകപ്പെട്ട് പിന്നീട് ഖിയാമത്തു നാളിൽ ശിക്ഷക്കു ഹാജരാക്കിയവരിൽ ഉൾപ്പെടുന്ന മറ്റൊരാളും.
D. അല്ലാഹു നൽകിയ കാരണത്താൽ ഐഹിക ജീവിതത്തിൻറെ സുഖഭോഗം അനുഭവിക്കുന്നവനും, അല്ലാഹു നൽകാത്തതിനാൽ മനപ്രയാസമുള്ളവനായി ജീവിക്കുന്നവനും.
2) “നിങ്ങൾ ജൽപ്പിച്ചു കൊണ്ടിരുന്നതായ എൻറെ പങ്കുകാർ എവിടെ?” അല്ലാഹു ഇങ്ങനെ ചോദിക്കുന്നത് ആരോടാണ്, സന്ദർഭമേത് ?
A. പരലോകത്തിൽ വെച്ചു ശിക്ഷാർഹരായുള്ളവരോട്
B. മരണ സമയത്ത് അവിശ്വാസികളോട്
C. ഖബറിലെ ശിക്ഷയുടെ സമയത്ത് എല്ലാ മുശ്‌രിക്കുകളോടും
D. പരലോകത്തിൽ വെച്ചു എല്ലാവരോടും
3) ‘വാക്കിന്നവകാശപ്പെട്ടവർ’
(الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ) എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ് ?
A. തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുമെന്നതിനാൽ നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരെ ഉപദേശിച്ചവർ
B. അല്ലാഹുവിൻറെ ശിക്ഷക്കു ബാധ്യസ്ഥരായ ശിർക്കിൻറെ നേതാക്കളും പ്രചാരകൻമാരും
C. ദൈവിക വചനങ്ങളായ വാക്കുകളെ അവകാശപെടുത്തിയ സത്യത്തിന്റെ നേതാക്കളും പ്രചാരകന്മാരും
D. അല്ലാഹുവിന്റെ വാക്കിനെ സത്യപ്പെടുത്തിയവരും അതിനു വേണ്ടി പ്രയത്നിച്ചവരും
4) ആയത്തിൽ നിന്നുള്ള ”هَـٰٓؤُلَآءِ ٱلَّذِينَ أَغْوَيْنَآ أَغْوَيْنَـٰهُمْ كَمَا غَوَيْنَا” എന്നതിന്റെ അർത്ഥം എന്താണ് ?
A. ഇവർ വഴി തെറ്റിയവർ തന്നെ, ഞങ്ങളും വഴി തെറ്റിയവർ തന്നെ. ഇക്കൂട്ടരെ സംബന്ധിച്ച് നിങ്കലേക്ക് ഞങ്ങൾ ഉത്തരവാദമൊഴിഞ്ഞു തന്നു
B. ഞങ്ങളെ വഴി തെറ്റിച്ചിട്ടുള്ളവർ ഇക്കൂട്ടരാണ്, അവർ വഴി തെറ്റിയതു പോലെ ഞങ്ങളെയും വഴിതെറ്റിച്ചതാണ്.
C. ഇക്കൂട്ടരാണ് അവർ, ഞങ്ങൾ അവരെയും അവർ ഞങ്ങളെയും വഴി തെറ്റിച്ചു. അങ്ങനെ ഇരു കൂട്ടരും വഴിതെറ്റിയവരായി
D. ഞങ്ങൾ വഴി തെറ്റിച്ചിട്ടുള്ളവർ ഇക്കൂട്ടരാണ്, ഞങ്ങൾ വഴി തെറ്റിയതു പോലെ ഞങ്ങൾ അവരെയും വഴിതെറ്റിച്ചതാണ്.
5) പരദൈവാരാധകൻമാരോട് ‘നിങ്ങളുടെ ആരാധ്യന്മാരായ പങ്കുകാരെ വിളിക്കുവിൻ’ എന്ന് കൽപിക്കപ്പെടുമ്പോൾ തുടർന്ന് നടക്കുന്നത് എന്തായിരിക്കും ?
A. അവർ തല താഴ്ത്തി (ഒന്നും) ഉരിയാടാതെ നിൽക്കും.
B. അവർ അവരെ (ആ പങ്കുകാരെ) വിളിച്ചു നോക്കും, എന്നാൽ അവർ ഉത്തരം നൽകുന്നതല്ല.
C. അവർ അവരെ (ആരാധകന്മാരെ) വിളിക്കും, അപ്പോൾ അവർ ഉത്തരം നൽകുകയും ചെയ്യും.
D. അങ്ങനെ അവർ (വിളിച്ചു) നോക്കും, സ്വയം രക്ഷപെടാൻ (ആരാധ്യന്മാർ) അവരോട് പറയുകയും ചെയ്യും.
6) “ശിക്ഷയെ അവർ അനുഭവത്തിൽ കാണുകയും ചെയ്യുന്നതാണ്. തങ്ങൾ സൻമാർഗ്ഗം പ്രാപിച്ചിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു എന്നവർ കൊതിക്കും!” ; ആരാണ് ഇങ്ങനെ കൊതിച്ചു പോകുന്നത് ?
A. വഴിപിഴപ്പിച്ച നേതാക്കൾ മാത്രം
B. മറ്റുള്ളവരെ വഴി പിഴച്ചപ്പിച്ച ആരാധ്യന്മാർ മാത്രം
C. വഴിപിഴച്ച ആരാധകർ മാത്രം
D. മറ്റുള്ളവരെ വഴിപിഴപ്പിച്ച നേതാക്കളും ആരാധ്യന്‍മാരും, അവരെ ആരാധിച്ചവരുമായ എല്ലവരും
7) ‘എന്താണ് നിങ്ങൾ മുർസലുകൾക്ക് ഉത്തരം നൽകിയത്? എന്ന് മഹ്ശറ മഹാസദസ്സിൽ വെച്ച് ചോദിക്കുമ്പോൾ തുടർന്ന് സംഭവിക്കുന്നത് എന്താണ് ?
A. അവർ (കുറ്റവാളികൾ) വർത്തമാനങ്ങൾ അന്യോന്യം ചോദിച്ചറിയുന്നതാണ്.
B. ‘ഞങ്ങൾക്ക് അറിവില്ല’ എന്നവർ (കുറ്റവാളികൾ) മറുപടി പറയുന്നതാണ്
C. വർത്തമാനങ്ങൾ അവർക്ക് (ആ നിഷേധിച്ചിരുന്നവർക്ക്) അന്ധമായിരിക്കുന്നതാണ്. അതിനാൽ അവർ അന്യോന്യം യാതൊന്നും ചോദിച്ചറിയുകയില്ല.
D. ‘മുർസലുകളെ അനുസരിക്കാതെ ഞങ്ങൾ പിഴച്ചു പോയി’ എന്നവർ മറുപടി പറയുന്നതാണ്
8) അവൻ വിജയികളിൽ പെട്ടവനായേക്കാവുന്നതാണ്”; വിജയികളായിരിക്കാൻ ഉണ്ടാകേണ്ട മൂന്ന് കാര്യങ്ങൾ ആയത്തിൽ നൽകിയതിൽ ഉൾപെടാത്തത് ഏത് ?
A. പശ്ചാത്തപിച്ചു മടങ്ങുക
B. സത്യവിശ്വാസം കൈക്കൊള്ളുക
C. നല്ല കർമ്മങ്ങൾ പ്രവർത്തിക്കുക
D. അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുക
9) ‘ഒരാളുടെ നാൽപതു ദിവസത്തെ നമസ്കാരം അവന് സ്വീകരിക്കപ്പെടുന്നതല്ല’ എന്ന് ഹദീസിൽ വന്നിട്ടുള്ളത് ആരെക്കുറിച്ചാണ് ?
A. പ്രശ്നക്കാരന്റെ അടുത്ത് ചെന്ന് മറഞ്ഞ കാര്യങ്ങളോ ഭാവികാര്യങ്ങളോ ചോദിക്കുന്നയാൾ
B. മദ്യപിക്കുന്നതും മദ്യം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നയാൾ
C. മനുഷ്യർക്കിടയിൽ കുഴപ്പങ്ങൾക്ക് കാരണക്കാരനാകുന്നവൻ
D. ആളുകളുടെ പ്രശ്നങ്ങൾ തീർത്തു കൊടുക്കുന്നവൻ
10) നബി(സ) അരുളി. “കാഹിനിൻറെ അടുക്കൽ പോകുകയും അവൻ പറഞ്ഞതു വിശ്വസിക്കുകയും ചെയ്യുന്നവൻ മുഹമ്മദു നബി(സ)ക്ക് അവതരിപ്പിക്കപ്പെട്ടതിൽനിന്നും ബന്ധമറ്റുപോകുന്നതാണ്” ; ആരാണ് കാഹിൻ ?
A. മറഞ്ഞ കാര്യങ്ങൾ അറിയാമെന്നു (മറ്റുളവരെ തെറ്റിദ്ധരിപ്പിക്കുന്ന) പുരോഹിതൻമാരായ ഗണിതക്കാരൻ
B. ആളുകളെ വഴികേടിലാക്കാൻ ദൈവിക ഗ്രന്ഥങ്ങളെ മാറ്റി മറിച്ചു പറയുന്നവൻ
C. ഉള്ളിൽ സത്യം മറച്ചു വെച്ച് പുറത്തേക്ക് കള്ളങ്ങൾ മാത്രം പറയുന്നവൻ
D. ആളുകൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ അസത്യങ്ങളുമായി കറങ്ങുന്നവൻ
11) നബി(സ) അരുളി, “നിങ്ങളിൽ ഒരാൾ ഒരു കാര്യത്തിന്ന് ഉദ്ദേശിച്ചാൽ അവൻ ഫർള് നമസ്ക്കാരമല്ലാത്ത രണ്ടു റക്അത്ത് നമസ്കരിച്ചുകൊള്ളട്ടെ. പിന്നീട് ഈ ദുആ അവസാനം വരെ പറഞ്ഞുകൊള്ളുകയും ചെയ്യട്ടെ, അതോടുകൂടി അവൻറെ ആവശ്യം എടുത്തു പറയുകയും വേണം” ; ഈ ദുആയാണ് ?
A. ഇസ്തിഖാമത്
B. ഇസ്തിഖാറത്ത്
C. ഇൻതിഫാദ
D. സ്വലാത് അള്ളുഹാ
12) പാഠഭാഗത്തെ ആയത്തുകളിൽ വന്നിട്ടില്ലാത്തത് ……….
A. അവനു തന്നെയാണ് വിധികര്‍തൃത്വവും
B. നിന്‍റെ രക്ഷിതാവ് അവരുടെ നെഞ്ചുകള്‍ ഗോപ്യമാക്കിവെക്കുന്നതും അവര്‍ പരസ്യമാക്കുന്നതും അറിയുന്നതാണ്
C. ആദ്യലോകത്തും (ഇഹത്തിലും), അവസാനലോകത്തും (പരത്തിലും) സ്തുതികീര്‍ത്തനം അവന്നാകുന്നു.
D. അവനത്രെ ഉന്നതനും മഹാനും
13) സദാസമയത്തും തുടർച്ചയായി പകലിനേയോ രാത്രിയേയോ നൽകാതെ, മാറി മാറി വരുന്ന രൂപത്തിൽ രാപ്പകലുകളെ അല്ലാഹു സൃഷ്ടിച്ചതിന്റെ ഉദ്ദേശങ്ങൾ പറഞ്ഞതിൽ ഉൾപെടാത്തത് ഏത് ?
A. ജീവിത നൈരാശ്യത്തിൽ നിന്നും രക്ഷനേടാൻ
B. അതിൽ ശാന്തമായിരിക്കുവാൻ
C. അവന്‍റെ അനുഗ്രഹത്തില്‍നിന്നും ജീവിതമാര്‍ഗ്ഗം അന്വേഷിച്ചുണ്ടാക്കുവാൻ
D. അല്ലാഹുവിന് നന്ദി ചെയ്യാൻ
14) എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം പുറത്തു കൊണ്ടുവരുന്നതാണ്; ആയത്തിൽ സാക്ഷി എന്നത് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് ആരെയാണ് ?
A. ഓരോ സമുദായത്തിലേക്കും നിയോഗിച്ചിട്ടുള്ള നബിമാർ
B. ഓരോ സമുദായത്തിലേക്കും അവതരിപ്പിച്ചിട്ടുള്ള വേദഗ്രന്ഥങ്ങൾ
C. ഓരോ കാര്യങ്ങളെയും നിരീക്ഷിക്കാൻ നിയോഗിച്ചിട്ടുള്ള മലക്കുകൾ
D. ഓരോ ആളുകൾക്കും ഏൽപ്പിക്കപ്പെട്ട ഖരീനുകൾ
15) ”അപ്പോള്‍ അവര്‍ക്കറിയാം …………. അല്ലാഹുവിനാണ് ഉള്ളതെന്ന്. അവര്‍ ……………………… അവരെ വിട്ടുമാറി മറഞ്ഞു പോകുന്നതുമാണ്”. വിട്ടഭാഗം യഥാക്രമം ?
A. വിജയം, ആശങ്കിച്ചത്
B. പര്യവസാനം, ആഗ്രഹിച്ച വിജയം
C. ന്യായം, കെട്ടിച്ചമച്ചുകൊണ്ടിരുന്നതു
D. ന്യായാന്യായങ്ങൾ, ആശിച്ചത് മുഴുക്കെ
❇♦❇♦❇♦❇♦❇♦
