🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ
ചോദ്യാവലി 👇👇👇
📕സൂറത്തുൽ ഖസസ്
43 മുതൽ 60 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് ലിങ്ക് 👇
http://velichamonline.islahiweb.org
ആൻഡ്രോയിഡ് ആപ്പ്ളികേഷൻ ലിങ്ക് 👇
https://play.google.com/store/apps/details?id=org.islahiweb.velichamonline
📋ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : നവംബർ 4 (ശനി)
❇♦❇♦❇♦❇♦❇♦
1) മൂസാനബി (അ)ക്ക് വേദഗ്രന്ഥം അവതരിച്ചതിന്‍റെ ഉദ്ദേശ്യങ്ങളായി മൂന്നു കാര്യങ്ങളാണ് അല്ലാഹു ഉണര്‍ത്തിയിട്ടുള്ളത്; എന്താണവ ?
A. ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചകളായും മാര്‍ഗ്ഗദര്‍ശനമായും കാരുണ്യമായും
B. ജനങ്ങള്‍ക്ക് കാഴ്ച, കേൾവി, വഴി എന്നിവയായി
C. ബോധം, ബോധനം, വിവേചനം
D. കണ്ടറിയാനും കേട്ടറിയാനും അനുഭവിച്ചറിയാനും
2) ‘മൂസാ(അ)ക്ക് നാം ആ കാര്യം നിര്‍വ്വഹിച്ചുകൊടുത്തപ്പോള്‍ ത്വൂര്‍ പര്‍വ്വതത്തിന്‍റെ പടിഞ്ഞാറുവശത്തെ പാര്‍ശ്വത്തില്‍ നീയുണ്ടായിരുന്നില്ല’
ആരെയാണ് അവിടെ ഉണ്ടായിരുന്നില്ല എന്നതിൽ അല്ലാഹു ഉദേശിച്ചത് ?
A. ഹാറൂൻ (അ)
B. മൂസാ (അ)
C. ജിബ്‌രീൽ (അ)
D. മുഹമ്മദ് നബി(സ)
3) മൂസാ (അ)യുടെ ചരിത്രം ദൃക്‌സാക്ഷിയായിരുന്ന ഒരാളെപ്പോലെ നബി (സ)ക്കു അല്ലാഹു വിവരിച്ചു കൊടുത്തിട്ടുള്ളത് എന്തിനു വേണ്ടിയാണ് ?
A. മോശ പ്രവാചകന്റെ ആൾക്കാർ എന്നവകാശപെട്ടിരുന്ന മദീനയിലെ ജൂതന്മാരെ ഒരു പാഠം പഠിപ്പിക്കാൻ
B. നബി(സ)ക്കു മുൻപ് ഒരു താക്കീതുകാരനും ചെന്നിട്ടില്ലാത്ത ഒരു ജനതക്ക് താക്കീതു നൽകുവാൻ
C. മുൻവേദങ്ങളിലെ കഥകൾ പറഞ്ഞു വേദക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമമായി
D. യഹൂദരെയും ക്രിസ്ത്യാനികളെയും പോലെ മക്കക്കാരെയും വേദം പഠിപ്പിക്കാൻ
4) മുഹമ്മദ് നബി(സ)യെ ഈ സമുദായത്തിലേക്ക് റസൂലായി നിയോഗിക്കുവാനുള്ള കാരണമായി ആയത്തിൽ ചൂണ്ടിക്കാണ്ടുന്നത് എന്താണ് ?
A. റസൂല്‍ വന്നാൽ നിർബന്ധമായും എല്ലാവരും സത്യവിശ്വാസികളായിതീരും എന്ന് അല്ലാഹുവിന് ഉറപ്പുള്ളതിനാൽ
B. റസൂല്‍ വന്നാൽ നിർബന്ധമായും എല്ലാവരും സത്യവിശ്വാസികളായിതീരും എന്ന് അവർ അല്ലാഹുവിനോട് സമ്മതിച്ചിട്ടുള്ളതിനാൽ
C. വ്യാജവാദികളും അവിശ്വാസികളും ആയ അവർ ശിക്ഷ അനുഭവിക്കുമ്പോൾ വീരവാദം പറയാതിരിക്കാൻ വേണ്ടി
D. അവിശ്വാസവും ദുര്‍ന്നടപ്പും കാരണത്താൽ അവർക്ക് ശിക്ഷ ബാധിച്ചാൽ, ഒരു റസൂലിനെ അയച്ചു തരാത്തതു കൊണ്ടാണ് ശിക്ഷ വന്നതെന്നും റസൂല്‍ വന്നിരുന്നുവെങ്കില്‍ തങ്ങള്‍ സത്യവിശ്വാസികളായിരുന്നുവെന്നും ന്യായം പറയാതിരിക്കാൻ വേണ്ടി
5) അല്ലാഹുവിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥ സത്യമാകുന്ന ഖുര്‍ആനും കൊണ്ട് നബി (സ) നിയുക്തനായപ്പോൾ അവര്‍ പറഞ്ഞത് എന്താണ് ?
A. മൂസാക്കു നല്‍കപ്പെട്ട പോലെ ആകാശത്ത് നിന്ന് ഭക്ഷണങ്ങൾ ഇദ്ദേഹത്തിന് നല്‍കപ്പെടാത്തതെന്താണ് ?
B. മൂസാക്കു നല്‍കപ്പെട്ടതുപോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവനു നല്‍കപ്പെടാത്തതെന്താണ് ?
C. മൂസാക്കു നല്‍കപ്പെട്ട തൗറാത്ത് മാത്രമാണ് ശരിയിട്ടുള്ളത്
D. അദ്ദേഹം ഞങ്ങളെ പോലെ അങ്ങാടിയിൽ കൂടി നടക്കുന്ന ഒരു മനുഷ്യൻ മാത്രമാണ്
6) അവിശ്വാസികൾ പറയുന്നതായി വന്നിട്ടുള്ളത് ഏത് ?
A. പരസ്പം പിന്തുണ നല്‍കുന്ന രണ്ടു ജാലവിദ്യകളാണ്
B. നിശ്ചയമായും ഞങ്ങള്‍ എല്ലാറ്റിലും വിശ്വസിക്കുന്നവരാണ്
C. മൂസാക്കു നല്‍കപ്പെട്ടതിലും അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ?
D. പരസ്പം പിന്തുണ നൽകാത്ത രണ്ടു വേദങ്ങളാണ്
7) ‘അല്ലാഹുവിങ്കല്‍ നിന്നുമുള്ള ഒരു വേദഗ്രന്ഥം – അത് അവ രണ്ടിനെക്കാളും കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായിക്കൊണ്ട് – നിങ്ങള്‍ കൊണ്ടുവരുക’.
‘അവ രണ്ടും’ എന്നു പറഞ്ഞതു കൊണ്ടുദ്ദേശിച്ചത് എന്തിനെയാണ് ?
A. തൗറാത്തിനെയും ഇഞ്ചിലിനെയും
B. സബൂറും തൗറാത്തും
C. ഖുര്‍ആനെയും തൗറാത്തിനെയും
D. മുൻ വേദങ്ങളിൽ (സബൂറും തൗറാത്തും ഇഞ്ചിലും) രണ്ടെണ്ണം
8) പ്രവാചകന്റെ വെല്ലുവിളിക്ക് ഉത്തരം നൽകാത്തവർ ആരാണെന്നാണ് അല്ലാഹു പ്രഖ്യാപിക്കുന്നത് ?
A. തങ്ങളുടെ പിതാക്കളുടെ പാരമ്പര്യത്തെ വിട്ട് കളയാത്തവർ
B. തങ്ങളുടെ ഇച്ഛകളെ മാത്രം പിൻ പറ്റി പോകുന്നവർ
C. മാർഗ ദർശനമോ പ്രവാചകരോ എത്തിപ്പെടാത്ത ഹതഭാഗ്യർ
D. സത്യമാർഗത്തെ തിരിച്ചറിയാത്ത ബധിരന്മാർ
9) അല്ലാഹുവിങ്കല്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനത്തെ പുൽകാതെ തന്‍റെ ഇച്ഛയെ പിന്‍പറ്റുന്നവനെ എന്നാണ് ………… ആയത്തിൽ വിശേഷിപ്പിച്ചത് ?
A. ഏറ്റവും വഴി തെറ്റിയവൻ
B. കന്നുകാലികൾ
C. കന്നുകാലികളെ പോലെ
D. ബധിരൻ
10) തീര്‍ച്ചയായും, വചനം നാം അവര്‍ക്ക് ഒന്നിനുശേഷം മറ്റൊന്നായി ചേര്‍ത്തു വിവരിച്ചിട്ടുണ്ട്;
‘വചനം’ എന്നതു കൊണ്ടുദ്ദേശിച്ചത് എന്തിനെയാണ് ?
A. അല്ലാഹുവിന്റെ ശിക്ഷ
B. വേദഗ്രന്ഥങ്ങൾ എല്ലാം ഒന്നൊന്നായി ചേർത്തവതരിപ്പിച്ചത്
C. ഖുർആൻ
D. ഖുർആനും തൗറാത്തും മാത്രം
11) ”അവര്‍ ക്ഷമിച്ചതു നിമിത്തം അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം അഥവാ ഇരട്ടിയായി നല്‍കപ്പെടുന്നതാകുന്നു” ;
ആർക്കാണ് ഇരട്ടിയായി അല്ലാഹു പ്രതിഫലം വാഗ്‌ദാനം ചെയ്‌തിട്ടുള്ളത് ? എന്തുകൊണ്ട് ?
A. മുഹാജിറുകളും അൻസാറുകളും അവർ പ്രാരംഭ ഘട്ടത്തിൽ ദീനിനെ സഹായിച്ചതിനാൽ
B. മക്ക വിജയത്തിന് മുൻപ് വിശ്വസിച്ച സഹാബികൾ, പ്രയാസഘട്ടങ്ങളിൽ ക്ഷമിച്ചതിനാൽ
C. എല്ലാ വേദക്കാരും, അവർക്ക് രണ്ടു വേദങ്ങൾ നൽകപ്പെട്ടതിനാൽ
D. മുസ്ലിംകളായിത്തീര്‍ന്ന വേദക്കാർ, ആദ്യത്തില്‍ അവരുടെ വേദത്തിലും അനന്തരം ഖുര്‍ആനിലും വിശ്വസിച്ചതിനാൽ
12) പ്രതിഫലം ഇരട്ടിയായി നല്‍കപ്പെടുന്ന ഒരു കൂട്ടരുടെ ഗുണങ്ങളായി മൂന്നു കാര്യങ്ങളാണ് അല്ലാഹു ആയത്തുകളിൽ എടുത്തു പറഞ്ഞിട്ടുള്ളത്;
അവ പരിശോധിച്ചു താഴെ നല്കിയവയിൽ നിന്നും കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക
A. അവര്‍ നന്‍മകൊണ്ട് തിന്‍മയെ തടുക്കുന്നു
B. അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യുന്നു
C. വ്യര്‍ത്ഥമായുള്ളതു കേട്ടാല്‍ അവര്‍ അതില്‍നിന്നും തിരിഞ്ഞുകളയുന്നു
D. അവർ മറ്റു വിശ്വാസികളോട് പറയുന്നു: ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മങ്ങള്‍, നിങ്ങളുടെ കര്‍മ്മങ്ങള്‍ ഞങ്ങൾക്ക് ആവശ്യമില്ല
13) മൂന്നാളുകള്‍ക്കു അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം നല്‍കപ്പെടുന്നതാണ്.
ആ കൂട്ടരിൽ ……….. ഉൾപെടുന്നില്ല
A. തന്‍റെ പ്രവാചകനില്‍ (ആദ്യം) വിശ്വസിക്കുകയും പിന്നീട് എന്നില്‍ വിശ്വസിക്കുകയും ചെയ്ത വേദക്കാരനായ മനുഷ്യന്‍
B. ആദ്യം നബി(സ)യിലും പിന്നീട് മറ്റു പ്രവാചകന്മാരിൽ എല്ലാവരിലും വിശ്വസിച്ച ഒരാൾ
C. അല്ലാഹുവിനോടുള്ള ബാധ്യതയും, തന്‍റെ യജമാനന്‍മാരോടുള്ള ബാധ്യതയും നിറവേറ്റിയ അടിമ
D. ഒരു അടിമസ്ത്രീ ഉണ്ടായിരുന്നിട്ട് അവള്‍ക്കു നല്ലപോലെ മര്യാദ പഠിപ്പിക്കുകയും, പിന്നീട് അവളെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് വിവാഹം ചെയ്ത മനുഷ്യന്‍
14) ”നബിയേ നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു” ;
ഈ വചനം ഇറങ്ങിയത് ആരുടെ കാര്യത്തിലാണ് ?
A. അബ്ദുൽ മുത്വലിബ്
B. അബൂ ത്വാലിബ്
C. നജ്ജാശി
D. അബൂ ലഹബ്
15) ഭൗതികമായ സുഖസൗകര്യങ്ങള്‍ എന്തൊന്ന് നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും അവ ഐഹികജീവിതത്തിന്‍റെ സുഖഭോഗ മാര്‍ഗ്ഗങ്ങളും അലങ്കാരവും മാത്രമാണെന്ന് ആയത്ത് വ്യക്തമാക്കുന്നു.
‘ഉത്തമമായതും കൂടുതല്‍ ശേഷിക്കുന്നതും’ എന്താണെന്നാണ് ആയത്ത് വ്യക്തമാകുന്നത് ?
A. ഇതര ജീവികളോടുള്ള അനുകമ്പ
B. മാതാപിതാക്കളുടെ കൃപ
C. മത സഹിഷ്ണുത
D. അല്ലാഹുവിങ്കലുള്ളത് (പരലോകത്തുവെച്ചു ലഭിക്കുവാനിരിക്കുന്ന സുഖഭോഗങ്ങൾ)
❇♦❇♦❇♦❇♦❇♦
