അഞ്ചാം ഘട്ടം – ചോദ്യങ്ങൾ-(Campaign1)

🔖 വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ക്യാമ്പയിൻ

ചോദ്യാവലി 👇👇👇

📕സൂറത്തുല്‍ ന്നംൽ 01 മുതൽ 14 വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി

🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇

velichamonline.islahiweb.org

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ജൂലൈ 01 (ശനി)

❇♦❇♦❇♦❇♦❇♦
1) ഖുര്‍ആന്‍റെയും സുവ്യക്തമായ വേദഗ്രന്ഥത്തിന്‍റെയും ആയത്തുകൾ മാര്‍ഗ്ഗദര്‍ശനവും സന്തോഷവാര്‍ത്തയുമാകുന്ന കൂട്ടർ ……………

A. നമസ്കാരം നിലനിറുത്തുന്നവർ
B.’സകാത്ത്’ കൊടുക്കുന്നവർ
C. പരലോകത്തെക്കുറിച്ച് ദൃഢമായി വിശ്വസിക്കുന്നവർ
D. മുകളിൽ നൽകിയ മൂന്ന് ഗുണങ്ങളോടും കൂടിയ എല്ലാ സത്യവിശ്വാസികളും

2) കഠിന ശിക്ഷയുണ്ടായിരിക്കുന്നവരും പരലോകത്തിൽ ഏറ്റവും നഷ്ടപ്പെട്ടവരായിരിക്കുന്നവരും ആരാണ് ?

A. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍
B. പ്രവൃത്തികള്‍ ഭംഗിയാക്കി നിർവ്വഹിച്ചവർ
C. പരിശ്രമചിത്തർ
D. വിശ്വസിച്ചവർ

3) ഖുർആനിന്റെ വിശേഷണങ്ങളിൽ ഉൾപ്പെടുന്നത് …..

A. സത്യവിശ്വാസികൾക്കുള്ള മാർഗദർശനം
B. സത്യവിശ്വാസികൾക്കുള്ള സന്തോഷവാർത്ത
C. വിശ്വാസികൾക്കും അല്ലാത്തവർക്കും സന്തോഷ വാർത്ത
D. എ യും ബി യും ഉൾപ്പെടുന്നു

4) മൂസാ നബി (അ) യാത്രാമദ്ധ്യേ ഒരു തീ കണ്ടപ്പോൾ തന്റെ വീട്ടുകാരോട് പറഞ്ഞ വാചകങ്ങൾ പരിശോധിച്ച് താഴെ നൽകിയവയിൽ നിന്നും ശരിയല്ലാത്തത് തിരഞ്ഞെടുക്കുക.

A. നിശ്‌ചയമായും ഞാൻ ഒരു തീ കണ്ടിരിക്കുന്നു
B. തീയുടെ അടുത്തു നിന്ന് വല്ല വർത്തമാനവും നിങ്ങൾക്ക് കൊണ്ടുവരാം
C. തീയിൽ നിന്ന് കൊളുത്തിയെടുക്കുന്ന ഒരു തീപന്തം നിങ്ങൾക്ക് കൊണ്ടു വരാം
D. വരൂ, ആ തീയിനടുത്തേക്ക് പോയി നമുക്കൊരുമിച്ചുരുന്നു തീ കായാം

5) “തീയിൽ ഉള്ളവരും അതിനടുത്ത് ഉള്ളവരും അനുഗ്രഹപ്പെട്ടിരിക്കുന്നു ” എന്നു പറഞ്ഞതിൽ ഉൾപ്പെടാത്തത് ഏത് ?

A. മൂസാ നബി (അ)
B. മൂസാ (അ) പുറപെട്ടു പോന്ന മദ് യൻ പ്രദേശം
C. അവിടെ സന്നിഹിതരയ മലക്കുകൾ
D. പരിസര പ്രദേശങ്ങളായ ഫലസ്തീൻ, ശാം സ്ഥലങ്ങളിൽ ഉള്ളവർ

6) അല്ലാഹു പറഞ്ഞത് പ്രകാരം മൂസാ നബി (അ) യുടെ വടി നിലത്തിട്ടപ്പോൾ അത് …………. ആയിത്തീർന്നു ; സൂറഃ ന്നംലിലെ ആയത്തിൽ വന്നത് ?

A. സുഉഃബാൻ ثعبان
B. ജാന്ന് جان
C. ഹയ്യത്ത് حية
D. മുകളിലെ എല്ലാം വന്നിട്ടുണ്ട്

7) പിടയുന്ന സർപ്പത്തെ കണ്ട പാടെ മൂസാ നബി (അ) ചെയ്തതെന്താണ് ?

A. പിന്തിരിഞ്ഞോടി അൽപ്പം ദൂരെ നിന്ന് തിരിഞ്ഞു നോക്കി
B. പിന്നോക്കം നോക്കികൊണ്ട് പിന്തിരിഞ്ഞു ഓടി
C. അൽപ്പം ഭയത്തോടെ അവിടെ തന്നെ നിലയുറപ്പിച്ചു
D. പിന്തിരിഞ്ഞോടി പിന്നോക്കം നോക്കിയതുമില്ല

8) “മൂസാ, നീ ഭയപ്പെടേണ്ടാ; നിശ്ചയമായും ഞാന്‍: എന്‍റെ അടുക്കല്‍ ‘മുര്‍സലു’കള്‍ ഭയപ്പെടുന്നതല്ല” ; ഇത് ആരുടെ സംസാരമാണ് ?

A. അല്ലാഹുവിന്റെ
B. ജിബ്‌രീൽ (അ) യുടെ
C. മുഹമ്മദ്‌ നബി (സ) യുടെ
D. എ യും ബി യും ശരിയാണ്

9) അല്ലാഹു ആരുടെ പാപം പൊറുക്കുമെന്നാണ് വചനത്തിലൂടെ അറിയിക്കുന്നത് ?

A. എല്ലാ മനുഷ്യരുടെയും
B. അവിചാരിതമായി പാപം ചെയ്തവരുടെ
C. അക്രമം ചെയ്യുകയും ശേഷം പകരം നന്മ ചെയ്യുകയും ചെയ്തവരുടെ
D. മരണം ആസന്നമായെന്നറിയുമ്പോൾ പാപമോചനം നടത്തിയവരുടെ

10) ‘കുപ്പായമാറിൽ പ്രവേശിപ്പിച്ചു മൂസാ (അ) കൈ പുറത്തെടുക്കുമ്പോൾ, അത് വെളുത്തതായി …………… പ്രകാശിച്ചു കൊണ്ട് പുറത്തു വരുന്നതാണ്’. പ്രകാശത്തിന്റെ പൂർണ്ണതയെ സൂചിപ്പിക്കാൻ ആയത്തിൽ പ്രയോഗിച്ചത് ……………..

A. വെളിച്ചം പകരുന്നത് شهاب قبس
B. ഒരു കേടും കൂടാതെ من غير سوء
C. വെളുവെളുപ്പ് تَخْرُجْ بيضاء
D. ഒമ്പത് ദൃഷ്ടാന്തങ്ങൾ تِسْعِ ءَايَـٰتٍ

11) വലുപ്പത്തില്‍ പെരുമ്പാമ്പുപോലെയും, കുതിച്ചോട്ടത്തിലും, ശക്തിയിലും ചെറുസര്‍പ്പം പോലെയുമായിരുന്നതു കൊണ്ടാണ് ഈ പാമ്പിനെപ്പറ്റി ചിലപ്പോള്‍ ……………….. എന്ന് പറഞ്ഞിട്ടുള്ളത്

A. സുഉഃബാൻ ثعبان
B. ജാന്ന് جان
C. ഹയ്യത്ത് حية
D. ജിന്ന് جن

12) ഫിർഔനിനും ജനതക്കും അല്ലാഹുവിന്റെ പക്കൽ നിന്ന് മൂസാ നബി(അ)യിലൂടെ വെളിപ്പെട്ട ഒൻപത് ദൃഷ്ടാന്തങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?

A. തവള , രക്തം
B. ജലപ്രളയം , വരൾച്ച
C. വെട്ട്കിളി , പേൻ
D. കയ്പുള്ള കായ്കനികൾ, ദാരിദ്ര്യം

13) ‘ഇത് പ്രത്യക്ഷമായ ജാലവിദ്യയാണ് ‘ നിഷേധികൾ ഇപ്രകാരം പറഞ്ഞത് എന്തിനെ പറ്റിയാണ് ?

A. മൂസാ നബിയുടെ രംഗ പ്രവേശത്തെ പറ്റി
B. മൂസാ നബിയുടെ വാക്കുകളിലെh തീക്ഷണതയെ
C. അല്ലാഹുവിന്റെ സുവ്യക്തമായ ദൃഷ്ടാന്തങ്ങളെ പറ്റി
D. അവരെ മുക്കി നശിപ്പിച്ചതിനെ പറ്റി

14) മൂസാ നബിയെയും അദ്ദേഹം കൊണ്ട് വന്ന ദൃഷ്ടാന്തങ്ങളെയും നിഷേധിക്കാൻ ആ ജനതയെ പ്രേരിപ്പിച്ചത് എന്താണ് ?

A. സംശയത്തിനു പഴുതില്ലാത്തത്
B. പൊങ്ങച്ചവും അക്രമമനസ്ഥിതിയും
C. സത്യം മനസ്സിന് ബോധ്യം വന്നത്
D. അധികാര മോഹം

15) ‘ആ കുഴപ്പക്കാരുടെ’ പര്യവസാനം എങ്ങിനെയായിത്തീര്‍ന്നു?

A. അവർ ആകമാനം സമുദ്രത്തില്‍ മുക്കിനശിപ്പിക്കപ്പെട്ടു. അവർക്ക് വമ്പിച്ച പരലോകശിക്ഷയുമുണ്ട്
B. കടൽ പിളർന്നതു കണ്ടമാത്രയിൽ അവർ ഒന്നടങ്കം വിശ്വാസികളായി
C. നടുക്കടലിൽ വെച്ചുകൊണ്ട് ഫിർഔൻ വിശ്വാസം പ്രഖ്യാപിച്ചത് അവനെ പരലോകത്തിൽ രക്ഷയായി
D. ഇസ്രായേല്യർ ഒന്നടങ്കം കടൽ കടന്നു രക്ഷപെട്ടു , അവരുടെ പര്യവസാനം നന്നായിത്തീർന്നു

❇♦❇♦❇♦❇♦❇♦