നാലാം ഘട്ടം – ചോദ്യങ്ങൾ-(Campaign9)

🔖 വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം ക്യാമ്പയിൻ # 0️⃣9️⃣ ചോദ്യാവലി 👇👇👇

📕സൂറത്തുല്‍ ശുഅറാഅ് 1️⃣0️⃣5️⃣ മുതൽ 1️⃣4️⃣0️⃣ വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി

🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇

velichamonline.islahiweb.org

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ഒക്ടോബർ 22 (ശനി)

❇️♦️❇️♦️❇️♦️❇️♦️❇️♦️

1) പ്രവാചകൻ നൂഹ് (അ) തന്റെ ജനതയെ ഉത്‌ബോധിപ്പിച്ചപ്പോൾ ആവർത്തിച്ചു പറഞ്ഞിട്ടുള്ളത് എന്താണ് ?

A. ഞാന്‍ നിങ്ങള്‍ക്ക് റസൂലാകുന്നു
B. അല്ലാഹുവല്ലാത്ത ആരാധ്യന്മാരെ നിങ്ങൾ വെടിയുക
C. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
D. അതിന്റെ പേരിൽ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല

2) അല്ലാഹുവിനെ സൂക്ഷിക്കുക (اتَّقُوا اللَّـهَ ) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം എന്താണ് ?

A. അല്ലാഹുവിൽ ശരിയാംവണ്ണം വിശ്വസിക്കുക
B. അല്ലാഹുവിന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക
C. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടു കൊണ്ട് ജീവിക്കുക
D. മുകളിൽ നൽകിയവയെല്ലാം പ്രസ്‌തുത താൽപര്യത്തിൽ ഉൾപ്പെടുന്നു

3) പ്രവാചകൻ നൂഹ്(അ)യിൽ വിശ്വസിക്കാതിരിക്കാൻ ആ ജനത കാരണമായി ബോധിപ്പിച്ചത് എന്തായിരുന്നു ?

A. നൂഹ്(അ) കീഴ്‌ജാതിക്കാരനാണ്
B. സമൂഹത്തിലെ നിസ്സാരന്‍മാര്‍ മാത്രമാണ് നൂഹ്(അ)യെ പിന്‍തുടര്‍ന്നിട്ടുള്ളത്
C. പ്രമുഖർ മാത്രമാണ് നൂഹ്(അ)യെ പിന്‍തുടര്‍ന്നിട്ടുള്ളത്
D. നൂഹ്(അ) മലക്കുകളെ കൊണ്ടുവരുന്നില്ല

4) ‘നിന്നെ പിൻപറ്റിയവരെ പുറം തള്ളുന്നപക്ഷം ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം’ എന്ന് ആ ജനത ശഠിച്ചപ്പോൾ പ്രവാചകൻ നൂഹ്(അ) അവരോട് പറഞ്ഞ മറുപടിയെന്തായിരുന്നു ?

A. അവരുടെ പ്രവർത്തനങ്ങളെ പറ്റി എനിക്കറിയുകയില്ല
B. അവരുടെ വിചാരണ അല്ലാഹുവിന്റെ ബാധ്യതയാണ്
C. ഞാന്‍ സത്യവിശ്വാസികളെ ആട്ടിക്കളയുന്നവനല്ല
D. ഇവയെല്ലാം പ്രവാചകൻ നൽകിയ മറുപടിയാണ്

5) തൊള്ളായിരത്തി അമ്പത് കൊല്ലക്കാലം ഇടതടവില്ലാതെ പ്രവാചകൻ നൂഹ്(അ) ആ ജനതയെ തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നിട്ടും ഒടുവിൽ അവരില്‍ നിന്നുണ്ടായിത്തീര്‍ന്ന പ്രതികരണമെന്തായിരുന്നു ?

A. തടവിലാക്കാൻ തുനിഞ്ഞു
B. നാട്ടിൽ ഒറ്റപെടുത്തുമെന്ന് താക്കീത് ചെയ്‌തു
C. മുക്കികൊല്ലുമെന്ന് ആക്രോശിച്ചു
D. എറിഞ്ഞോടിക്കുമെന്ന് ഭീഷണിപ്പെടുത്തി

6) ആ ജനതയില്‍നിന്ന് യാതൊരു ആശക്കും വഴിയില്ലെന്ന് മനസ്സിലാക്കിയ പ്രവാചകൻ നൂഹ് നബി(അ) അവസാനം അല്ലാഹുവിനോട് പ്രാർത്ഥിച്ചത് എന്തായിരുന്നു ?

A. അവർക്കും തങ്ങൾക്കുമിടയിൽ ഒരു തുറന്ന തീരുമാനം ഏർപ്പെടുത്താനും സത്യവിശ്വാസികളെ രക്ഷിക്കുവാനും
B. അവിശ്വാസികളെ മുക്കിക്കൊല്ലാൻ
C. വെള്ളപൊക്കമുണ്ടാക്കാനും കപ്പലുണ്ടാക്കാനും
D. എല്ലാം ശരിയാണ്

7) പ്രവാചകൻ നൂഹ്(അ)യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചുവല്ലോ, ശേഷം നടന്ന കാര്യങ്ങൾ താഴെ നൽകിയവയിൽ തെറ്റായി പരാമർശിച്ചത് തിരഞ്ഞടുക്കുക.

A. അല്ലാഹുവിന്റെ കല്‍പന കാത്തു നിൽക്കാതെ നൂഹ് (അ) ഒരു വലിയ കപ്പല്‍ നിര്‍മ്മിച്ചു
B. പ്രവാചകന്റെ കൂടെ സത്യവിശ്വാസികളായിരുന്നവരെ മുഴുവനും കപ്പലിൽ കയറ്റി
C. അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നവര്‍ ആകെ 80 പേരായിരുന്നു
D. കപ്പലിലുള്ളവര്‍ മാത്രം രക്ഷപ്പെടുകയും മറ്റുള്ളവരെല്ലാം മഹാജലപ്രളയത്തിൽ മുങ്ങി നശിക്കുകയും ചെയ്തു

8) ആദ് സമുദായക്കാരുടെ വാസസ്ഥലം എവിടെയായിരുന്നു ?

A. കൻആൻ
B. അഹ്ഖാഫ്‌
C. മെസ്സപ്പെട്ടോമിയ
D. ഊർ

9) പ്രവാചകൻ ഹൂദ് (അ) ആദ് ജനതയുടെ ചില പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്, അവയിൽ ഉൾപ്പെടാത്തത് ഏത് ?

A. നേരമ്പോക്ക് കാണിച്ചുകൊണ്ട് എല്ലാ ഉയര്‍ന്ന കുന്നുകളിലും നിങ്ങൾ അടയാളസ്തംഭം കെട്ടി വരുകയാണോ?
B. നിത്യവാസം ചെയ്തേക്കാമെന്ന ഭാവേന നിങ്ങള്‍ വന്‍കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു ?
C. കയ്യൂക്ക് നടത്തുകയാണെങ്കില്‍ നിഷ്ഠൂരന്‍മാരായ നിലയില്‍ നിങ്ങള്‍ കയ്യൂക്ക് നടത്തുകയും ചെയ്യുന്നു ?
D. ആഹ്ളാദ ചിത്തരായി കൊണ്ട് നിങ്ങള്‍ മലകളില്‍ നിന്നും പാറ വെട്ടിതുരന്ന് വീടുണ്ടാക്കുകയും ചെയ്യുന്നു ?

10) പ്രവാചകൻ ഹൂദ് (അ) ആദ് ജനതയോട് അവർക്ക് അല്ലാഹു നൽകിയ സഹായങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ടല്ലോ, അവയിൽ ഉൾപ്പെടാത്തത് ………..

A. കന്നുകാലികൾ (ആടുമാടൊട്ടകങ്ങൾ)
B. മക്കൾ
C. കെട്ടിടങ്ങളും തൂണുകളും
D. തോപ്പുകള്‍, നീരുറവകള്‍

11) ആദ് ജനതയുടെ കെട്ടിട നിർമ്മാണത്തെ അല്ലാഹു വിമർശിച്ചത് എന്ത് കൊണ്ട് ?

A. അവ നിർമ്മിച്ചത് അവരുടെ ഉപയോഗത്തെയും ആവശ്യത്തെയും അടിസ്ഥാനമാക്കിയായിരുന്നതിനാൽ
B. അവ നിർമ്മിച്ചത് കേവലം നേരമ്പോക്കിനും അഭിമാനത്തിനും വേണ്ടി മാത്രമായിരുന്നതിനാൽ
C. അവ നിർമ്മിച്ചത് അനധികൃത ഭൂമിയിൽ ആയിരുന്നതിനാൽ
D. അവ നിർമ്മിക്കുന്നതിൽ നിന്നും അവർ ആദ്യമേ വിലക്കെപ്പെട്ടിരുന്നതിനാൽ

12) ആദ് ജനത പ്രവാചകൻ ഹൂദ്(അ) യോട് മറുപടി പറഞ്ഞത് ………..

A. ഞങ്ങൾ നിരീശ്വരവാദികളാണ്, നിന്നിൽ വിശ്വസിക്കാൻ ഒരുക്കമല്ല
B. നിന്നെ പിൻപറ്റിയവരെല്ലാം അധമന്മാരാണല്ലോ, അതിനാൽ ഞങ്ങൾ വിശ്വസിക്കുന്നവരല്ല തന്നെ
C. ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് അറിയിക്കാം
D. നീ ഉപദേശിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് സമമാണ്, മുന്‍ഗാമികളുടെ ഈ സമ്പ്രദായത്തില്‍നിന്ന് ഞങ്ങൾ പിന്‍മാറുന്നതല്ല

13) ”നീ ഞങ്ങള്‍ക്ക് ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നിന്‍റെ വാക്കിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ ഉപേക്ഷിക്കുന്നവരുമല്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരുമല്ല”. ഏതു പ്രവാചകനോടാണ് ഇങ്ങനെ നിഷേധികൾ പറഞ്ഞത് ? അവരുടെ ഈ പരാമർശം ഏതു സൂറത്തിലാണുള്ളത്?

A. നൂഹ്, സൂറത്തു നൂഹ്
B. ഹൂദ്, സൂറത്തു ഹൂദ്
C. ഇബ്രാഹീം, സൂറത്തു ഇബ്രാഹീം
D. ഹൂദ്, സൂറത്തു ശുഅറാഉ്

14) ”നിശ്ചയമായും അതില്‍ ഒരു വലിയ ദൃഷ്ടാന്തമുണ്ട്” എന്ന് പാഠഭാഗത്ത് ആവർത്തിച്ചു പറഞ്ഞിട്ടുള്ളത് എന്തിനെക്കുറിച്ചാണ് ?

A. പ്രകൃതി ദൃഷ്ടാന്തങ്ങളെ
B. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ
C. മനുഷ്യരുടെ സൃഷ്ടിപ്പും പരിപാലനവും
D. പ്രവാചകന്മാരെ കളവാക്കിയ സമൂഹങ്ങളെ നശിപ്പിച്ചത്

15) പ്രവാചകനെ കളവാക്കിയ ആദ് സമുദായത്തെ അതിഘോരമായ കൊടുങ്കാറ്റ് നൽകികൊണ്ട് അല്ലാഹു ശിക്ഷിച്ചു, ഇതുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ തെറ്റായത് തിരഞ്ഞെടുക്കുക.

A. അവരെ ബാധിച്ച ആ കൊടുങ്കാറ്റ് എട്ടു രാത്രിയും ഏഴു പകലും നീണ്ടു നിന്നു
B. ഈത്തപ്പന കടപുഴങ്ങി വീണകണക്കെ അവർ അതിൽ വീണടിഞ്ഞു നശിച്ചുപോയി
C. കാറ്റ് തട്ടിയ വസ്തുക്കളെല്ലാം നശിച്ച്‌ ദ്രവിച്ച് തുരുമ്പുകളായിത്തീരുന്നു
D. ശിക്ഷ ബാധിച്ച ആ സമുദായം പാടെ നാമാവശേഷമായിപ്പോയി

❇️♦️❇️♦️❇️♦️❇️♦️❇️♦️