🔖 വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം ക്യാമ്പയിൻ # 0️⃣8️⃣ ചോദ്യാവലി 👇👇👇
📕സൂറത്തുല്‍ ശുഅറാഅ് 7️⃣0️⃣ മുതൽ 1️⃣0️⃣4️⃣ വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
velichamonline.islahiweb.org
📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ഒക്ടോബർ 08 (ശനി)
❇️♦️❇️♦️❇️♦️❇️♦️❇️♦️
- വിഗ്രഹാരാധനയുടെ നിരര്‍ത്ഥത വിവരിച്ചു കൊടുക്കുവാന്‍ പിതാവിനോടും ജനങ്ങളോടും ഇബ്രാഹീം നബി(അ) ചോദിക്കുന്ന ചില ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. അവയിലെ ആദ്യ ചോദ്യമാണ് …………..
A. നിങ്ങള്‍ വിളിക്കുമ്പോള്‍ അവര്‍ നിങ്ങളെ കേള്‍ക്കുമോ? هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ
B. അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്കു ഉപകാരം ചെയ്യുമോ ? أَوْ يَنفَعُونَكُمْ
C. അല്ലെങ്കില്‍ അവര്‍ ഉപദ്രവം ചെയ്യുമോ ?أَوْ يَضُرُّونَ
D. നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത് ? مَا تَعْبُدُونَ
- ബിംബങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ കേൾക്കാനോ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനോ അവയെക്കൊണ്ട് സാധിക്കുമോയെന്ന ഇബ്രാഹിം നബിയുടെ ചോദ്യത്തിന് ആ ജനതയുടെ മറുപടിയെന്തായിരുന്നു ?
A. ഞങ്ങൾക്ക് ഉപകാരവും ഉപദ്രവവും ഉണ്ടാക്കാൻ കഴിവുള്ളവരാണ് ആ ബിംബങ്ങൾ
B. ഞങ്ങൾ വിളിക്കുന്നത് നിശ്ചയമായും അവ കേൾക്കുന്നുണ്ട്
C. (അതൊന്നുമില്ല) പക്ഷെ, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്തുവരുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു
D. നീ സമൂഹത്തിൽ അക്രമവും കുഴപ്പവുമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവോ ?
- ‘നിങ്ങളും നിങ്ങളുടെ മുന്‍കഴിഞ്ഞ പിതാക്കളും ആരാധിച്ചു കൊണ്ടിരിക്കുന്നതിനെ നിങ്ങള്‍ കണ്ടു മനസ്സിലാക്കിയിട്ടുണ്ടോ?’ എന്ന പ്രവാചകൻ ഇബ്രാഹീം നബി(അ)യുടെ മറുപടി, ………………. മതത്തിൽ അംഗീകൃതമല്ലെന്നുള്ളതിന് മതിയായ തെളിവാണ്
A. ലക്ഷ്യമൊന്നും നോക്കാതെ പൂര്‍വ്വികന്‍മാരെ അനുകരിക്കുന്നത് (തഖ്‌ലീദ് ചെയ്യൽ)
B. അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിച്ചറിയുന്നത്
C. പിതാവ് പുത്രൻ വാദത്തിന്
D. ഏക ദൈവ വിശ്വാസത്തിന്
- ഇബ്രാഹീം നബി(അ) അദ്ദേഹത്തിന്റെ ജനതയോട് പ്രഖ്യാപിച്ചു. ”അവർ (ആ ആരാധ്യന്മാർ) എനിക്ക് ശത്രുക്കളാണ് , …………. ഒഴികെ”
A. എന്റെ പിതാവ്
B. ലോകരക്ഷിതാവ്
C. വലിയ ബിംബം
D. പൂർവ്വ പിതാക്കൾ
- ആരാധ്യനായ ലോകരക്ഷിതാവ് എങ്ങനെയുള്ളവനാണെന്നും, അവനെ മാത്രം ആരാധ്യനായി സ്വീകരിക്കുവാനുള്ള കാരണങ്ങള്‍ എന്താണെന്നും ഇബ്രാഹീം നബി(അ) വിവിവരിച്ചവയിൽ …………. ഉൾപ്പെടുന്നില്ല
A. എന്നെ സൃഷ്ടിച്ചിട്ടുള്ളവനത്രെ അവന്‍. എന്നിട്ട് അവന്‍ എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു
B. അവന്‍ എനിക്കു ഭക്ഷണം നല്‍കുന്നു, എനിക്ക് കുടിക്കുവാന്‍ തരുകയും ചെയ്യുന്നു
C. എനിക്ക് രോഗം ബാധിച്ചാല്‍ എന്നെ അവന്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു
D. എന്നെ ജീവിപ്പിക്കുന്നു, പിന്നീട് എന്നെ മരണപ്പെടുത്തുകയും ചെയ്യുന്നു
- അന്ത്യനാളിനെ സൂചിപ്പിക്കുന്ന മൂന്ന് പരാമർശങ്ങളാണ് പാഠഭാഗത്തെ ആയത്തുകളിൽ വന്നിട്ടുള്ളത്. അവയിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക.
A. പ്രതിഫല നടപടിയുടെ ദിവസം يَوْمَ ٱلدِّينِ
B. മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം يَوْمَ يُبْعَثُونَ
C. സ്വത്താകട്ടെ മക്കളാകട്ടെ ഉപകരിക്കാത്ത ദിവസം يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ
D. വിചാരണ നിലവില്‍ വരുന്ന ദിവസം يَوْمَ يَقُومُ الْحِسَابُ
- ‘ലിസാന സ്വിദ്ഖിൻ ‘ لِسَانَ صِدْقٍ എന്നാൽ അർത്ഥമാക്കുന്നത് എന്ത് ?
A. സൽക്കീർത്തി
B. നല്ല നാവോട് കൂടിയവൻ
C. സത്യ സന്ധത
D. സത്യം ചെയ്യൽ
- ‘പില്‍ക്കാലക്കാരില്‍ എനിക്ക് സല്‍ക്കീര്‍ത്തി ഉണ്ടാക്കിത്തരുകയും ചെയ്യേണമേ’ എന്നത് ഏത് പ്രവാചകന്റെ പ്രാർത്ഥനയാണ് ?
A. ഇസ്ഹാഖ് നബി (അ)
B. ഇബ്രാഹിം നബി (അ)
C. യഅകൂബ് നബി (അ)
D. മൂസാ നബി (അ)
- ഖൽബുൻ സലീം قَلْب سَلِيمٍ എന്നതിന്റെ അർത്ഥ വ്യാപ്തിയിൽ ഉൾപ്പെടാത്തത് ഏത് ?
A. നിര്‍ദ്ദോഷമായ ഹൃദയം
B. ന്യൂനതയില്ലാത്ത (അവിശ്വാസത്തിന്‍റെ കറ ബാധിക്കാത്തതും പാപപങ്കിലമല്ലാത്തതുമായ) ഹൃദയം
C. സുരക്ഷിതമായ ഹൃദയം
D. സമാധാനമുള്ള ഹൃദയം
- മുശ് രിക്കായ പിതാവിന് വേണ്ടി ഇബ്രാഹിം നബി (അ) പ്രാർത്ഥിച്ചതിന്റെ കാരണം എന്തായിരുന്നു ?
A. തനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടതിനാൽ
B. നേരത്തെ പിതാവിന് നൽകിയ ഒരു വാഗ്ദാനത്തിന്റെ പേരിൽ
C. പിതാവ് ഇസ്‌ലാം അംഗീകരിക്കുമെന്ന ഉറപ്പിൽ
D. അല്ലാഹു എല്ലാം പൊറുക്കുന്നവനാണ് എന്ന് പിതാവിനെ പഠിപ്പിക്കാൻ
- അന്നേ ദിവസം സ്വര്‍ഗ്ഗം അടുപ്പിക്കപ്പെടുന്നത് ആർക്കുവേണ്ടിയായിരിക്കും ?
A. മുത്തഖീങ്ങൾക്ക് لِلْمُتَّقِينَ
B. ഗാവീനുകൾക്ക് لِلْغَاوِينَ
C. ആരാധ്യവസ്തുക്കൾക്ക്
D. എ യും ബി യും ശരിയാണ്
12 . അവരും (ആരാധ്യവസ്തുക്കളും) ദുർമാർഗികളും അതില്‍ [നരകത്തില്‍] ………………….
A. കമഴ്ത്തിത്തള്ളിയിടപ്പെടുന്നതാണ്
B. വലിച്ചെറിയപ്പെടുന്നതാണ്
C. കുത്തനെ നിർത്തപ്പെടുന്നതാണ്
D. അട്ടിയായി വീണുകിടക്കുന്നതാണ്
- നരകത്തിൽ വെച്ച് (പരസ്പരം) വഴക്ക് കൂടിക്കൊണ്ടിരിക്കുന്നത് ആരാണ് ?
A. ശുപാർശകരും ദുർമൂർത്തികളും
B. ഇബ്ലീസും നരകത്തിന്റെ കാവൽക്കാരായ മലക്കുകളും
C. ദുര്‍മ്മാര്‍ഗ്ഗികളും അവരുടെ ആരാധ്യവസ്തുക്കളും
D. അനുകമ്പയുള്ള ചങ്ങതിമാർ
- ‘അനുകമ്പയുള്ള’ എന്ന വിശേഷണം നൽകിയ പദം ഏത് ?
A. ഹമീം حَمِيمٍ
B. സ്വദീഖ് صَدِيقٍ
C. ശാഫിഉ് شَـٰفِع
D. ഹനാൻ حَنَان
- ”ഇനി, ഞങ്ങള്‍ക്ക് ഒരു മടക്കം കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുമായിരുന്നേനെ” എന്ന് നരകത്തിൽ വെച്ചു വിലപിക്കുന്നത് ആരാണ്?
A. ഇബ്‌ലീസ്
B. അല്ലാഹുവല്ലാത്തവരെ ആരാധിച്ചിരുന്ന ദുര്‍മ്മാര്‍ഗ്ഗികൾ
C. ശുപാർശകർ
D. ദുർമൂർത്തികൾ
❇️♦️❇️♦️❇️♦️❇️♦️❇️♦️
