🔖 വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം ക്യാമ്പയിൻ # 0️⃣7️⃣ ചോദ്യാവലി 👇👇👇
📕സൂറത്തുല്‍ ശുഅറാഅ് 3️⃣4️⃣ മുതൽ 6️⃣9️⃣ വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
velichamonline.islahiweb.org
📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : സെപ്റ്റംബർ 24 (ശനി)
❇️♦️❇️♦️❇️♦️❇️♦️❇️♦️
1) മൂസാ(അ) കാണിച്ച ദിവ്യദൃഷ്ടാന്തത്തെ എതിർക്കാൻ ഫിർഔൻ പറഞ്ഞതെന്താണ് ?
A. നിശ്ചയമായും ഇവൻ ദൈവത്തിൽ നിന്നുള്ള ഒരു ദൂതൻ തന്നെ
B. നിശ്ചയമായും ഇവൻ നാട്ടിൽ അക്രമം പ്രവൃത്തിക്കുന്നവൻ തന്നെയാണ്
C. നിശ്ചയമായും ഇവന്‍ നിപുണനായ ഒരു ജാലവിദ്യക്കാരന്‍ തന്നെ
D. നിശ്ചയമായും അക്രമം പ്രവൃത്തിക്കുന്നവൻ ആരായാലും ക്രൂശിക്കപ്പെടും
2) ദര്‍ബാറിലുള്ള പ്രമുഖരോട് ഫിർഔൻ നിർദേശമാരാഞ്ഞപ്പോൾ അവർ അഭിപ്രായപ്പെട്ടതെന്താണ് ?
A. മൂസാ(അ)ക്കും സഹോദരനും സാവകാശം കൊടുക്കുക
B. നഗരങ്ങളില്‍ (ജലവിദ്യക്കാരെ) ശേഖരിക്കുന്ന ആളുകളെ നിയോഗിക്കുക
C. നിപുണന്‍മാരായ ജാലവിദ്യക്കാരെ (മൂസാ(അ)ക്കെതിരെയായി മത്സരം നടത്താൻ വേണ്ടി) ഫിർഔനിന്റെ അടുക്കൽ കൊണ്ടുവരുക
D. മുകളിൽ നൽകിയതെല്ലാം ആ പ്രമുഖർ ഫിർഔനിന് നൽകിയ അഭിപ്രായ-നിർദേശങ്ങളാണ്
3) ജാലവിദ്യ മത്സരം നടക്കാൻ വിളിക്കപ്പെട്ട ‘മീഖാത്തി യൗമിൻ മഉ്ലൂം مِيقَـٰتِ يَوْمٍ مَّعْلُومٍ ‘എന്നത് ……………………….. ആയിരുന്നു
A. ആ നാട്ടിലെ ഉത്സവ നാളിലെ പൂർവാഹ്‌ന സമയം
B. ദർബാർ ഹാളിലെ ഒഴിഞ്ഞ ഒരിടം
C. ഫിർഔനും പ്രമുഖരുമടങ്ങുന്ന രഹസ്യ സദസ്സ്
D. സന്ധ്യയോടടുത്ത ഒരു സായാഹ്‌നം
4) മത്സരം ആരംഭിക്കുന്നതിനു മുൻപ് ജാലവിദ്യക്കാര്‍ ഫി൪ഔനോട് ചോദിച്ചത് എന്താണ് ?
A. ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ വല്ല പ്രതിഫലവും ഞങ്ങള്‍ക്ക് ഉണ്ടായിരിക്കുമോ ?
B. മൂസാ(അ)യാണ് വിജയിയാവുന്നതെങ്കിൽ ഞങ്ങളെ അദ്ദേഹത്തിൽ വിശ്വസിക്കാൻ നീ സമ്മതിക്കുമോ ?
C. ഇനിയെങ്ങാനും ഞങ്ങൾ തോറ്റാൽ ഞങ്ങളെ നീ നീചശിക്ഷക്ക് വിധേയമാക്കുമോ ?
D. നിന്റെ സന്നിധിയില്‍ ഞങ്ങൾക്ക് സാമീപ്യം നല്‍കപ്പെടുമോ ?
5) ……. എന്ന് പറഞ്ഞുകൊണ്ടാണ് ജലവിദ്യക്കാർ അവരുടെ വടികളും കയറുകളും നിലത്ത് ഇട്ടത്.
A. ബിസ്‌മിക്കല്ലാഹ്
B. ഫി൪ഔൻ നീണാൾ വാഴട്ടെ
C. ഫി൪ഔനിൽ നിന്നാണ് സർവ്വ ഐശ്വര്യങ്ങളും മംഗളങ്ങളും
D. ഫി൪ഔന്‍റെ വീര്യം കൊണ്ട് നിശ്ചയമായും ഞങ്ങള്‍തന്നെയായിരിക്കും വിജയികള്‍
6) താഴെ നൽകിയവയിൽ ശരിയായ പ്രസ്താവനയേത് ?
A. ജാലവിദ്യക്കാരുടെ ആവശ്യപ്രകാരം മൂസാ(അ)യാണ് ആദ്യം വടി നിലത്തിട്ടത്
B. യഥാർത്ഥത്തിൽ മൂസാ(അ) ജലവിദ്യക്കാർക്ക് ജാലവിദ്യ പഠിപ്പിച്ചു നൽകിയ അവരുടെ നേതാവായിരുന്നു
C. മൂസാ(അ) തന്‍റെ വടി താഴെയിട്ടപ്പോൾ ജലവിദ്യക്കാർ പകിട്ടാക്കി കാണിച്ചിരുന്നതിനെയെല്ലാം (സർപ്പമായികൊണ്ട്) അതു വിഴുങ്ങുകയുണ്ടായി
D. മൂസാ(അ)യുടേത് ദൈവിക ദൃഷ്ടാന്തമാണെന്ന് മനസിലാക്കിയ (ഉടനെ തന്നെ) സുജൂദ് ചെയ്‌തുകൊണ്ട് ലോകരക്ഷിതാവില്‍ വിശ്വസിച്ചതായി ഫിർഔൻ പ്രഖാപിച്ചു
7) മത്‌സരത്തിന് മുൻപ് കാഫിറുകളായിരുന്ന അവർ മത്സരാനന്തരം സത്യവിശ്വാസികളാവുകയും തുടർന്ന് തൗഹീദിന്‍റെ രക്തസാക്ഷികളുമായിത്തീര്‍ന്നു, ആരാണവർ ?
A. ദർബാറിലെ പ്രമുഖർ
B. മത്സരം കാണാനെത്തിയ ആ നാട്ടിലെ സാധാരണക്കാർ
C. ജാലവിദ്യക്കാർ
D. ഇസ്രാഈല്യർ
8) വിശ്വാസികളായി പ്രഖ്യാപനം നടത്തിയവർക്ക് ഫിർഔൻ പ്രഖ്യാപിച്ച ശിക്ഷകളെന്തായിരുന്നു ?
A. കൈകാലുകൾ വ്യത്യസ്തമായനിലയില്‍ മുറിക്കുക, ക്രൂശിക്കുക
B. ഇരു കൈകാലുകളും മുറിക്കുക, കുരിശിലേറ്റുക
C. ഇരു കൈകാലുകളിലും ആണിയടിച്ചുകൊണ്ട് ക്രൂശിക്കുക
D. തൂക്കിലേറ്റുക, ക്രൂശിക്കുക
9) ഫിർഔനിന്റെ ക്രൂരമായ ശിക്ഷയുടെ ഭീഷണി വകവെക്കാതെ ആ സത്യവിശ്വാസികൾ സധൈര്യം അവന് മറുപടി നൽകുകയുണ്ടായി, അവയിൽ ഉൾപ്പെടാത്തത് ………………..
A. ഒരു ദോഷവുമില്ല (നീ പറയും പ്രകാരം ഞങ്ങളെ ശിക്ഷിക്കുന്നതിന് ഞങ്ങൾക്ക് ഒരു വിരോധവുമില്ല)
B. നിശ്ചയമായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്കു മടങ്ങിച്ചെല്ലുന്നവരാകുന്നു
C. ഞങ്ങള്‍ സത്യവിശ്വാസികളില്‍ ആദ്യത്തേവരായതിനാല്‍ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ റബ്ബ് ഞങ്ങള്‍ക്കു പൊറുത്തുതരുമെന്ന് ഞങ്ങളാശിക്കുന്നു
D. ഞങ്ങൾക്ക് ശിക്ഷ നടപ്പാക്കിയാൽ നിശ്ചയമായും നീ മുക്കി നശിപ്പിക്കപ്പെടുന്നതാണ്
10) ”എന്‍റെ അടിയാന്‍മാരെയുംകൊണ്ട് രാപ്രയാണം ചെയ്യുക”;
ആരെയാണ് ആയത്തിൽ അടിയന്മാർ എന്നതുകൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് ?
A. മൂസ(അ)യിൽ വിശ്വസിച്ച ജാലവിദ്യക്കാർ
B. ഇസ്രാഈല്‍ ഗോത്രക്കാര്‍
C. മൂസ(അ)യിൽ വിശ്വസിച്ച ഖിബ്ത്തികൾ
D. മൂസ(അ)യിൽ വിശ്വസിച്ച ജാലവിദ്യക്കാരും, എല്ലാ ഇസ്രാഈല്യരും
11) ‘നിങ്ങള്‍ അനുഗമിക്കപ്പെടുന്നവരായിരിക്കും’ എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് …………
A. ഫി൪ഔൻ തീർച്ചയായും (മൂസ(അ)യിൽ) വിശ്വസിക്കുന്നതാണ്
B. ഫി൪ഔനും കൂട്ടരും അവരുടെ (മൂസ(അ)ടേയും കൂട്ടരുടേയും) പിന്നാലെ വരും
C. ഖിബ്ത്തികൾ വിശ്വസിച്ചുകൊണ്ട് അവരെ (മൂസ(അ)യേയും കൂട്ടരേയും) അനുഗമിക്കും
D. ഇസ്രാഈല്യർ വിശ്വസിച്ചു കൊണ്ട് അദ്ദേഹത്തെ (മൂസ(അ)യെ) അനുഗമിക്കുന്നവരായിരിക്കും
12) മൂസാ(അ)ക്കും കൂട്ടർക്കുമെതിരെ തന്റെ സൈന്യത്തെ സജ്ജമാക്കിക്കൊണ്ട് ഫിർഔൻ പറഞ്ഞ പ്രസ്താവനകളിൽ ………….. ഉൾപെടുന്നില്ല
A. നിശ്ചയമായും, ഇക്കൂട്ടര്‍ കുറഞ്ഞ ആളുകളുള്ള ഒരു സംഘമത്രെ
B. അവര്‍ നിശ്ചയമായും നമ്മെ അരിശം കൊള്ളിച്ചവരുമാണ്
C. നാമാകാട്ടെ, ജാഗരൂകരായ ഒരു സംഘക്കാരുമാകുന്നു
D. നിശ്ചയമായും അവർ പിടിയിലകപ്പെടുന്നവരാണല്ലോ
13) ‘അവയ്ക്ക് ഇസ്രാഈല്‍ സന്തതികളെ നാം അവകാശപ്പെടുത്തി’; ആയത്തിന്റെ ഈ ഭാഗം സൂചിപ്പിക്കുന്നത് …………….. എന്നതാണ്
A. ഫി൪ഔനും കൂട്ടരും നശിപ്പിക്കപ്പെട്ട ശേഷം ഇസ്രാഈല്യര്‍ ഈജിപ്തിലേക്ക് മടങ്ങി
B. ഈജിപ്തില്‍ തങ്ങള്‍ക്കുള്ള സര്‍വ്വസ്വവും വിട്ടേച്ചുകൊണ്ട് ഫി൪ഔനും സൈന്യവും പുറത്തുവന്നു
C. അതേ പ്രകാരത്തിലുള്ള സുഖസൗകര്യങ്ങള്‍ പിന്നീട് അല്ലാഹു ഇസ്രാഈല്യര്‍ക്ക് ഫലസ്തീനില്‍ വെച്ച് നല്‍കുകയുണ്ടായി
D. ഈജിപ്ജിൽ അവശേഷിച്ച ഇസ്രാഈല്യർ പിന്നീട് സുഖമായി ജീവിച്ചു
14) ‘നമ്മൾ (ഫിർഔനിന്റെ) പിടിയിലകപ്പെടാൻ പോകുന്നുവല്ലോ’ എന്ന ഇസ്രായീല്യരുടെ ചോദ്യത്തിന് തവക്കുലിന്റെ അങ്ങേയറ്റം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു മറുപടിയായിരുന്നു പ്രവാചകൻ മൂസാ(അ) നൽകിയത്, എന്തായിരുന്നു ആ മറുപടി ?
A. كَلَّآ إِنَّ مَعِىَ رَبِّى سَيَهْدِينِ
B. لَا تَحْزَنْ إِنَّ اللَّهَ مَعَنَا
C. حَسْبِيَ اللَّه
D. حَسْبِيَ اللَّ وَنِعْمَ الْوَكِيل
15) ”അപ്പോള്‍ മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി”;
പ്രസ്‌തുത ആയത്തിൽ പറഞ്ഞിട്ടുള്ള ബോധനം എന്തായിരുന്നു ?
A. ”നിന്‍റെ വടി താഴെയിടുക, അപ്പോളതൊരു ഉഗ്രസർപ്പമായി മാറുന്നതാണ്”
B. ”വടി പാറയിലടിക്കുക, അപ്പോൾ അവയിൽ നിന്നും പന്ത്രണ്ട് ഉറവകളുണ്ടാകുന്നതാണ്”
C. ”വടികൊണ്ട് ഓരോ പിളർപ്പിലും അടിക്കുക, എന്നിട്ട് ഓരോ പിളര്‍പ്പും നീ മലന്തിണ്ണ പോലെയാക്കുക”
D. ”നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക”
❇️♦️❇️♦️❇️♦️❇️♦️❇️♦️
