🔖 വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം ക്യാമ്പയിൻ # 0️⃣6️⃣ ചോദ്യാവലി 👇👇👇
📕സൂറത്തുല്‍ ശുഅറാഅ് 0️⃣1️⃣ മുതൽ 3️⃣3️⃣ വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : സെപ്റ്റംബർ 10 (ശനി)
❇️♦️❇️♦️❇️♦️❇️♦️❇️♦️
1) കൂട്ടത്തിൽ ഉൾപ്പെടാത്ത കേവലാക്ഷരമേതാണ് ?
A. ط
B. ص
C. م
D. س
2) ‘അവര്‍ (മക്ക മുശ്‌രിക്കുകൾ) വിശ്വാസികളാകാത്തതിനാല്‍ നീ നിന്‍റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം’ എന്നതിലൂടെ നബി(സ)യെ അല്ലാഹു ഉപദേശിക്കുന്നതെന്താണ് ?
A. നബി(സ) പ്രബോധനം നിർത്തേണ്ടതുണ്ട്
B. നബി(സ) അത്യധികം വിഷമിക്കേണ്ടതുണ്ട്
C. നബി(സ) വിഷമിക്കേണ്ടതില്ല; മറിച്ച് ദൗത്യം നിര്‍വ്വഹണം തുടരുകയാണ് വേണ്ടത്.
D. ജീവന്‍ അപകടപ്പെടുത്തേണ്ട, പക്ഷെ വിഷമിക്കേണ്ടതുണ്ട്
3) ”പരമകാരുണിക നായുള്ളവന്‍റെ പക്കല്‍നിന്നും പുതുതായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനവും തന്നെ അവരതില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ അവര്‍ക്ക് വരുന്നില്ല” എന്നതു കൊണ്ടുദ്ദേശിക്കുന്നത് …………
A. അവർ ആവശ്യപ്പെട്ട തെളിവുകൾ (കൊണ്ടു) വന്നിരുന്നെകിൽ വിശ്വസിക്കാൻ അവർ തയ്യാറായിരുന്നു
B. ഏതു ഉല്‍ബോധനവും തന്നെ (അവരിലേക്ക് കൊണ്ട്) വന്നാലും അവര്‍ തിരിഞ്ഞുകളയുന്നു.
C. വിശ്വാസികളാകാൻ അവർക്ക് താത്പര്യമുണ്ട്, പക്ഷെ തെളിവുകൾ അപര്യാപ്‌തമാണ്.
D. അവർക്ക് വിശ്വാസികളാകാൻ തക്കതായ ഒരുത്ബോധനവും (കൊണ്ടു) വന്നിട്ടില്ല
4) ഏത് ദൃഷ്ടാന്തത്തെ പരാമർശിച്ചു കൊണ്ടാണ് ഭൂമിയിലേക്ക് അവര്‍ നോക്കുന്നില്ലേയെന്ന് അല്ലാഹു ചോദിക്കുന്നത് ?
A. എല്ലാതരം ഉല്‍കൃഷ്ടമായ ഇണകളില്‍ നിന്നും (അനേകം സസ്യലതാതികളെ) മുളപ്പിച്ചിട്ടുള്ളത്
B. ഭൂമിയെ തൊട്ടിലാക്കിയതും, നീട്ടി പരത്തി (വിശാലമാക്കി)യതും
C. ചെറുതും വലുതുമായ വഴികൾ (ഏർപ്പെടുത്തിയത്)
D. ഭൂമി (ഇളകാതെ) ഉറച്ചു നിൽക്കാൻ പർവ്വതങ്ങളെ ആണികളാക്കിയത്
5) എന്താണ് മൂസാ(അ)യോട് റബ്ബ് വിളിച്ചു കല്‍പിച്ചത് ?
A. ഫിർഔനിനെ ഒരു മത്സരത്തിന് വെല്ലുവിളിക്കാൻ
B. ഫി൪ഔനിന്‍റെ ജനതയുടെ അടുക്കല്‍ ചെന്ന് അവര്‍ സൂക്ഷിക്കുകയില്ലേ എന്ന് നോക്കാൻ
C. ഫിർഔനിനെയും കൂട്ടരെയും കൊലപ്പെടുത്താൻ
D. ഫി൪ഔന്‍റെ ജനതയോട് യുദ്ധം ചെയ്യാൻ
6) ‘ഹാറൂന്‍റെ അടുക്കലേക്ക് നീ ദൂതനെ അയച്ചാലും’ എന്ന് മൂസാ(അ) അല്ലാഹുവിനോട് പറഞ്ഞതിന്‍റെ താല്‍പര്യം എന്ത് ?
A. പ്രവാചകനാകാൻ തനിക്ക് പ്രയാസമുണ്ട്, ഹാറൂൻ(അ)യെ റസൂലായി നിയോഗിക്കുക
B. പ്രവാചകനാകാൻ താൻ യോഗ്യനല്ല, ഹാറൂൻ(അ)യെ റസൂലായി നിയോഗിക്കണം
C. തനിക്ക് പകരക്കാരനായി ഹാറൂൻ(അ)യെ ദൂതനായി ഫിർഔനിലേക്കയക്കുക
D. തനിക്ക് ഒരു സഹായകന്‍ എന്ന നിലക്ക് ഹാറൂൻ(അ)യെ റസൂലായി നിയോഗിച്ചു തരണമേ
7) ”എന്‍റെ മേല്‍ അവര്‍ക്ക് ഒരു കുറ്റം ആരോപിക്കുവാനുണ്ട്” എന്ന് മൂസാ(അ) അല്ലാഹുവിനോട് പറഞ്ഞുവല്ലോ, എന്തായിരുന്നു പ്രവാചകന്റെ മേൽ ഫിർഔനിന് ആരോപിക്കാനുണ്ടായിരുന്ന ആ കുറ്റം ?
A. മൂസാ(അ) ഒരു ഇസ്രാഈല്യനെ അടിച്ചവശനാക്കിയത്
B. മൂസാ(അ) ഈജിപ്തിൽ നിന്നും ഓടിപ്പോയത്
C. മൂസാ(അ) ഒരു ഖിബ്ത്തിയെ കൊലപ്പെടുത്തിയത്
D. മൂസാ(അ) കൊട്ടാരത്തിൽ അനധികൃതമായി വളർന്നതും പരിപാലിക്കപ്പെട്ടതും
8) …………………………………. എന്നതാണ് എല്ലാ റസൂലുകളുടെയും പ്രഥമപ്രധാനമായ കടമ
A. തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുക
B. പരസ്‌പരം സ്നേഹിക്കാൻ ജനങ്ങളെ ഉപദേശിക്കുക
C. സ്വർഗ്ഗനരകങ്ങളെ പരിചയപ്പെടുത്തുക
D. അല്ലഹിവിന്റെ ശിക്ഷയെ പരിചയപ്പെടുത്തുക
9) ……………………. എന്നത് മൂസാ(അ) നബിക്ക് നൽകപ്പെട്ട പ്രധാനപ്പെട്ട മറ്റൊരു പ്രത്യേക കര്‍ത്തവ്യമായിരുന്നു
A. ഫി൪ഔനിനേയും കൂട്ടരെയും മുക്കി നശിപ്പിക്കുക
B. ഇസ്രാഈല്യരെ വിശ്വസിപ്പിച്ച് കൂടെ നിർത്തുക
C. ഇസ്രാഈല്യരെ ഫി൪ഔനില്‍ നിന്ന് മോചിപ്പിക്കുക
D. ഫി൪ഔനിന് തൗറാത് പരിചയപെടുത്തുക
10) ”വ ഫഅൽത ഫഅൽതകല്ലതീ ഫഅൽത وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ” എന്നാൽ അർത്ഥമാക്കുന്നത് എന്ത് ?
A. ഞാൻ ആ പ്രവൃത്തി പ്രവര്‍ത്തിക്കയും ചെയ്‌തു
B. നീ പ്രവര്‍ത്തിക്കയും ചെയ്‌തു, നീ ആവർത്തിക്കുകയും ചെയ്‌തു
C.നീ പ്രവൃത്തിച്ചു, ഞാനും പ്രവർത്തിച്ചു, മാത്രമല്ല അവരും പ്രവർത്തിച്ചു
D. നിന്‍റെ പ്രവൃത്തി നീ പ്രവര്‍ത്തിക്കയും ചെയ്‌തു
11) മൂസാ(അ) ഫി൪ഔനിനോട് നടത്തിയ ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു;
അവയിൽ ആയത്തുകളിൽ വന്ന ക്രമത്തിൽ അവസാനത്തേത് ഏത് ?
A. എന്നെ അവന്‍ മുര്‍സലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു
B. ആ അവസരത്തില്‍ ഞാനതു ചെയ്കയുണ്ടായി
C. എന്‍റെ റബ്ബ് എനിക്കു വിജ്ഞാനം പ്രദാനംചെയ്തു
D. നിങ്ങളെ ഭയപ്പെട്ടപ്പോള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ ഓടിപ്പോയി
12) മൂസ(അ)യെ കുട്ടിയായപ്പോൾ എടുത്തു വളർത്തിയത് മൂസ(അ)ക്ക് ചെയ്തുകൊടുത്ത ഒരനുഗ്രഹമായിക്കൊണ്ട് ഫിർഔൻ കണക്കാക്കേണ്ടതില്ല എന്ന് വ്യക്തമാക്കാൻ തക്കകാരണമായി മൂസ(അ) ബോധിപ്പിച്ചത് എന്താണ് ?
A. നീയല്ല, ആസിയ ബീവിയാണ് അത് ചെയ്‌തത്
B. ഞാൻ ഖിബ്ത്തിയായതു കൊണ്ടാണ് നീയന്നങ്ങനെ ചെയ്‌തത്
C. ഇസ്രാഈല്‍ സന്തതികളെ നീ അടിമകളാക്കി വെച്ചതിനാലാണ് അങ്ങനെയൊക്കെ സംഭവിച്ചത്
D. എന്റെ ഉമ്മയുടെ പദ്ധതി പ്രകാരമാണ് അങ്ങനെ നടന്നത്, നിന്റെ ഔദാര്യമല്ല
13) ”എന്താണ് ലോകരക്ഷിതാവ് ?” എന്ന ഫിർഔനിന്റെ ചോദ്യത്തിന് മൂസ(അ) നൽകിയ അർത്ഥഗംഭീരമായ മറുപടികളാണ് താഴെ നൽകിയിട്ടുള്ളത്.
അവയിൽ ഒന്നൊഴികെ മറ്റെല്ലാം ഈ സൂറത്തിൽ വന്നിട്ടുള്ളതാണ്, ഈ സൂറത്തിൽ നിന്നാലത്ത ആ വിവരണം ഏതാണ് ?
A. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്
B. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെയും രക്ഷിതാവ്
C. ഉദയസ്ഥാനത്തിന്‍റെയും അസ്തമയ സ്ഥാനത്തിന്‍റെയും അവ രണ്ടിനുമിടയിലുള്ളതിന്‍റെയും രക്ഷിതാവ്
D. ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും എന്നിട്ട് അതിന് വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്
14) മൂസ(അ)യെ എന്ത് വിളിച്ചുകൊണ്ടാണ് ഫിർഔൻ പരിഹസിച്ചത് ?
A. മസ്‌ജൂൻ مَسْجُون
B. ജാന്ന് جَانٌّ
C. ജിന്ന് جِنّ
D. മജ്‌നൂൻ مَجْنُون
15) ‘സുപ്രത്യക്ഷമായ ഒരു കാര്യം’ എന്ന് പറഞ്ഞു കൊണ്ട് മൂസാ(അ) അല്ലാഹുവിൽ നിന്നുള്ള ദൃഷ്ടാന്തമായി ഫിർഔനിന്റെ മുൻപിൽ കൊണ്ടുവന്നതെന്താണ് ?
A. വടി പാമ്പായതും കൈ പുറത്തെടുത്തപ്പോൾ വെളുത്ത വസ്‌തുവായതും
B. വടി പാറയിലടിച്ചപ്പോൾ പന്ത്രണ്ട് ഉറവകളുണ്ടായത്
C. തൗറാത്തിന്റെ ഏടുകൾ
D. എല്ലാം ശരിയാണ്
❇️♦️❇️♦️❇️♦️❇️♦️❇️♦️
