നാലാം ഘട്ടം – ചോദ്യങ്ങൾ-(Campaign5)

🔖 വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം ക്യാമ്പയിൻ # 0️⃣5️⃣ ചോദ്യാവലി 👇👇👇

📕സൂറത്തുല്‍ ഫുർഖാൻ 6️⃣8️⃣ മുതൽ 7️⃣7️⃣ വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി

🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇

velichamonline.islahiweb.org

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ആഗസ്റ്റ് 27 (ശനി)

❇️♦️❇️♦️❇️♦️❇️♦️❇️♦️
1) ഇബാദു റഹ്‌മാൻ (പരമകാരുണുകിന്റെ അടിയാന്മാർ) എങ്ങിനെ നിലകൊള്ളുന്നവരായിരിക്കും ?

A. അല്ലാഹുവിനോടുകൂടെ വേറെ ഒരു ആരാധ്യനെയും അവർ വിളിച്ച് പ്രാര്‍ത്ഥിക്കുകയില്ല
B. അന്യായമായ കൊല അവർ ചെയ്യുകയില്ല
C. അവർ വ്യഭിചരിക്കുകയില്ല
D. മുകളിലുള്ള എല്ലാ ഗുണങ്ങളും കൂടിയവരായിരിക്കും

2) ശിര്‍ക്ക്, കൊല, വ്യഭിചാരം എന്നീ മൂന്ന് മഹാപാപങ്ങളിൽ നിന്നും അകന്നു നിൽക്കാനാണ് അവയുടെ ഗൗരവം അല്ലാഹു ആയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്; അത്തരം പാപങ്ങളിൽ ഏർപെടുന്നവനെ ഖിയാമത്തു നാളില്‍ കാത്തിരിക്കുന്നത് എന്ത് ?

A. അവന് ശിക്ഷ ഇരട്ടിച്ച് കൊടുക്കപ്പെടും
B. അവൻ അതില്‍ (ആ ശിക്ഷയിൽ) നിന്ദ്യനായ നിലയിലായിരിക്കും.
C. അവൻ അതില്‍ (ആ ശിക്ഷയിൽ) ശാശ്വതനായിരിക്കും.
D. മുകളിലുള്ളതെല്ലാം ഖിയാമത്തു നാളില്‍ അവനുണ്ടായിരിക്കും.

3) മഹാപാപങ്ങളിലെ തന്നെ ഏറ്റവും നികൃഷ്ടമായ മൂന്ന് ഇനങ്ങൾ ഏതെല്ലാമാണെന്ന് തിരുദൂതർ (സ) ക്രമത്തിൽ നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്.
അവയിൽ ഒന്നാമതായി എണ്ണിയത് ഏതാണ് ?

A. അല്ലാഹുവിൽ സമന്മാരെ വെച്ച് പ്രാര്‍ത്ഥിക്കുക
B. ദാരിദ്ര ഭയത്താൽ സന്താനത്തെ കൊലപ്പെടുത്തുക
C. അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചാരം ചെയ്യുക
D. ന്യായമായ കൊല

4) പാപങ്ങൾ വന്നു പോയാൽ തന്നെയും ചില ആളുകളുടെ തിന്‍മകളെ അല്ലാഹു നന്‍മകളായി മാറ്റുന്നതാകുന്നു, അതിനുവേണ്ടി അവർ അനുവർത്തിക്കേണ്ടത് എന്താണ് ?

A. പ്രവാചകന്മാരെയും പുണ്യാത്മാക്കളെയും ഇടയാളന്മാരായി ഇസ്തിഗാസ നടത്തുക
B. പശ്ചാത്തപിക്കുക, വിശ്വസിക്കുക, വീണ്ടും പാപങ്ങളിൽ മുഴുകുക
C. ചെയ്തുപോയ പാപങ്ങളിൽ നിന്നും പശ്ചാത്തപിക്കുക, അല്ലാഹുവിൽ വിശ്വസിക്കുക, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുക
D. മരണം വരെ പാപങ്ങളിൽ മുഴുകുക, മരണം മുന്നിൽ കാണുമ്പോൾ പശ്ചാത്തപിക്കുക

5) ചെയ്തതിനെപ്പറ്റി മനഃപ്പൂര്‍വ്വം ഖേദിക്കുക, ചെയ്തുവരുന്ന തെറ്റ് നിറുത്തല്‍ ചെയ്ത് പിന്നീട് ആവര്‍ത്തിക്കാതിരിക്കുക; ഇതാണ് ……………………….എന്നു പറയുന്നത്.

A. തൗബ التوبة
B. അമില عَمِلَ
C. അമല عَمَلً
D. ആമന آمَن

6) നന്മതിന്മകൾക്ക് അല്ലാഹു നൽകുന്ന പ്രതിഫലം വ്യക്‌തമാക്കുന്ന നബി(സ)യുടെ തിരുവചനം പരിശോദിച്ചു താഴെ നൽകിയവയിൽ തെറ്റായത് തിരഞ്ഞെടുക്കുക.

A. ഒരാളൊരു നന്‍മ ചെയ്യാനുദ്ദേശിച്ചു, പക്ഷെ നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല; എന്നിരുന്നാലും അവന് ഒരു നന്‍മയുടെ പ്രതിഫലം നൽകപ്പെടും
B. ഒരാളൊരു നന്‍മ ചെയ്യാനുദ്ദേശിച്ചു,എന്നിട്ടത് പ്രവർത്തിച്ചു. അവന് പത്തു മുതൽ എഴുനൂറ് ഇരട്ടിവരെയോ അതിലധികമോ പ്രതിഫലം നൽകപ്പെടും
C. ഒരാള്‍ ഒരു തിന്‍മ ചെയ്യാനുദ്ദേശിച്ചു, അതിന്റെ പേരില്‍ തന്നെ അയാളുടെ പേരിൽ ഒരു തിന്‍മയുടെ കുറ്റം രേഖപ്പെടുത്തുന്നതാണ്.
D. ഒരാളൊരു തിന്‍മ ചെയ്യാനുദ്ദേശിച്ചു, എന്നിട്ടത് പ്രവര്‍ത്തിച്ചാല്‍ ഒരേ ഒരു തിന്‍മയുടെ കുറ്റം മാത്രം അയാൾക്ക് നല്‍കപ്പെടും.

7) ഇബാദു റഹ്‌മാൻ (പരമകാരുണുകിന്റെ അടിയന്മാർ) ആയിട്ടുള്ളവർ യാതൊരു അക്രമങ്ങള്‍ക്കോ അസത്യത്തിനോ കൂട്ട്‌ നില്‍ക്കുകയില്ല, അവർ കള്ളസാക്ഷി പറയുകയുമില്ല, അതിലവർ ഭാഗവാക്കാക്കുകയുമില്ല.
ഈ ആശയം വ്യക്തമാക്കുന്ന ആയത്തിന്റെ ഭാഗമാണ് …….

A. وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ
B. وَإِذَا مَرُّوا۟ بِٱللَّغْوِ
C. مَرُّوا۟ كِرَامًا
D. وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ

8) അനാവശ്യമായതും, ധാര്‍മ്മികനിലവാരം താഴ്ത്തിക്കളയുന്നതും, ന്യായവിരുദ്ധമായതുമായ കാര്യങ്ങളെല്ലാം ‘വ്യര്‍ത്ഥമായ കാര്യങ്ങളിൽ’ അഥവാ …………… ഇൽ പെടുന്നു.

A. “മുസവ്വര്‍” (مُزَوَّر)
B. “ലഗ്’വ്” (اللَّغْو)
C. “യശ്ഹദൂന” (يَشْهَدُونَ)
D. “സൂര്‍” (زُّور)

9) തങ്ങളുടെ രക്ഷിതാവിന്റെ ‘ആയത്തു’കള്‍ [വേദവാക്യങ്ങള്‍] കൊണ്ട് അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍ പരമകാരുണുകിനായ അല്ലാഹുവിന്റെ അടിയന്മാർ ( ഇബാദു റഹ്‌മാൻ) എന്താണ് ചെയ്യുക ?

A. വിമര്‍ശനബുദ്ധ്യാ അവയെ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രം അവരത് സ്വീകരിക്കും
B. ബധിരന്‍മാരും അന്ധന്‍മാരുമായ നിലയില്‍ അവരതിൽ വീഴുന്നു
C. അതിനോട് അശ്രദ്ധയും, അവഗണനയും കാണിക്കുന്നവരായിരിക്കും
D. കണ്ണും കാതും കൊടുത്ത് സശ്രദ്ധം മനസ്സിലാക്കി സബഹുമാനം അവരത് സ്വീകരിക്കും

10) ഇബാദു റഹ്‌മാൻ (عِبَادُ ٱلرَّحْمَـٰن) നടത്തുന്ന മറ്റൊരു പ്രാർത്ഥനയായി പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ളതാണ് …………….

A. رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا
B. رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ
C. رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا
D. رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ

11) ഖുര്റത അഉയുൻ قُرَّةَ أَعْيُنٍ എന്നാൽ എന്താണ് ?

A. കണ്ണിമ വെട്ടുക (വളരെ പെട്ടെന്ന്)
B. കണ്‍കുളിര്‍മ്മ (മനസ്സന്തോഷം)
C. മുമ്പന്‍മാരാക്കുക (മാതൃകയാക്കുക)
D. ബി യും ശരിയാണ്, സി യും ശരിയാണ്

12) ”ഞങ്ങളെ ഭയഭക്തന്‍മാര്‍ക്ക് മുമ്പന്‍മാരാക്കുക (മാതൃകയാക്കുക)യും ചെയ്യേണമേ” എന്ന ഇബാദു റഹ്‌മാൻ (عِبَادُ ٱلرَّحْمَـٰن) നടത്തുന്ന പ്രാർത്ഥനയിൽ ആരെയാണ് ഞങ്ങളെന്നത് കൊണ്ട് അവർ ഉദ്ദേശിച്ചിക്കുന്നത് ?

A. അവരും അവരുടെ ഇണകളും അവരുടെ സന്താനങ്ങളും
B. അവരുടെ സന്താനങ്ങളെ മാത്രം
C. മുഴുവൻ മുസ്ലിം ഉമ്മത്തിനെയും
D. അവരെ മാത്രം

13) ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മ്മങ്ങള്‍ മൂന്നു കാര്യത്തെ സംബന്ധിച്ചിടത്തോളമല്ലാതെ മറ്റെല്ലാം മുറിഞ്ഞുപോകുന്നതാണ് എന്ന് റസൂൽ(സ) വ്യക്തമാക്കിയിട്ടുണ്ട്.
അവയിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക

A. അയാളുടെ ഫർള് നമസ്‌കാരം
B. അയാൾക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുന്ന മക്കള്‍
C. അയാളുടെ കാലശേഷം ഉപകാരപ്രദമായിത്തീരുന്ന അറിവ്
D. അയാൾ നടത്തിയിരുന്ന സ്ഥായിയായ ദാനധര്‍മ്മം

14) ഇബാദു റഹ്‌മാൻ സഹിച്ചതിന്റെ ഫലമായി അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എന്ത് ?

A. മണിമേടകള്‍
B. അഭിവാദ്യത്തോടും സലാമോടും വരവേൽക്കപെടും
C. നിത്യവാസികളായ നിലയിൽ (വസിക്കാൻ) ഏറ്റവും നല്ലതായ ഭവനവും പാർപ്പിടവും
D. എല്ലാം ശരിയാണ്

15) ‘നിങ്ങളുടെ …………. ഇല്ലെങ്കില്‍, എന്റെ റബ്ബ് നിങ്ങളെപ്പറ്റി എന്ത് വകവെക്കുവാനാണ്?! (ഒന്നും വകവെക്കാനില്ല).; ആയത്തിൽ വിട്ടഭാഗമാണ് ?

A. പ്രാര്‍ത്ഥന دُعَآ
B. വിളി نَادَىٰ
C. ഭയപ്പാട് خَوْف
D. പ്രതീക്ഷ طَمَع
❇️♦️❇️♦️❇️♦️❇️♦️❇️♦️