നാലാം ഘട്ടം – ചോദ്യങ്ങൾ-(Campaign4)

🔖 വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം ക്യാമ്പയിൻ # 0️⃣4️⃣ ചോദ്യാവലി 👇👇👇

📕സൂറത്തുല്‍ ഫുർഖാൻ 5️⃣3️⃣ മുതൽ 6️⃣7️⃣ വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി

🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ആഗസ്റ്റ് 13 (ശനി)

❇️♦️❇️♦️❇️♦️❇️♦️❇️♦️

1) ”രണ്ടു സമുദ്രങ്ങളെ മറയും ഭദ്രമായ തടസ്സവും ഇടയിൽ ഏർപ്പെടുത്തിക്കൊണ്ട് അല്ലാഹു അയച്ചുവിട്ടിരിക്കിക്കുന്നു”;
ആയത്തിൽ പ്രതിപാദിചിരിക്കുന്ന ‘രണ്ടു സമുദ്രങ്ങള്‍’ ഏതെല്ലാം ?

A. അറബിക്കടലും മെഡിറ്ററേനിയൻ കടലും
B. ശുദ്ധജലം ഉൾകൊള്ളുന്ന രണ്ടു ജലാശയങ്ങൾ
C. കഠിനമായ ഉപ്പുരസമുള്ള രണ്ടു സമുദ്രങ്ങള്‍
D. ശുദ്ധജലം ഉൾകൊള്ളുന്ന ഒരു ജലാശയവും കയ്പായ ഉപ്പോട് കൂടിയ മറ്റൊന്നും

2) മനുഷ്യര്‍ തമ്മില്‍ സ്ഥിരബന്ധം ഉണ്ടായിത്തീരുന്നത് രണ്ട് വിധത്തിലാണ്.
ഏതെല്ലാമാണ് ഈ ബന്ധങ്ങൾ ?

A. വംശബന്ധവും, വൈവാഹികബന്ധവും
B. നസബൻ വ സ്വിഹ്‌റ نَسَبًا وَصِهْرًا
C. ഭർത്താവ് بُعُولَت , പിതാക്കൾ آبَائِ
D. എ യും ബിയും ശരിയാണ്

3) അല്ലാഹുവല്ലാത്ത ഏതൊന്നിനെയും അവർ ആരാധിക്കുന്നതുമൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം, അല്ലെങ്കിൽ അവയെ ആരാധിക്കാത്തതുകൊണ്ട് ഏതെങ്കിലും ഒരു ദോഷം അവർക്ക് ബാധിക്കുവാനുണ്ടാകണം. എന്നാൽ ഇത് രണ്ടുമില്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് പരമ വിഢിത്തം തന്നെയാണ്.
ഈ ആശയം വ്യക്തമാക്കുന്ന വചനമാണ്…….

A. വചനം 54
B. വചനം 55
C. വചനം 56
D. വചനം 57

4) നബി(സ) നിയോഗലക്ഷ്യവും ദൗത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് തെറ്റായ പരാമർശമേത് ?

A. ദൗത്യനിര്‍വ്വഹണത്തിന്റെ പേരില്‍ റസൂൽ(സ) യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല
B. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുക
C. നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്യുക
D. ബലം പ്രയോഗിച്ച് നിര്‍ബ്ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുക

5) അൽ ഹയ്യില്ലദീ ലാ യമൂത് ٱلْحَىِّ ٱلَّذِى لَا يَمُوتُ എന്നാൽ …………..

A. മരണം ബാധിക്കാത്ത സജീവനായുള്ളവൻ
B. കാര്യങ്ങളെ ഭരമേല്‍പിക്കുന്നവൻ
C. സൂക്ഷ്മജ്ഞനായിയായവൻ
D. ജീവിചിരിക്കുന്നവൻ

6) ക്രമത്തിൽ ആയത്തിൽ അവസാനം വന്നത് ………………..

A. അവന്‍ പരമകാരുണികന്‍
B. പിന്നീടവന്‍ ‘അര്‍ശി’ല്‍ ആരോഹണം ചെയ്തു.
C. എന്നാല്‍ അതിനെക്കുറിച്ച് സൂക്ഷ്മജ്ഞാനിയായ ഒരുവനോട് ചോദിച്ചുകൊള്ളുക
D. ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചിട്ടുള്ളവനത്രെ അവന്‍

7) “ആ വാക്ക് അവര്‍ക്ക് വെറുപ്പ്‌ അധികരിപ്പിക്കുകയും ചെയ്യുന്നതാണ്”.
അവർക്ക് വെറുപ്പ് അധികരിപ്പിക്കുന്നത് എന്താണ് ?

A. ഹുദൈബിയ സന്ധിയിൽ ‘ബിസ്മികല്ലാഹുമ്മ’ എന്നെഴുതാൻ പറഞ്ഞത്
B. ‘റഹ്‌മാന്നു (പരമകാരുണികനായവന്നു) സൂജൂദ് ചെയ്യുവിന്‍’ എന്ന് അവരോട് ആവശ്യപ്പെട്ടത്
C. ‘എന്താണ് ലോകരക്ഷിതാവ്’ എന്ന് ഫിർഔൻ ചോദിച്ചത്
D. അല്ലാഹുവിനെ തീരെ പരിചയമില്ലാത്ത അവർക്ക് ‘അല്ലാഹു’ എന്ന് പരിചയപെടുത്തിയത്

8) ‘ബുറൂജ്’ (بُرُوجا) എന്നാൽ എന്താണ് ?

A. ഗ്രഹമണ്ഡലങ്ങള്‍
B. രാശി മണ്ഡലങ്ങള്‍
C. ഉപഗ്രഹങ്ങള്‍
D. എ യും ബി യും ശരിയാണ്

9) സ്വയം പ്രകാശിക്കുന്നതിനാൽ സൂര്യനെ ……………. എന്നും, സൂര്യനിൽ നിന്നും പതിക്കുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ചന്ദ്രനെ ……………. എന്നുമാണ് യഥാക്രമം ആയത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്.

A. സിറാജ سِرَاجًا, മുനീറ مُّنِيرًا
B. ഷംസ് شمس , സിറാജ سِرَاجًا
C. ഷംസ് شمس, ഖമർ قمر
D. ഖമറൻ قَمَرًا , മുനീറ مُّنِيرًا

10) രാവിനെയും പകലിനെയും മാറിവരുന്നതാക്കിയത് ഗുണം ചെയ്യുന്നത് ആർക്കാണ് ?

A. എല്ലാ മനുഷ്യർക്കും
B. എല്ലാ ജന്തുജാലങ്ങൾക്കും
C. അല്ലാഹുവിനെ പറ്റി ഉറ്റാലോചിക്കുവാനും അവനോട് നന്ദി ചെയ്യാനും ഉദ്ദേശിക്കുന്നവർക്ക്
D. ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവനും നന്ദികെട്ടവനും

11) രാവോ പകലോ സ്ഥിരമായി നില്‍ക്കാതെ ഒന്നിനുശേഷം ഒന്നായി വന്നും പോയും കൊണ്ടിരിക്കുന്നതിനാലാണ് അവയെപ്പറ്റി …………………. എന്ന് ആയത്തിൽ പ്രസ്താവിച്ചത്.

A. ഖിൽഫത് (خِلْفَةً)
B. ലൈല വന്നഹാർ (ٱلَّيْلَ وَٱلنَّهَارَ)
C. ജഅല (جَعَلَ)
D. അറാദ (أَرَادَ)

12) ഇബാദു റഹ്‌മാൻ (عِبَادُ ٱلرَّحْمَـٰن) – “പരമകാരുണികന്റെ അടിയാന്‍മാര്‍”- എങ്ങിനെയുള്ളവരായിരിക്കും ?

A. ഭൂമിയില്‍ വളരെ വിനയത്തോടെ നടക്കുന്നവർ അഥവാ അടക്കത്തോടും, ഒതുക്കത്തോടും കൂടി കഴിഞ്ഞുകൂടുന്നവർ
B. അറിവില്ലാത്തവര്‍ അവരെ അഭിമുഖീകരിക്കുമ്പോൾ സമാധാനപരമായ വാക്കുകള്‍ പറയുന്നവർ
C. രാത്രിയില്‍ വളരെയേറെ സമയം നമസ്കാരകര്‍മ്മത്തിലായി ചിലവാക്കുന്നവർ
D. എല്ലാം ശരിയാണ്

13) ഇബാദു റഹ്‌മാൻ (عِبَادُ ٱلرَّحْمَـٰن) നടത്തുന്നതായ ഒരു പ്രാർത്ഥനയായി പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ളതാണ് …………….

A. رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا
B. رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ‎
C. رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ
D. رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

14) റസൂൽ (സ) ഇപ്രകാരം അരുളിച്ചെയ്യുകയും ചെയ്തിരിക്കുന്നു; ‘നിര്‍ബ്ബന്ധനമസ്കാരങ്ങളെ കഴിച്ചാല്‍ പിന്നെ, നമസ്കാരത്തില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് …………………. നമസ്കാരമാകുന്നു.’

A. റവാതിബ്
B. പെരുന്നാൾ
C. രാത്രിക്കുള്ളില്‍ ചെയ്യുന്ന
D. തഹിയ്യത്

15) ഇബാദു റഹ്‌മാൻ ചിലവഴിക്കുമ്പോൾ അമിതവ്യയം ചെയ്യുകയുമില്ല, പിശുക്ക് കാണിക്കുകയുമില്ല; അതിനിടയില്‍ മിതത്വം പാലിക്കുന്നവരായിരിക്കും. ‘മിതമായത്’ എന്നതിന് ആയത്തിൽ പ്രയോഗിച്ചിട്ടുള്ള പ്രയോഗം എന്ത് ?

A. യുസ്‌രിഫു يُسْرِفُوا۟
B. യഖ്‌തറു يَقْتُرُوا۟
C. ബൈന ദാലിക بَيْنَ ذَٰلِكَ
D. ഖ്വവാമ قَوَامًا

❇️♦️❇️♦️❇️♦️❇️♦️❇️♦️