നാലാം ഘട്ടം – ചോദ്യങ്ങൾ-(Campaign3)

വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ക്യാമ്പയിൻ #3 ചോദ്യാവലി

സൂറത്തുല്‍ ഫുര്‍ഖാന്‍ 
ആയത്ത് 35 മുതൽ 52 വരെയുള്ള ആയത്തുകളെ ആസ്‌പദമാക്കി

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : ജൂലൈ 30 (ശനി)

❇️♦️❇️♦️❇️♦️❇️♦️❇️♦️

1) വസീർ وَزِير എന്ന് പരാമർശിച്ചത് ഏത് പ്രവാചകനെ ഉദേശിച്ചാണ് ?

A. മൂസാ(അ)
B. ഹാറൂൺ(അ)
C. ഈസാ(അ)
D. മുഹമ്മദ്(സ)

2) ”അവരെ നാം പാടെ തകര്‍ത്തു നശിപ്പിച്ചു” دَمَّرْنَـٰهُمْ تَدْمِيرًا എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?

A. ബനൂ ഇസ്രാഈല്യരെ
B. ആദിനെയും, ഥമൂദിനെയും, റസ്സ്കാരെയും
C. ഫിര്‍ഔനെയും അവന്റെ ജനങ്ങളെയും
D. നൂഹ് നബിയിൽ അവിശ്വസിച്ചവരെ

3) ”അവര്‍ റസൂലുകളെ വ്യാജമാക്കിയപ്പോള്‍ നാം അവരെ മുക്കി നശിപ്പിക്കുകയും മനുഷ്യര്‍ക്ക്‌ അവരെ ഒരു ദൃഷ്ടാന്തമാക്കിത്തീര്‍ക്കുകയും ചെയ്‌തു”.
ഏതു കൂട്ടരേയാണ് ആയത്തിൽ പ്രതിപാദ്യം?

A. അസ്ഹാബ റസ്സ് أَصْحَـٰبَ ٱلرَّس
B. നൂഹിന്റെ ജനത قَوْمَ نُوح
C. ആദ്, സമൂദ് عَاد وَثَمُود
D. ഖൗമു ലൂത്ത് قَوْمُ لُوط

4) ലൂത്ത്(അ) നബിയുടെ ജനതയെ നശിപ്പിക്കാൻ അഗ്നിയാലുള്ള ശരവര്‍ഷം നടത്തിയതിനെ ആയത്തിൽ സൂചിപ്പിക്കുന്നത് എങ്ങനെയാണ് ?

A. ചീത്തമഴ مَطَرَ السَّوْء
B. അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ حِجَارَةً مِّن سِجِّيل
C. അടയാളം വെക്കപ്പെട്ട مُّسَوَّمَة
D. കീഴ്മേല്‍ മറിച്ചു – عَالِيَهَا سَافِلَهَا

5) നബി(സ)യെ പരിഹാസ്യമാക്കാൻ (هُزُوًا) വേണ്ടി അവിശ്വാസികള്‍ ചോദിച്ചത് എന്തായിരുന്നു ?

A. ‘ഈ പ്രവാചകൻ അങ്ങാടിയിലൂടെ നടക്കുന്നുവല്ലോ’?
B. ‘ഈ പ്രവാചകൻ ഭക്ഷിക്കുന്നവല്ലോ’?
C. ‘ഇവനാണോ നമ്മുടെ ഇലാഹുകളെ തള്ളിപ്പറയുന്നവൻ’?
D. ‘ഇവനാണോ അല്ലാഹു റസൂലായി നിയോഗിച്ചിട്ടുള്ളവന്‍’?

6) പ്രമാണങ്ങളും ലക്ഷ്യങ്ങളും വകവെക്കാതെ ദേഹേച്ഛയും തന്നിഷ്ടവും ആധാരമാക്കി ജീവിതം നയിക്കുന്നവരെയാണ് ……………… എന്ന് ആയത്തിൽ വിളിക്കുന്നത്

A. മര്‍ക്കട മുഷ്ടികൊണ്ടവർ
B. സ്വന്തം ഇച്ഛയെ ഇലാഹാക്കിയവർ
C. തങ്ങളുടെ ദൈവങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവർ
D. സ്ഥിരചിത്തത കൈകൊള്ളാത്തവർ

7) ‘സത്യം കേൾക്കാതെയും മനസ്സിരുത്താതെയും സ്വന്തം ഇച്ഛകളെ ആരാധിക്കുന്നവരാണ് അവർ’ ;
അവരെ ഖുർആൻ താരതമ്യപ്പെടുത്തിയിരിക്കുന്നത് എങ്ങിനെയാണ് ?

A. അവർ കന്നുകാലികളെപ്പോലെയാണ്, അത്രയുമല്ല അവർ കന്നുകാലികൾ തന്നെയാണ്
B. അവർ കന്നുകാലികളെപ്പോലെയാണ്, അത്രയുമല്ല അവയേക്കാൾ കൂടുതല്‍ വഴിപിഴച്ചവരാണ്
C. അവർ കന്നുകാലികളെപ്പോലെയാണ്, അവർ ദുഷ്ട മൃഗങ്ങളെപ്പോലെയാണ്
D. അവർ നികൃഷ്ടരാണ്, അവർ ദുഷ്ടരുമാണ്

8) താഴെ നൽകിയവയിൽ തെറ്റായിട്ടുള്ളത് ഏത് ?

A. നിഴലിനെ അവൻ നിശ്ചലമാക്കിയിരിക്കുന്നു
B. സൂര്യനെ അവന്‍ നിഴലിന് ലക്ഷ്യമാക്കി (അടയാളമാക്കി)യിരിക്കുന്നു
C. നിഴലിനെ അവന്‍ വ്യാപിപ്പിക്കുന്നു
D. നിഴലിനെ അവനിലേക്ക് കുറേശ്ശെയായി പിടിച്ചെടുത്തു കൊണ്ടുവരുന്നു

9) നാൽപത്തി ഏഴാമത്തെ ആയത്തിൽ പ്രതിപാദിച്ച അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് ………..

A. രാത്രിയെ ഒരു വസ്ത്രമാക്കിയിരിക്കുന്നു
B. ഉറക്ക് ഒരു വിശ്രമമാക്കിയിരിക്കുന്നു
C. പകലിനെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പാ(അഥവാ വ്യാപാരയോഗ്യമാ)ക്കിയിരിക്കുന്നു
D. എല്ലാം ആയത്തിൽ വന്നിട്ടുണ്ട്

10) അവന്റെ കാരുണ്യം رَحْمَتِهِ എന്ന് ആയത്തിൽ ഉദ്ദേശിക്കുന്നത് എന്തിനെയാണ് ?

A. മഴയെ
B. സൂര്യനെ
C. കാറ്റുകളെ
D. പ്രവാചകനെ

11) ”തന്റെ കാരുണ്യത്തിന്റെ മുമ്പില്‍, സന്തോഷവാര്‍ത്തയെന്ന നിലക്ക് …………… അയച്ചിട്ടുള്ളവനും അവന്‍ തന്നെ”

A. മഴയെ
B. കാറ്റുകളെ
C. കാർമേഘങ്ങളെ
D. മലക്കുകളെ

12) തഹൂറാ طَهُورًا എന്നാൽ എന്താണ് അർത്ഥമാക്കുന്നത് ?

A. കുടിക്കാൻ യോഗ്യമായത്
B. അനുഗ്രഹീതമായത്
C. വളരെ ശുദ്ധമായത്
D. ആത്മീയ ശുദ്ധി

13) മഴവെള്ളംകൊണ്ട് അനേകം ഗുണങ്ങളിൽ പാഠഭാഗത്തെ ആയത്തുകളിൽ വന്നിട്ടുള്ളത് ………..

A. അത് വളരെ ശുദ്ധമായത് ആകുന്നു
B. ഉല്‍പാദനയോഗ്യതയില്ലാത്ത ഭൂമിയെ അത് ജീവസ്സുമുള്ളതാക്കുന്നു
C. കന്നുകാലികള്‍ക്കും ജനങ്ങള്‍ക്കും കുടിപ്പിക്കുവാനും ഉതകുന്നു
D. എല്ലാം ശരിയാണ്

14) ”ജനങ്ങളില്‍ അധികഭാഗവും ……………………………യല്ലാതെ മറ്റൊന്നും കൂട്ടാക്കാതിരിക്കുകയാണ്”; ആയത്തിൽ വിട്ടഭാഗമാണ് ?

A. വിശ്വാസത്തെ
B. ക്ഷമയെ
C. ഭക്തിയെ
D. നന്ദികേടിനെ

15) അവിശ്വാസികളോട് എന്തുകൊണ്ട് സധീരം സമരം നടത്തിക്കൊള്ളാനാണ് അല്ലാഹു പ്രവാചകരോട് കൽപിച്ചിട്ടുള്ളത് ?

A. വിശുദ്ധ ഖുര്‍ആനുമായി
B. ആയുധങ്ങളുമായി
C. ഒരു കയ്യിൽ സൂര്യനും മറു കയ്യിൽ ചന്ദ്രനുമായി
D. മുന്നറിയിപ്പുകളുമായി

❇️♦️❇️♦️❇️♦️❇️♦️❇️♦️