വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ക്യാമ്പയിൻ #2 ചോദ്യാവലി
സൂറത്തുല്‍ ഫുര്‍ഖാന്‍
ആയത്ത് 21 മുതൽ 34 വരെയുള്ള ആയത്തുകളെ ആസ്‌പദമാക്കി
ചോദ്യങ്ങൾ👇🏻
1) ”സത്യനിഷേധികൾ സ്വയം ഗര്‍വ്വ് നടിക്കുകയും, വലിയ ധിക്കാരം ധിക്കരിക്കുകയും ചെയ്തിരിക്കയാണ്” ; എന്താണ് അവരുടെ ഗർവ്വിനും ധിക്കാരത്തിനും കാരണമായി അല്ലാഹു പറഞ്ഞിട്ടുള്ളത് ?
A. അല്ലാഹുവിനെ കണ്ടുമുട്ടുമെന്നവർ പ്രതീക്ഷിക്കുന്നു
B. മലക്കുകൾ തങ്ങളിലേക്ക് ഇറക്കപ്പെടുകയോ റബ്ബിനെ നേരില്‍ കാണുകയോ ചെയ്യണമെന്നവർ ശഠിക്കുന്നു
C. മലക്കുകളെ ശരിക്ക് കാണുന്ന ഒരു ദിവസത്തെ അവർ പ്രതീക്ഷിക്കുന്നു
D. അവർ മറ്റുള്ളവർക്ക് തടസ്സം സൃഷ്ടിക്കുന്നു
2) ‘ഹിജ്റെൻ മഹ്ജൂറ’ حِجْرًا مَّحْجُورًا എന്ന വാക്കിന്റെ ഉദ്ദേശ്യം എന്താണ് ?
A. വിലക്കപ്പെട്ട കനി
B. തടയപ്പെട്ട അല്ലെങ്കില്‍ മുടക്കപ്പെട്ട വഴി
C. മുടക്കപ്പെട്ട ഉപജീവനം
D. ശക്തിയായ അല്ലെങ്കില്‍ ഭദ്രമായ തടസ്സം
3) അല്ലാഹു ചിതറിയ ധൂളിയാക്കിത്തീര്‍ക്കുന്നത് എന്തിനെയാണ് ?
A. നാം നിസാരമായി കണക്കാക്കിയ സൽക്കർമ്മങ്ങളെ
B. ഒരാൾ പരസ്യമായി ചിലവഴിച്ച മുഴുവൻ ദാനധര്‍മ്മങ്ങളെയും
C. അവിശ്വാസികൾ ഇഹത്തില്‍ വെച്ച് ചെയ്തിട്ടുള്ള സൽകർമ്മങ്ങളെ
D. വിശ്വാസികളിൽ നിന്നുണ്ടായേക്കാവുന്ന നിസാര പാപങ്ങളെ
4) ഖൈറുൻ മുസ്തഖ്ഖർ خَيْرٌ مُّسْتَقَر എന്നും അഹ്‌സനു മഖീൽ أَحْسَنُ مَقِيل എന്നും പറഞ്ഞിട്ടുള്ളത് …………………… നെയാണ്
A. നരകത്തെ
B. സ്വർഗത്തെ
C. ബർസഖിനെ
D. ഇഹലോകത്തെ
5) അന്ത്യനാളിന്റെ നടപടിക്രമങ്ങളും ഭയാനകതയും പ്രസ്താവിക്കപ്പെട്ട ആയത്തുകളിൽ, ക്രമത്തിൽ അവസാനം വന്നിട്ടുള്ളത് ഏത് ?
A. മേഘപടലം കൊണ്ട് ആകാശം പൊട്ടിപ്പിളരുക
B. അവിശ്വാസികൾക്ക് പ്രയാസമേറിയ ഒരു ദിവസമായിരിക്കും
C. യഥാർത്ഥ രാജാധികാരം പരമകാരുണികനാവുക
D. മലക്കുകൾ ശക്തിയായി ഇറക്കപ്പെടുക
6) അമ്പതിനായിരം കൊല്ലത്തോളം ദൈര്‍ഘ്യം വരുന്ന അന്ത്യ നാളിനെ സത്യവിശ്വാസികളായ ആളുകള്‍ക്ക് അനുഭവപ്പെടുന്നത് എങ്ങിനെയായിരിക്കും ?
A. ഭൂമിയിലെ ഒരു ദിവസം പോലെ
B. ഒരു അഥിതി ഒരു വീട്ടിൽ നിന്നും തിരിച്ചു പോകുന്നത്ര സമയം പോലെ
C. ഒരു നിർബന്ധ നമസ്ക്കാരം നിർവ്വഹിക്കാനുള്ള സമയം പോലെ
D. ഒരു വഴിയാത്രക്കാരൻ തണലിൽ വിശ്രമിക്കാനെടുക്കുന്ന സമയം പോലെ
7) യാ വൈലതാ ലൈത്തനീ അത്തഖിദ് ഫുലാനൻ ഖലീല يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا എന്ന വചനത്തിന്റെ അർത്ഥം എന്താണ് ?
A. അഹോ! ഞാന്‍ റസൂലിന്റെ കൂടെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ
B. എന്റെ കഷ്ടമേ! ഇന്നവനെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ നന്നായേനെ
C. എനിക്കു ബോധനം വന്നെത്തിയതിനുശേഷം അവനെന്നെ അതില്‍നിന്ന് വഴിപിഴപ്പിച്ചുകളഞ്ഞുവല്ലോ
D. അക്രമകാരിയായുള്ളവന്‍ വ്യസനഭാരത്താല്‍ തന്റെ കൈകള്‍ കടിക്കുന്ന ദിവസം
8) ”താന്‍ മക്കയില്‍നിന്ന് വെളിയില്‍പോകുന്നപക്ഷം, തന്റെ തലക്കുമീതെ വാള്‍ വീഴാതെ ഞാന്‍ കാണുകയുണ്ടാവുകയില്ല” ; നബി(സ)യെ അങ്ങേയെറ്റം ഉപദ്രവിച്ച ഒരു അക്രമിയോടാണ് തിരുദൂതർ ഇങ്ങനെ പറഞ്ഞത്, ആരാണയാൾ ? അയാൾക്ക് പിന്നീട് സംഭവിച്ചതെന്ത് ?
A. ഉബയ്യ് ബ്നു ഖലഫ്; ഉഹദ് യുദ്ധത്തില്‍ തിരുമേനിയുടെ കരങ്ങളാല്‍ കുന്തംകൊണ്ട് കിട്ടിയ കുത്തേറ്റു മരണപ്പെട്ടു
B. ഉമയ്യത്ത് ബ്നു ഖലഫ്; ബദർ യുദ്ധത്തില്‍ ബിലാൽ(റ)യുടെ വാളിനിരയായി മരണപ്പെട്ടു
C. ഉത്ബത്ബിനു റബീഅ; ബദറിലെ ദ്വന്തയുദ്ധത്തില്‍ ഹംസ(റ)യുടെ വാളിനിരയായി
D. ഉഖ്ബത് ബ്നു അബീ മുഅയ്യത്ത്; ബദർ യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ട അയാളെ അലി(റ) കൊലപ്പെടുത്തി
9) ………………………. ഉഹദ് യുദ്ധത്തില്‍ തിരുമേനിയുടെ കരങ്ങളാല്‍ കുന്തം കൊണ്ട് കിട്ടിയ കുത്തുനിമിത്തം നരകാവകാശിയായി മരണപ്പെട്ടു
A. ഉബയ്യ് ബ്നു ഖലഫ്
B. ഉമയ്യത്ത് ബ്നു ഖലഫ്
C. ഉത്ബത്ബിനു റബീഅ
D. ഉഖ്ബത് ബ്നു അബീ മുഅയ്യത്ത്
10) നബി (സ) അരുളിയിരിക്കുന്നു; ‘മനുഷ്യന്‍ അവന്റെ ………………. മതത്തിലായി ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്. ആകയാല്‍, നിങ്ങള്‍ ഓരോരുവനും, താന്‍ ആരെയാണ് ………………. വെക്കേണ്ടതെന്നു നോക്കിക്കൊള്ളട്ടെ”. ഹദീസിൽ വിട്ടഭാഗം യഥാക്രമം എന്തല്ലാം ?
A. ചങ്ങാതിയുടെ, ചങ്ങാതിയായി
B. ഇണയുടെ, ഇണയായി
C. അയൽവാസിയുടെ, അയൽവാസിയായി
D. ബന്ധുവിന്റെ, ബന്ധുവായായി
11) മുഹമ്മദ് നബി(സ) തന്റെ ജനതയുടെ കാര്യത്തിൽ അല്ലാഹുവിനോട് സങ്കടപ്പെട്ട് ബോധിപ്പിച്ചത് എന്താണ് ?
A. ഈ ജനത അറിവില്ലാത്തവരാണ്, അവർക്ക് നീ പൊറുത്ത് കൊടുക്കണേ
B. അല്ലാഹുവേ ഈ ജനത എന്നെ കൈവിട്ടിരിക്കുന്നു
C. എന്റെ ജനങ്ങൾ ഈ ഖുർആനിനെ അവഗണിച്ചിരിക്കുന്നു
D. അല്ലാഹുവേ, ഈ ജനതക്ക് മാർഗദർശനം നൽകി എന്നെ നീ സഹായിക്കണേ
12) ഖുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാതെ പല പ്രാവശ്യമായി അവതരിച്ചതു എന്തിനാണ് എന്നാണ് ആയത്തിൽ വ്യക്തമാക്കുന്നത് ?
A. മുൻവേദഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്‌തമാകാൻ വേണ്ടി
B. പ്രവാചകന്റെ ഹൃദയത്തെ അതുകൊണ്ട് സ്ഥിരപ്പെടുത്തേണ്ടതിനു വേണ്ടി
C. പ്രവാചകന്റെ ആവശ്യാർഥം
D. ജിബ്‌രീൽ(അ)യുടെ പഠിപ്പിക്കാനുള്ള എളുപ്പത്തിന്
13) റത്തൽനാഹു തർത്തീല رَتَّلْنَـٰهُ تَرْتِيلًا എന്നാൽ എന്താണ് ?
A. പ്രവാചകന്റെ ഹൃദയത്തെ സ്ഥിരപ്പെടുത്തുക
B. ഖുർആനിനെ ശരിക്ക് സാവകാശക്രമം ഓതിത്തരുക
C. ഖുർആനിനെ പല പ്രാവശ്യമായി അവതരിപ്പിക്കുക
D. ഖുർആനിനെ ഒട്ടാകെ ഒന്നായി ഇറക്കപ്പെടുക
14) ഖിയാമത്തുനാളില്‍ ജനങ്ങള്‍ താഴെ നൽകിയ പ്രകാരത്തിലുള്ള മൂന്നു തരക്കാരായികൊണ്ട് ഒരുമിച്ചു കൂട്ടപ്പെടും എന്ന് നബി(സ) അരുളിയിട്ടുണ്ട്. അവയിൽ ഏതു തരക്കാരെയാണ് ആയത്തിൽ പരാമർശിച്ചത് ?
A. കാല്‍നടക്കാരായി
B. വാഹനപ്പുറത്തായി
C. മുഖംകുത്തിയവരായി
D. A യും B യും ശരിയാണ്
15) ”എന്നാല്‍, അറിഞ്ഞേക്കുക; അങ്ങിനെ മുഖംകുത്തി നടക്കുമ്പോള്‍ എല്ലാ കല്ലും മുള്ളും അവര്‍ തങ്ങളുടെ …………….. സൂക്ഷിക്കുന്നതാണ്’’ ; ഹദീസിൽ വിട്ടഭാഗമാണ് ?
A. മുഖം കൊണ്ടു തന്നെ
B. ഉദരങ്ങളിൽ അടിച്ചേൽപ്പിച്ച നിലയിൽ
C. ചുമലിൽ തറപ്പിച്ചവരായിക്കൊണ്ട്
D. പിൻ ഭാഗത്ത് തറച്ചവരായിക്കൊണ്ട്
