🔖 വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം ക്യാമ്പയിൻ # 1️⃣2️⃣ ചോദ്യാവലി 👇👇👇
📕സൂറത്തുല്‍ ശുഅറാഅ് 2️⃣0️⃣0️⃣ മുതൽ 2️⃣2️⃣7️⃣ വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
velichamonline.islahiweb.org
📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : 2022 ഡിസംബർ 03 (ശനി)
❇️♦️❇️♦️❇️♦️❇️♦️❇️♦️
1) എന്താണ് കുറ്റവാളികളുടെ ഹൃദയങ്ങളിൽ കടന്നു കൂടിയിരിക്കുന്നത് ?
A. അതിഭൗതിക വാദം
B. അവിശ്വാസ നയം
C. അന്ധവിശ്വാസം
D. അഭൗതിക വാദം
2) ‘കുറ്റവാളികളുടെ പ്രസ്തുത നയം കാരണം ……………………. വരേക്കും അവര്‍ വിശ്വസിക്കുകയില്ല’
A. ഖിയാമത്ത് നാൾ
B. വലിയ പരീക്ഷണങ്ങൾ അവർക്ക് വരുന്നത്
C. വേദനയേറിയ ശിക്ഷ കാണുന്നത്
D. അപകട മരണങ്ങൾ അവർക്ക് സംഭവിക്കുന്നത്
3) കുറ്റവാളികളിൽ ശിക്ഷയിറങ്ങുന്ന പ്രതിപാദ്യങ്ങളിൽ നിന്നും താഴെ നൽകിയവയിൽ ആയത്തുകളിൽ അവസാനം വന്നിട്ടുള്ളത് ……………………
A. അവര്‍ക്കറിയാത്തനിലയില്‍ പെട്ടന്ന് ശിക്ഷ അവർക്ക് വന്നെത്തുന്നതാണ്
B. തങ്ങള്‍ക്ക് വല്ല ഒഴിവും ലഭിക്കുമോയെന്ന് അപ്പോളവർ വിലപിക്കുന്നതാണ്
C. അവര്‍ അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി ധൃതികൂട്ടുന്നവരാണ്
D. താക്കീതു നല്‍കപ്പെട്ട ശിക്ഷ വന്നെത്തിയാൽ സൗഖ്യം നല്‍കപ്പെട്ടിരുന്നത് അവർക്ക് ഫലം ചെയ്യുകയില്ല
4) മുൻ സമുദായങ്ങളെ (രാജ്യക്കാരെ) നശിപ്പിച്ചതുമായി ബന്ധപെടുത്തി താഴെ നൽകിയവയിലെ തെറ്റായ പ്രസ്താവനയാണ് ……
A. മുന്നറിയിപ്പുകാർ ഇല്ലാതെയും ചില രാജ്യക്കാരെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട്
B. ധിക്കാരികളായ പല സമുദായങ്ങളും മുൻപ് നശിപ്പിക്കപ്പെട്ടിട്ടുണ്ട്
C. ധിക്കാരികളായ രാജ്യക്കാരെ നശിപ്പിച്ചതില്‍ അല്ലാഹു അക്രമം പ്രവര്‍ത്തിച്ചിരിക്കുകയല്ല
D. അവരിലേക്കയക്കപ്പെട്ട മുന്നറിയിപ്പുകാരെ നിഷേധിച്ചതും ധിക്കരിച്ചതുമാണ് അവരുടെ നാശത്തിന് കാരണം
5) ‘അവര്‍ക്കത് യോജിക്കയുമില്ല; അവര്‍ക്കതിനു സാധ്യമാകുന്നതുമല്ല’ എന്ന് ഖണ്ഡിതമായി ഖുർആൻ പ്രഖ്യാപിക്കുന്നു.
എന്തിനെപ്പറ്റിയാണീ പരാമർശം, ആർക്കാണ് അത് യോജിക്കാത്തതും സാധിക്കാത്തതും ?
A. ഖുർആനിനെ സ്വീകരിക്കാൻ, മനുഷ്യർക്ക്
B. ഖുര്‍ആനുമായി ഇറങ്ങാൻ, പിശാചുക്കള്‍ക്ക്
C. ഖുർആൻ പാരായണം കേൾക്കാൻ, ജിന്നുകൾക്ക്
D. ഖുര്‍ആനുമായി ഇറങ്ങാൻ, മാലാഖക്ക്
6) ”ഖുർആൻ (കട്ട്) കേൾക്കുന്നതിൽ നിന്നും ……………… പിശാചുക്കൾ”
A. കഴിവു നൽകപ്പെട്ടവരാണ്
B. അനുവാദം നൽകപ്പെട്ടവരാണ്
C. നീക്കം ചെയ്യപ്പെട്ടവരാണ്
D. ഉൾഭയമുള്ളവരാണ്
7) ‘ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്‍റെ മേല്‍ ഇറക്കിയിരുന്നെങ്കില്‍, അത് പേടിക്കുന്നതായും, പൊട്ടിപ്പൊളിയുന്നതായും നീ കാണുമായിരുന്നു’;
ഖുര്‍ആന്‍റെ മഹത്വത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത് ഏത് സൂറത്തിലാണ് ?
A. സൂറത്തു ശുഅറാഉ്
B. സൂറത്തുൽ ജിന്ന്
C. സൂറത്തു സ്വാഫ്ഫാത്ത്
D. സൂറത്തുൽ ഹശ്ർ
8) ഏത് വചനം അവതരിച്ചപ്പോഴാണ് റസൂല്‍ തിരുമേനി (സ) സ്വകുടുംബമായ ഖുറൈശി ഗോത്രക്കാരെ മുഴുവൻ വിളിച്ചുവരുത്തി പൊതുവായും പ്രത്യേകം പ്രത്യേകമായും മുന്നറിയിപ്പ് നൽകിയത്?
A. وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ
B. قُمْ فَأَنذِرْ
C. وَأَنذِرْ بِهِ الَّذِينَ يَخَافُونَ أَن يُحْشَرُوا إِلَىٰ رَبِّهِمْ
D. وَأَنذِرْهُمْ يَوْمَ الْحَسْرَةِ
9) ഖുറൈശി ഗോത്രങ്ങളെ ഒരുമിച്ചു കൂട്ടി മുന്നറിയിപ്പ് നൽകിയപ്പോൾ നബി(സ) സ്വന്തം മകള്‍ ഫാത്ത്വിമ(റ) യെ വിളിച്ചു പറഞ്ഞത് എന്താണ് ?
A. പ്രവാചക പുത്രിയായതുകൊണ്ട് നിനക്കു അല്ലാഹുവിൽ നിന്നുള്ള കാരുണ്യത്തെ ഞാൻ ബാധ്യത ഏറ്റിരിക്കുന്നു
B. നീ നിന്‍റെ ദേഹത്തെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊള്ളുക! നിനക്ക് യാതൊരു ഉപദ്രവമോ ഉപകാരമോ ചെയ്യുവാന്‍ എനിക്ക് കഴിയുന്നതല്ല
C. മകളെ, നിനക്ക് അല്ലാഹുവിങ്കൽ ഉപകാരം ചെയ്യുവാന്‍ എനിക്ക് കഴിവ് നൽകപ്പെട്ടിട്ടുണ്ട്
D. അല്ലാഹുവില്‍ നിന്നുണ്ടാകുന്ന ഏതൊന്നിനേയും ഞാന്‍ നിനക്ക് ഒഴിവാക്കിത്തരുന്നതാണ്
10) സത്യവിശ്വാസികളുടെ മേൽ പ്രവാചകനുള്ള ഒരു ബാധ്യതയായി അല്ലാഹു പ്രത്യേകം എടുത്തു ഉദ്ദരിക്കുന്ന നിർദേശമാണ് …………
A. പാര്‍ശ്വം ഉയർത്തുക
B. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ഒഴിഞ്ഞുനില്‍ക്കുക
C. സൗമ്യത്തില്‍ പെരുമാറുക
D. എ യും സി യും ശരിയാണ്
11) വേണ്ടത്ര ഉപദേശിച്ചിട്ടും ജനങ്ങള്‍ അതനുസരിക്കാതെ പിടിവാശിയില്‍ തന്നെ നിലകൊള്ളുന്നപക്ഷം എന്തു നിലപാട് സ്വീകരിക്കാനാണ് പ്രവാചകനോട് അല്ലാഹു കൽപ്പിക്കുന്നത് ?
A. അവരോട് സൗമ്യമായി പെരുമാറുക
B. അവരുടെ ചെറിയ തെറ്റുകളിൽ വിമർശിക്കാതിരിക്കുക
C. അവരോട് സഹിഷ്ണുതയോടെ വർത്തിക്കുക
D. കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ഒഴിഞ്ഞുനില്‍ക്കുക
12) ഹീന തഖൂമു حِينَ تَقُومُ എന്നത് കൊണ്ടു അർത്ഥ / ഉദ്ദേശ്യമെന്ത് ?
A. നബി(സ) നിന്നു നമസ്കരിക്കുന്ന സമയം
B. നബി(സ) നമസ്കാരത്തിലേക്ക് എഴുന്നേല്‍ക്കുന്ന സമയം
C. നബി(സ) നമസ്കാരത്തിന് പുറപ്പെടുന്ന സമയം
D. എല്ലാം ശരിയാണ്
13) ”നീ അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്ന പ്രകാരം അവന്നു …………. ; നീ അവനെ കാണുന്നില്ലെങ്കിലും നിശ്ചയമായും അവന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുന്നു” (മുസ്ലിം)
A. നന്ദി ചെയ്യുക
B. ഇബാദത്ത് ചെയ്യുക
C. കീർത്തനങ്ങളർപ്പിക്കുക
D. കീഴ്പ്പെടുക
14) ആരുടെമേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്നാണ് അല്ലാഹു വ്യക്തമാക്കുന്നത് ?
A. എല്ലാ കവികളുടെ മേലും
B. എല്ലാ മിതവ്യയക്കാരുടെ മേലും
C. മഹാ വ്യാജകനും ദുഷ്ടനുമായ എല്ലാവരുടെയും മേല്‍
D. എല്ലാം ശരിയാണ്
15) ആക്ഷേപത്തിന് വിധേയരല്ലാത്ത നല്ല കവികളുടെ ലക്ഷണങ്ങള്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിട്ടുണ്ട്, അവയിൽ ഉൾപെടാത്തത് ഏത് ?
A. സത്യവിശ്വാസം, സല്‍ക്കര്‍മ്മം
B. അല്ലാഹുവിനെ ധാരാളം സ്മരിക്കല്‍
C. ഇങ്ങോട്ട് കവിതവഴി അക്രമം നടത്തിയവരോട് പ്രതികാരമായി അങ്ങോട്ടും കവിതവഴി നടപടിയെടുക്കൽ
D. തങ്ങള്‍ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാത്തതു പറയൽ
❇️♦️❇️♦️❇️♦️❇️♦️❇️♦️
