🔖 വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം ക്യാമ്പയിൻ # 1️⃣1️⃣ ചോദ്യാവലി 👇👇👇
📕സൂറത്തുല്‍ ശുഅറാഅ് 1️⃣7️⃣6️⃣ മുതൽ 1️⃣9️⃣9️⃣ വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി
🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇
velichamonline.islahiweb.org
📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : നവംബർ 19 (ശനി)
❇️♦️❇️♦️❇️♦️❇️♦️❇️♦️
1) ഐക്കത്ത്കാരുമായി യോജിക്കാത്ത പ്രസ്‌താവനയേത് ?
A. വൃക്ഷങ്ങള്‍ അധികം തിങ്ങിനില്‍കുന്ന മരക്കാവിൽ വസിച്ചിരുന്നവർ
B. പ്രവാചകൻ ശുഐബ്(അ)യുടെ ജനത
C. അളവിലും തൂക്കത്തിലും വഞ്ചനയും കൃത്രിമവും നടത്തിയുരുന്ന ഒരു സമുദായം
D. മദ്-യനുകാരിൽ നിന്നും വിശ്വാസികളായവർ മാത്രം
2) മറ്റു പ്രവാചകന്മാരിൽ നിന്നും വ്യത്യസ്‌തമായി ശുഐബ് നബി(അ) അദ്ദേഹത്തിന്റെ സമൂഹത്തിന് നൽകിയ ഒരു ഉപദേശമായിരുന്നു …………
A. നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?
B. ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു
C. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അനുസരിക്കുക
D. നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍
3) വസിനൂബിൽ ഖിസ്താസിൽ മുഖ്തസിമീൻ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ എന്നാൽ ………………….
A. നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ നിങ്ങൾ ആകരുത്
B. ശരിയായ തുലാസ് കൊണ്ട് നിങ്ങൾ തൂക്കുക
C. സാധനങ്ങൾ (കബളിച്ചെടുത്തു) ജനങ്ങൾക്ക് നഷ്ടമുണ്ടാക്കരുത്
D. കുഴപ്പക്കാരായിക്കൊണ്ട് നാട്ടില്‍ അനര്‍ത്ഥം ചെയ്യരുത്
4) ”…………………….. വിശ്വാസികള്‍ക്ക് ഫലം ചെയ്യുന്നതാകുന്നു” ; ആയത്തിലെ വിട്ടഭാഗം തിരഞ്ഞെടുക്കുക
A. ഉപദേശം
B. വിശ്വാസം
C. നിയ്യത്ത്
D. അനുസരണം
5) പ്രവാചകൻ ശുഐബ്(അ)യെ അദ്ദേഹത്തിന്റെ ജനങ്ങൾ ആക്ഷേപിച്ചു പറഞ്ഞത് എന്തായിരുന്നു ?
A. വ്യാജവാദികളില്‍ പെട്ടവന്‍
B. ഭ്രാന്തന്‍
C. ആഭിചാരബാധിതരില്‍ പെട്ടവന്‍
D. എ യും സി യും ശരിയാണ്
6) താങ്കൾ സത്യവാദിയാണെങ്കിൽ എന്ത് ചെയ്യണമെന്നാണ് ശുഐബ്(അ)യുടെ ജനത അദ്ദേഹത്തെ വെല്ലുവിളിച്ചത് ?
A. ആകാശത്തുനിന്ന് ചില തുണ്ടങ്ങള്‍ ഞങ്ങളുടെ മേല്‍ വീഴ്ത്തിക്കൊള്ളുക
B. കോണിപ്പടികളിലൂടെ ആകാശത്തിലേക്ക് കയറിപ്പോവുക
C. കായ്കനികള്‍ എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാക്കുക
D. ഞങ്ങളിലേക്ക് ഒരു മലക്കിനെ ഇറക്കുക
7) ഐക്കത്തുകാരെ അല്ലാഹു ശിക്ഷിച്ച ദിവസത്തെ ഖുർആൻ വിശേഷിപ്പിച്ചത് എങ്ങനെയാണ് ?
A. ഒരു വമ്പിച്ച ദിവസം يَوْمٍ عَظِيم
B. മേഘത്തണലിന്റെ ദിവസം يَوْمِ ٱلظُّلَّة
C. നഷ്ടബോധത്തിന്‍റെ ദിവസം يَوْمَ الْحَسْرَةِ
D. എ യും ബി യും ശരിയാണ്
8) ശുഐബ്(അ) നബിയുടെ ജനതയെ ബാധിച്ച ശിക്ഷയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?
A. ആദ്യം അതികഠിനമായ ഉഷ്ണം അവരെ ബാധിച്ചു
B. വലിയ ഒരു കാര്‍മേഘം അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ടു
C. അവരെല്ലാം മൈതാനിയില്‍ മേഘത്തണലില്‍ ഒരുമിച്ചു കൂടി
D. ഒരു ചരൽ വര്‍ഷം നടത്തി അവരെ അടിമേൽ മറിച്ചു
9) വിശ്വസ്തനായ ആത്മാവ് ٱلرُّوحُ ٱلْأَمِينُ എന്ന് വചനത്തിൽ പരാമർശിച്ചത് ആരെയാണ് ?
A. മുഹമ്മദ് നബി (സ)
B. ജിബ്രീല്‍ (അ)
C. എല്ലാ മലക്കുകളെയും
D. എ യും ബി യും ശരിയാണ്
10) “ബി ലിസാനിൻ അറബിയ്യിൻ” بِلِسَانٍ عَرَبِىٍّ എന്നാൽ …………….
A. അറബികളുടെ നാവിനാൽ
B. പ്രാദേശിക ഭാഷയിൽ
C. അറബി ഭാഷയിൽ
D. സ്പെഷ്ടമായ ഭാഷയിൽ
11) കാര്യങ്ങള്‍ ഗ്രഹിക്കുവാനും, സ്മരിക്കുവാനുമുള്ള ആ ആന്തരിക ശക്തിയാണിവിടെ …………….. കൊണ്ടുദ്ദേശ്യം.
A. ലിസാൻ
B. റൂഹ്
C. ഖൽബ്
D. സ്വദ്ർ
12) ”നിശ്ചയമായും അത് മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുമുണ്ട്” എന്ന് ആയത്തിൽ പറഞ്ഞിട്ടുള്ളത് എന്തിനെ ഉദ്ദേശിച്ചാണ് ?
A. പ്രവാചകന്മാരെ നിഷേധിച്ചവരുടെ ശിക്ഷകൾ
B. പ്രവാചക സമൂഹങ്ങളുടെ കഥാവിശേഷങ്ങൾ
C. സുബുർ
D. ഖുര്‍ആന്‍
13) അന്ത്യപ്രവാചകന്റെ അടയാളങ്ങള്‍ കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ തന്നെ വേദക്കാരായ കുറെ ആളുകള്‍ നബി(സ)യിൽ വിശ്വസിക്കുകയുണ്ടായിട്ടുണ്ട്. അവരിൽ പണ്ഡിതന്‍മാരായിരുന്ന പ്രമുഖൻമാരിയിരുന്നു …………
A. അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം(റ), സുഹൈബ് അർറൂമി(റ)
B. അബ്ദുല്ലാഹിബ്നുസലാം (റ), സൽമാനുൽ ഫാരിസി(റ)
C. അബ്ദുല്ലാഹിബ്നു സുലൂൽ, അബ്ദുല്ലാഹിബ്നു ലുഅയ്യ്
D. നജ്ജാശി , അംറുബ്നു ആസ് (റ)
14) ഇസ്രാഈല്‍ സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് ‘അതറിയാമെ’ന്നുള്ളത് ഈ അവിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമാകുന്നില്ലേ എന്നർത്ഥം വരുന്ന വചനത്തിലെ യഉ്ലമഹു ‘يَعْلَمَهُ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തിനെയാണ് ?
A. ഖുർആനെയും നബി(സ)യെയും
B. ജിബ്രീലി(അ)നെയും റൂഹുൽ അമീനെയും
C. ഈസാ പ്രവാചകനെ (അ)
D. ഇന്ജീലിനെയും തൗറാത്തിനേയും
15) അനറബികളില്‍ ചിലരുടെമേല്‍ ഖുര്‍ആന്‍ അവതരിപ്പിക്കുകയും അദ്ദേഹം അതവര്‍ക്ക് ഓതിക്കൊടുക്കുകയും ചെയ്‌താല്‍ …………
A. അവര്‍ അതില്‍ വിശ്വസിക്കുമായിരുന്നു
B. അവര്‍ അതില്‍ വിശ്വസിക്കാതിരിക്കുകയില്ല
C. അവര്‍ അതില്‍ വിശ്വസിക്കുന്നവരായിരിക്കയില്ല
D. എ യും ബി യും ശരിയാണ്
❇️♦️❇️♦️❇️♦️❇️♦️❇️♦️
