നാലാം ഘട്ടം – ചോദ്യങ്ങൾ-(Campaign10)

🔖 വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം ക്യാമ്പയിൻ # 1️⃣0️⃣ ചോദ്യാവലി 👇👇👇

📕സൂറത്തുല്‍ ശുഅറാഅ് 1️⃣4️⃣1️⃣ മുതൽ 1️⃣7️⃣5️⃣ വരെയള്ള ആയത്തുകളെ ആസ്‌പദമാക്കി

🌀ഉത്തരങ്ങൾ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക👇

velichamonline.islahiweb.org

📋 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി : നവംബർ 05 (ശനി)

❇️♦️❇️♦️❇️♦️❇️♦️❇️♦️

1) ഥമൂദ് ഗോത്രത്തിന്‍റെ വാസസ്ഥലം എവിടെയായിരുന്നു ?

A. ഹിജാസില്‍നിന്ന് സിറിയയിലേക്ക് പോകുന്ന ഒട്ടകപ്പാതയില്‍
B. അല്‍ ഹിജ്‍ർ
C. മദാഇനുസ്വാലിഹ്
D. എല്ലാം ശരിയാണ്

2) ഥമൂദ് ഗോത്രത്തിലേക്ക് നിയോഗിതനായ പ്രവാചകൻ സ്വാലിഹ്(അ)യെ എങ്ങിനെയാണ് ആയത്തിൽ പരാമർശിച്ചത് ?

A. അവരിലെ പ്രമാണി
B. അവരുടെ സഹോദരന്‍
C. അവരുടെ നാട്ടുകാരാന്‍
D. അവരുടെ അയൽവാസി

3) ഭൗതിക സുഖങ്ങളില്‍ നിര്‍ഭയരായി കഴിയുന്ന ഥമൂദ് ഗോത്രക്കാരോട് അവർ നിവസിക്കുന്ന സുഖ സൗകര്യങ്ങളെ എടുത്തു പറഞ്ഞുകൊണ്ട് പ്രവാചകൻ സ്വാലിഹ്(അ) അവരെ തൗഹീദിലേക്ക് ക്ഷണിക്കുന്നുണ്ട്.

താഴെ നൽകിയവയിൽ അവയിൽ ഉൾപെടാത്തത് ഏത് ?

A. തോപ്പുകൾ, നീരുറവുകൾ
B. വിളകൾ, കുലയൊടിഞ്ഞു വീഴാറായ ഈത്തപ്പനകൾ
C. മലകളില്‍ നിന്നും പാറ വെട്ടിതുരന്ന് വീടുകൾ
D. ഉയര്‍ന്ന കുന്നുകളിലെ അടയാളസ്തംഭങ്ങൾ, വന്‍കെട്ടിടങ്ങള്‍

4) ‘അതിക്രമികളു’ടെ കല്‍പന നിങ്ങള്‍ അനുസരിക്കരുത് എന്ന് പ്രവാചകൻ സ്വാലിഹ്(അ) ഥമൂദ് ഗോത്രക്കാരോട് പറയുന്നുണ്ടല്ലോ, അതിക്രമികൾ (مُسْرِفِينَ) ആരാണെന്നാണ് പ്രവാചകൻ വിശദീകരിച്ചിട്ടുള്ളത് ?

A. നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും, നാട് നന്നാക്കാതിരിക്കുകയും ചെയ്യുന്നവർ
B. നാട്ടിൽ കുഴപ്പമുണ്ടാക്കുകയും ഒട്ടകത്തിന്റെ വഴി തടഞ്ഞവരും ചെയ്‌തവർ
C. നാട്ടുകാരെ ഉപദ്രവിച്ചുകൊണ്ട് കാലം കഴിക്കുന്ന ഗോത്രപ്രമാ ണിമാർ
D. നാട്ടുകാരെ പരിഗണിക്കാത്ത എല്ലാവരും

5) നബിതിരുമേനി (സ) ഒരിക്കല്‍ ഒരു നാട്ടിനടുത്തുകൂടി പോയപ്പോള്‍, അല്ലാഹുവിന്‍റെ ശാപത്തിന് ഇരയായ ആ നാട്ടില്‍ കരഞ്ഞു കൊണ്ടല്ലാതെ പ്രവേശിക്കരുതെന്ന് സഹാബികളെ ഉപദേശിക്കയുണ്ടായി. ഏതാണാ നാട് ?

A. അഹ്കാഫ്
B. ഡമാസ്ക്കസ്
C. അൽ ഉല
D. അല്‍ ഹിജ്‍ർ

6) ആയത്തിലെ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ എന്നതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് എന്ത് ?

A. ഒരു ദൃഷ്ടാന്തം കൊണ്ടുവരാൻ ഥമൂദ് ഗോത്രക്കാർ പ്രവാചകൻ സ്വാലിഹ്(അ)യോട് ആവശ്യപ്പെട്ടു
B. ഒരു ഒട്ടകത്തെ അല്ലാഹു ദൃഷ്ടാന്തമാക്കി ഥമൂദ് ഗോത്രക്കാർക്ക് കൊടുത്തു
C. വെള്ളത്താവളത്തില്‍നിന്ന് വെള്ളം കുടിക്കുവാന്‍ ഒട്ടകത്തിനും നാട്ടുകാർക്കുമിടയിൽ ഊഴം നിശ്ചയിച്ചു
D. ഇതിഷ്ടപ്പെടാത്ത അവർ ഒട്ടകത്തെ കൊന്നുകളയുവാന്‍ ഒരാളെ ശട്ടംകെട്ടി

7) അല്ലഹുവിന്റെ ദൃഷ്ടാന്തമായി സാലിഹ് നബിക്ക് നൽകപ്പെട്ട ഒട്ടകത്തിനെ ……………. എന്നാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത്

A. ജമൽ جَمَل
B. നാഖത് نَاقَة
C. ഇബിൽ إِبِل
D. ഹാം حَام

8) പ്രവാചകൻ സ്വാലിഹ്(അ) അല്ലാഹുവിന്റെ ഒട്ടകത്തിന്റെ കാര്യത്തിൽ ഥമൂദ് ഗോത്രക്കാരെ താക്കീത് ചെയ്തതെന്തായിരുന്നു ?

A. ഒട്ടകം വരുന്ന വഴിയിൽ നിങ്ങൾ മാലിന്യങ്ങൾ ഇടരുത്
B. ഒട്ടകത്തെ നിങ്ങൾ അറുംകൊല നടത്തരുത്
C. യാതൊരു തരത്തിലുള്ള തിന്മകൊണ്ടും നിങ്ങള്‍ അതിനെ ഉപദ്രവിക്കരുത്
D. ഒട്ടകത്തിന്റെ സഞ്ചാര വഴിയെ നിങ്ങൾ തടസ്സപ്പെടുത്തരുത്

9) ഥമൂദ് ഗോത്രക്കാർ ഖേദക്കാരായിത്തീ൪ന്നു; എപ്പോഴാണ് അവർ ഖേദക്കാരായത് ?

A. ഒട്ടകത്തെ ദൃഷ്ടാന്തമായി ഇറക്കിയപ്പോൾ
B. ഒട്ടകത്തിന്റെ വെള്ളം കുടി അവർ നിർത്തലാക്കിയപ്പോൾ
C. ഒട്ടകത്തിനെ അറുകൊല ചെയ്യാൻ ഒരാളെ ശട്ടം കെട്ടിയപ്പോൾ
D. കുതികാല്‍വെട്ടി ഒട്ടകത്തിനെ അവർ അറുത്തുകളഞ്ഞപ്പോൾ

10) ‘ഉടനെ അല്ലാഹുവിന്റെ ശിക്ഷ ഥമൂദു കാരെ പിടികൂടി’ ; അവരെ ബാധിച്ച ശിക്ഷ എന്തായിരുന്നു ?

A. ഏഴു രാത്രിയും എട്ടു പകലും നീണ്ടുനിന്ന ഭയങ്കര കൊടുങ്കാറ്റ്
B. ഒരുതരം ഭൂകമ്പവും ഒരു വമ്പിച്ച ശബ്ദവും അഥവാ ഇടിത്തീയും
C. മഹാ ജലപ്രളയവും അഗ്നിയും
D. അടിമേൽ മറിക്കുകയും ചീത്തമഴ പെയ്യിക്കുകയും ചെയ്‌തു

11) ‘അവരുടെ സഹോദരന്‍; എന്നും ‘വിശ്വസ്തനായ റസൂല്‍’ എന്നും ഓരോ നബിമാരെയും വിശേഷിപ്പിച്ചതിൽ നിന്നുള്ള സൂചനകളാണ് ………….

A. പ്രവാചകന്മാർ അവരുടെ സമൂഹത്തിന് സുപരിചിതരായിരുന്നു
B. പ്രവാചകന്മാർ അവരുടെ സമൂഹത്തിന് ബന്ധപ്പെട്ട വ്യക്തിയായിരുന്നു
C. പ്രവാചകത്വം ലഭിക്കുന്നതുവരെ വിശ്വസ്തനും സത്യവാനുമാണെന്നു സമ്മതിക്കപ്പെട്ടിരുന്ന വ്യക്തികളാണ് അവര്‍
D. എല്ലാം ശരിയാണ്

12) ലൂത്ത്വ്‌ (അ) നബിയുടെ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന നീചപ്രവൃത്തി കാരണം പ്രവാചകൻ അവരെ എന്തുവിളിച്ചുകൊണ്ടാണ് ആക്ഷേപിച്ചത് ?

A. വിവരമില്ലാത്ത ജനത قَوْمٌ تَجْهَلُونَ
B. കുറ്റവാളികളായ ജനത قَوْمٌ مُّجْرِمُونَ
C. അതിക്രമകാരികളായ ജനത قَوْمٌ عَادُونَ
D. മാരണം ചെയ്യപ്പെട്ട ജനത قَوْمٌ مَّسْحُورُونَ

13) പ്രവാചകൻ ലൂത്ത്വ്‌(അ)യുടെ ജനത പ്രവാചകന് അന്ത്യശാസനം നൽകിയത് എന്താണ് ?

A. പ്രവാചകനെ ബഹിഷ്‌കരിച്ച്‌ നാട്ടില്‍ നിന്ന് പുറംതള്ളുമെന്ന്
B. എറിഞ്ഞോടിക്കുമെന്ന് ഭീഷണിപ്പെടുത്തി
C. പ്രവാചകനെ വധിച്ചുകളയുമെന്ന് ഭീഷണിമുഴക്കി
D. യുദ്ധത്തിന് തയ്യാറെടുക്കാൻ വെല്ലുവിളിച്ചു

14) പ്രവാചകൻ ലൂത്ത്വ്‌(അ) തന്‍റെ കഠിനമായ പ്രതിഷേധവും വെറുപ്പും തുറന്നു പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞെതെന്താണ് ?

A. ഞാന്‍ നിങ്ങളുടെ ഈ പ്രവൃത്തിയോട് കഠിന വിദ്വേഷമുള്ളവരില്‍പെട്ടവനാണ്
B. ഞാൻ അല്ലാഹുവിനോട് നിങ്ങൾക്കെതിരെ സഹായമഭ്യർത്ഥിക്കാൻ പോകുകയാണ്
C. നിങ്ങളെ അല്ലാഹു അടിമേൽ മറിക്കാൻ പോകുകയാണ്
D. എല്ലാം ശരിയാണ്

15) ലൂത്ത്വ്‌(അ)യുടെ ജനതയുടെ പര്യവസാനവുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ തെറ്റായ പ്രസ്താവനയേത് ?

A. അവർ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും തങ്ങളെ രക്ഷപെടുത്താൻ ലൂത്ത്വ്‌(അ) അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു
B. ആ ജനതയെ നശിപ്പിക്കുവാനായി സുന്ദരന്‍മാരായ യുവാക്കളുടെ രൂപത്തിൽ മലക്കുകളെ അയച്ചു
C. ശിക്ഷയിൽ അകപ്പെട്ട യുവതിയും സുന്ദരിയുമായ ആ സ്ത്രീ ലൂത്ത്വ്‌(അ) നബിയുടെ ഒരു ഭാര്യയായിരുന്നു
D. അട്ടഹാസവും, ആകാശത്തുനിന്ന് ചൂളക്കല്ലുകളാല്‍ വര്‍ഷിപ്പിക്കപ്പെട്ട മഴയും അയക്കുയും, ആ രാജ്യം കീഴുമേൽ മറിക്കപ്പെടുകയും ചെയ്‌തു

❇️♦️❇️♦️❇️♦️❇️♦️❇️♦️