നാലാം ഘട്ടം – ചോദ്യങ്ങൾ-(Campaign1)

വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ക്യാമ്പയിൻ #1 ചോദ്യാവലി

സൂറത്തുല്‍ ഫുര്‍ഖാന്‍ 
ആയത്ത് 01 മുതൽ 20 വരെയുള്ള ആയത്തുകളെ ആസ്‌പദമാക്കി

ചോദ്യങ്ങൾ👇🏻

1) ”സത്യാസത്യങ്ങൾ വേർതിരിക്കുന്നത്” എന്ന അർത്ഥത്തിൽ ഖുർആനിനെ വിശേഷിപ്പിച്ച പദമാണ് ……….

A. അൽ ഫുർഖാൻ الْفُرْقَان
B. നസ്സല نَزَّلَ
C. നദീർ نَذِير
D. തബാറക تَبَارَكَ

2) അല്ലാഹുവിനു മാത്രം യോജിക്കുന്ന മഹത്തായ സവിശേഷതകൾ ആയത്തിൽ പ്രസ്താവിച്ചിരിക്കുന്നത് ………..

A. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യമുള്ളവന്‍
B. സന്താനത്തെ അവന്‍ സ്വീകരിച്ചിട്ടില്ല
C. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയും ഉണ്ടായിട്ടില്ല
D. എല്ലാം ശരിയാണ്

3) അല്ലാഹു അല്ലാത്ത ആരാധ്യന്മാരുടെ കഴിവു കേടുകൾ ആയത്തിൽ പ്രസ്താവിച്ചിട്ടുള്ളത് ………….

A. അവർ ഉപകാരമോ ഉപദ്രവമോ അധീനപ്പെടുത്തുന്നില്ല
B. അവര്‍ യാതൊരു വസ്തുവും സൃഷ്ടിക്കുന്നില്ല, അവർ തന്നെ സൃഷ്ടിക്കപ്പെട്ടവരാകുന്നു
C. അവർ മരണത്തെയോ ജീവിതത്തെയോ പുനരുത്ഥാനത്തെയോ അധീനപ്പെടുത്തുന്നില്ല
D. മുകളിൽ നൽകിയവയെല്ലാം ആയത്തിൽ പ്രസ്താവിച്ചിട്ടുണ്ട്

4) ഖുർആനിനെ പറ്റി മുശ് രിക്കുകൾ ജൽപ്പിച്ചിരുന്ന ചില കാര്യങ്ങൾ അല്ലാഹു ആയത്തിൽ വ്യക്തമാക്കുന്നുണ്ടല്ലോ. അവയിൽ ഉൾപ്പെടാത്തത് ഏത് ?

A. ഖുർആനിനെ ചിലരുടെ സഹായത്താൽ മുഹമ്മദ്‌ നബി(സ) കെട്ടിയുണ്ടാക്കിയതാണ്
B. ഖുർആൻ വെറും നുണയാകുന്നു
C. രാവിലെയും വൈകുന്നേരവും ജിബിരീൽ നബി(സ)ക്കു ഓതി കേൾപ്പിക്കുന്നു
D. ഖുർആൻ പൂർവ്വികരുടെ ഐതിഹ്യങ്ങളാണ്

5) മുഹമ്മദ്‌ നബി(സ) റസൂലാവാൻ അർഹനല്ല എന്ന് വരുത്തിത്തീർക്കാൻ സത്യനിഷേധികൾ കണ്ടെത്തിയ കാര്യങ്ങൾ എന്താണ് ?

A. സാധാരണ മനുഷ്യനെ പോലെ അങ്ങാടിയിൽ കൂടി നടക്കുന്നു
B. സാധാരണ മനുഷ്യനെ പോലെ ഭക്ഷണം കഴിക്കുന്നു
C. സാധാരണ മനുഷ്യനെ പോലെ കുടുംബ ജീവിതം നയിക്കുന്നു
D. എ യും ബി യും ശരിയാണ്

6) മുഹമ്മദ്‌ നബി(സ) റസൂലായിരിക്കണമെങ്കില്‍ മനുഷ്യാതീതമായ ചില പ്രകൃതിവിശേഷങ്ങള്‍ ഉണ്ടായിരിക്കണമെന്ന് മുശ്രിക്കുകൾ സമര്‍ത്ഥിക്കുന്നു. എന്താണ് അവർ ആവശ്യപെട്ടിരുന്നത് ?

A. മുഹമ്മദ്‌ നബിയോടൊന്നിച്ച് അദ്ദേഹത്തിങ്കലേക്ക് ഒരു മലക്കിനെ താക്കീതുകാരനായി ഇറക്കിക്കൊടുക്കാത്തത് എന്താണ് ?
B. മുഹമ്മദ്‌ നബിയിലേക്ക് വല്ല നിക്ഷേപവും ഇട്ടുകൊടുക്കാത്തത് എന്താണ് ?
C. മുഹമ്മദ്‌ നബിക്ക് ഭക്ഷണം തിന്നുമാറുള്ള ഒരു തോട്ടമുണ്ടാകാത്തത് എന്താണ് ?
D. മുകളിൽ നൽകിയവയെല്ലാം അവർ ആവശ്യപ്പെട്ടതായി ആയത്തുകളിൽ വന്നിട്ടുണ്ട്.

7) മുഹമ്മദ്‌ നബിക്കെതിരെ മക്കാ മുശ്‌രിക്കുകൾ നടത്തിയ ഗുരുതരമായ ആരോപണമായി ആയത്തിൽ വന്നിട്ടുള്ളത് എന്താണ് ?

A. മുഹമ്മദ്‌ നബി(സ) സിഹ്ർ ചെയ്യുന്നവനാണ്
B. മുഹമ്മദ്‌ നബി(സ) ആഭിചാര ബാധയേറ്റവനാണ്
C. മുഹമ്മദ്‌ നബി(സ) സന്താനത്തെ സ്വീകരിച്ചവനാണ്
D. മുഹമ്മദ്‌ നബി(സ) കുടുംബ ബന്ധം മുറിക്കുന്നവനാണ്

8) ഖുസൂർ قُصُور എന്നാൽ ………..

A. മണിമാളികകള്‍
B. നദികള്‍
C. നന്‍മകൾ
D. തോപ്പുകള്‍

9) നിഷേധിച്ചവർക്ക് ഒരുക്കിവെച്ചിരിക്കുന്ന നരകത്തിന്റെ വിശേഷണമാണ് ……….

A. കത്തിജ്വലിക്കുന്നത് سَعِير
B. ക്രോധഭാവം (കോപം വമിക്കല്‍) تَغَيُّظ
C. ഇരമ്പുന്നത് زَفِير
D. എല്ലാം ശരിയാണ്

10) ”അവിടെ വെച്ച് അവര്‍ നാശം വിളിച്ചു പറയുന്നതാണ്”. ആര്, എപ്പോൾ,എവിടെ വെച്ചാണിങ്ങനെ നാശം വിളിച്ചു പറയുന്നത് ?

A. നിഷേധിച്ചവർ; നരകത്തിൽ വെച്ച് ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടവരായ നിലയില്‍ അവരെ ഇടുമ്പോള്‍
B. മുശ്‌രിക്കുകൾ; ബദർ യുദ്ദത്തിൽ പരാജിതരായപ്പോൾ
C. അവിശ്വസിച്ചവർ; ഖബറിൽ വെച്ച് മലക്കുകൾ ചോദ്യം ചെയ്യപെടുമ്പോൾ
D. അവിശ്വസിച്ചവർ; മരണ സമയത്ത് ഇനിയൊരു തിരിച്ചുവരവ് സാധ്യമെല്ലന്ന് ബോധ്യമാകുമ്പോൾ

11) ‘നിങ്ങൾ ഒരു നാശത്തെ മാത്രം വിളിക്കേണ്ടതില്ല , അനേകം നാശങ്ങളെ തന്നെ വിളിച്ചേക്കുക’;
ഇപ്രകാരം നരകവാസികളോട് മറുപടി നൽകപ്പെടുന്നതെപ്പോഴാണ് ?

A. അവരുടെ കൈകാലുകൾ ബന്ധിക്കുമ്പോൾ
B. അവരെ ഇടുങ്ങിയ സ്ഥലങ്ങളിൽ പ്രവേശിപ്പിക്കുമ്പോൾ
C. നരകത്തിൽ വെച്ച് ദീനരോദനങ്ങളോടെ നാശമേ, കഷ്ടമേ എന്നിങ്ങനെ നിലവിളിക്കുമ്പോൾ
D. വിചാരണ കഴിഞ്ഞു നരകത്തിൽ പ്രവേശിപ്പിക്കുമ്പോൾ

12) ”അക്കാര്യം, നിന്‍റെ റബ്ബിന്‍റെമേല്‍ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു വാഗ്‌ദാനമാകുന്നു.” ‘അക്കാര്യം’ എന്ന് അല്ലാഹു ആയത്തിൽ പറഞ്ഞിട്ടുള്ളത് എന്താണ് ?

A. ദുർജനങ്ങൾക്കുള്ള നരകശിക്ഷ
B. ഭയഭക്തന്‍മാര്‍ക്കുള്ള പ്രതിഫലം ശാശ്വതസ്വര്‍ഗ്ഗമാണെന്ന കാര്യം
C. അല്ലാഹു കരുണ ചെയ്യുമെന്ന കാര്യം
D. പ്രവാചകന്മാരെ വിജയകളാക്കുമെന്ന കാര്യം

13) അവർ പറയും : ”നീ വളരെ പരിശുദ്ധൻ, നിനക്ക് പുറമെ യാതൊരു വിധ രക്ഷ കർത്താക്കളെയും സ്വീകരിക്കുന്നത് ഞങ്ങൾക്ക് അനുയോജ്യമായിരുന്നില്ല, പിന്നെ, ഞങ്ങളെങ്ങിനെ അവരെ അതിന് പ്രേരിപ്പിക്കും?”

ഈ വാക്കുകൾ ആര് പറയുന്നതായിട്ടാണ് ഖുർആൻ വിശദീകരിക്കുന്നത് ?

A. അല്ലാഹു അല്ലാത്തവരെ ആരാധിക്കാൻ പ്രേരിപ്പിച്ചവർ
B. വിശ്വാസികൾ
C. അല്ലാഹുവിന് പുറമെ ചില വിഭാഗക്കാര്‍ ആരാധിച്ചുവന്ന നബിമാര്‍, മലക്കുകള്‍
D. എല്ലാം ശരിയാണ്

14) ”ആര്‍ നിങ്ങളില്‍ നിന്ന് അക്രമം പ്രവര്‍ത്തിക്കുന്നുവോ അവനെ നാം ……………….. ആസ്വദിപ്പിക്കുന്നതാകുന്നു” ;

ആയത്തിൽ വിട്ടുപോയ ഭാഗമാണ് ?

A. വേദനയേറിയ ശിക്ഷ
B. നിന്ദ്യമായ ശിക്ഷ
C. വലുതായ ശിക്ഷ
D. കഠിനമായ ശിക്ഷ

15) ആയത്തിൽ പരാമർശിച്ച ‘മുർസലുകൾ’ ആരാണ് ?

A. മലക്കുകളിൽ നിന്നുള്ള ദൂതന്മാർ
B. മനുഷ്യരിൽ നിന്നുള്ള പ്രവാചകന്മാർ
C. ജിന്നുകൾ
D. എ യും ബി യും ശരിയാണ്